പ്രീപെയ്ഡ് താരിഫുകൾ 25% വരെ ഉയർത്തി ഭാരതി എയർടെൽ

നവംബർ 26 മുതൽ പ്രീപെയ്ഡ് താരിഫ് നിരക്കുകൾ 25 ശതമാനം വരെ ഉയർത്തുമെന്ന് പ്രഖ്യാപിച്ച് ഭാരതി എയർടെൽ. സാമ്പത്തികപരമായി ആരോഗ്യമുള്ള ബിസിനസ് മോഡലുകൾക്ക് മൂലധനത്തിന് ന്യായമായ വരുമാനം നൽകാനാണ് തീരുമാനമെന്ന് എക്‌സ്‌ചേഞ്ചുകൾക്ക് നൽകിയ അറിയിപ്പിൽ കമ്പനി അറിയിച്ചു. രാജ്യത്ത് 5G അവതരിപ്പിക്കാൻ പദ്ധതിയിടുന്നതോടൊപ്പം നിക്ഷേപം കൊണ്ടുവരുന്നതിനും ഒരു ഉപയോക്താവിൽ നിന്നുള്ള ശരാശരി വരുമാനം (എആർപിയു) വർദ്ധിപ്പിക്കാനും കമ്പനി ലക്ഷ്യമിടുന്നുണ്ട്.

ഹെറൻബ ഇൻഡസ്ട്രീസിന്റെ ഗുജറാത്തിലെ പുതിയ യൂണിറ്റിൽ ഉത്പാദനം ആരംഭിച്ചു

ഗുജറാത്തിലെ വാപിയിൽ ഗുജറാത്ത് ഇൻഡസ്ട്രിയൽ ഡെവലപ്‌മെന്റ് കോർപ്പറേഷനിൽ (ജിഐഡിസി) സ്ഥിതി ചെയ്യുന്ന പുതിയ യൂണിറ്റ്-IV കേന്ദ്രത്തിൽ വാണിജ്യ ഉൽപ്പാദനം ആരംഭിച്ച് ഹെറൻബ ഇൻഡസ്ട്രീസ് ലിമിറ്റഡ്. പുതിയ ഉൽപ്പാദന കേന്ദ്രത്തിൽ നിന്നും പ്രതിവർഷം 100 കോടി രൂപ വരുമാനം ലഭിക്കുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്. പ്രതിവർഷം 1,200 ദശലക്ഷം ടൺ പരമാവധി യൂണിറ്റ്-IV ന്റെ ഉൽപാദന ശേഷി.

ബിഇഎൽ-ൽ നിന്നും ഏറ്റവും വലിയ കയറ്റുമതി ഓർഡർ നേടി എയർബസ്

ഇന്ത്യൻ സർക്കാരിന്റെ സി295 എയർക്രാഫ്റ്റ് പ്രോഗ്രാമിന് കീഴിലുള്ള ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡുമായി (ബിഇഎൽ) കരാറിൽ ഏർപ്പെട്ട് എയർബസ്. റഡാർ വാണിംഗ് റിസീവറും, മിസൈൽ അപ്രോച്ച് വാണിംഗ് സിസ്റ്റവും നിർമ്മിക്കുന്നതിനും വിതരണം ചെയ്യുന്നതിനുമുള്ള കരാർ ആണിത്. ‘മെയ്ക്ക് ഇൻ ഇന്ത്യ’ നയത്തിന് അനുസൃതമായാണ് കരാർ. ബിഇഎല്ലിന് ഇതുവരെ ലഭിച്ച ഏറ്റവും വലിയ കയറ്റുമതി ഓർഡറാണിത്. 93.15 മില്യൺ ഡോളറിന്റേതാണ് ഓർഡർ.

കൺസ്യൂമർ ഫിനാൻസിങ്ങിനായി പൂനവല്ല ഫിൻകോർപ്പുമായി സഹകരിച്ച് കാർസ് 24

പൂനവല്ല ഫിൻകോർപ്പ് ലിമിറ്റഡുമായി സഹകരിച്ച് പ്രീ-ഉടമസ്ഥതയിലുള്ള വാഹനങ്ങൾക്കായുള്ള ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ കാർസ് 24. കമ്പനിയിൽ നിന്നും വാങ്ങുന്ന വാഹനങ്ങൾക്ക് കൺസ്യൂമർ ഫിനാൻസിങ്ങിനായാണ് ഈ പങ്കാളിത്തം. ഇതിനു കീഴിൽ കാർസ് 24 ലൂടെയുള്ള ഉപഭോക്തൃ വായ്പകൾ പിഎഫ്എൽ പൂർത്തീകരിക്കും. കാർസ് 24 സ്ഥാപകൻ രുചിത് അഗർവാളിന്റെ അഭിപ്രായത്തിൽ 20 ശതമാനം മാത്രമാണ് യൂസ്ഡ് കാർ ബിസിനസിലെ കൺസ്യൂമർ ഫിനാൻസിങ്ങ്.

