ബിറ്റ്‌കോയിനെ നിയമപരമായ കറൻസിയായി അംഗീകരിച്ച് മധ്യ അമേരിക്കന്‍ രാജ്യമായ എൽ സാൽവദോർ. ഇതോടെ രാജ്യത്തെ ഏതൊരു പൗരനും ബിറ്റ്കോയിൻ വാങ്ങാനും ഇടപാട് നടത്താനും സാധിക്കും. പ്രഖ്യാപനം വന്നതിന് പിന്നാലെ ക്രിപ്റ്റോ വിപണിയിൽ ഇടിവ് അനുഭവപ്പെട്ടു. എൽ സാൽവദോറിന്റെ ഈ നീക്കം ഗൗരവപരമായ ചില ആശങ്കകൾ ഉയർത്തുന്നു. എൽ സാൽവദോർ ബിറ്റ്കോയിൻ ലീഗലാക്കിയതിന് പിന്നാലെ ക്രിപ്പ്റ്റോ വിപണി ഇടിഞ്ഞതിന്റെ കാരണവും ഇത് രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ എങ്ങനെ ബാധിക്കും, മാറ്റു രാജ്യങ്ങളിൽ ഇത് സാധ്യമാണോ എന്നുമാണ് മാർക്കറ്റ്ഫീഡ് ഇന്ന് പരിശോധിക്കുന്നത്. 

എൽ സാൽവദോറയുടെ പ്രഖ്യാപനവും ക്രിപ്റ്റോ തകർച്ചയും

2021 സെപ്റ്റംബർ 7നാണ് എൽ സാൽവദോർ ബിറ്റ്കോയിന് അംഗീകാരം നൽകിയത്. 2021 ജൂണിൽ പ്രഖ്യാപനം നടത്തിയപ്പോൾ തന്നെ ഈ പതനം മുൻകൂട്ടികണ്ടിരുന്നു. തീരുമാനം അന്തിമമായതോടെ ക്രിപ്റ്റോ വിപണി ഇടിഞ്ഞു. ചൊവ്വാഴ്ച 52000 ഡോളറിൽ നിന്നിരുന്ന ബിറ്റ്കോയിൻ മാസങ്ങളോളം നീണ്ടുനിന്ന കാള ഓട്ടത്തിന് ശേഷം 11 ശതമാനം താഴെയായി. അതേസമയം ബിറ്റ്കോയിന്റെ എതിരാളികളായ ഇതേറിയം 10 ശതമാനവും, കാർഡാനോ 11 ശതമാനവും, എക്സ് ആർ പി റിപ്പിൾ 17 ശതമാനവും ഡോഗ് കോയിൻ 15 ശതമാനവും ഇടിഞ്ഞു.

ക്രിപ്പ്റ്റോകറൻസികൾ എല്ലാം തന്നെ താഴേക്ക് വീണപ്പോഴും ഒന്ന് മാത്രം പിടിച്ചു നിന്നു. സോളാന എന്ന ക്രിപ്പ്റ്റോകറൻസി പ്രഖ്യാപനത്തിന് ശേഷം 5 ശതമാനം ഉയർന്നു. കഴിഞ്ഞ 30 ദിവസമായി 400 ശതമാനത്തിന്റെ നേട്ടമാണ് സോളാന കാഴ്ചവച്ചത്. ഇതേറിയത്തിന് സമാനമായി 400-ലധികം പ്രോജക്ടുകളുള്ള ക്രിപ്‌റ്റോ അധിഷ്‌ഠിത ഉത്പ്പന്നങ്ങളും സേവനങ്ങളും വികസിപ്പിക്കാൻ ശ്രമിക്കുന്ന ഒരു ബ്ലോക്ക്‌ചെയിൻ ശൃംഖലയാണ് സോളാന.

