ഭാരതി എയർടെൽ ക്യു 3 ഫലം; അറ്റാദായം 854 കോടി രൂപയായി
ഡിസംബറിലെ മൂന്നാം പാദത്തിൽ ഭാരതി എയർടെല്ലിന്റെ ഏകീകൃത അറ്റാദായം 854 കോടി രൂപയായി ഉയർന്നു. പോയവർഷം ഇതേകാലയളവിൽ കമ്പനി 763.2 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തിയിരുന്നു. കമ്പനിയുടെ ക്വാർട്ടർ-ഓൺ-ക്വാർട്ടർ വരുമാനം 6 ശതമാനം വർദ്ധിച്ച് 26,517 കോടി രൂപയായി. average revenue per user (ARPU) 166 കോടി രൂപയായി ഉയർന്നു.
83 തേജസ് പോർവിമാനങ്ങള്‍ വാങ്ങാന്‍ ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്സുമായി കേന്ദ്രസര്‍ക്കാര്‍ കരാറില്‍ ഒപ്പിട്ടു
ഇന്ത്യൻ വ്യോമസേനയ്ക്ക് 83 ലൈറ്റ് കോംബാറ്റ് എയർക്രാഫ്റ്റ് (LCA ) എം.കെ -1 എ തേജസ് ജെറ്റ് വിമാനങ്ങൾ വിതരണം ചെയ്യുന്നതിനായി ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് പ്രതിരോധ മന്ത്രാലയവുമായി കരാറിൽ ഒപ്പിട്ടു. 48,000 കോടി രൂപയ്ക്കാണ് കരാർ നൽകിയിരിക്കുന്നത്. ആദ്യ എം.കെ 1 എ വിമാനം മൂന്നു വർഷത്തിനുള്ളിൽ വിതരണം ചെയ്യും. ബാങ്കിയുള്ളവ 2030 ഓടെ വിതരണം ചെയ്യും.
ജുബ്ലിയന്റ് ഫുഡ് വർക്ക്സ് ക്യു 3 ഫലം: അറ്റാദായം 22 ശതമാനം വർദ്ധിച്ച് 123 കോടി രൂപയായി
ഡിസംബറിലെ മൂന്നാം പാദത്തിൽ ജുബ്ലിയന്റ് ഫുഡ് വർക്ക്സിന്റെ ഏകീകൃത അറ്റാദായം 21.71 ശതമാനം വർദ്ധിച്ച് 123.91 കോടി രൂപയായി. പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 0.19 ശതമാനം വർദ്ധിച്ച് 1,069 കോടി രൂപയായി. സമ്പൂർണ്ണ വരുമാന വീണ്ടെടുക്കലിൽ പുരോഗതി കെെവരിച്ചതായും കമ്പനി വ്യക്തമാക്കി.
ഹാർലി-ഡേവിഡ്സൺ ബെെക്കുകളുടെ വിതരണത്തിനായി പ്രത്യേക സംവിധാനം ഏർപ്പെടുത്തനൊരുങ്ങി ഹീറോ മോട്ടോകോർപ്പ്
ഹാർലി-ഡേവിഡ്സൺ ബെെക്കുകളുടെ വിതരണത്തിനായി പ്രത്യേക സംവിധാനം ഒരുക്കുമെന്ന് ഹീറോ മോട്ടോകോർപ്പ്. രാജ്യത്തിന്റെ പ്രധാന ഭാഗങ്ങളിലായി 11 ഓളം ഹാർലി-ഡേവിഡ്സൺ ഡീലർമ്മാരെ കമ്പനി ഇതിനായി നിയോഗിച്ചു. ഹാർലി ഡേവിഡ്സണിന്റെ ഇന്ത്യയിലെ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്തുമെന്ന് ഹീറോ മോട്ടോകോർപ്പ് നേരത്തെ അറിയിച്ചിരുന്നു.
റാംകോ സിമൻറ്സ് ക്യു 3 ഫലം: അറ്റാദായം 201 കോടി രൂപയായി
ഡിസംബറിലെ മൂന്നാം പാദത്തിൽ റാംകോ സിമൻറ്സിന്റെ അറ്റാദായം 201.35 കോടി രൂപയായി. പോയവർഷം 94.80 കോടി രൂപയായിരുന്നു കമ്പനിയുടെ അറ്റാദായം. കഴിഞ്ഞവർഷം ഇതേകാലയളവിൽ കമ്പനിയുടെ വരുമാനം 95.57 കോടി രൂപയായിരുന്നു. അത് 202.86 കോടി രൂപയായി ഉയർന്നു.
