13,500 കോടി രൂപയുടെ വിറ്റുവരവ് രേഖപ്പെടുത്തി ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ്

2020-21 സാമ്പത്തിക വർഷത്തിൽ 13,500 കോടി രൂപയുടെ വിറ്റുവരവ് നേടിയതായി ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ്  അറിയിച്ചു. കൊവിഡ് പ്രതിസന്ധികൾക്ക് ഇടയിലാണ് കമ്പനിയുടെ നിർണായക നേട്ടം. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ കമ്പനിയുടെ വിറ്റുവരവ് 12,608 കോടി രൂപയായിരുന്നു.  2021 ഏപ്രിൽ 1 ലെ കണക്കനുസരിച്ച് ബെലിന്റെ മൊത്തം ഓർഡർ ബുക്ക് 53,000 കോടി രൂപയാണ്. 

മാർച്ചിൽ ഉയർന്ന വാഹന വിൽപ്പന നിരക്ക് രേഖപ്പെടുത്തി ഓട്ടോമൊബെെൽ കമ്പനികൾ

2021 മാർച്ചിൽ ഉയർന്ന വിൽപ്പന നിരക്ക് രേഖപ്പെടുത്തി ഓട്ടോ മൊബെെൽ കമ്പനികൾ.  മാരുതി സുസുക്കിയുടെ മൊത്തം വിൽപ്പന 1.15 ശതമാനം ഉയർന്ന് 1.67 ലക്ഷം യൂണിറ്റായി. ഫെബ്രുവരിയിൽ ഇത് 1.64 യൂണിറ്റായിരുന്നു. ടാറ്റാ മോട്ടോർസിന്റെ മൊത്തം ആഭ്യന്തര വിൽപ്പന 14 ശതമാനം ഉയർന്ന് 66609 യൂണിറ്റായി. ഫെബ്രുവരിയിൽ ഇത് 58473 യൂണിറ്റായിരുന്നു. എസ്കോർട്ട് 12337 ട്രാക്ടറുകളാണ് മാർച്ചിൽ വിറ്റഴിച്ചത്.

ഡൽഹി ട്രാൻസ്പോർട്ട് കോർപ്പറേഷന് നാച്ചുറൽ ഗ്യാസ് വിതരണം ചെയ്യാൻ ദീർഘകാല കരാർ ഒപ്പുവച്ച്  ഇന്ദ്രപ്രസ്ഥ ഗ്യാസ്

ഡൽഹി ട്രാൻസ്പോർട്ട് കോർപ്പറേഷന് നാച്ചുറൽ ഗ്യാസ് വിതരണം ചെയ്യാൻ ദീർഘകാല കരാർ ഒപ്പുവച്ച് ഇന്ദ്രപ്രസ്ഥ ഗ്യാസ് ലിമിറ്റഡ്. 2030 വരെയാണ് കമ്പനി കരാറിൽ ഏർപ്പെട്ടിരിക്കുന്നത്. 3762 നാച്ചുറൽ ഗ്യാസ് ബസുകളാണ് നിലവിൽ ഡൽഹി  ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ കീഴിലുള്ളത്.

വെൽസ്പൺ കോർപ്പ്സ് ഹെെ ഗ്രേഡ് സ്റ്റീൽ ഏറ്റെടുക്കുന്നതിനുള്ള നടപടി പൂർത്തിയാക്കി ജെ.എസ്.ഡബ്ല്യു സ്റ്റീൽ

വെൽസ്പൺ കോർപ്പ്സ് ഹെെ ഗ്രേഡ് സ്റ്റീൽ ഏറ്റെടുക്കുന്നതിനുള്ള നടപടി പൂർത്തിയാക്കി ജെ.എസ്.ഡബ്ല്യു സ്റ്റീൽ. കമ്പനിയുടെ അനുബന്ധ സ്ഥാപനമായ ലാപ്‌റ്റേവ് ഫിനാൻസാണ് ആദ്യം  848.5 കോടി രൂപയ്ക്ക് ഇത് ഏറ്റെടുക്കുക. പിന്നീട് ഇത് ജെ.എസ്.ഡബ്ല്യുവിന് കെെമാറും. കമ്പനി മാഹാരാഷ്ട്രയിൽ  ഹോട്ട്-റോൾഡ് പ്ലേറ്റ് നിർമ്മാണം ആരംഭിച്ചതായും റിപ്പോർട്ടുകളുണ്ട്.

ഓസ്ട്രേലിയൻ കമ്പനി ആംപിയൻ ഏറ്റെടുക്കാനൊരുങ്ങി വിപ്രോ

ഓസ്ട്രേലിയ ആസ്ഥനമായുള്ള  ആംപിയൻ ഏറ്റെടുക്കാനൊരുങ്ങി വിപ്രോ. 117 മില്യൺ  ഡോളറാണ് (ഏകദേശം 855 കോടി രൂപ) ഇതിനായി ചെലവഴിക്കുക. ഇത് തങ്ങളുടെ ഓസ്‌ട്രേലിയയിലെയും ന്യൂസിലൻഡിലെയും പ്രവർത്തനം സുഗമമാക്കുമെന്നും വിപ്രോ പറഞ്ഞു.

