2025 ഓടെ ഡാറ്റാ സെന്റർ ശേഷി മൂന്നിരട്ടിയാക്കാൻ 5,000 കോടി രൂപ നിക്ഷേപിക്കാനൊരുങ്ങി ഭാരതി എയർടെൽ

ഡാറ്റാ സെന്റർ ശേഷി വർധിപ്പിക്കാൻ 5,000 കോടി രൂപ നിക്ഷേപിക്കാൻ ഒരുങ്ങി ഭാരതി എയർടെൽ . ആഗോള തലത്തിലേയും ആഭ്യന്തര തലത്തിലേയും ഉപഭോക്താക്കളുടെ വർദ്ധിച്ചുവരുന്ന ആവശ്യം നിറവേറ്റുന്നതിനായിട്ടാണിത്. അടുത്ത 3 – 4 വർഷത്തിനുള്ളിൽ കമ്പനി നിക്ഷേപം നടത്തും. ഡാറ്റാ സെന്റർ ബിസിനസ്സിനായി പുതുക്കിയി ബ്രാൻഡ് ഐഡന്റിറ്റിയും കമ്പനി പുറത്തിറക്കിയിട്ടുണ്ട്. ഇന്ത്യയിലെ ഏറ്റവും വലിയ ഡാറ്റാ സെന്റർ ശൃംഖലയാണിത്. അടുത്ത 4 വർഷത്തിനുള്ളിൽ ഇന്ത്യയിലെ ഡാറ്റാ സെന്റർ മാർക്കറ്റ് 4 ബില്യൺ ഡോളറിൽ (29,600 കോടി രൂപ) എത്തുമെന്നാണ് ഭാരതി എയർടെലിന്റെ കണക്കുകൂട്ടൽ.

നാറ്റ്‌സ്റ്റീൽ ഹോൾഡിംഗ്‌സിന്റെ മൊത്തം ഓഹരികൾ 1,275 കോടി രൂപയ്ക്ക് വിറ്റ് ടാറ്റാ സ്റ്റീൽ

സിംഗപ്പൂർ ആസ്ഥാനമായുള്ള നാറ്റ്‌സ്റ്റീൽ ഹോൾഡിംഗ്‌സിന്റെ മുഴുവൻ ഓഹരികളും 172 മില്യൺ ഡോളറിന് (1,275 കോടി രൂപ) വിറ്റ് ടാറ്റാ സ്റ്റീൽ ലിമിറ്റഡ് . സിംഗപ്പൂരിലെ ടി എസ് ഗ്ലോബൽ ഹോൾഡിംഗ്സിന് (ടിഎസ്ജിഎച്ച്) കീഴിലുള്ള സ്റ്റീൽ നിർമാണ യൂണിറ്റാണ് നാറ്റ്സ്റ്റീൽ ഹോൾഡിംഗ്സ്. ടാറ്റാ സ്റ്റീലിന്റെ അനുബന്ധ സ്ഥാപനം കൂടിയാണിത്.

സാങ്കേതിക പരിഹാരങ്ങൾ നൽകുന്നതിനായി ടി സി എസിനെ തിരഞ്ഞെടുത്ത് മൾട്ടി കമ്മോഡിറ്റി എക്സ്ചേഞ്ച് ഓഫ് ഇന്ത്യ

സാങ്കേതിക പരിഹാര ദാതാവായി ടാറ്റാ കൺസൾട്ടൻസി സർവീസസിനെ തിരഞ്ഞെടുത്ത് മൾട്ടി കമ്മോഡിറ്റി എക്സ്ചേഞ്ച് ഓഫ് ഇന്ത്യ. ഇതിന്റെ ഭാഗമായി പുതിയ ടെക്നോളജി കോർ നിർമിക്കാനും പോസ്റ്റ്-ട്രേഡിംഗ് പ്രവർത്തനങ്ങൾക്കുള്ള പരിവർത്തനത്തിനും എംസിഎക്സിനെ ടി സി എസ് സഹായിക്കും.

