പണപ്പെരുപ്പവും അത് മൂലമുണ്ടാകുന്ന വില കയറ്റവും നമ്മുടെ സമ്പാദ്യത്തെ ഓരോ ദിവസവും ഇല്ലായ്മ ചെയ്തു കൊണ്ടിരിക്കുകയാണ്. ഇന്ന് നിങ്ങളുടെ കെെയ്യിലുള്ള പണത്തിന്റെ വില ഓരോ ദിവസം കഴിയും തോറും നിങ്ങൾ പോലും അറിയാതെ സാവധാനം കുറഞ്ഞ് വരികയാണ്. ഇത് മറികടക്കുന്നതിനും സാമ്പത്തിക സ്വാതന്ത്ര്യം കെെവരിക്കുന്നതിനുമായി നിങ്ങളുടെ പണം വിവിധ രീതിയിൽ നിക്ഷേപിക്കേണ്ടത് അനിവാര്യമാണ്.

ഏവരും സാമ്പത്തിക സ്വാതന്ത്ര്യം കെെവരിക്കുകയെന്നതാണ് മാർക്കറ്റ്ഫീഡിന്റെ പ്രധാന ലക്ഷ്യം. അതിനാൽ തന്നെ ചില പ്രധാനപെട്ട നിക്ഷേപ സാധ്യതകളെ പറ്റി നമുക്ക് ചർച്ചചെയ്യാം.

ഇക്വിറ്റി നിക്ഷേപം

നേരിട്ട് ഓഹരികളിൽ നിക്ഷേപിക്കുന്നതിനാണ് ഇക്വിറ്റി നിക്ഷേപം എന്ന് പറയുന്നത്. നിങ്ങൾ ഒരു ലിസ്റ്റഡ് കമ്പനിയുടെ ഓഹരി വാങ്ങുകയാണെങ്കിൽ  നിങ്ങൾക്കും ആ സ്ഥാപനത്തിന്റെ  ഒരു ചെറിയ ഉടമസ്ഥാവകാശം ലഭിക്കും. ഇത് അർത്ഥമാക്കുന്നത് ആ കമ്പനിയുടെ വളർച്ചയ്ക്കായി നിങ്ങൾ നേരിട്ട് നിങ്ങളുടെ പണം അതിലേക്ക് നിക്ഷേപിക്കുന്നുവെന്നാണ്. ദീർഘകാലത്തിൽ ഓഹരി വിപണി പണപ്പെരുപ്പതെ പിന്നിലാക്കുകയും നൂറിരട്ടി നേട്ടം നൽകുകയും ചെയ്യും. കമ്പനിയെ പറ്റി ആഴത്തിൽ  പഠനം നടത്തിയ ശേഷം മാത്രം നിക്ഷേപിക്കാൻ ശ്രദ്ധിക്കുക. ഇത്തരത്തിൽ നിക്ഷേപം നടത്തുന്നതിനായി നിങ്ങൾക്ക് ഒരു ഡിമാറ്റ് അക്കൗണ്ട് ആവശ്യമാണ്.

എന്നാൽ ഓഹരികളിൽ നേരിട്ട് നിക്ഷേപിക്കുകയെന്നത് വളരെ അപകടം നിറഞ്ഞ കാര്യമാണ്. ഓഹരി വിപണി വലിയ ചാഞ്ചാട്ടങ്ങൾക്ക് വിധേയമാണ്. പലിശ നിരക്ക്, സർക്കാർ നയം, സാമ്പത്തിക കണക്കുകൾ, കമ്പനിയുടെ പ്രവർത്തനങ്ങൾ എന്നിവ വിപണിയെ സ്വാധീനിക്കും. നഷ്ടങ്ങൾ ഉണ്ടാകാതെയിരിക്കാൻ നിങ്ങൾ നിരന്തരമായി നിങ്ങളുടെ നിക്ഷേപങ്ങളെ മാനേജ് ചെയ്യേണ്ടതുണ്ട്. ഓഹരി വിപണിയിൽ നിന്നും നേട്ടം കൊയ്യാൻ നിങ്ങൾക്ക് വളരെ ഏറെ ക്ഷമയും അറിവും ഉണ്ടായിരിക്കണം. അനുഭവത്തിലൂടെ ഓഹരി കൃത്യമായി എപ്പോൾ വാങ്ങണമെന്നും എപ്പോൾ ലാഭം കെെക്കലാക്കി ഇറങ്ങണമെന്നും നിങ്ങൾക്ക് അറിയാൻ സാധിക്കും.

