തുടർച്ചയായ ആറാം ദിവസവും ഉയർന്ന് യുഎസ് വിപണിയിലെ ഓഹരികൾ

തുടർച്ചയായ ആറാം ദിവസവും ഉയർന്ന് യുഎസ് വിപണിയിലെ ഓഹരികൾ. മികച്ച കോർപ്പറേറ്റ് വരുമാനത്തെ തുടർന്ന് കാളകൾ ഓഹരികൾ ഏറ്റെടുത്തതോടെയാണിത്. എസ് & പി 500, ഡൗ ജോൺസ് എന്നിവയുൾപ്പെടെയുള്ള പ്രധാന സൂചികകളും ബെഞ്ച്മാർക്കുകളും അവരുടെ എക്കാലത്തെയും ഉയർന്ന നിലവാരത്തിലേക്ക് കുതിക്കുകയാണ്.

പ്രതീക്ഷിച്ചതിലും കൂടുതൽ റിസൽട്ട് ലഭിച്ചതോടെ മുന്നേറി ടെലികോം ദാതാവ് വെറൈസൺ, ഒപ്പം ചേർന്ന് എടി & ടി യും. മോശം ഔട്ട്ലുക്കിനു ശേഷം ഒരു വിടവോടെ നെറ്റ്ഫ്ലിക്സ് തുറന്നു.

സ്റ്റോക്സ് യൂറോപ്പ് 0.28% ഉയർന്നു
ഡൗ ജോൺസ് 0.44% ഉയർന്നു
നാസ്‌ഡാക്ക് 0.25% ഉയർന്നു

യുഎസ് ഇടിഎഫ് അരങ്ങേറ്റത്തിന് ശേഷം ബിറ്റ്കോയിൻ പുതിയ എക്കാലത്തെയും ഉയർന്ന നിലവാരത്തിലെത്തി

ബുധനാഴ്ച എക്കാലത്തെയും ഉയർന്ന നിലവാരത്തിലെത്തി ക്രിപ്‌റ്റോ നിക്ഷേപകരുടെ പ്രിയപ്പെട്ടതും ലോകത്തിലെ ഏറ്റവും വലിയ ക്രിപ്‌റ്റോകറൻസിയുമായ ബിറ്റ്കോയിൻ. എക്സ്ചേഞ്ച്-ട്രേഡഡ് ഫണ്ട് (ഇടിഎഫ്) അടിസ്ഥാനമാക്കിയുള്ള ആദ്യത്തെ യുഎസ് ബിറ്റ്കോയിൻ ഫ്യൂച്ചേഴ്സ്. സെപ്റ്റംബർ അവസാനത്തിൽ ഏകദേശം 40000 ഡോളർ പിന്തുണ നേടിയ ശേഷം ബിറ്റ്കോയിനിനായി അത്ഭുതകരമായ റാലിയിലാണ് കാഴ്ചവെയ്ക്കുന്നത്. മൂന്നാഴ്ചയ്ക്കുള്ളിൽ ഇത് 60 % ആയി ഉയരുകയും ചെയ്തു.

ചൈനീസ് ഓഹരികളിൽ ശുഭാപ്തിവിശ്വാസം പുലർത്തി യുബിഎസ്

ചൈനീസ് ഇക്വിറ്റുകളെ ബുള്ളിഷ് ആയി അപ്‌ഗ്രേഡ് ചെയ്ത് യുബിഎസ് ഗ്രൂപ്പ് എജി. കഴിഞ്ഞ കുറച്ച് മാസങ്ങളായി തുടരുന്ന കർശനമായ സാമ്പത്തിക നിയന്ത്രണങ്ങളെ തുടർന്നാണിത്. കോർപ്പറേറ്റ് വരുമാനവും മൂല്യനിർണ്ണയവും മെച്ചപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഖത്തറിൽ നിന്ന് കൂടുതൽ എൽഎൻജി വാങ്ങാൻ ഇന്ത്യ

ആഗോളതലത്തിലെ ഊർജ ക്ഷാമത്തിനിടയിൽ  50 കാർഗോ എൽഎൻജി ഖത്തറിൽ നിന്ന് വാങ്ങാൻ ഇന്ത്യ.
സ്റ്റേറ്റ്-ലിങ്ക്ഡ് ഇറക്കുമതിക്കാരായ പെട്രോനെറ്റ് എൽഎൻജി ലിമിറ്റഡിന്റെ കീഴിലുള്ള 115 ചരക്കുകൾക്ക് മുകളിലാണ് ദീർഘകാല കരാർ. 2015 ൽ ചിലവു കാരണം വേണ്ടെന്നു വച്ച കരാറാണ് ആഗോളതലത്തിലെ ഊർജ പ്രതിസന്ധി കാരണം വീണ്ടും ആരംഭിക്കുന്നത്.