ബിറ്റ്കോയിൻ നിയമവിധേയമാക്കാനുള്ള എൽ സാൽവദോർ തീരുമാനം അന്തിമമായി പ്രഖ്യാപിക്കുന്നതിന് ഒരു ദിവസം മുമ്പ് തന്നെ  സോഷ്യൽ മീഡിയ തകർച്ച പ്രതീക്ഷിച്ചിരുന്നു. അമിത വിലയിൽ നിലനിന്നിരുന്ന ക്രിപ്പ്റ്റോ വിപണിയിൽ നിന്നും ആളുകൾ ലാഭം ബുക്ക് ചെയ്തതാണ് വിപണി ഇടിയാൻ കാരണമായത്. കൂടാതെ രാജ്യത്ത് ഈ സംവിധാനം നടപ്പിലാക്കുന്നതിൽ അനിശ്ചിതത്വം ഉടലെടുത്തു. പ്രഖ്യാപനം വന്നതിന് പിന്നാലെ എൽ സാൽവദോറിൽ വ്യാപകമായി ഉപയോഗിക്കുന്ന ക്രിപ്റ്റോ വാലറ്റായ ചിവോ തകർന്ന് അടിഞ്ഞു. ആഗോള ക്രിപ്റ്റോകൾ തകർന്നതിനുശേഷം, സാൽവദോർ പ്രസിഡന്റ് നായിബ് ബുക്കെലെ രാജ്യം 150 ബിറ്റ്കോയിനുകൾ വാങ്ങുന്നതായി ട്വീറ്റ് ചെയ്തു. സെപ്റ്റംബർ 9ലെ കണക്കുപ്രകാരം എൽ സാൽവദോർ മൊത്തം 550 ബിറ്റ്കോയിനുകൾ കെെവശംവച്ചിട്ടുണ്ട്. 

സുസ്ഥിരതയും ആശങ്കയും

ബിറ്റ്കോയിൻ ലീഗൽ ടെൻഡറാക്കിയ എൽ സാൽവദോറിന്റെ നീക്കം സംശയത്തോടെയാണ് വിപണി കണ്ടത്. സാൽവദോറിയൻമാരിൽ 70 ശതമാനം പേരും ഈ നീക്കത്തെ എതിർത്തിരുന്നതായി സെൻട്രൽ അമേരിക്കൻ യൂണിവേഴ്സിറ്റിയുടെ സർവേ സൂചിപ്പിക്കുന്നു. ഈ നീക്കത്തിന്റെ സുസ്ഥിരതയും സംശയാസ്പദമാണ്. എൽ സാൽവദോർ യുഎസ് ഡോളറിനെയാണ് ഔദ്യോഗിക കറൻസിയായി ഉപയോഗിക്കുന്നത്.  മൊത്തം ജനസംഖ്യയുടെ 30 ശതമാനം പേർക്ക് മാത്രം ബാങ്ക് അക്കൗണ്ടുള്ള ഒരു രാജ്യത്ത് സമ്പന്നർക്ക് മാത്രമാകും ബിറ്റ്കോയിൻ പ്രയോജനപ്പെടുക.

അതേസമയം രാജ്യത്ത് ബിറ്റ്കോയിന് അംഗീകാരം നൽകണമെന്നുള്ള എൽ സാൽവദോറിന്റെ ആവശ്യം ലോക ബാങ്ക് തള്ളി.

വിദേശത്ത് താമസിക്കുന്ന സാൽവദോറിയൻമാർ നാട്ടിലേക്ക് അയക്കുന്ന പണത്തെ ആശ്രയിച്ചാണ് എൽ സാൽവദോറിന്റെ ജിഡിപി നിലനിൽക്കുന്നത്. 2020ൽ 6 ബില്യൺ ഡോളറാണ് സാൽവദോറിയക്കാർ  നാട്ടിലേക്ക് അയച്ചത്. ബിറ്റ്കോയിന്‍ വഴി വിദേശരാജ്യങ്ങളില്‍ നിന്നും പണമയക്കുന്നതിന്‍റെ കമ്മീഷന്‍ തുക വളരെയധികം കുറയുമെന്നും ഇതിലൂടെ പണമടയ്ക്കൽ ഫീസ് ലാഭിക്കാൻ കഴിയുമെന്നും പ്രസിഡന്റ് ബുക്കെലെ പറയുന്നു. 