മ്യൂച്വൽ ഫണ്ടുകൾ

ഉയർന്ന അപകട സാധ്യത നിലനിൽക്കുന്നതിനാൽ നിങ്ങൾക്ക് ഓഹരി വിപണിയിൽ നിക്ഷേപിക്കാൻ താത്പര്യമില്ലെങ്കിൽ തീർച്ചയായും നിങ്ങൾക്ക് മ്യൂച്ചൽ ഫണ്ട് നിക്ഷേപം നടത്താവുന്നതാണ്.  നിക്ഷേപ സ്ഥാപനങ്ങളിൽ നിന്നും റീട്ടെയിൽ നിക്ഷേപകരിൽ നിന്നുമായി ശേഖരിക്കുന്ന പണം മ്യൂച്ചൽ ഫണ്ട് സ്ഥാപനങ്ങൾ നേരിട്ട് നിക്ഷേപിക്കും. ഒരു പ്രൊഫഷണൽ ഫണ്ട് മാനേജരാകും ഇത് നിയന്ത്രിക്കുക. ഇതിനാൽ തന്നെ നിങ്ങളുടെ നിക്ഷേപം വളരെ സുരക്ഷിതമായിരിക്കും.

മ്യൂച്വൽ ഫണ്ടുകൾ ഇക്വിറ്റി, ഡെബ്റ്റ്, ഹൈബ്രിഡ് എന്നിങ്ങനെ   മൂന്നായി തരം തിരിച്ചിരിക്കുകയാണ്.  ഇക്വിറ്റി എന്നാൽ നേരിട്ട് ഓഹരികളിലേക്ക് നിക്ഷേപിക്കുകയാണ്. ഡെബ്റ്റ് എന്നാൽ കടപത്രങ്ങളിലേക്കും മറ്റു സെക്യൂരിറ്റികളിലേക്കും നിക്ഷേപിക്കുകയാണ്. ഡെബ്റ്റ്, ഇക്വിറ്റി ഓഹരികളിലേക്ക് ഒരുപോലെ നിക്ഷേപം നടത്തുന്നതിനെയാണ് ഹെെബ്രിഡ് എന്ന് പറയുക. വിപണി മൂലധനം, ടാക്സ് സേവിംഗ് ഫണ്ട്, സെക്ടർ ഫണ്ട് എന്നിവയെ  ആധാരമാക്കി അനേകം ഇക്വിറ്റി മ്യൂച്ചൽ ഫണ്ടുകളാണുള്ളത്. ഇത്തരം ഇക്വിറ്റി ഫണ്ടുകൾ 5 മുതൽ 10 വർഷം വരെ നൽകുന്ന റിട്ടേൺസ് എന്നത് 10 ശതമാനത്തിന് മുകളിലാണ്. 

നിങ്ങൾക്ക് വിപണിയെ നിരീക്ഷിക്കാനും പഠിക്കാനും സമയമില്ലെങ്കിൽ തീർച്ചയായും മ്യൂച്ചൽ ഫണ്ട് എന്നത് വളരെ മികച്ച ഒന്നാണ്. വളരെ വലിയ ഒരു തുക ഒരുമിച്ച് നിക്ഷേപിക്കുന്നതിന് പകരമായി നിങ്ങൾക്ക് മാസാമാസം നിശ്ചിത തുക എസ്.ഐ.പിയിലൂടെ (Systematic Investment Plan) മ്യൂച്ചൽ ഫണ്ടിൽ നിക്ഷേപിക്കാവുന്നതാണ്. ഇത് നിങ്ങൾക്ക് വളരെ എളുപ്പം തുടങ്ങാനും നിർത്താനും സാധിക്കും. എന്നാൽ മ്യൂച്ചൽ ഫണ്ടിൽ നിക്ഷേപിക്കുന്നതിന് മുമ്പും വ്യക്തമായി കാര്യങ്ങൾ മനസിലാക്കിയിരിക്കണം. കാരണം മ്യൂച്ചൽ ഫണ്ടും വിപണിയിലെ ലാഭ നഷ്ട സാധ്യതകൾക്ക് വിധേയമാണ്.