ബാങ്ക് ഓഫ് ഇന്ത്യയുമായി 500 കോടി രൂപയുടെ ഗ്രീൻ ടേം വായ്പയിൽ ഒപ്പുവച്ച് എൻ‌ടി‌പി‌സി ആർഇഎൽ

500 കോടി രൂപയ്ക്കുള്ള ആദ്യ ഗ്രീൻ ടേം ലോൺ കരാറിൽ ഒപ്പിട്ട് എൻടിപിസി റിന്യൂവബിൾ എനർജി ലിമിറ്റഡ് (ആർഇഎൽ). ബാങ്ക് ഓഫ് ഇന്ത്യയുടെ രാജസ്ഥാനിലെ 470 മെഗാവാട്ടിന്റെയും ഗുജറാത്തിലെ 200 മെഗാവാട്ടിന്റെയും സോളാർ പദ്ധതിയുടേതാണ് കരാർ. 15 വർഷത്തെ കാലാവധിയിലേക്ക് കോമ്പറ്റേറ്റീവ് നിരക്കിലാണ് കരാർ. നിലവിൽ 3,450 മെഗാവാട്ടിന്റെ കരാറിൽ ഏർപ്പെട്ടിരിക്കുകയാണ് എൻ‌ടി‌പി‌സി . ഇതിൽ 820 മെഗാവാട്ട് നിർമാണത്തിലുമാണ്. 4.75 ജിഗാവാട്ടിന്റെ ഇന്ത്യയിലെ ഏറ്റവും വലിയ ലോക്കൽ സോളാർ പവർ പാർക്ക് ഗുജറാത്തിലെ കച്ചിൽ എൻടിപിസി ആർഇഎൽ നിർമിക്കും.

ഗോൾഡ് ലോണുകൾ നൽകുന്നതിനായി ഇൻഡസ്ഇൻഡ് ബാങ്കുമായി പങ്കാളികളായി ഇൻഡെൽ മണി

കോമ്പറ്റേറ്റീവ് നിരക്കിൽ ഗോൾഡ് ലോണുകൾ വാഗ്ദാനം ചെയ്യുന്നതിനായി ഇൻഡസ്ഇൻഡ് ബാങ്കുമായി കോ ലെൻസിംഗ് പാർട്ട്നർഷിപ്പിൽ ഏർപ്പെട്ട് ഇൻഡൽ മണി. ബാങ്കിംഗ് ഇതര ഫിനാൻഷ്യൽ കമ്പനിയാണ് ഇൻഡെൽ മണി. ഒരുമിച്ച് തീരുമാനിക്കുന്ന മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ ഇൻഡെൽ മണി വായ്പകൾ വിതരണം ചെയ്യും.

ജെഎംസി പ്രൊജക്റ്റ്സിന് 1,849 കോടി രൂപയുടെ ഓർഡർ

1849 കോടി രൂപയുടെ പുതിയ ഓർഡർ നേടി സിവിൽ എഞ്ചിനീയറിംഗ് സ്ഥാപനമായ ജെഎംസി പ്രോജക്ട്സ് (ഇന്ത്യ) ലിമിറ്റഡ് . 857 കോടി രൂപയുടെ ഇന്ത്യയിലെ ബി & എഫ് പ്രോജക്ടുകളും 992 കോടി രൂപയുടെ മാലദ്വീപിലെ സോഷ്യൽ ഹൗസിംഗ് പ്രോജക്ടുകളും ഉൾപ്പെടുന്നതാണ് പദ്ധതി. ഇന്ത്യയിലെ മുൻനിര സിവിൽ എഞ്ചിനീയറിംഗ് ഇൻഫ്രാസ്ട്രക്ചർ കമ്പനികളിലൊന്നാണ് ജെഎംസി പ്രൊജക്റ്റ്സ്.

1500 കോടി രൂപയുടെ ഓർഡർ സ്റ്റെർലിംഗ് ആൻഡ് വിൽസൺ സോളാറിന്

യുകെയിലെയും യൂറോപ്പിലെയും പ്രമുഖ ഊർജ ഉത്പാദകരിൽ നിന്ന് വേസ്റ്റ്-ടു-എനർജി ബിസിനസിനായുള്ള ആദ്യ ഓർഡർ സ്റ്റെർലിംഗ് ആൻഡ് വിൽസൺ സോളാർ ലിമിറ്റഡിന്. 1500 കോടിയുടേതാണ് ഓർഡർ.  