രാജ്യത്ത് ബിറ്റ്കോയിൻ നടപ്പിലാക്കുന്നതിനായി രാജ്യം 203 മില്യൺ ഡോളറാണ് ബജറ്റ് ചെയ്തിട്ടുള്ളത്. ഇതിലൂടെ പൗരന്മാർക്ക് ബിറ്റ്കോയിനുകൾ ഉപയോഗിക്കുന്നതിനുള്ള പ്രോത്സാഹനം നൽകുകയാണ് സർക്കാരിന്റെ ലക്ഷ്യം. ബിറ്റ്കോയിൻ യുഎസ് ഡോളറാക്കി മാറ്റാൻ ഗ്യാരണ്ടിക്കായി 150 മില്യൺ ഡോളറും റോൾഔട്ടിനായി ധനസഹായം നൽകുന്നതിനായി 23 മില്യൺ ഡോളറും വകമാറ്റിയിട്ടുണ്ട്. 

നിഗമനം

ക്രിപ്റ്റോകറൻസി ഒരു ആസ്തിയായി എല്ലായിടത്തും അംഗീകരിക്കപ്പെട്ടിട്ടുണ്ട്. എന്നിരുന്നാലും ഇടപാടുകൾക്കായി ക്രിപ്പ്റ്റോ ഉപയോഗിക്കുന്നത് തെറ്റാണെന്ന് പറയപ്പെടുന്നു.  ക്രിപ്റ്റോ നിയമവിരുദ്ധമോ നിയമവിരുദ്ധമായ പ്രവർത്തനങ്ങൾക്ക് ധനസഹായം നൽകുന്നതിനോ ആയി വ്യാപകമായി ഉപയോഗിക്കപ്പെടുന്നു എന്നതാണ് പ്രധാന പ്രശ്നം. രണ്ടമതായി ക്രിപ്റ്റോയുടെ നികുതിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളുണ്ട്. ട്രാക്കുചെയ്യാനോ നിയന്ത്രിക്കാനോ കഴിയാത്ത ഒരു കറൻസിക്ക് മേൽ കാര്യക്ഷമമായി നികുതി ചുമത്താനാവില്ല. അസ്ഥിരമായി ചാഞ്ചാട്ടങ്ങൾക്ക് വിധേയമാകുന്നതാണ് മൂന്നാമത്തെ പ്രശ്നം. മൂല്യത്തിൽ അപ്രതീക്ഷിത മാറ്റം സംഭവിച്ചാൽ ഒരാൾക്ക് തന്റെ സമ്പാദ്യം മുഴുവൻ ക്രിപ്പ്റ്റോയിലൂടെ നഷ്ടമായേക്കാം. ഉക്രെയിനും പാർലമെന്റിൽ നിയമം പാസാക്കി കൊണ്ട്  ബിറ്റ്കോയിനുകളെ നിയമവിധേയമാക്കുമെന്നാണ് ഇപ്പോൾ പുറത്ത് വരുന്ന വാർത്ത. ഇവിടെ ആറ് നിയമനിർമ്മാതാക്കൾ മാത്രമാണ് ബിറ്റ്കോയിന് അംഗീകാരം നൽകുന്നതിനെ എതിർത്തത്.

ലോകമെമ്പാടുമുള്ള വ്യാപാരികൾ കുറഞ്ഞ വിലയ്ക്ക് വാങ്ങിയതിനാൽ തന്നെ ക്രിപ്റ്റോ വീണ്ടെടുക്കൽ നടത്തിയതായി കാണാം. നിലവിൽ 45000 ഡോളർ എന്ന സപ്പോർട്ട് നിലയിൽ നിൽക്കുന്ന ബിറ്റ്കോയിന് 50000 ഡോളറിൽ ശക്തമായ പ്രതിരോധം അനുഭവപ്പെട്ടേക്കും. 52000 ഡോളറിൽ നിന്നും വിൽപ്പനാ സമ്മർദ്ദത്തെ തുടർന്നാണ് ബിറ്റ്കോയിൻ താഴേക്ക് വീണത്. യുഎസ് ഫെഡ് ഒക്ടോബർ അവസാനമോ നവംബർ പകുതിയോടെയോ പലിശ നിരക്ക് വെട്ടിക്കുറയ്ക്കാൻ സാധ്യതയുണ്ട്. ഈ നീക്കമാണ് ക്രിപ്പ്റ്റോ വ്യാപാരികൾ അടുത്തതായി ഊറ്റുനോക്കുന്നത്.