കടപത്രങ്ങൾ (ബോണ്ട്സ്)

ഒരു കമ്പനിയോ സർക്കാരോ ധനം സമാഹരിക്കുന്നതിനായി നൽകുന്ന ഒരു സെക്യൂരിറ്റി ഉപകരണമാണ് ബോണ്ടുകൾ അഥവ കടപത്രങ്ങൾ എന്ന് അറിയപ്പെടുക. ബോണ്ടിന്റെ കാലാവധി കഴിയുമ്പോൾ നിങ്ങൾ നിക്ഷേപിച്ച തുകയും അതിന് മേൽ നിശ്ചയിച്ച പലിശയും നിങ്ങൾക്ക് ലഭിക്കും. ബാങ്കിൽ എഫ്.ഡി ഇടുമ്പോൾ കിട്ടുന്നതിനേക്കാൾ 2 മുതൽ 3 ശതമാനം വരെ കൂടുതൽ പലിശയാണ് കടപത്രങ്ങളിൽ നിക്ഷേപിക്കുന്നതിലൂടെ  നിങ്ങൾക്ക് ലഭിക്കുക. ഇന്ത്യയിലെ സർക്കാർ ബോണ്ടുകൾ 7 ശതമാനം വരെ റിട്ടേണാണ്  ഉറപ്പു നൽകുന്നത്.

കടപത്രങ്ങളിൽ നിക്ഷേപിക്കുന്നതിന് മുമ്പായി ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. കൂപ്പൺ റേറ്റ് (ബോണ്ടിന് മേൽ പ്രതിവർഷം ലഭിക്കുന്ന പലിശ) പേമെന്റ് ഫ്രീക്യുൻസി ( എത്ര തവണയായി പലിശ നൽകും) ബോണ്ട് കാലാവധി, ക്രെഡിറ്റ് റേറ്റ് (കടപത്രം എത്രമാത്രം സുരക്ഷിതമാണെന്നാണ് ഇത് സൂചിപ്പിക്കുന്നത്. AAA- റേറ്റിംഗ് ഉള്ള ബോണ്ടുകൾ എല്ലാം തന്നെ സുരക്ഷിതമായിരിക്കും.

സ്വർണ്ണ നിക്ഷേപം

പണപ്പെരുപ്പത്തെ നേരിടാനുള്ള ഏറ്റവും നല്ല നിക്ഷേ മാർഗങ്ങളിൽ ഒന്നാണ് സ്വർണ്ണത്തിലുള്ള നിക്ഷേപം. കാരണം സ്വർണ്ണത്തിന്റെ പുറത്തുളള വില വർദ്ധനവ് മുൻ കാലങ്ങളിൽ പണപ്പെരുപ്പത്തെ മറികടന്ന് നേട്ടം കെെവരിച്ചിരുന്നു. വേൾഡ് ഗോൾഡ് കൗൺസിലിന്റെ റിപ്പോർട്ട് പ്രകാരം പണപ്പെരുപ്പം ഒരു ശതമാനം വർദ്ധിക്കുമ്പോൾ  സ്വർണ്ണത്തിന്റെ ആവശ്യകത  2.6 ശതമാനം വർദ്ധിക്കുന്നു. ഇത് സ്വർണ്ണത്തിന്റെ വില വർദ്ധിക്കാൻ കാരണമാകും.  എന്നാൽ ആഭരണങ്ങളുടെ രൂപത്തിൽ സ്വർണ്ണം വാങ്ങുന്നത് സുരക്ഷയുടെ കാര്യത്തിലും ഉയർന്ന പണിക്കൂലിയുടെ കാര്യത്തിലും ആശങ്ക ഉയർത്തുന്നു.

