പ്രധാനതലക്കെട്ടുകൾ

യുഎസിൽ  2.3 ട്രില്യൺ ഡോളറിന്റെ  പദ്ധതി പ്രഖ്യാപിച്ച് പ്രസിഡന്റ് ജോ ബെെഡൻ. അടുത്ത എട്ട് വർഷത്തേക്ക് രാജ്യത്തിന്റെ  അടിസ്ഥാ സൗകര്യങ്ങൾ പുനർനിർമിക്കുന്നതിനായാണ് പദ്ധതി   പ്രഖ്യാപിച്ചിരിക്കുന്നത്. പദ്ധതി സംബന്ധിച്ച ഒരു പൂർണ ലേഖനം മാർക്കറ്റ്ഫീഡ് തയ്യാറാക്കുന്നുണ്ട്.

NIIT:
237 കോടി രൂപയുടെ ഓഹരി തിരികെ വാങ്ങുമെന്ന് കമ്പനി പ്രഖ്യാപിച്ചു. ഓഹരി ഒന്നിന് 240 രൂപ വീതമാണ് കമ്പനി തിരികെ വാങ്ങുക. ഏപ്രിൽ 12ന് ഇത് ആരംഭിക്കും.

UCO Bank, CBI, IOB:
സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നതിനായി റിസർവ് ബാങ്കിന്റെ തിരുത്തൽ നടപടി ചട്ടക്കൂടിന് കീഴിലുള്ള ബാങ്കുകളിലേക്ക്  14,500 കോടി രൂപ നിക്ഷേപിച്ചു. സർക്കാർ വിജ്ഞാപന പ്രകാരം സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് 4,800 കോടി രൂപയും ഇന്ത്യൻ ഓവർസീസ് ബാങ്കിന് 4,100 കോടി രൂപയും കൊൽക്കത്ത ആസ്ഥാനമായുള്ള യുക്കോ ബാങ്കിന് 2,600 കോടി രൂപയും ലഭിച്ചു.

Adani Enterprises: ഡേറ്റാ സെന്ററും ബിസിനസ് പാർക്കും വികസിപ്പിക്കുന്നതിന്  കമ്പനിയുടെ അനുബന്ധ സ്ഥാപനമായ
വിശാഖ് ടെക് പാർക്ക് ലിമിറ്റഡ് 5 ലക്ഷം രൂപയുടെ അംഗീകൃത ഓഹരി മൂലധനവുമായി സംയോജിപ്പിച്ചു.

Godrej Properties: എച്ച്ഡിഎഫ്സി പ്രോപ്പർട്ടി ഫണ്ടിൽ നിന്ന് ഇക്വിറ്റി ഓഹരികൾ സ്വന്തമാക്കിയതിലൂടെ ഗോദ്‌റെജ് റിയൽറ്റിയിലെ ഓഹരി 51 ശതമാനത്തിൽ നിന്ന് 100 ശതമാനമായി ഉയർത്തിയതായി കമ്പനി പറഞ്ഞു. കമ്പനി ഇപ്പോൾ പൂനെയിൽ നിർമാണ പ്രവർത്തനത്തിലാണ്. 

Vedanta: പതിനായിരം കോടി രൂപയ്ക്ക് ഇന്ത്യയിൽ തീരദേശ കോപ്പർ സ്മെൽട്ടർ പ്ലാന്റ് സ്ഥാപിക്കാനൊരുങ്ങി വേദാന്ത.

Dr Reddy’s Laboratories, Cipla എന്നീ ഫാർമ കമ്പനികൾ  എ ബി സി ഡി ടെക്നോളജീസുമായി കരാറിൽ ഏർപ്പെട്ടു. ഇത് ഇന്തോ ഹെൽത്ത് സർവീസസ് എന്ന് അറിയപ്പെടും.


Axis Bank: 
യുകെയിലെ അനുബന്ധ സ്ഥാപനം വിൽക്കാൻ ഒരുങ്ങി ആക്സിസ് ബാങ്ക്.

Indraprastha Gas: ഡൽഹി  ട്രാൻസ്പോർട്ട് കോർപ്പറേഷൻ ബസുകൾക്ക്  കംപ്രസ് ചെയ്ത പ്രകൃതിവാതകം വിതരണം ചെയ്യുന്നതിനുള്ള ദീർഘകാല കരാറിൽ കമ്പനി ഒപ്പുവച്ചു.

Wipro: ഓസ്‌ട്രേലിയ ആസ്ഥാനമായുള്ള ആംപിയനെ 117 മില്യൺ ഡോളറിന് ഏറ്റെടുക്കുമെന്ന് വിപ്രോ അറിയിച്ചു.