ഹിമാചൽ‌ പ്രദേശിലെ റോഡ് പദ്ധതിക്കായി ഐ‌ആർ‌ബി ഇൻഫ്രാസ്ട്രക്ചർ ഡെവലപ്പർ‌സിന്   ദേശീയപാത അതോറിറ്റിയിൽ നിന്നും കത്ത് ലഭിച്ചു

ഹിമാചൽ‌ പ്രദേശിലെ റോഡ് പ്രോജക്ടിനായി ഐ‌ആർ‌ബി ഇൻഫ്രാസ്ട്രക്ചർ ഡെവലപ്പർ‌സിന്  ദേശീയപാത അതോറിറ്റിയിൽ നിന്നും കത്ത് ലഭിച്ചു. എൻ‌എച്ച് -20ലെ  പത്താൻ‌കോട്ട്-മണ്ഡി റോഡിലെ നാല് വരി പാത വിപുലീകരിക്കുന്നതിനാണ് പദ്ധതി ഏറ്റെടുത്തിരിക്കുന്നത്. 828 കോടി രൂപയാണ് പദ്ധതിയുടെ മൊത്തം മൂല്യം.

മുംബെെയിലെ പ്രോപ്പർട്ടി യെസ് ബാങ്കിന് വിറ്റ് റിലയൻസ് ഇൻഫ്രാസ്ട്രക്ചർ

റിലയൻസ് ഇൻഫ്രാസ്ട്രക്ചർ മുംബൈയിലെ സാന്റാക്രൂവിലെ ഭൂസ്വത്ത് തങ്ങളുടെ വായ്പ്പക്കാരായ യെസ് ബാങ്കിന്  1,200 കോടി രൂപയ്ക്ക്  വിറ്റു. ഇതിലൂടെ ലഭിക്കുന്ന വരുമാനം യെസ് ബാങ്കിന്റെ കടം തിരിച്ചടയ്ക്കാൻ ഉപയോഗിക്കും.

എയർടെൽ ആഫ്രികയിൽ 100 മില്യൺ ഡോളർ നിക്ഷേപിക്കാനൊരുങ്ങി മാസ്റ്റർകാർഡ്

എയർടെൽ ആഫ്രിക മൊബെെലിൽ 100 മില്യൺ ഡോളർ നിക്ഷേപിക്കാനൊരുങ്ങി മാസ്റ്റർകാർഡ്. ഏകദേശം 733 കോടി രൂപയ്ക്ക് 3.75 ശതമാനം ഓഹരിയാണ്  കമ്പനി ഏറ്റെടുക്കുക.

ഇന്നത്തെ വിപണി വിശകലനം ഗ്യാപ്പ് ഡൌണിൽ 17021 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ഇന്ന് കുത്തനെ താഴേക്ക് വീണു. 5 മിനിറ്റിനുള്ളിൽ ദിവസത്തെ താഴ്ന്ന നില കണ്ട സൂചിക ശക്തമായ വീണ്ടെടുക്കൽ നടത്തി 17200 കീഴടക്കി. നേരിയ തോതിൽ അസ്ഥിരമായി നിന്ന സൂചിക ഉച്ചയ്ക്ക് ശേഷം ദിവസത്തെ ഉയർന്ന നിലമറികടന്ന് മുന്നേറി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 128 പോയിന്റുകൾ/ 0.75 ശതമാനം മുകളിലായി 17277 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. ബാങ്ക് നിഫ്റ്റി 36647 […]
ഇന്ത്യയിൽ ഇലക്ട്രിക് വെഹിക്കിൾ മേഖല ശക്തമായ മുന്നേറ്റത്തിന് ഒരുങ്ങുകയാണ്. 2020-21 സാമ്പത്തിക വർഷം രാജ്യത്ത് വിറ്റഴിച്ച മൊത്തം വാഹനങ്ങളിൽ 1.3 ശതമാനം മാത്രമാണ് ഇവി ഉള്ളത്. ടാറ്റ മോട്ടോഴ്‌സ്, ഹ്യുണ്ടായ്, മഹീന്ദ്ര ഇലക്ട്രിക്, എംജി മോട്ടോർ, അശോക് ലെയ്‌ലാൻഡ് എന്നിവരാണ് നിലവിൽ മികച്ച ഇലക്ട്രിക് കാറുകളും ബസുകളും നിർമ്മിക്കുകയും വിൽക്കുകയും ചെയ്യുന്നത്. ആതർ എനർജി, ഒല ഇലക്ട്രിക് തുടങ്ങിയ നവയുഗ സാങ്കേതിക കമ്പനികളും ഇലക്ട്രിക് ഇരുചക്ര വാഹന വിപണിയിൽ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. പാരിസ്ഥിതികവും സാമ്പത്തികവുമായ നേട്ടങ്ങൾ കാരണം […]
പ്രധാനതലക്കെട്ടുകൾ Axis Bank: മൂന്നാം പാദത്തിൽ ബാങ്കിന്റെ അറ്റാദായം മൂന്ന് ഇരട്ടി വർദ്ധിച്ച് 3614 കോടി രൂപയായി. ഇത് വിപണി പ്രതീക്ഷിച്ചതിലും മുകളിലാണ്. Future Retail: 5.6 ശതമാനം വരുന്ന സീനിയർ സെക്യൂർഡ് നോട്ടുകളുടെ പലിശ പേയ്‌മെന്റ അടയ്ക്കാൻ സാധിച്ചില്ലെന്ന് കമ്പനി വ്യക്തമാക്കി. Hero Motocorp:  ഹീറോ ഫിൻകോർപ്പിൽ ഒന്നോ അതിലധികമോ തവണകളായി 700 കോടി രൂപയുടെ നിക്ഷേപത്തിന് അനുമതി നൽകി കമ്പനി. IIFL Securities: ഓഹരി ഒന്നിന് 3 രൂപ വീതം ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ച് […]

Advertisement