ആഭ്യന്തര പ്രകൃതിവാതക വില 62 ശതമാനം വർദ്ധിപ്പിച്ച് കേന്ദ്രം

ആഭ്യന്തരമായി ഉത്പാദിപ്പിക്കുന്ന പ്രകൃതിവാതകത്തിന്റെ വില നിലവിലുള്ള ഒരു മില്യൺ ബ്രിട്ടീഷ് തെർമൽ യൂണിറ്റിന് (എംഎംബിടിയു) 1.79 ഡോളറിൽ നിന്ന് 2.90 ഡോളറായി വർദ്ധിപ്പിച്ചു. പെട്രോളിയം പ്ലാനിംഗ് ആന്റ് അനാലിസിസ് സെല്ല്  (പിപിഎസി) ആണ് ഇത് സംബന്ധിച്ച് അറിയിപ്പ് പുറപ്പെടുവിച്ചത്. ഗാർഹിക പ്രകൃതി വാതകത്തിന്റെ വില 62 ശതമാനം വർദ്ധിപ്പിച്ചു.

എബിഎസ്എൻ എഎംസി ഐപിഒ, രണ്ടാം ദിനം 1.08 തവണ സബ്സ്ക്രൈബ് ചെയ്യപ്പെട്ടു

2678 കോടി രൂപ സമാഹരിക്കാനായി ആദിത്യ ബിർള സൺ ലൈഫ് നടത്തിയ ഐപിഒ രണ്ടാം ദിവസം 1.08 തവണ സബ്സ്ക്രൈബ് ചെയ്യപ്പെട്ടു. ഇതിൽ റീട്ടെയിൽ നിക്ഷേപകർക്കായി കരുതി വച്ചിരുന്ന ഭാഗം രണ്ട് തവണയും നിക്ഷേപ ഇതര സ്ഥാപനങ്ങൾക്കായുള്ള ഭാഗം 40 ശതമാനവും സബ്സ്ക്രൈബ് ചെയ്യപ്പെട്ടു.

ഇന്നത്തെ വിപണി വിശകലനം ഓക്ടോബർ 14ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിലയിൽ നേരിയ ലാഭത്തിൽ അടച്ച് നിഫ്റ്റി. 18246 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ഇന്ന് രൂക്ഷമായ ചാഞ്ചാട്ടത്തിന് വിധേയമായി. ആദ്യത്തെ കയറ്റത്തിനും ഇറക്കത്തിനും ശേഷം സൂചിക ലാഭത്തിൽ കാണപ്പെട്ടു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 52 പോയിന്റുകൾ/ 0.29 ശതമാനം മുകളിലായി 18308 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. ബാങ്ക് നിഫ്റ്റി 38269 എന്ന നിലയിൽ വ്യാപാരം ആരംഭിച്ചതിന് പിന്നാലെ ശക്തമായ മുന്നേറ്റം നടത്തിയെങ്കിലും […]
"എന്റെ പരമാവധി ശ്രമിച്ചിട്ടും ലാഭകരമായ ഒരു ബിസിനസ് മോഡൽ സൃഷ്ടിക്കുന്നതിൽ ഞാൻ പരാജയപ്പെട്ടു. ഞാൻ ഒരിക്കലും ആരെയും മനപ്പൂർവ്വം വഞ്ചിക്കുകയോ തെറ്റിദ്ധരിപ്പിക്കുകയോ ചെയ്തിട്ടില്ല. ഒരു സംരംഭകനെന്ന നിലയിൽ ഞാൻ പരാജയപ്പെട്ടു." കത്തിൽ സിദ്ധാർത്ഥ കുറിച്ചു.
പ്രധാനതലക്കെട്ടുകൾ HCL Technologies: 42.5 മില്യൺ ഡോളറിന് ഹംഗേറിയൻ ഡാറ്റാ എഞ്ചിനീയറിംഗ് സേവന കമ്പനിയായ സ്റ്റാർഷെമയെ ഏറ്റെടുക്കുന്നതിനുള്ള കരാറിൽ കമ്പനി ഒപ്പുവച്ചു. 2022 മാർച്ചോടെ ഏറ്റെടുക്കൽ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. Hero Motocorp: ആതർ എനർജിയിൽ കമ്പനി 420 കോടി രൂപ വരെ കൂടുതൽ നിക്ഷേപിക്കും. ഇതോടെ ഏതറിലെ ഹീറോ മോട്ടോകോർപ്പിന്റെ ഓഹരി പങ്കാളിത്തം നിലവിലെ 34.8 ശതമാനത്തിൽ നിന്ന് വർദ്ധിക്കും. Maruti Suzuki: ശനിയാഴ്ച മുതൽ ശരാശരി 1.7 ശതമാനം വില വർദ്ധിപ്പിച്ച് കമ്പനി. PVR: ആന്ധ്രാപ്രദേശിൽ […]

Advertisement