ഇന്നത്തെ വിപണി വിശകലനം

52 ആഴ്ചയിലെ ഉയർന്ന നില കെെവരിച്ച് റിലയൻസ്, പുതിയ ഉയരങ്ങൾ സ്വന്തമാക്കി നിഫ്റ്റി.

നേരിയ ഗ്യാപ്പ് അപ്പിൽ പുതിയ ഉയരത്തിൽ 17267 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ഇന്ന് മുകളിലേക്ക് കയറി 17300 രേഖപ്പെടുത്തി. ശേഷം 100 പോയിന്റുകളുടെ നഷ്ടം രേഖപ്പെടുത്തിയ സൂചിക പിന്നീട് രാവിലത്തെ ഉയർന്ന നില തകർത്ത് കൊണ്ട് മുന്നേറി എക്കാലത്തെയും ഉയർന്ന നിലയിൽ വ്യാപാരം അവസാനിപ്പിച്ചു.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 89 പോയിന്റുകൾ/ 0.52 ശതമാനം മുകളിലായി 17323 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

36907 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ഇന്ന് ശക്തമായ മുന്നേറ്റം നടത്തി 37000 രേഖപ്പെടുത്തി. എന്നിരുന്നാലും ഇത് നിലനർത്താൻ സാധിച്ചില്ല. സൂചിക ദിവസം മുഴുവൻ താഴേക്ക് നീങ്ങി. ശേഷം 36550ൽ സൂചിക സപ്പോർട്ട് രേഖപ്പെടുത്തി.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 70 പോയിന്റുകൾ/ 0.21 ശതമാനം താഴെയായി 36761 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 

നിഫ്റ്റി ഓട്ടോ, നിഫ്റ്റി മെറ്റൽ, നിഫ്റ്റി മീഡിയ, നിഫ്റ്റി റിയൽറ്റി എന്നിവ ഇന്ന് നേട്ടം കെെവരിച്ചു. മറ്റു മേഖലകൾ അസ്ഥിരമായി കാണപ്പെട്ടു.

ഏഷ്യൻ വിപണികൾ ഏറെയും ലാഭത്തിൽ അടച്ചു. ജപ്പാന്റെ നിക്കി 2 ശതമാനം നേട്ടം കെെവരിച്ചു. അതേസമയം യൂറോപ്യൻ വിപണികൾ ഫ്ലാറ്റായി കയറിയിറങ്ങിയാണ് വ്യാപാരം നടത്തുന്നത്.

നിർണായക വാർത്തകൾ 

Reliance ഓഹരി ഇന്ന് ശക്തമായ മുന്നേറ്റം നടത്തി 4.1 ശതമാനം നേട്ടം കെെവരിച്ചു. ഫ്യൂച്ചർ ഗ്രൂപ്പ് ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട കേസിൽ കമ്പനിക്ക് എതിരെ  സുപ്രീംകോടതി വിധി വന്നത് മുതൽ ഓഹരി ബുള്ളിഷാണ്.

അന്താരാഷ്ട്ര വിപണിയിൽ ഹരിത ഊർജ്ജ ബിസിനസിലേക്ക് കടക്കാനൊരുങ്ങതിനുള്ള പദ്ധതികളെ പറ്റി അന്താരാഷ്ട്ര കാലാവസ്ഥാ ഉച്ചകോടിയിൽ സംസാരിച്ച് മുകേഷ് അംബാനി.

ബംഗാൾ ഉൾക്കടലിലെ കൃഷ്ണ ഗോദാവരിയിലെ U1B കിണറ്റിൽ നിന്ന് ആദ്യത്തെ വാതകം പമ്പ് ചെയ്തതിനു പിന്നാലെ ONGC ഓഹരി ഇന്ന് 3.7 ശതമാനം നേട്ടം കെെവരിച്ചു. കഴിഞ്ഞ മാസത്തെ ഇടിവിന് ശേഷം ക്രൂഡ് ഓയിൽ വില തിരികെ കയറി തുടങ്ങി.

ഊർജ്ജ ഓഹരികളായ Coal India(+3.3%), Indian Oil(+2.6%), BPCL(+2.4%) എന്നിങ്ങനെ നേട്ടം കെെവരിച്ച് നിഫ്റ്റി 50യുടെ ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടംനേടി. Hind Petro 3.4 ശതമാനം ലാഭത്തിൽ അടച്ചു.

6687 കോടി രൂപയ്ക്ക് എക്സൈഡ് ലൈഫ് ഇൻഷുറൻസ് ഏറ്റെടുക്കാൻ തീരുമാനിച്ചതിന് പിന്നാലെ HDFC Life 3.2 ശതമാനം ഇടിഞ്ഞു. അതേസമയം  Exide 6.4 ശതമാനം ഉയർന്നു.