ഇന്നത്തെ വിപണി സാധ്യത

നിഫ്റ്റി ഇന്നലെ അശുഭമായും അസ്ഥിരമായും കാണപ്പെട്ടു. എച്ച്.ഡി.എഫ്.സി ബാങ്കിനൊപ്പം കൂപ്പുകുത്തിയ സൂചിക 14700ന് താഴെ വ്യാപാരം അവസാനിപ്പിച്ചു. കഴിഞ്ഞ ദിവസത്തെ വിപണി വിശേഷങ്ങൾ അറിയാൻ ലിങ്ക് സന്ദർശിക്കുക.

ബാങ്ക് നിഫ്റ്റി അനേകം സപ്പോർട്ടുകൾ തകർത്തുകൊണ്ട് താഴേക്ക് വീണു. തുടർന്ന് വെള്ളിയാഴ്ചത്തെ താഴ്ന്ന നിലയിൽ ( 33150) സപ്പോർട്ട് എടുത്ത് തിരികെ കയറിയ സൂചിക 33300ന് മുകളിൽ  വ്യാപാരം അവസാനിപ്പിച്ചു.

നിഫ്റ്റി ഐടി, ബാങ്കിംഗ് ഓഹരികൾ എല്ലാം തന്നെ ഇന്നലെ ഏറെ ദുർബലമായിരുന്നു. ഇവ വിപണിയെ മുകളിലേക്ക് ഉയരാൻ അനുവദിച്ചില്ല.

യൂറോപ്യൻ വിപണികൾ വിപണി അവസാനിക്കാൻ നേരം താഴേക്ക് വന്ന് നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. എന്നാൽ യുഎസ് വിപണികൾ എല്ലാം തന്നെ ലാഭത്തിലാണ് ഇന്നലെ കാണപ്പെട്ടത്. NASDAQ 1.5 ശതമാനത്തിന് മുകളിൽ നേട്ടം കെെവകരിച്ചു. എന്നിരുന്നാലും യു.എസ് വിപണികൾ ദുർബലമാകുന്നതായാണ് അവസാന നിമിഷം കാണാനായത്.

വിപണി അവസാനിച്ചതിന് ശേഷമാണ് പ്രസിഡന്റ് ജോ ബെെഡന്റ് പ്രസംഗം അരങ്ങേറിയത്. രാജ്യത്തിന്റെ  വികസനവും ഭാവിയും മെച്ചപ്പെടുത്തുക,  ഏവർക്കും തൊഴിൽ നൽകുകയെന്നതാണ് പദ്ധതിയിലൂടെ യുഎസ്  സർക്കാർ ലക്ഷ്യം വയ്ക്കുന്നത്. എന്നാൽ കോർപ്പറേറ്റ് നികുതി 21 ശതമാനത്തിൽ നിന്നും 28 ആയി വീണ്ടും  ഉയർത്തിയാൽ ഇത് തിരിച്ചടിയായേക്കും.

ഏഷ്യൻ വിപണികൾ എല്ലാം തന്നെ ലാഭത്തിലാണ് കാണപ്പെടുന്നത്.
യുഎസ് ഫ്യൂച്ചേഴ്സ് കയറിയിറങ്ങി നിൽക്കുകയാണ്. SGX NIFTY 14,849-ലാണ് വ്യാപാരം നടത്തുന്നത്. ഇത് ഇന്ത്യൻ വിപണിയിൽ ഒരു ഗ്യാപ്പ് അപ്പ് ഓപ്പണിംഗിനുള്ള  സൂചന  നൽകുന്നു. 

നിഫ്റ്റി മുകളിലേക്ക് നീങ്ങിയാൽ 14,900, 15,000, 15,100 എന്നിവിടങ്ങളിൽ ശക്തമായ  പ്രതിരോധം  അനുഭവപ്പെടും. കുറഞ്ഞത് 14,900 എങ്കിലും മറികടന്നാൽ മാത്രമെ സൂചിക ശക്തി കെെവരിക്കുകയുള്ളു.

14,750, 14,650, 14,600, 14,500 എന്നിവിടെ  നിഫ്റ്റിക്ക് ശക്തമായ സപ്പോർട്ടുണ്ട്. ബാങ്ക് നിഫ്റ്റിക്ക് 33,400, 33,300, 33,000  എന്ന  നിലയിൽ  സപ്പോർട്ടുള്ളതായി കാണാം.വിദേശ  നിക്ഷേപ  സ്ഥാപനങ്ങൾ (FIIs) 1685 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചപ്പോൾ  ആഭ്യന്തര  നിക്ഷേപ സ്ഥാപനങ്ങൾ (DIIs) ഇന്ത്യൻ വിപണിയിൽ നിന്നും 2100  കോടി രൂപയുടെ ഓഹരികൾ വാങ്ങികൂട്ടി.