പേപ്പർ ഗോൾഡ് അല്ലെങ്കിൽ ഗോൾഡ്  ETFs എന്നിവയിലൂടെ നിങ്ങൾക്ക് സുരക്ഷിതമായി സ്വർണത്തിൽ നിക്ഷേപിക്കാവുന്നതാണ്. ഇതിലൂടെ നിങ്ങളുടെ ഫിസിക്കാലായുള്ള സ്വർണം പേപ്പർ രൂപത്തിലോ ഇലക്ട്രോണിക് ഡിജിറ്റൽ രൂപത്തിലോ ഉണ്ടായിരിക്കും. ഒരു ഗോൾഡ് ETF ഒരു ഗ്രാം സ്വർണ്ണത്തിന് സമമാണ്. ഇതിൽ നിക്ഷേപിക്കുന്നതിനും ചെലവ് കുറവാണ്. 

എന്താണ് ETFs?

എക്സ്ചേഞ്ച്-ട്രേഡഡ് ഫണ്ട് എന്നാൽ അത് ഓഹരി വിപണിയിൽ വ്യാപാരം നടത്താൻ സാധിക്കുന്നതാണ്. സാമ്പത്തിക വിദഗ്ദ്ധരാണ് ഇവ കെെകാര്യം ചെയ്യുക. ഇതിലൂടെ ആസ്തികളെ ട്രാക്ക് ചെയ്ത് അതിന്റെ മൂല്യത്തിന് അനുസൃതമായി ഫണ്ടുകളുടെ വില വർദ്ധിച്ചു കൊണ്ടിരിക്കും.

ETF– കളുടെ സഹായത്തോടെ നിങ്ങൾക്ക് നിങ്ങളുടെ പോർട്ട്ഫോളിയോ സുരക്ഷിതമായി മാനേജ് ചെയ്യാവുന്നതാണ്. ഇവ നിക്ഷേപകർക്ക്  അനേകം നികുതി ഇളവുകളും നൽകുന്നു.

എഫ്.ഡി, ആർ.ഡി നിക്ഷേപങ്ങൾ

ബാങ്കുകളും ഫിനാൻഷ്യൽ സ്ഥാപനങ്ങളും മുന്നിലേക്ക് വയ്ക്കുന്ന നിക്ഷേപ പദ്ധതിയാണ് എഫ്.ഡി അഥവ ഫിക്സഡ് ഡെപ്പോസിറ്റ്. ഇതിലൂടെ നിങ്ങൾക്ക് ബാങ്കിൽ ഒരു നിശ്ചിത തുക നിശ്ചിത കാലത്തേക്ക് ഇടാൻ സാധിക്കും. ഇതിലൂടെ നിങ്ങൾക്ക് നിശ്ചിത ശതമാനം പലിശ ലഭിക്കും. പല ബാങ്കുകളും നൽകുന്ന പലിശ നിരക്ക് വ്യത്യസ്ഥമായിരിക്കും. ഇന്ത്യയിൽ ശരാശരി  5 മുതൽ 6 ശതമാനം വരെ പലിശയാണ് എഫ്.ഡിയിലൂടെ ലഭിക്കുക. ഇതിലൂടെ പണപ്പെരുപ്പത്തെ  മറികടക്കുകയെന്നത് പ്രയാസമാണ്. വളരെ സുരക്ഷിതമായി നിക്ഷേപം നടത്താൻ ആഗ്രഹിക്കുന്നവർക്ക് ഇത് തിരിഞ്ഞെടുക്കാവുന്നതാണ്.