മെറ്റൽ ഓഹരികൾ കത്തിക്കയറ്റം തുടർന്ന് ലാഭത്തിൽ അടച്ചു. National Aluminium(+4.8%), Jindal Steel(+3.9%), Coal India(+3.3%), SAIL(+1.3%), Tata Steel(+1.3%) എന്നിങ്ങനെ ലാഭത്തിൽ അടച്ചു.

L&T Technology Services 7.2 ശതമാനം നേട്ടം കെെവരിച്ചു. മാതൃസ്ഥാപനമായ Larsen & Toubro 0.3 ശതമാനം മുകളിൽ ഫ്ലാറ്റായി അടച്ചു.

Zomato ഓഹരി ഇന്ന് 8.8 ശതമാനം നേട്ടം കെെവരിച്ച് എക്കാലത്തെയും ഉയർന്ന നില രേഖപ്പെടുത്തി.

റീട്ടെയിൽ സൂചിക ഇന്ന് ശക്തമായ മുന്നേറ്റം നടത്തി. Prestige(+10.3%), Sobha(+6.5%), DLF(+1.4%), Purva(+4.7%), Kolte Patil(+5.6%), Macrotech Developers(+4.8%) എന്നിങ്ങനെ നേട്ടം കെെവരിച്ചു. മിക്ക ഓഹരികളും 52 ആഴ്ചയിലെ ഉയർന്ന നിലയിലാണ്.

വാണിജ്യ കപ്പലുകളുടെ നിർമാണത്തിനായി  റഷ്യയിലെ സ്വെസ്ഡയുമായി പങ്കാളിത്തം സ്ഥാപിക്കുമെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞതിന് പിന്നാലെ Mazagon Dock 5.5 ശതമാനം നേട്ടം കെെവരിച്ചു.

പുതിയ പദ്ധതികൾ ലഭിച്ചതിന് പിന്നാലെ RailTel(+3.4%), IRB India(+4.7%) എങ്ങനെ നേട്ടം കെെവരിച്ചു.

JK Tyre ഓഹരി ഇന്ന് 7.1 ശതമാനം നേട്ടം കെെവരിച്ചു. ഓഹരി വരും ദിവസങ്ങളിൽ ശക്തമായ മുന്നേറ്റം കാഴ്ചവച്ചേക്കും. മറ്റു ഓഹരികളായ MRF(+1.3%), CEAT(+1.5%) എന്നിങ്ങനെ നേട്ടം കെെവരിച്ചു. Balkris Ind(+0.9%), Apollo Tyres(+0.6%) എന്നിവ അസ്ഥിരമായി.

വിപണി മുന്നിലേക്ക് 

ഏറെ മാസങ്ങളായി അസ്ഥിരമായി നിന്നിരുന്ന റിലയൻസ് ഓഹരി ഇന്ന് ശക്തമായ മുന്നേറ്റം നടത്തി എക്കാലത്തെയും ഉയർന്ന നില രേഖപ്പെടുത്തി. ഓഹരിയെ ചുറ്റിപ്പറ്റിയിരുന്ന അനിശ്ചിതത്വങ്ങൾ നീങ്ങിയിരിക്കുന്നു.  നിഫ്റ്റിയുടെ ഇന്നത്തെ 89 പോയിന്റിൽ 80 ശതമാനവും റിലയൻസിന്റെ സംഭാവനയായിരുന്നു.

ആഗസ്റ്റിൽ ഇന്ത്യയുടെ മാർക്കറ്റ് സർവീസ് പിഎംഐ 56.7 ആയി രേഖപ്പെടുത്തി. നേരത്തെ ഇത് 45.4 ആയിരുന്നു. കണക്കുകൾ സേവന മേഖലയ്ക്ക് വളരെ നല്ലതാണ്.

ഫെബ്രുവരിയിൽ ബജറ്റ് ആഴ്ചയിൽ നേടിയ മുന്നേറ്റത്തിന് ശേഷമുള്ള നിഫ്റ്റി 50യുടെ ഏറ്റവും നല്ല ആഴ്ചയായിരുന്നു ഇത്. വിപണി അന്നും ഇന്നും 3.5 ശതമാനം നേട്ടം കെെവരിച്ചു.നിഫ്റ്റി റിയൽറ്റി 10 ശതമാനവും നിഫ്റ്റി മിഡ്ക്യാപ്പ് 5 ശതമാനവും നിഫ്റ്റി സ്മോൾക്യാപ്പ് 4 ശതമാനവും ഈ ആഴ്ചയിൽ നേട്ടം കെെവരിച്ചു.  

