പ്രധാനതലക്കെട്ടുകൾ

Krishna Institute of Medical Sciences (KIMS),  Dodla Dairy:  വിജയകരമായി ഐപിഒ പൂർത്തിയാക്കിയ കമ്പനികൾ ഇന്ന് വിപണിയിൽ വ്യാപാരം ആരംഭിക്കും.

NTPC:
2032 ഓടെ 60 ജിഗാവാട്ടിന്റെ പുനരുപയോഗ ഊർജ ശേഷി സ്ഥാപിക്കാൻ ലക്ഷ്യംവച്ച് കമ്പനി.

InterGlobe Aviation: എയർലെെൻ ഇൻഡിഗോയുടെ മാതൃസ്ഥാപനമായ കമ്പനി ക്യുഐപി വഴി  3000 കോടി രൂപ സമാഹരിക്കുന്നതിനുള്ള നിർദ്ദേശത്തിന് അംഗീകാരം നൽകി.Lupin:
യുഎസ് വിപണിയിൽ എച്ച്ഐവി അണുബാധക്കെതിരായ മരുന്ന് അവതരിപ്പിച്ച് കമ്പനി. എംട്രിസിറ്റബിൻ, ടെനോഫോവിർ ഡിസോപ്രോക്‌സിൽ ഫ്യൂമറേറ്റ് ടാബ്‌ലെറ്റുകളാണ് കമ്പനി അവതരിപ്പിച്ചത്.

IndusInd Bank: തേയില കമ്പനിയായ മക്ലിയോഡ് റസ്സലിന്റെ 70 ലക്ഷം ഓഹരികൾ ഏറ്റെടുത്ത് ബാങ്ക്.  പണയം വച്ച ഓഹരികൾ തിരികെയെടുക്കാൻ സാധിക്കാത്തതിനെ തുടർന്നാണ് കമ്പനിക്ക് ഓഹരികൾ വിൽക്കേണ്ടി വന്നത്.

Affle India: ഇൻന്ധസ് ഒ.എസ് ഓഹരി വിൽപ്പനയുമായി ബന്ധപ്പെട്ട്  ഫോൺപെയ്ക്കെതിരെ സമർപ്പിച്ച കേസിൽ സിംഗപ്പൂർ കോടതിയിൽ നിന്നും അനുകൂല വിധി വന്നതായി കമ്പനി അവകാശപ്പെട്ടു.

Ircon International: വൈദ്യുതീകരണ പ്രവർത്തനങ്ങൾക്കായി റെയിൽവേ മന്ത്രാലയത്തിൽ നിന്നും കമ്പനിക്ക് 659 കോടി രൂപയുടെ ഓർഡർ ലഭിച്ചു.

ഇന്നത്തെ പ്രധാന ക്യു 4 ഫലങ്ങൾ:

  • Hindustan Aeronautics
  • National Aluminium Company
  • Graphite India
  • NLC India
  • IFCI
  • Triveni Turbine
  • Welspun Corp
  • Kiri Industries
  • Federal-Mogul Goetze

ഇന്നത്തെ വിപണി സാധ്യത


വെള്ളിയാഴ്ച  ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി പിന്നീട്  താഴേക്ക് വീഴാൻ ശ്രമിച്ചു. എന്നാൽ ഐടി, ബാങ്കിംഗ് ഓഹരികളുടെ പിന്തുണയോടെ മുകളിലേക്ക് കയറിയ സൂചിക 15860 എന്ന നിലയിൽ വ്യാപാരം അവസാനിപ്പിച്ചു. കഴിഞ്ഞ ദിവസത്തെ വിപണി വിശേഷങ്ങൾ അറിയാൻ ലിങ്ക് സന്ദർശിക്കുക.

ബാങ്ക് നിഫ്റ്റി നിഫ്റ്റിയേക്കാൾ ബുള്ളിഷായി കാണപ്പെട്ടു. നിഫ്റ്റിയെ ഉൾപ്പെടെ മുകളിലേക്ക് പിടിച്ചുയർത്തിയ സൂചിക 1.54 ശതമാനം നേട്ടത്തിൽ 35364 എന്ന നിലയിൽ വ്യാപാരം അവസാനിപ്പിച്ചു.