ഗ്യാസ് ടർബൈൻ ഘടകങ്ങൾ നിർമ്മിക്കുന്നതിന് ജിഇഎഇ ടെക്കുമായി സഹകരിച്ച് ത്രിവേണി എഞ്ചിനീയറിംഗ്

എൽഎം 2500 ഗ്യാസ് ടർബൈനിനുള്ള ചില ഘടകങ്ങൾ പ്രാദേശികമായി നിർമ്മിക്കുന്നതിനായി യുഎസ് ആസ്ഥാനമായുള്ള ജിഇഎഇ ടെക്നോളജിയുമായി 10 വർഷത്തെ കരാർ ഒപ്പിട്ട് ത്രിവേണി എഞ്ചിനീയറിംഗ് & ഇൻഡസ്ട്രീസ് ലിമിറ്റഡ്. കരാറിന്റെ അടിസ്ഥാനത്തിൽ ജിഇഎഇ ത്രിവേണി ഗ്യാസ് ടർബൈനിന്റെ അടിസ്ഥാന ഫ്രെയിം, എൻക്ലോഷർ, ലൂബ്രിക്കറ്റിംഗ് ഓയിൽ സ്കിഡ് എന്നിവ നിർമ്മിക്കുകയും മറ്റ് സോഴ്സ് കൺട്രോൾഡ് ആക്സസറീസ് വിതരണം ചെയ്യുകയും ചെയ്യും.

ശ്രീലങ്ക, ബംഗ്ലാദേശ് റെയിൽവേകളുടെ ലേലത്തിൽ ഏറ്റവും കുറഞ്ഞ ലേലക്കാരനായി ഇർകോൺ

ശ്രീലങ്ക റെയിൽവേയുടെയും ബംഗ്ലാദേശ് റെയിൽവേയുടെയും പ്രോജക്ടുകൾക്കായുള്ള ലേലത്തിൽ ഏറ്റവും കുറഞ്ഞ ലേലക്കാരനായി ഇർകോൺ ഇന്റർനാഷണൽ ലിമിറ്റഡ്. ശ്രീലങ്കയിലെ ഗതാഗത മന്ത്രാലയത്തിന്റേതാണ് 114 കോടി രൂപ വിലമതിക്കുന്ന ആദ്യ പദ്ധതി. മഹോ ജംഗ്ഷൻ മുതൽ അനുരാധപുര വരെയുള്ള സിഗ്നലിംഗ് സംവിധാനത്തിന്റെ രൂപകല്പന, ഇൻസ്റ്റാളേഷൻ, കമ്മീഷൻ ചെയ്യൽ എന്നിവയാണിത്. സിഗ്നലിംഗ്, ടെലികമ്മ്യൂണിക്കേഷൻ സംവിധാനങ്ങളുടെ നിർമ്മാണമാണ് ബംഗ്ലാദേശിലെ റെയിൽവേ മന്ത്രാലയത്തിന്റേതാണ് 24 കോടി രൂപ വിലമതിക്കുന്ന രണ്ടാമത്തെ പദ്ധതി.