ആർ.ഡിയും എഫ്.ഡി പോലെ തന്നെ നിക്ഷേപം നടത്തുന്ന രീതിയാണ്. എന്നാൽ ഒരുമിച്ച് വലിയ തുക നിക്ഷേപിക്കുന്നതിന് പകരം ആർ.ഡിയിലൂടെ മാസാമാസം നിശ്ചിത തുക നിക്ഷേപിക്കാൻ ഉപഭോക്താവിന് ബാങ്കുകൾ അവസരം നൽകുന്നു. എന്നാൽ ആർ.ഡിയുടെ പലിശ നിരക്കും പണപ്പെരുപ്പത്തെ മറികടക്കാൻ സഹായിക്കില്ല. എഫ്.ഡി പോലെ ആർ.ഡിയും വളരെ സുരക്ഷിതമാണ്.

സർക്കാർ പദ്ധതികൾ

ഇന്ത്യ ഗവൺമെന്റിന്റെ കീഴിലുള്ള പബ്ലിക് പ്രൊവിഡന്റ് ഫണ്ട് എന്നത് മറ്റൊരു ദീർഘകാല  നിക്ഷേപ രീതിയാണ്. 15 വർഷ കാലയളവാണിതിന് ഉള്ളത്. നിലവിൽ പി.പി.എഫിന്റെ വാർഷിക പലിശ നിരക്ക്  7.10 ശതമാനമാണ്. പതിനഞ്ച് വർഷങ്ങൾക്ക് ശേഷം മുഴുവൻ തുകയും പിൻവലിച്ചാൽ നിക്ഷേപകർക്ക് ഇതിൽ നിന്നും പൂർണമായ നികുതി ഇളവ് ലഭിക്കും. ഇതിലൂടെ നിങ്ങൾക്ക് ലോണുകൾ എടുക്കാനും ആവശ്യമെങ്കിൽ ഭാഗികമായി തുക പിൻവലിക്കാനും സാധിക്കും.

ജീവനക്കാരുടെ ശമ്പളത്തിൽ നിന്നും ഓരോ മാസവും പിടിക്കുന്ന നിശ്ചിത തുകയാണ് സർക്കാർ  ഇ.പി.എഫിലേക്ക് നിക്ഷേപിക്കുക. ജീവനക്കാരിൽ നിന്നും പിടിക്കുന്ന അതേ ശതമാനം തുക എംപ്ലോയറും ഇപിഎഫിലേക്ക് അടയ്ക്കും. ഈ തുക മുഴുവനായി ജീവനക്കാരന്റെ ഇ.പിഎഫ്  അക്കൗണ്ടിലേക്ക് പോകും. അതിന് മേൽ നിശ്ചിത പലിശ ലഭിക്കും. നിലവിലെ ഇ.പി.എഫ് പലിശ നിരക്ക് 8.50 ശതമാനമാണ്.

ദേശീയ പെൻഷൻ പദ്ധതി എന്നതും കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള  മറ്റൊരു നിക്ഷേപ രീതിയാണ്. 18നും 65നും ഇടയിലുള്ള ആർക്കും തന്നെ ഇതിന്റെ ഭാഗമാകാം.  ഇതിൽ നിക്ഷേപിക്കുന്നവരുടെ പണം റിട്ടയർമെന്റ് കാലം വരെ സുരക്ഷിതമായിരിക്കും. ഇത് ഇ.പി.എഫ്, പി.പി.എഫ് എന്നിവയേക്കാൾ കൂടുതൽ റിട്ടേൺ നൽകിവരുന്നു. 8 മുതൽ 10 ശതമാനം വരെ റിട്ടേണാണ് പ്രതിവർഷം എൻ.പി.എസ് ഉറപ്പു നൽകുന്നത്.