വായ്പാ പുസ്തകങ്ങൾ ഏഷ്യയിൽ വിൽക്കാൻ തയ്യാറായി സിറ്റിഗ്രൂപ്പ്

ഏഷ്യയിലെ ഉപഭോക്തൃ ബാങ്കിംഗ് ആസ്തികൾ വിൽക്കാൻ ഒരുങ്ങി സിറ്റി ഗ്രൂപ്പ്. ഡിബിഎസ് ഗ്രൂപ്പ് ഹോൾഡിംഗ്സ് ലിമിറ്റഡും സ്റ്റാൻഡേർഡ് ചാർട്ടേഡ് പിഎൽസിയും താൽപ്പര്യം പ്രകടിപ്പിച്ചതോടെയാണിത്. ക്രെഡിറ്റ് കാർഡുകളിൽ നിന്നും സമ്പത്ത് ബിസിനസ്സുകളിൽ നിന്നുമുള്ള ഉയർന്ന ഫീസാണ് കടം കൊടുക്കുന്നവരെ ഇടപാടിലേക്ക് ആകർഷിക്കുന്നത്. ഇന്തോനേഷ്യ, ഫിലിപ്പീൻസ്, തായ്‌വാൻ, തായ്‌ലൻഡ് എന്നിവിടങ്ങളിലെ റീട്ടെയിൽ ആസ്തികൾക്കുള്ള വായ്പകൾ വെള്ളിയാഴ്ചയും ഇന്ത്യയിൽ അടുത്തയാഴ്ചയും ആരംഭിക്കും. 15,000 കോടി ബിഡിൽ എച്ച്ഡിഎഫ്സി ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, ആക്സിസ് ബാങ്ക്, ഇൻഡസ്ഇൻഡ് ബാങ്ക്, ഡിബിഎസ് ഇന്ത്യ എന്നിവയുൾപ്പെടെയുള്ള ഇന്ത്യൻ കമ്പനികളും നോട്ടമിട്ടിട്ടുണ്ട്.

യുകെക്ക്  പുതിയ ലോക്ക്ഡൗൺ ഇല്ല

കോവിഡ് -19 കേസുകൾ വർദ്ധിച്ചുവരികയാണെങ്കിലും  പുതിയ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ലെന്ന് യുകെ ബിസിനസ് സെക്രട്ടറി ക്വാസി ക്വാർട്ടെംഗ്. രാജ്യത്ത് കേസുകളുടെ എണ്ണം കൂടുതലാണ്. എങ്കിലും വാക്സിനേഷൻ ഡ്രൈവ് വിജയകരമായതോടെ ആളുകളെ ആശുപത്രിയിൽ പ്രവേശിക്കുന്നതും മരണവും കുറഞ്ഞിട്ടുണ്ട്.

ചെറിയ ഡോസുകൾ ഉപയോഗിച്ച് കുട്ടികൾക്ക് വാക്സിനേഷൻ നൽകാൻ യു.എസ്

റെഗുലേറ്റർമാരുടെ അംഗീകാരം ലഭിച്ച വാക്സിനുകളുടെ ചെറിയ ഡോസുകൾ ഉപയോഗിച്ച് കുട്ടികൾക്ക് പ്രതിരോധ കുത്തിവയ്പ്പ് നൽകാൻ തീരുമാനിച്ച് വൈറ്റ് ഹൗസ്. ചെറിയ സൂചികൾ ഉപയോഗിച്ചായിരിക്കും കുത്തിവയ്പ്പ്. 5 മുതൽ 11 വരെയുള്ള എല്ലാ കുട്ടികൾക്കും വാക്സിനേഷൻ നൽകാൻ സർക്കാർ തീരുമാനിച്ചതായി പ്രസിഡന്റ് ജോ ബൈഡൻ അറിയിച്ചു

