വിപണി വിശകലനം

14,479 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി പിന്നീട് താഴേക്ക് കൂപ്പുകുത്തുകയായിരുന്നു. ഒട്ടുമിക്ക ഓഹരികളും ഉയർന്ന നിലയിൽ തുറക്കപെട്ടതിന് പിന്നാലെയാണ് ഈ വീഴ്ചയെന്നതും ഏറെ ശ്രദ്ധേയമാണ്. തിരികെ കയറാൻ പല ഘട്ടങ്ങളിലായി ശ്രമം നടത്തിയ സൂചിക ഉച്ചയോടെ പൂർണമായും താഴേക്ക് പതിച്ചു. തുടർന്ന്  കഴിഞ്ഞ ദിവസത്തേക്കാൾ 133 പോയിന്റ് താഴെയായി 14238ൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.   

31,524  എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ തുറന്ന ബാങ്ക് നിഫ്റ്റി അവിടെ നിന്നും 31000ലേക്ക്  വീണു. 31000ൽ സപ്പോർട്ടെടുത്ത സൂചിക 700 പോയിന്റ് വരെ തിരികെ കയറിയെങ്കിലും ഉച്ചയോടെ വീണ്ടും താഴേക്ക് വീണു. കഴിഞ്ഞ ദിവസത്തേക്കാൾ 31 പോയിന്റ് താഴെയായി 31198 എന്ന നിലയിൽ വ്യാപാരം അവസാനിപ്പിച്ചു. 

നിഫ്റ്റി ഫാർമ ഒഴികെ എല്ലാ സൂചികകളും ഇന്ന് ചുവന്ന നിറത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.  നിഫ്റ്റി ഫാർമ 1.7 ശതമാനം നേട്ടം കെെവരിച്ചപ്പോൾ നിഫ്റ്റി എനർജി 2.8 ശതമാനവും  നിഫ്റ്റി ഐ.ടി 1.7 ശതമാനവും ഇടിവ് രേഖപ്പെടുത്തി.

യൂറോപ്യൻ മാർക്കറ്റുകൾ എല്ലാം തന്നെ ചുവന്ന നിറത്തിൽ വ്യാപാരം നടത്തിയപ്പോൾ ഏഷ്യൻ വിപണി മിക്സഡായി കാണപെട്ടു.  

പ്രധാനവാർത്തകൾ 

പെയിന്റ് മേഖലയിലേക്ക് ചുവടുവയ്ക്കുമെന്ന് GRASIM അറിയിച്ചതിന് പിന്നാലെ കമ്പനി നിഫ്റ്റിയുടെ ടോപ്പ് ഗെയിനേയ്സ് പട്ടികയിൽ ഇടം നേടി.  ഓഹരി വിലയിൽ  6.55 ശതമാനത്തിന്റെ വർദ്ധനവാണ് ഗ്രാസിം ഇന്ന് നേടിയത്. അതേസമയം ഏഷ്യൻ പെയിന്റ്സിന്റെ ഓഹരിയിൽ മൂന്ന് ശതമാനത്തിലധികം ഇടിവ് രേഖപ്പെടുത്തി.

സൂചിക താഴേക്ക് വീണപ്പോഴും  UPL ശക്തമായ റാലി തുടർന്നു. 3.7 ശതമാനം വർദ്ധനവ് രേഖപ്പെടുത്തി. 

HDFC BANK 1.3 ശതമാനവും  AXIS BANK 2.1 ശതമാനവും ഉയർച്ച രേഖപ്പെടുത്തി. താഴേക്ക് വീണ ബാങ്ക് നിഫ്റ്റിയെ താങ്ങി  നിർത്തുന്നതിന് ഇരു ബാങ്കുകളും പ്രധാന പങ്കുവഹിച്ചു. ക്യൂ 3 ഫലങ്ങൾ കമ്പനി പ്രഖ്യാപിക്കാൻ ഒരുങ്ങുന്നതിനിടെയാണ് ആക്സിസ് ബാങ്കിന്റെ മുന്നേറ്റം. എച്ച്.ഡി.എഫ്.സി ബാങ്കിന്റെ ഡിജിറ്റൽ നിരോധനം ഉടൻ തന്നെ പിൻവലിച്ചേക്കും.

ക്യൂ 3 ഫലം പുറത്തുവന്നതിന് പിന്നാലെ ലാഭമെടുപ്പിന് വിധേയമായ Kotak Bank  താഴേക്ക് വീണു. പ്രതിവർഷ അറ്റാദായത്തിൽ 16 ശതമാനം വർദ്ധനവ് രേഖപ്പെടുത്തിയ ബാങ്കിന്റെ ലാഭം 1853 കോടി രൂപയായി ഉയർന്നു.

ക്യൂ 3 ഫലം കഴിഞ്ഞ ദിവസം പുറത്തുവന്നതിന് പിന്നാലെ Reliance സിന്റെ ഓഹരികൾ ഇന്ന് 5.3 ശതമാനം ഇടിഞ്ഞു. ഇതോടെ റിലയൻസ് നിഫ്റ്റിയുടെ top losers പട്ടികയിലേക്ക് തള്ളപെട്ടു.

ലഭമെടുപ്പ്  നടന്നതിന് പിന്നാലെ  Apollo Tyres സിന്റെ ഓഹരികളിൽ  8.8 ശതമാനം ഇടിവ് രേഖപ്പെടുത്തി.