റിയൽ എസ്റ്റേറ്റ്

റിയൽ എസ്റ്റേറ്റ് പ്രോപ്പർട്ടിയുടെ മൂല്യം സമയത്തിന് അനുസൃതമായി വർദ്ധിക്കുന്നതാണ്. ഇതിലൂടെ നിങ്ങൾക്ക് വരുമാനം നേടാവുന്നതാണ്. ഒരു പ്രോപ്പർട്ടി വാങ്ങി അത് വാടകയ്ക്ക് നൽകുന്നതിലൂടെ നിങ്ങൾക്ക് നിങ്ങളുടെ പാസീവ് വരുമാനം വർദ്ധിപ്പിക്കാവുന്നതാണ്. പ്രോപ്പർട്ടി നൽക്കുന്ന സ്ഥലമാണ് അതിന്റെ മൂല്യം നിർണയിക്കുക. റിയൽ എസ്റ്റേറ്റ് മേഖലയിലേക്ക് കടക്കുമ്പോൾ നിങ്ങൾ തീർച്ചയായും  ഭവനവായ്പ പലിശനിരക്ക്, ഡവലപ്പർമാർ നൽകുന്ന ഓഫറുകൾ, സർക്കാർ നയങ്ങൾ എന്നിവ അറിഞ്ഞിരിക്കണം. അതേസമയം റിയൽ എസ്റ്റേറ്റ് പ്രോപ്പർട്ടി എന്നത് ഒരു ഇലിക്യുഡ് ആസ്തിയാണ്. നിങ്ങൾക്ക് ഇത്  വളരെ എളുപ്പത്തിൽ വിറ്റ് കാശാക്കാനാകില്ല.

അഥവ റിയൽ എസ്റ്റേറ്റിൽ നിക്ഷേപിക്കാൻ നിങ്ങളുടെ കെെയ്യിൽ മതിയായ പണമില്ലെങ്കിൽ  നിങ്ങൾക്ക് real estate investment trust (REIT) യിൽ നിക്ഷേപിക്കാവുന്നതാണ്. ഇത് മ്യൂച്ചൽ ഫണ്ടുകൾക്ക് സമാനമാണ്. നിങ്ങളുടെ കെെയ്യിലുള്ള കുറച്ചു പണം നിക്ഷേപിച്ചു കൊണ്ട് ഇതിലൂടെ വരുമാനം ഉണ്ടാക്കാൻ നിങ്ങൾക്ക് സാധിക്കും. കെട്ടിട സമുച്ചയങ്ങൾ, ഇൻഫ്രാസ്ട്രക്ചർ പദ്ധതികൾ, ഹെൽത്ത് കെയർ യൂണിറ്റ് തുടങ്ങി നിരവധി പദ്ധതികളാണ് ആർ.ഇ.ഐ.ടിക്ക് ഉള്ളത്. ഇതിൽ നിന്നും ലഭിക്കുന്ന ലാഭത്തിന്റെ വിഹിതം കമ്പനി നിക്ഷേപകർക്ക് വീതിച്ചു നൽകും.

വിവിധ തരം നിക്ഷേപങ്ങൾ ചരുക്കത്തിൽ

നിഗമനം

നിങ്ങൾ കഷ്ടപ്പെട്ട് സമ്പാദിച്ച പണം എങ്ങനെ ഇരട്ടിപ്പിക്കണമെന്ന് നിങ്ങൾക്ക് ഇപ്പോൾ ഒരു ധാരണ ഉണ്ടായി എന്ന് കരുതുന്നു. ഇതിലൂടെ പണപ്പെരുപ്പത്തെ അതിജീവിച്ചു കൊണ്ട് നിങ്ങൾക്ക് നിങ്ങളുടെ പണത്തെ വളർത്താൻ സാധിക്കും. എന്നാൽ ഉചിതമായ നിക്ഷേപം ഏത് വേണമെന്ന് നിങ്ങൾ തന്നെ തീരുമാനിക്കുക. നിക്ഷേപത്തിന് ആവശ്യമായ തുക, ഉണ്ടാകാൻ സാധ്യതയുള്ള അപകടങ്ങൾ എന്നിവ എല്ലാം തന്നെ മനസിലാക്കി പഠിച്ചതിന് ശേഷം മാത്രമെ നിങ്ങൾ ഇതിലേക്ക് ഇറങ്ങി തിരിക്കാവു. ഒരു കാര്യം എപ്പോഴും ശ്രദ്ധിക്കുക. വളരെ ചുരുങ്ങിയ കാലത്തിനുള്ളിൽ ഉയർന്ന വരുമാനം നൽകുമെന്ന് പറയുന്ന തട്ടിപ്പുകളിൽ പോയി വീഴാതെയിരിക്കുക. എത്ര കാലം നിങ്ങൾ നിക്ഷേപിക്കുന്നുവോ നിങ്ങളുടെ ലാഭം അത്രയും വർദ്ധിക്കും.