ഒക്ടോബറിൽ 27.15 ശതമാനം വളർച്ച നേടി ആഭ്യന്തര വ്യോമ ഗതാഗതം

ഒക്ടോബറിൽ ആഭ്യന്തര വിമാന യാത്രക്കാരുടെ എണ്ണം 27.15 ശതമാനം വളർച്ച കൈവരിച്ചു. കൊവിഡ്-19 കേസുകളുടെ എണ്ണത്തിലുള്ള കുറവും ഉയർന്ന വാക്സിനേഷൻ നിരക്കും മൂലമാണിത്. ഒക്ടോബറിൽ 8.99 മില്യൺ യാത്രക്കാരാണ് വ്യോമ ഗതാഗതത്തെ ആശ്രയിച്ചത്. സെപ്റ്റംബറിൽ ഇത് 7.07 ദശലക്ഷമായിരുന്നു. 4.81 ദശലക്ഷമായിരുന്നു കഴിഞ്ഞ മാസത്തെ ഇൻഡിഗോയുടെ യാത്രക്കാരുടെ എണ്ണം. 53.5 ശതമാനമാണ് ഇൻഡിഗോയുടെ വിപണി വിഹിതം. 0.81 ദശലക്ഷമായിരുന്നു സ്പൈസ് ജെറ്റിന്റെ യാത്രക്കാരുടെ എണ്ണം. 9 ശതമാനമാണ് വിപണി വിഹിതം. ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) ആണ് കണക്കുകൾ പുറത്തുവിട്ടത്.

ദേവിക ഫൈബേഴ്സിൽ നിന്നും വീണ്ടും ഓർഡർ നേടി കെപിഐ ഗ്ലോബൽ ഇൻഫ്ര

ക്യാപ്‌റ്റീവ് പവർ പ്രൊഡ്യൂസർ വിഭാഗത്തിന് കീഴിൽ 5.20 MWdc ശേഷിയുള്ള സോളാർ പവർ പ്രോജക്റ്റ് സ്ഥാപിക്കുന്നതിനായി സൂറത്ത് ആസ്ഥാനമായുള്ള ദേവിക ഫൈബേഴ്‌സിൽ നിന്നും വീണ്ടും ഓർഡർ നേടി KPI ഗ്ലോബൽ ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ്. സ്വതന്ത്ര ഊർജ നിർമാതാക്കളായും ക്യാപ്റ്റീവ് പവർ പ്രൊഡ്യൂസറായും സോളാർ പ്ലാന്റുകൾ നിർമ്മിക്കുകയും പ്രവർത്തിപ്പിക്കുകയും പരിപാലിക്കുകയും ചെയ്യുന്നവരാണ് ഗുജറാത്ത് ആസ്ഥാനമായുള്ള കെപിഐ ഗ്ലോബൽ ഇൻഫ്ര.

റിന്യൂവബിൾ എനർജി സർട്ടിഫിക്കറ്റുകളുടെ വ്യാപാരം ഐഇഎക്സ് പുനരാരംഭിക്കുന്നു

16 മാസത്തെ ഇടവേളയ്ക്ക് ശേഷം 2021 നവംബർ 24 മുതൽ റിന്യൂവബിൾ എനർജി സർട്ടിഫിക്കറ്റുകളുടെ (ആർഇസി) വ്യാപാരം ഇന്ത്യൻ എനർജി എക്‌സ്‌ചേഞ്ച് പുനരാരംഭിക്കും. ഊർജ്ജ സ്രോതസ്സുകളെയും വൈദ്യുതിയിലെ വിപണിയുടെ വികസനവും പ്രോത്സാഹിപ്പിക്കുന്ന മാർക്കറ്റ് അധിഷ്ഠിത ഉപകരണമാണ് ആർഇസി. ഒരു റിന്യൂവബിൾ എനർജി സ്രോതസ്സിൽ നിന്ന് ഒരു മെഗാവാട്ട് മണിക്കൂർ വൈദ്യുതി ഉത്പാദിപ്പിക്കുമ്പോഴാണ് ഒരു ആർഇസി നിർമിക്കപ്പെടുന്നു.

1.9 കോടി ഉപയോക്താക്കൾ നഷ്ടപ്പെട്ട് ജിയോ, 2.74 ലക്ഷം പേരെ കൂട്ടിച്ചേർത്ത് എയർടെൽ

സെപ്റ്റംബറിൽ റിലയൻസ് ജിയോയ്ക്ക് 1.9 കോടി വയർലെസ് ഉപയോക്താക്കളെ നഷ്ടപ്പെട്ടു. അതേസമയം ഭാരതി എയർടെൽ 2.74 ലക്ഷം വരിക്കാരെ കൂട്ടിചേർത്തു. അതേ മാസം വോഡഫോൺ ഐഡിയയ്ക്ക് 10.7 ലക്ഷം വയർലെസ് വരിക്കാരെ നഷ്ടപ്പെട്ടിട്ടുണ്ട്. തുടർച്ചയായ 11-ാം മാസമാണ് വിഐ ക്ക് ഉപഭോക്താക്കളെ നഷ്ടപ്പെട്ടുന്നത്. 0.08 വിപണി വിഹിതം ഭാരതി എയർടെൽ നേടിയിട്ടുണ്ട്. അതേസമയം ജിയോയുടെ യൂസർ ബേസ് സെപ്റ്റംബറിൽ 4.29 ശതമാനം കുറഞ്ഞു. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടേതാണ് (ട്രായ്) കണക്കുകൾ.