മാരുതി സുസുക്കി സബ്സ്ക്രിപ്ഷൻ പ്രോഗ്രാമിനായി ALD ഓട്ടോമോട്ടീവ് ഇന്ത്യയുമായി പങ്കാളികളാകുന്നു
മാരുതി സുസുക്കി സബ്സ്ക്രിപ്ഷൻ പ്രോഗ്രാമിനായി ALD ഓട്ടോമോട്ടീവ് ഇന്ത്യയുമായി കെെകോർക്കുന്നു. ഇതിനൊപ്പം കൊച്ചിയിലെ ഉപഭോക്താക്കൾക്കായി സബ്സ്ക്രിപ്ഷൻ പ്രോഗ്രാം വിപുലീകരിച്ചതായും കമ്പനി അറിയിച്ചു.
അദാനി എന്റർപ്രൈസസ് ക്യു 3 ഫലം: അറ്റാദായം 10 ശതമാനം കുറഞ്ഞ് 343 കോടി രൂപയായി
ഡിസംബറിലെ മൂന്നാം പാദത്തിൽ അദാനി എന്റർപ്രൈസസിന്റെ ഏകീകൃത അറ്റാദായം 10.39 ശതമാനം ഉയർന്ന് 343.17 കോടി രൂപയായി. ഇതകാലയളവിൽ കമ്പനിയുടെ പ്രതിവർഷ വരുമാനം
6 ശതമാനം ഉയർന്ന് 11,788 കോടി രൂപയായി.
സെക്യൂരിറ്റി മാർക്കറ്റിൽ നിന്നും ഫ്യൂച്ചർ ഗ്രൂപ്പ് സി.ഇ.ഒ കിഷോർ ബിയാനിക്ക് വിലക്ക് ഏർപ്പെടുത്തി സെബി
സെക്യൂരിറ്റി മാർക്കറ്റിൽ പങ്കെടുക്കുന്നതിൽ നിന്നും ഫ്യൂച്ചർ ഗ്രൂപ്പ് സി.ഇ.ഒ കിഷോർ ബിയാനിക്ക് വിലക്ക് ഏർപ്പെടുത്തി സെബി. ഒരു വർഷത്തേക്കാണ് വിലക്ക്. 2017 മാർച്ചിനും ഏപ്രിലിനുമിടയിലുള്ള ഇൻസൈഡർ ട്രേഡിംഗുമായി ബന്ധപ്പെട്ട കേസിൽ ഒരു വർഷത്തേക്കാണ് വിലക്കേർപ്പെടുത്തിയിരിക്കുന്നത്. ഫ്യൂച്ചർ റീട്ടെയിലിലെ സെക്യൂരിറ്റികൾ വാങ്ങുന്നതിനും വിൽക്കുന്നതിനും ഇടപാടുകൾ നടത്തുന്നതിനും ബിയാനിക്ക് 2 വർഷമായി വിലക്കേർപ്പെടുത്തിയിട്ടുണ്ട്.
ഉജ്ജിവൻ എസ്.എഫ്.ബി ക്യു 3 ഫലം: നഷ്ടം 279 കോടി രൂപയായി
ഡിസംബറിലെ മൂന്നാം പാദത്തിൽ ഉജ്ജിവൻ ബാങ്ക് 279 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തി. പോയവർഷം ഇതേകാലയളവിൽ ബാങ്ക് 90 കോടി രൂപയുടെ ലാഭം രേഖപ്പെടുത്തിയിരുന്നു.
അദാനി ടോട്ടൽ ഗ്യാസ് ക്യു 3 ഫലം: അറ്റാദായം 27 ശതമാനം വർദ്ധിച്ച് 145 കോടി
ഡിസംബറിലെ മൂന്നാം പാദത്തിൽ അദാനി ടോട്ടൽ ഗ്യാസിന്റെ പ്രതിവർഷ അറ്റാദായം 26.7 ശതമാനം വർദ്ധിച്ച് 145.87 കോടി രൂപയായി. ഇതേകാലയളവിൽ കമ്പനിയുടെ പ്രതിവർഷ വരുമാനം 1.42 ശതമാനം ഉയർന്ന് 496 കോടി രൂപയായി. 17 പുതിയ സി.എൻ.ജി സ്റ്റേഷനുകളാണ് കമ്പനി കമ്മീഷൻ ചെയ്തത്. ഇതോടെ മൊത്തം സ്റ്റേഷനുകളുടെ എണ്ണം 151 ആയി.
വെങ്കിയുടെ ക്യു 3 ഫലം: അറ്റാദായം 106 കോടി രൂപയായി
ഡിസംബറിലെ മൂന്നാം പാദത്തിൽ വെങ്കിയുടെ അറ്റാദായം 106.5 കോടി രൂപയായി. പോയവർഷം ഇതേകാലയളവിൽ കമ്പനി 5.86 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തിയിരുന്നു. കമ്പനിയുടെ പ്രതിവർഷ വരുമാനം 5.8 ശതമാനം ഉയർന്ന് 931.68 കോടി രൂപയായി.