സ്വതന്ത്ര വ്യാപാര കരാറിൽ പങ്കാളികളാകാൻ ബ്രിട്ടനും ന്യൂസിലന്റും 16 മാസത്തെ ചർച്ചകൾക്ക് ശേഷം താരിഫ് കുറയ്ക്കാനും സേവന വ്യാപാരം മെച്ചപ്പെടുത്താനുമായി സ്വതന്ത്ര വ്യാപാര കരാറിൽ ഒപ്പിടാൻ തീരുമാനിച്ച് ബ്രിട്ടനും ന്യൂസിലൻഡും. കരാർ പ്രാബല്യത്തിൽ വരുന്ന ദിവസം മുതൽ ഇരു രാജ്യങ്ങൾക്കുമായി ഉൽപന്നങ്ങളുടെ തീരുവ 97% ഒഴിവാക്കുമെന്നും കരാർ 1 ബില്യൺ ഡോളറിന്റെ ജിഡിപി വർധനവ് ഉണ്ടാക്കുമെന്നും ന്യൂസിലന്റ് പ്രധാനമന്ത്രി ജസിന്ദ ആർഡെർൻ പറഞ്ഞു. കരാറിലൂടെ ബുൾഡോസറുകൾ, വൈൻ, ബസുകൾ, വസ്ത്രങ്ങൾ എന്നിവയുടെ നിരക്കുകൾ കുറയ്ക്കും. അതേസമയം കരാർ […]
ഐഇഎക്സ് ക്യു 2 ഫലം, അറ്റാദായം 75 ശതമാനം വർദ്ധിച്ച് 77 കോടി രൂപയായി സെപ്റ്റംബറിലെ രണ്ടാം പാദത്തിൽ ഇന്ത്യൻ എനർജി എക്സ്ചേഞ്ചിന്റെ (ഐഇഎക്സ്) ഏകീകൃത അറ്റാദായം 75 ശതമാനം വർദ്ധിച്ച് 77 കോടി രൂപയായി. മുൻ പാദത്തെ അപേക്ഷിച്ച് അറ്റാദായം 25 ശതമാനം വർദ്ധിച്ചു. ഇതേകാലയളവിൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള പ്രതിവർഷ വരുമാനം 33 ശതമാനം വർദ്ധിച്ച് 7096 കോടി രൂപയായി. അസംസ്കൃതവസ്തുക്കളുടെ വില 56% വർദ്ധിച്ച് 109 കോടി രൂപയായി. അതേസമയം കമ്പനി 2: […]
ഇന്നത്തെ വിപണി വിശകലനം നിഫ്റ്റി ലാഭമെടുപ്പിന് വിധേയമായപ്പോൾ എക്കാലത്തെയും പുതിയ ഉയർന്ന നില സ്വന്തമാക്കി ബാങ്ക് നിഫ്റ്റി. 120 പോയിന്റുകളുടെ ഗ്യാപ്പ് അപ്പിൽ 18384 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ഇന്ന്  വലിയ തോതിൽ ലാഭമെടുപ്പിന് വിധേയമായി. ഐടി, റിലയൻസ് ഓഹരികൾ ചേർന്ന് കൊണ്ട് സൂചികയെ താഴേക്ക് വലിച്ച് 18200ന് കീഴെ എത്തിച്ചു. ഇവിടെ നിന്നും തിരികെ കയറാൻ ശ്രമം നടത്തിയെങ്കിലും സാധിച്ചില്ല. പിന്നാലെ 18050 എന്ന സപ്പോർട്ടിലേക്ക് സൂചിക വീണു. നിക്ഷേപ സ്ഥാപനങ്ങൾ ഓഹരികൾ […]

Advertisement