വരാനിരിക്കുന്ന കേന്ദ്ര ബജറ്റ്  ഫാർമാ മേഖലയ്ക്ക്  അനുകൂലമായിരിക്കുമെന്ന കണക്കുകൂട്ടലിൽ ഫാർമാ  ഓഹരികൾ വൻ മുന്നേറ്റം കാഴ്ചവച്ചു.  മികച്ച ഫലങ്ങൾ വരുമെന്ന പ്രതീക്ഷയിൽ Cipla കൂടുതൽ നേട്ടം കെെവരിച്ചു. കൊവിഡ് വാക്സിൻ നിർമാണവുമായി ബന്ധപ്പെട്ട ഫാർമാ കമ്പനികൾ കുതിച്ചുകയറുമെന്നും മറ്റുള്ളവ തിരുത്തലിന് വിധേയമാകുമെന്നും ഞാൻ കരുതുന്നു.

വിപണി മുന്നിലേക്ക് 

നാളെ അവധി ദിവസമായതിനാൽ വളരെ ജാഗ്രതയോടെയാണ്  വിപണി വ്യാപാരം നടത്തിയത്. വിപണിയിലെ വീഴ്ചയും അസ്ഥിരതയും ബജറ്റിന് മുമ്പായി കാണപ്പെടുന്നതാണ്. ഇത് കൂടുതൽ അസ്ഥിരമായേക്കാം. നിഫ്റ്റി 14000 ഒരു ശക്തമായ സപ്പോർട്ടായി എടുത്ത് കൊണ്ട് തിരിച്ചു  കയറുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. എന്നാൽ ഇത് ഒരു  ആഗോള വിപണി ഇടിവിന്റെ സൂചനയാണെങ്കിൽ നമ്മൾ തയ്യാറായിരിക്കണം.

വിപണിയിൽ ഇടിവ് സംഭവിക്കുമ്പോൾ  കാളകൾ അവരുടെ മുന്നേറ്റത്തിനായി കാത്തിരിക്കുകയാണോ ? ചില്ലറ വിൽപ്പനക്കാർ വിപണിയിൽ ഉണ്ടായേക്കാവുന്ന ഇടിവിനെ ഭയന്ന് ഓഹരികൾ വറ്റയിക്കുന്നത് ഓഹരികളുടെ പതനത്തിന് കാരണമായേക്കും.
യു.എസിലെ  സാമ്പത്തിക പാക്കേജിനായി കാത്തിരിക്കുക. ഇത് വിപണിയെ മുകളിലേക്ക് കെെപിടിച്ച് ഉയർത്തിയേക്കാം. 

അൾട്രാടെക് സിമന്റ് ക്യു 3 ഫലങ്ങൾ: അറ്റാദായം 8 ശതമാനം വർധിച്ച് 1,708 കോടി രൂപയായി ഡിസംബറിൽ അവസാനിച്ച പാദത്തിൽ അൾട്രാടെക് സിമന്റ് ലിമിറ്റഡിന്റെ ഏകീകൃത അറ്റാദായം 7.8 ശതമാനം വർധിച്ച് 1,708 കോടി രൂപയായി. മുൻ പാദത്തെ അപേക്ഷിച്ച് അറ്റാദായം 31% വർദ്ധിച്ചു. ഇതേ കാലയളവിൽ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം പ്രതിവർഷം 5.89% വർധിച്ച് ‍12,985 കോടി രൂപയായി. കമ്പനിയുടെ ആഭ്യന്തര സിമന്റ് വിൽപ്പന 13.2% വർധിച്ചു. അതേസമയം ബിർള വൈറ്റിന്റെ ശേഷി പ്രതിവർഷം 6.5 […]
ഇന്നത്തെ വിപണി വിശകലനം ഓക്ടോബർ 14ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിലയിൽ നേരിയ ലാഭത്തിൽ അടച്ച് നിഫ്റ്റി. 18246 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ഇന്ന് രൂക്ഷമായ ചാഞ്ചാട്ടത്തിന് വിധേയമായി. ആദ്യത്തെ കയറ്റത്തിനും ഇറക്കത്തിനും ശേഷം സൂചിക ലാഭത്തിൽ കാണപ്പെട്ടു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 52 പോയിന്റുകൾ/ 0.29 ശതമാനം മുകളിലായി 18308 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. ബാങ്ക് നിഫ്റ്റി 38269 എന്ന നിലയിൽ വ്യാപാരം ആരംഭിച്ചതിന് പിന്നാലെ ശക്തമായ മുന്നേറ്റം നടത്തിയെങ്കിലും […]
"എന്റെ പരമാവധി ശ്രമിച്ചിട്ടും ലാഭകരമായ ഒരു ബിസിനസ് മോഡൽ സൃഷ്ടിക്കുന്നതിൽ ഞാൻ പരാജയപ്പെട്ടു. ഞാൻ ഒരിക്കലും ആരെയും മനപ്പൂർവ്വം വഞ്ചിക്കുകയോ തെറ്റിദ്ധരിപ്പിക്കുകയോ ചെയ്തിട്ടില്ല. ഒരു സംരംഭകനെന്ന നിലയിൽ ഞാൻ പരാജയപ്പെട്ടു." കത്തിൽ സിദ്ധാർത്ഥ കുറിച്ചു.

Advertisement