വീണ്ടും 50,000 ഡോളർ കടന്ന്  ബിറ്റ്കോയിൻ

നാല് ആഴ്ചകൾക്കുള്ളിൽ ആദ്യമായി 50,000 ഡോളർ മൂല്യം കടന്ന് കുതിപ്പു തുടർന്ന് ക്രിപ്‌റ്റോകറൻസി രാജാവായ ബിറ്റ്കോയിൻ. ഒക്ടോബർ 1 നാണ് ബിറ്റ്കോയിൻ 47000 എന്ന പ്രതിരോധം തകർക്കുന്നത്, പിന്നീട് പതുക്കെ വേ​ഗത കൈവരിക്കുകയായിരുന്നു. 40000 ഡോളറിലേക്ക് വീണ ശേഷം കഴിഞ്ഞ 6 ദിവസങ്ങളിലായി 20% വർധിച്ചിട്ടുണ്ട്.

വിപണി തിരിച്ച് പിടിച്ച് യുഎസ് മാർക്കറ്റുകൾ ; ഊർജ്ജ ഓഹരികളുടെ ആവശ്യകത ഉയരുന്നു 

യുഎസ് വിപണിയിൽ ഓഹരികൾ ശക്തമായ മുന്നേറ്റം തുടരുന്നു.
ആ​ഗോള തലത്തിൽ ഇന്ധന ക്ഷാമം തുടരുന്നതിനാൽ ഊർജ്ജ ഓഹരികളുടെ ആവശ്യകത ഉയരുകയാണ്. ഫെയ്സ്ബുക്കും ആമസോണും ഉൾപ്പെടെ ടെക് ഭീമൻമാർ മുന്നേറുകയാണ് ഇതോടെ ടെക്-ഹെവി നാസ്ഡാക്ക് 100 ഉയർന്നു. ന്യൂയോർക്കിൽ ക്രൂഡ് ഓയിൽ വില നാലാം ദിവസവും ഉയർന്നിട്ടുണ്ട്. സ്റ്റോക്സ് യൂറോപ്പ് 0.73 ശതമാനവും ഡൗ ജോൺസ് 0.95 ശതമാനവും നാസ്ഡാക്ക് 1.13 ശതമാനവും ഉയർന്നു.

വാർഷിക മാർഗ്ഗനിർദ്ദേശങ്ങൾ ഉയർത്തി പെപ്സികോ

പെപ്സികോ അതിന്റെ വാർഷിക മാർഗ്ഗനിർദ്ദേശങ്ങൾ ഉയർത്തുന്നു. മൂന്നാം പാദത്തിലെ കണക്കുകൾ മറികടന്നതോടെയാണിത്. മുൻപ് നടത്തിയ പ്രവചനവുമായി താരതമ്യപ്പെടുത്തുമ്പോൾ ഓർഗാനിക് വരുമാനം  8% വർദ്ധിക്കുമെന്ന് കമ്പനി പ്രതീക്ഷിക്കുന്നുണ്ട്‌. മുൻപ് ഇത് 6% ആയിരുന്നു പ്രവചിച്ചിട്ടുണ്ടായിരുന്നത്. കൂടുതൽ ആളുകൾ റെസ്റ്റോറന്റുകളിലേക്കും തിയറ്ററുകളിലേക്കും മടങ്ങിയെത്തിയതിനാൽ ഭക്ഷണങ്ങളുടെയും പാനീയങ്ങളുടേയും ആവശ്യം വർദ്ധിച്ചിട്ടുണ്ട്. ഇത് വ്യാപാരം വർധിപ്പിക്കുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്.

ദക്ഷിണാഫ്രിക്കയിലെ യൂണിയൻ സമരം ഓട്ടോ വ്യവസായത്തെ ബാധിച്ചേക്കും

നിർമ്മാണ മേഖലയിൽ വേതന വർദ്ധനവ് ആവശ്യപ്പെട്ട് ചൊവ്വാഴ്ച അനിശ്ചിതകാല സമരം പ്രഖ്യാപിച്ച് നാഷണൽ യൂണിയൻ ഓഫ് മെറ്റൽ വർക്കേഴ്സ് ഓഫ് ദക്ഷിണാഫ്രിക്ക. ദക്ഷിണാഫ്രിക്കയിലെ ഏറ്റവും വലിയ മെറ്റൽ വർക്കേഴ്സ് യൂണിയനാണിത്. ഒന്നരലക്ഷത്തിലധികം തൊഴിലാളികൾ പണിമുടക്കുന്നതോടെ പുതിയ കാറുകൾ നിർമ്മിക്കുന്നതിനാവശ്യമായ ഭാഗങ്ങളുടെ വിതരണത്തെ ഇത് പ്രതികൂലമായി ബാധിക്കും.