പുനരുൽപ്പാദിപ്പിക്കാവുന്ന, താപ ബിസിനസ്സുകളുടെ പുനഃസംഘടനയ്ക്ക് അംഗീകാരം നൽകി ജെഎസ്ഡബ്ല്യു എനർജി ബോർഡ് ഗ്രീൻ (പുനരുപയോഗിക്കാവുന്ന), ഗ്രേ (താപ) ബിസിനസുകളുടെ പുനഃസംഘടനയ്ക്ക് ജെഎസ്ഡബ്ല്യു എനർജി ലിമിറ്റഡിന്റെ ബോർഡ് ഓഫ് ഡയറക്‌ടേഴ്‌സിന്റെ അംഗീകാരം. നിലവിലുള്ളതും വരാനിരിക്കുന്നതുമായ എല്ലാ പുനരുപയോഗ ഊർജ ബിസിനസുകളും കമ്പനിയുടെ പൂർണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമായ ജെഎസ്ഡബ്ല്യു എനർജി നിയോ ലിമിറ്റഡിന് കീഴിലായിരിക്കും. ഫണ്ട് ശേഖരണത്തിനും ഓഹരി ഉടമകൾക്ക് മൂല്യം അൺലോക്ക് ചെയ്യുന്നതിനും കാര്യക്ഷമമായ ഒരു ഹോൾഡിംഗ് ഘടന സജ്ജീകരിക്കുന്നതിനും ഇത് സഹായിക്കും. കോവിഡ്-19 പ്രതിരോധത്തിനായി ഐടിസി നാസൽ […]
ഇന്നത്തെ വിപണി വിശകലനം റിലയൻസ്, ഇൻഫോസിസ് ഓഹരികളുടെ പിന്തുണയോടെ മാസത്തെ എക്സ്പെയറിയിൽ ലാഭത്തിൽ അടച്ച് നിഫ്റ്റി. 17421 എന്ന നിലയിൽ വലിയ വ്യാപാരം ആരംഭിച്ച നിഫ്റ്റി താഴേക്ക് വീഴാൻ ശ്രമം നടത്തി. എന്നാൽ കഴിഞ്ഞ ദിവസത്തെ താഴ്ന്ന നില പരീക്ഷിച്ച സൂചിക ഇവിടെ നിന്നും തിരികെകയറി. 17550 ശക്തമായി മറികടക്കാൻ സാധിക്കാതിരുന്നതിനെ തുടർന്ന് സൂചിക അസ്ഥിരമായി നിന്നു.തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 121 പോയിന്റുകൾ/ 0.70 ശതമാനം മുകളിലായി 17536 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. ബാങ്ക് […]
2021-ന്റെ ആരംഭത്തിൽ പഞ്ചാബ് നാഷണൽ ബാങ്ക് ഹൗസിംഗ് ഫിനാൻസ് മുൻഗണനാ ഓഹരികളും കൺവെർട്ടിബിൾ ബോണ്ടുകളും വിതരണം ചെയ്തു കൊണ്ട്  4,000 കോടി രൂപ സമാഹരിക്കാൻ പദ്ധതിയിട്ടു. പിഎൻബി ഹൗസിംഗ് ഫിനാൻസ് ഈ ഓഹരികൾ സ്വകാര്യ ഇക്വിറ്റി സ്ഥാപനമായ കാർലൈൽ ഗ്രൂപ്പിന്റെ നേതൃത്വത്തിലുള്ള നിക്ഷേപ സ്ഥാപനങ്ങൾക്കും ആദിത്യ പുരിയുടെ കുടുംബ നിക്ഷേപ സ്ഥാപനങ്ങൾക്കും മറ്റ് ഒരു കൂട്ടം ഓഹരി ഉടമകൾക്കും അനുവദിക്കാൻ തീരുമാനിച്ചു. എന്നാൽ പ്രോക്സി ഉപദേശക സ്ഥാപനമായ എസ്ഇഎസ്, സെബിക്ക് മുമ്പാകെ ഒരു പ്രശ്നം ഉന്നയിക്കുകയും അത് […]

Advertisement