എച്ച്.ഡി.എഫ്.സി ബാങ്ക്
1500 മറികടന്ന് ബാങ്കിംഗ് ഓഹരികൾ ശക്തമായ മുന്നേറ്റം കാഴ്ചവച്ചു.യൂറോപ്യൻ  വിപണികൾ ഫ്ലാറ്റായാണ് അടച്ചത്. യുഎസ് വിപണി നേരിയ തോതിൽ ഉയർന്ന് പിന്നീട് ഫ്ലാറ്റായി വ്യാപാരം അവസാനിപ്പിച്ചു.

ഏഷ്യൻ വിപണികൾ എല്ലാം തന്നെ ലാഭത്തിലാണുള്ളത്. യുഎസ്, യൂറോപ്യൻ ഫ്യൂച്ചറുകളും ഉയർന്ന നിലയിലാണ്.

SGX NIFTY 15,905-ലാണ് വ്യാപാരം നടത്തുന്നത്. ഇത് ഇന്ത്യൻ വിപണിയിൽ ഒരു നേരിയ ഗ്യാപ്പ് അപ്പ്  ഓപ്പണിംഗിനുള്ള സൂചന  നൽകുന്നു.

15,750, 15,800 എന്നിവിടായി നിഫ്റ്റിക്ക്  ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം.

എക്കലത്തെയും ഉയർന്ന നിലയായ 15,900 നിഫ്റ്റിയുടെ ശക്തമായ പ്രതിരോധ മേഖലയാണ്.

35,500, 35800 എന്നത്  ബാങ്ക് നിഫ്റ്റിയുടെ സുപ്രധാന  പ്രതിരോധ മേഖലകളാണ്. ഇത് ശ്രദ്ധിക്കുക.

35,000 34,650, 34,400 എന്നത് ബാങ്ക് നിഫ്റ്റിക്ക്  ശക്തമായ സപ്പോർട്ടാണ്.

16000, 15900, 16200 എന്നിവിടെയാണ് നിഫ്റ്റിയിൽ എറ്റവും ഉയർന്ന കോൾ ഒഐ കാണപ്പെടുന്നത്. 15800,15700 എന്നിവിടെ എറ്റവും ഉയർന്ന പുട്ട് ഒഐയും കാണപ്പെടുന്നു. നിഫ്റ്റി പിസിആർ 1 ആണ്. ഇത് സൂചിക ബുള്ളിഷോ ബെയറിഷോ ആണെന്ന സൂചന നൽകുന്നു.ബാങ്ക് നിഫ്റ്റിയുടെ പിസിആർ 1.1 ആണ്. ഇത് സൂചിക നേരിയ തോതിൽ ബുള്ളിഷാണെന്ന സൂചന നൽകുന്നു. ബാങ്ക് നിഫ്റ്റിക്ക് 36000ലാണ്  ഏറ്റവും ഉയർന്ന കോൾ ഒഐ ഉള്ളത്. ഇത്  സൂചിപ്പിക്കുന്നത് ഈ ആഴ്ച തന്നെ സൂചിക 35500, 35800 എന്ന പ്രതിരോധ നിലമറികടന്നേക്കുമെന്നാണ്.

വിദേശ  നിക്ഷേപ സ്ഥാപനങ്ങൾ (FIIs) 678 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചപ്പോൾ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (DIIs) ഇന്ത്യൻ   വിപണിയിൽ നിന്നും 1,832 കോടി രൂപയുടെ ഓഹരികൾ വാങ്ങികൂട്ടി.

വിപണി ശക്തമാണെന്ന സൂചനയാണ് കഴിഞ്ഞ ആഴ്ചവരെ നമുക്ക് ലഭിച്ചിട്ടുള്ളത്. അതിനാൽ വെെകാതെ തന്നെ നിഫ്റ്റി 16000 രേഖപ്പെടുത്തിയേക്കാം.HDFC BANK കഴിഞ്ഞ ദിവസത്തെ മുന്നേറ്റം തുടർന്ന് 1520-1530 നില മറികടന്നാൽ ബാങ്ക് നിഫ്റ്റിയും ശക്തമായ മുന്നേറ്റം കാഴ്ചവക്കും. ഇത് 16000 എന്ന നിർണായക സ്ഥാനം സ്വന്തമാക്കാൻ നിഫ്റ്റിയെ സഹായിച്ചേക്കും.

ഐടി ഓഹരികളും ശക്തമായാണ് നിലകൊള്ളുന്നത്. ഇതും വിപണിയെ മുന്നേലേക്ക് കുതിക്കാൻ സഹായിച്ചേക്കാം.