24/7 ഫോൺ സേവനം ആരംഭിക്കാൻ റോബിൻഹുഡ്

നാസ്ഡാക്കിൽ  2.5% ത്തിലധികം ഉയർന്ന്  റോബിൻഹുഡ് മാർക്കറ്റിന്റെ ഓഹരികൾ. ഉപഭോക്തൃ പിന്തുണ മെച്ചപ്പെടുത്തുന്നതിനായി 24/7 ഫോൺ ലൈൻ സേവനം ആരംഭിക്കാൻ തീരുമാനിച്ചതിന് ശേഷമാണ് ഇത്തരത്തിൽ‌ ഒരു വളർച്ച പ്രകടമായത്. ക്രിപ്റ്റോകളിലും ഇക്വിറ്റികളിലും സേവനം ലഭ്യമാക്കും. 

കൽക്കരി, ഊർജ്ജ കമ്പനികൾക്കുള്ള ധനസഹായം വർധിപ്പിക്കാൻ ബാങ്കുകളോട് ചൈന

കൽക്കരി, ഊർജ്ജ കമ്പനികൾക്കുള്ള ധനസഹായം വർധിപ്പിക്കാൻ ബാങ്കുകളോട് ഉത്തരവിട്ട് ചൈന. ശൈത്യകാലത്തെ വൈദ്യുതി പ്രതിസന്ധി ലഘൂകരിക്കാനും വൈദ്യുതി വിതരണം ഉറപ്പാക്കുവാനും വേണ്ടിയാണിത്. ബാങ്കുകളും മറ്റ് ധനകാര്യ സ്ഥാപനങ്ങളും ഖനികൾക്കും പവർ പ്ലാന്റുകൾക്കും വായ്പ നൽകുന്നതിന് മുൻഗണന നൽകണം. ഇതിലൂടെ ഊർജ്ജോത്പാ​ദനം വർദ്ധിപ്പിക്കാൻ കഴിയുമെന്നാണ് ചൈന ബാങ്കിംഗ് ആൻഡ് ഇൻഷുറൻസ് റെഗുലേറ്ററി കമ്മീഷൻ അറിയിച്ചത്.

9 ബില്യൺ ഡോളർ വിലയുള്ള 100 പുതിയ വിമാനങ്ങൾ വാങ്ങാൻ ക്വാണ്ടാസ് എയർവേയ്സ്

9 ബില്യൺ ഡോളറിലധികം വിലമതിക്കുന്ന 100 ലധികം പുതിയ വിമാനങ്ങൾ വാങ്ങാനൊരുങ്ങി ക്വാണ്ടാസ് എയർവേയ്സ്. ആ​ഗോള തലത്തിൽ അൾട്രാ-ലോംഗ് ഫ്ലൈറ്റുകൾ ആരംഭിക്കാനുള്ള പദ്ധതികളുടെ ഭാ​ഗമായാണിത്. 2034 ഓടുകൂടി പുതിയ വിമാനങ്ങൾ എയർലൈൻ അവതരിപ്പിക്കും. 737 മുതൽ 800 ഓളം വരുന്ന ബോയിംഗ് വിമാനങ്ങൾക്കും 717 ചെറിയ ബോയിംഗ് വിമാനങ്ങൾക്കും പകരമായിട്ടായിരിക്കും ഇത്.

കൊവിഡ് വാക്സിന് അടിയന്തിര ഉപയോഗത്തിനുള്ള അംഗീകാരം തേടി ആസ്ട്രാസെനെക്ക

യുഎസ് റെഗുലേറ്റർമാരിൽ നിന്ന് കൊവിഡ് വാക്സിന് അടിയന്തിര ഉപയോഗത്തിനുള്ള അംഗീകാരം തേടി ആംഗ്ലോ-സ്വീഡിഷ് മരുന്ന് നിർമ്മാതാക്കളായ ആസ്ട്രാസെനെക്ക. AZD7442 എന്ന ആന്റിബോഡി തെറാപ്പിക്കു വേണ്ടിയിട്ടാണ് അനുമതി ആവശ്യപ്പെട്ടത്.  പ്രതിരോധശേഷി ദുർബലമായ ആളുകൾക്കു വേണ്ടി വികസിപ്പിച്ചെടുത്തതാണിത്. ഇതിൽ ലാബ് നിർമ്മിത ആന്റിബോഡികളും അടങ്ങിയിരിക്കുന്നു.