ബാങ്ക് നിഫ്റ്റി അതിന്റെ ചാനൽ പാറ്റേണിൽ പിന്തുണ സ്വീകരിക്കുന്നതിനൊപ്പം റിലയൻസ്  ഓഹരി ബ്രേക്ക്ഔട്ട് നടത്തിയതും വരും ആഴ്ചകളിൽ വിപണി കുതിച്ചുകയറുന്നത് തുടരുമെന്ന സൂചന നൽകുന്നു. റിലയൻസിന് സമാനമായി ബാങ്ക് നിഫ്റ്റിയും 52 ആഴ്ചയിലെ ഉയർന്ന നില കെെവരിച്ചാൽ നിഫ്റ്റി വെെകാതെ 17490 എന്ന ടാർഗറ്റ് സ്വന്തമാക്കിയേക്കും.

എന്നിരുന്നാലും വിപണി ശക്തമായ മുന്നേറ്റം നടത്തിയതിനാൽ തന്നെ അസ്ഥിരമാകാനോ നേരിയ തിരുത്തൽ അനുഭവപ്പെടാനോ സാധ്യതയുണ്ട്.

ഏവരും  സ്റ്റോക്ക് മാർക്കറ്റ് ഷോയിൽ പങ്കെടുക്കുമെന്ന്  പ്രതീക്ഷിക്കുന്നു.

സ്വതന്ത്ര വ്യാപാര കരാറിൽ പങ്കാളികളാകാൻ ബ്രിട്ടനും ന്യൂസിലന്റും 16 മാസത്തെ ചർച്ചകൾക്ക് ശേഷം താരിഫ് കുറയ്ക്കാനും സേവന വ്യാപാരം മെച്ചപ്പെടുത്താനുമായി സ്വതന്ത്ര വ്യാപാര കരാറിൽ ഒപ്പിടാൻ തീരുമാനിച്ച് ബ്രിട്ടനും ന്യൂസിലൻഡും. കരാർ പ്രാബല്യത്തിൽ വരുന്ന ദിവസം മുതൽ ഇരു രാജ്യങ്ങൾക്കുമായി ഉൽപന്നങ്ങളുടെ തീരുവ 97% ഒഴിവാക്കുമെന്നും കരാർ 1 ബില്യൺ ഡോളറിന്റെ ജിഡിപി വർധനവ് ഉണ്ടാക്കുമെന്നും ന്യൂസിലന്റ് പ്രധാനമന്ത്രി ജസിന്ദ ആർഡെർൻ പറഞ്ഞു. കരാറിലൂടെ ബുൾഡോസറുകൾ, വൈൻ, ബസുകൾ, വസ്ത്രങ്ങൾ എന്നിവയുടെ നിരക്കുകൾ കുറയ്ക്കും. അതേസമയം കരാർ […]
ഐഇഎക്സ് ക്യു 2 ഫലം, അറ്റാദായം 75 ശതമാനം വർദ്ധിച്ച് 77 കോടി രൂപയായി സെപ്റ്റംബറിലെ രണ്ടാം പാദത്തിൽ ഇന്ത്യൻ എനർജി എക്സ്ചേഞ്ചിന്റെ (ഐഇഎക്സ്) ഏകീകൃത അറ്റാദായം 75 ശതമാനം വർദ്ധിച്ച് 77 കോടി രൂപയായി. മുൻ പാദത്തെ അപേക്ഷിച്ച് അറ്റാദായം 25 ശതമാനം വർദ്ധിച്ചു. ഇതേകാലയളവിൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള പ്രതിവർഷ വരുമാനം 33 ശതമാനം വർദ്ധിച്ച് 7096 കോടി രൂപയായി. അസംസ്കൃതവസ്തുക്കളുടെ വില 56% വർദ്ധിച്ച് 109 കോടി രൂപയായി. അതേസമയം കമ്പനി 2: […]
ഇന്നത്തെ വിപണി വിശകലനം നിഫ്റ്റി ലാഭമെടുപ്പിന് വിധേയമായപ്പോൾ എക്കാലത്തെയും പുതിയ ഉയർന്ന നില സ്വന്തമാക്കി ബാങ്ക് നിഫ്റ്റി. 120 പോയിന്റുകളുടെ ഗ്യാപ്പ് അപ്പിൽ 18384 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ഇന്ന്  വലിയ തോതിൽ ലാഭമെടുപ്പിന് വിധേയമായി. ഐടി, റിലയൻസ് ഓഹരികൾ ചേർന്ന് കൊണ്ട് സൂചികയെ താഴേക്ക് വലിച്ച് 18200ന് കീഴെ എത്തിച്ചു. ഇവിടെ നിന്നും തിരികെ കയറാൻ ശ്രമം നടത്തിയെങ്കിലും സാധിച്ചില്ല. പിന്നാലെ 18050 എന്ന സപ്പോർട്ടിലേക്ക് സൂചിക വീണു. നിക്ഷേപ സ്ഥാപനങ്ങൾ ഓഹരികൾ […]

Advertisement