ഇന്നത്തെ വിപണി വിശകലനം വിൽപ്പനാ സമ്മർദ്ദത്തിനൊപ്പം രൂക്ഷമായ ചാഞ്ചാട്ടത്തിന് വിധേയമായ എക്സ്പെയറി ദിനം. ഫ്ലാറ്റായി 17943 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി അനേകം തവണ തിരികെ കയറാൻ ശ്രമം നടത്തിയെങ്കിലും ശക്തമായ വിൽപ്പന സമ്മർദ്ദം മൂലം താഴേക്ക് വീണു. അവസാന മണിക്കൂറിൽ 100 പോയിന്റിലേറെ മുന്നേറ്റമാണ് സൂചിക കാഴ്ചവച്ചത്. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 181 പോയിന്റുകൾ/ 1.01 ശതമാനം താഴെയായി 17757 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. ബാങ്ക് നിഫ്റ്റി 38153 എന്ന നിലയിൽ […]
പ്രധാനതലക്കെട്ടുകൾ Power Finance: കമ്പനിയുടെ പൂർണ ഉടമസ്ഥതയിലുള്ള അനുബന്ധ സ്ഥാപനങ്ങളായ കരൂർ ട്രാൻസ്മിഷൻ, ഖവ്ദ-ഭുജ് ട്രാൻസ്മിഷൻ എന്നിവ അദാനി ട്രാൻസ്മിഷനിലേക്ക് മാറ്റി. IFCI: ജനുവരി 25-ന് സർക്കാരിന് മുൻഗണനാ ഓഹരി വിതരണം ചെയ്യുന്നത് കമ്പനി പരിഗണിക്കും. TVS Motor: കമ്പനിയുടെ മോട്ടോർസൈക്കിൾ ടിവിഎസ് സ്റ്റാർ എച്ച്എൽഎക്സ് 150 ഡിസ്ക് വേരിയന്റ് ഈജിപ്തിൽ ലോഞ്ച് ചെയ്തു. Tata Communications: മൂന്നാം പാദത്തിൽ കമ്പനിയുടെ വരുമാനം 1657.7 കോടി രൂപയായി രേഖപ്പെടുത്തി. പോയ പാദത്തിൽ ഇത് 1628.17 കോടി രൂപയായിരുന്നു. […]
മൈക്രോസോഫ്റ്റിന്റെ ആക്ടിവിഷൻ ഡീലിന് ശേഷം 13 ബില്യൺ ഡോളർ വിപണി മൂല്യം തുടച്ചു നീക്കി സോണി ആക്ടിവിഷൻ ഏറ്റെടുക്കുന്നതായി മൈക്രോസോഫ്റ്റ് പ്രഖ്യാപിച്ചതിന് ശേഷം ലോകമെമ്പാടും സോണിയുടെ ഓഹരികൾ തകർന്നു. ജപ്പാനിൽ 13% ഇടിവാണ് ഉണ്ടായത്. കോൾ ഓഫ് ഡ്യൂട്ടി ഉൾപ്പെടെയുള്ളവയെ ഏറ്റെടുത്തേക്കാം. ഹാർഡ്‌വെയർ വിൽപ്പനയെയും എക്‌സ്‌ക്ലൂസീവ് ഗെയിമുകളെയും ആശ്രയിച്ചുള്ള സോണിയുടെ പരമ്പരാഗത ഗെയിമിംഗ് കൺസോൾ ബിസിനസിനെ ഇത് വെല്ലുവിളിക്കുകയാണ് ചെയ്യുന്നത്. എന്നാൽ മൈക്രോസോഫ്റ്റിനോട് മത്സരിക്കാനുള്ള സാമ്പത്തിക ശേഷി സോണിക്ക് ഇല്ല. യു.എസ് വിപണികൾ താഴേക്ക്; നാസ്ഡാക്ക് വീണ്ടും […]

Advertisement