Happy Investing!

മോശം ബാങ്കുകൾക്കുള്ള 30,600 കോടി രൂപയുടെ സർക്കാർ ഗ്യാരണ്ടിക്ക് മന്ത്രിസഭ അംഗീകാരം മോശം വായ്പകൾ പരിഹരിക്കുന്നതിന്റെ ഭാഗമായി നാഷണൽ അസറ്റ് റീകൺസ്ട്രക്ഷൻ കമ്പനി ലിമിറ്റഡ് (ബാഡ് ബാങ്ക്) നൽകുന്ന സുരക്ഷാ രസീതുകൾക്ക് 30,600 കോടി മൂല്യമുള്ള സർക്കാർ ഗ്യാരണ്ടി നൽകാനുള്ള നിർദ്ദേശം കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചു. എൻഎആർസിഎൽ ബാങ്കുകളുടെ ബാലൻസ് ഷീറ്റുകളിൽ നിന്ന് നിഷ്ക്രിയ ആസ്തികൾ കൂട്ടിച്ചേർക്കുകയും വിനിയോഗിക്കുകയും ഒഴിവാക്കുകയും  ചെയ്യും. മോശം വായ്പകൾക്കായി മൂല്യത്തിന്റെ 15 ശതമാനം വരെ ബാഡ് ബാങ്ക് പണമായി നൽകും. 85 […]
ഇന്നത്തെ വിപണി വിശകലനം കാളകൾക്കൊപ്പം മുന്നേറ്റം തുടർന്ന് നിഫ്റ്റി, സൂചിക എക്കാലത്തെയും പുതിയ ഉയർന്ന നില കെെവരിച്ചു. 17552 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി താഴേക്ക് നീങ്ങി 17500ൽ സപ്പോർട്ട് രേഖപ്പെടുത്തി. ഇന്നലെ പ്രതിരോധ രേഖയായി നിന്നിരുന്ന 17500 ഇന്ന് സപ്പോർട്ട് ആയി നിലകൊണ്ടു.  ഇവിടെ നിന്നും സാവധാനം തിരികെ കയറിയ സൂചിക ദിവസത്തെ ഉയർന്ന നില മറികടന്നു. അവസാന നിമിഷം ശക്തി കെെവരിച്ച സൂചിക 17600 മറികടന്ന് മുന്നേറി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 110 […]
സീ എന്റർടൈൻമെന്റ് എന്റർപ്രൈസസ് ലിമിറ്റഡ്  (ZEEL) ഓഹരി ചൊവ്വാഴ്ച 40 ശതമാനം കത്തിക്കയറി 261.55 എന്ന ഉയർന്ന നില രേഖപ്പെടുത്തിയിരുന്നു. അതേ ദിവസം കമ്പനിയുടെ സഹോദര സ്ഥാപനങ്ങളായ Dish TV (+9.8%), Zee Media (+4.5%), Zee Learn (+19.6%) എന്നിവയും നേട്ടം കെെവരിച്ച് അപ്പർ സർക്യൂട്ട് രേഖപ്പെടുത്തി. സീൽ ഓഹരിയിൽ കഴിഞ്ഞ രണ്ട് ദിവസങ്ങളായി അരങ്ങേറുന്ന നടകീയ രംഗങ്ങളും അതിന് പിന്നാലെ കാരണങ്ങളുമാണ് മാർക്കറ്റ്ഫീഡ് ഇന്ന് ചർച്ചചെയ്യുന്നത്.  ഐഐഎഎസ് ഉയർത്തിയ ആശങ്ക സെപ്റ്റംബർ 10ന്  പ്രോക്സി […]

Advertisement