വിദേശ  നിക്ഷേപ  സ്ഥാപനങ്ങൾ വീണ്ടും വിൽപ്പന ആരംഭിച്ചപ്പോൾ ആഭ്യന്തര  നിക്ഷേപ സ്ഥാപനങ്ങൾ ഓഹരികൾ വാങ്ങികൂട്ടുന്ന തിരക്കിലാണ്.

14500,14000 എന്നിവിടങ്ങളിലായി നല്ല പുട്ട് ഒഐ കാണാനാകും. 15000, 15100 എന്നിവിടങ്ങളിൽ ഉയർന്ന കോൾ ഓപ്ഷനും കാണാം.

ജോ ബെെഡന്റെ പ്രഖ്യാപനവുമായി ബന്ധപ്പെട്ട് വിപണിയുടെ യഥാർത്ഥ പ്രതികരണം എന്താണെന്ന് ഇപ്പോഴും വ്യക്തമല്ല. യുഎസ്, യൂറോപ്യൻ വിപണികൾ ഇതിനോട് എങ്ങനെ പ്രതികരിക്കുന്നുവെന്ന് നമുക്ക് നോക്കാം.

അതേസമയം ഓട്ടോ സെയിൽസ് ഡേറ്റ ഇന്ന് വരാനിരിക്കെ ഓട്ടോ ഓഹരികളിൽ ശ്രദ്ധ കേന്ദ്രീകരിക്കുക.

ലൈവ് മാർക്കറ്റ് വാർത്തകൾക്കും അറിയിപ്പുകൾക്കുമായി മാർക്കറ്റ്ഫീഡ് ആപ്പ് സന്ദർശിക്കുക. ശുഭദിനം.

അൾട്രാടെക് സിമന്റ് ക്യു 3 ഫലങ്ങൾ: അറ്റാദായം 8 ശതമാനം വർധിച്ച് 1,708 കോടി രൂപയായി ഡിസംബറിൽ അവസാനിച്ച പാദത്തിൽ അൾട്രാടെക് സിമന്റ് ലിമിറ്റഡിന്റെ ഏകീകൃത അറ്റാദായം 7.8 ശതമാനം വർധിച്ച് 1,708 കോടി രൂപയായി. മുൻ പാദത്തെ അപേക്ഷിച്ച് അറ്റാദായം 31% വർദ്ധിച്ചു. ഇതേ കാലയളവിൽ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം പ്രതിവർഷം 5.89% വർധിച്ച് ‍12,985 കോടി രൂപയായി. കമ്പനിയുടെ ആഭ്യന്തര സിമന്റ് വിൽപ്പന 13.2% വർധിച്ചു. അതേസമയം ബിർള വൈറ്റിന്റെ ശേഷി പ്രതിവർഷം 6.5 […]
ഇന്നത്തെ വിപണി വിശകലനം ഓക്ടോബർ 14ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിലയിൽ നേരിയ ലാഭത്തിൽ അടച്ച് നിഫ്റ്റി. 18246 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ഇന്ന് രൂക്ഷമായ ചാഞ്ചാട്ടത്തിന് വിധേയമായി. ആദ്യത്തെ കയറ്റത്തിനും ഇറക്കത്തിനും ശേഷം സൂചിക ലാഭത്തിൽ കാണപ്പെട്ടു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 52 പോയിന്റുകൾ/ 0.29 ശതമാനം മുകളിലായി 18308 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. ബാങ്ക് നിഫ്റ്റി 38269 എന്ന നിലയിൽ വ്യാപാരം ആരംഭിച്ചതിന് പിന്നാലെ ശക്തമായ മുന്നേറ്റം നടത്തിയെങ്കിലും […]
"എന്റെ പരമാവധി ശ്രമിച്ചിട്ടും ലാഭകരമായ ഒരു ബിസിനസ് മോഡൽ സൃഷ്ടിക്കുന്നതിൽ ഞാൻ പരാജയപ്പെട്ടു. ഞാൻ ഒരിക്കലും ആരെയും മനപ്പൂർവ്വം വഞ്ചിക്കുകയോ തെറ്റിദ്ധരിപ്പിക്കുകയോ ചെയ്തിട്ടില്ല. ഒരു സംരംഭകനെന്ന നിലയിൽ ഞാൻ പരാജയപ്പെട്ടു." കത്തിൽ സിദ്ധാർത്ഥ കുറിച്ചു.

Advertisement