പുനരുൽപ്പാദിപ്പിക്കാവുന്ന, താപ ബിസിനസ്സുകളുടെ പുനഃസംഘടനയ്ക്ക് അംഗീകാരം നൽകി ജെഎസ്ഡബ്ല്യു എനർജി ബോർഡ് ഗ്രീൻ (പുനരുപയോഗിക്കാവുന്ന), ഗ്രേ (താപ) ബിസിനസുകളുടെ പുനഃസംഘടനയ്ക്ക് ജെഎസ്ഡബ്ല്യു എനർജി ലിമിറ്റഡിന്റെ ബോർഡ് ഓഫ് ഡയറക്‌ടേഴ്‌സിന്റെ അംഗീകാരം. നിലവിലുള്ളതും വരാനിരിക്കുന്നതുമായ എല്ലാ പുനരുപയോഗ ഊർജ ബിസിനസുകളും കമ്പനിയുടെ പൂർണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമായ ജെഎസ്ഡബ്ല്യു എനർജി നിയോ ലിമിറ്റഡിന് കീഴിലായിരിക്കും. ഫണ്ട് ശേഖരണത്തിനും ഓഹരി ഉടമകൾക്ക് മൂല്യം അൺലോക്ക് ചെയ്യുന്നതിനും കാര്യക്ഷമമായ ഒരു ഹോൾഡിംഗ് ഘടന സജ്ജീകരിക്കുന്നതിനും ഇത് സഹായിക്കും. കോവിഡ്-19 പ്രതിരോധത്തിനായി ഐടിസി നാസൽ […]
ഇന്നത്തെ വിപണി വിശകലനം റിലയൻസ്, ഇൻഫോസിസ് ഓഹരികളുടെ പിന്തുണയോടെ മാസത്തെ എക്സ്പെയറിയിൽ ലാഭത്തിൽ അടച്ച് നിഫ്റ്റി. 17421 എന്ന നിലയിൽ വലിയ വ്യാപാരം ആരംഭിച്ച നിഫ്റ്റി താഴേക്ക് വീഴാൻ ശ്രമം നടത്തി. എന്നാൽ കഴിഞ്ഞ ദിവസത്തെ താഴ്ന്ന നില പരീക്ഷിച്ച സൂചിക ഇവിടെ നിന്നും തിരികെകയറി. 17550 ശക്തമായി മറികടക്കാൻ സാധിക്കാതിരുന്നതിനെ തുടർന്ന് സൂചിക അസ്ഥിരമായി നിന്നു.തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 121 പോയിന്റുകൾ/ 0.70 ശതമാനം മുകളിലായി 17536 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. ബാങ്ക് […]
2021-ന്റെ ആരംഭത്തിൽ പഞ്ചാബ് നാഷണൽ ബാങ്ക് ഹൗസിംഗ് ഫിനാൻസ് മുൻഗണനാ ഓഹരികളും കൺവെർട്ടിബിൾ ബോണ്ടുകളും വിതരണം ചെയ്തു കൊണ്ട്  4,000 കോടി രൂപ സമാഹരിക്കാൻ പദ്ധതിയിട്ടു. പിഎൻബി ഹൗസിംഗ് ഫിനാൻസ് ഈ ഓഹരികൾ സ്വകാര്യ ഇക്വിറ്റി സ്ഥാപനമായ കാർലൈൽ ഗ്രൂപ്പിന്റെ നേതൃത്വത്തിലുള്ള നിക്ഷേപ സ്ഥാപനങ്ങൾക്കും ആദിത്യ പുരിയുടെ കുടുംബ നിക്ഷേപ സ്ഥാപനങ്ങൾക്കും മറ്റ് ഒരു കൂട്ടം ഓഹരി ഉടമകൾക്കും അനുവദിക്കാൻ തീരുമാനിച്ചു. എന്നാൽ പ്രോക്സി ഉപദേശക സ്ഥാപനമായ എസ്ഇഎസ്, സെബിക്ക് മുമ്പാകെ ഒരു പ്രശ്നം ഉന്നയിക്കുകയും അത് […]

Advertisement