വാർഷിക പൊതുയോഗത്തിന് പിന്നാലെ RELIANCE ഓഹരി  7 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയത്. റിലയൻസിന്റെ തിരിച്ചുവരവ് നിഫ്റ്റിക്ക് പിന്തുണ നൽകിയേക്കാം.

അതിനാൽ HDFC BANK, KOTAK BANK, RELIANCE, INFY, TCS എന്നീ ഓഹരികളിൽ ശ്രദ്ധിക്കുക.

എന്നാൽ നിഫ്റ്റി ഈ ആഴ്ച 16000 കീഴടക്കില്ലെന്ന് അഭിപ്രായമുള്ള  അനേകം ആളുകളുണ്ട്. ഉദ്ദാഹരണത്തിന് മാർക്കറ്റ്ഫീഡ് നടത്തിയ അഭിപ്രായ സർവേയിൽ പോലും പലരും ഇക്കാര്യം പറഞ്ഞിരുന്നു. സൂചിക 15900ൽ നിൽക്കുന്നതിനാൽ  വിപണിയിൽ എന്തും സംഭവിച്ചേക്കാം.

മാസാരംഭം ആയതിനാൽ അനേകം കണക്കുകൾ ഉടൻ പുറത്ത് വരും, അതും ഈ ആഴ്ചയിലെ വിപണിയുടെ നീക്കത്തെ ബാധിച്ചേക്കാം.

ലൈവ് മാർക്കറ്റ് വാർത്തകൾക്കും അറിയിപ്പുകൾക്കുമായി മാർക്കറ്റ്ഫീഡ് ആപ്പ് സന്ദർശിക്കുക. ശുഭദിനം.

ഇന്നത്തെ വിപണി വിശകലനം ഓക്ടോബർ 14ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിലയിൽ നേരിയ ലാഭത്തിൽ അടച്ച് നിഫ്റ്റി. 18246 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ഇന്ന് രൂക്ഷമായ ചാഞ്ചാട്ടത്തിന് വിധേയമായി. ആദ്യത്തെ കയറ്റത്തിനും ഇറക്കത്തിനും ശേഷം സൂചിക ലാഭത്തിൽ കാണപ്പെട്ടു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 52 പോയിന്റുകൾ/ 0.29 ശതമാനം മുകളിലായി 18308 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. ബാങ്ക് നിഫ്റ്റി 38269 എന്ന നിലയിൽ വ്യാപാരം ആരംഭിച്ചതിന് പിന്നാലെ ശക്തമായ മുന്നേറ്റം നടത്തിയെങ്കിലും […]
"എന്റെ പരമാവധി ശ്രമിച്ചിട്ടും ലാഭകരമായ ഒരു ബിസിനസ് മോഡൽ സൃഷ്ടിക്കുന്നതിൽ ഞാൻ പരാജയപ്പെട്ടു. ഞാൻ ഒരിക്കലും ആരെയും മനപ്പൂർവ്വം വഞ്ചിക്കുകയോ തെറ്റിദ്ധരിപ്പിക്കുകയോ ചെയ്തിട്ടില്ല. ഒരു സംരംഭകനെന്ന നിലയിൽ ഞാൻ പരാജയപ്പെട്ടു." കത്തിൽ സിദ്ധാർത്ഥ കുറിച്ചു.
പ്രധാനതലക്കെട്ടുകൾ HCL Technologies: 42.5 മില്യൺ ഡോളറിന് ഹംഗേറിയൻ ഡാറ്റാ എഞ്ചിനീയറിംഗ് സേവന കമ്പനിയായ സ്റ്റാർഷെമയെ ഏറ്റെടുക്കുന്നതിനുള്ള കരാറിൽ കമ്പനി ഒപ്പുവച്ചു. 2022 മാർച്ചോടെ ഏറ്റെടുക്കൽ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. Hero Motocorp: ആതർ എനർജിയിൽ കമ്പനി 420 കോടി രൂപ വരെ കൂടുതൽ നിക്ഷേപിക്കും. ഇതോടെ ഏതറിലെ ഹീറോ മോട്ടോകോർപ്പിന്റെ ഓഹരി പങ്കാളിത്തം നിലവിലെ 34.8 ശതമാനത്തിൽ നിന്ന് വർദ്ധിക്കും. Maruti Suzuki: ശനിയാഴ്ച മുതൽ ശരാശരി 1.7 ശതമാനം വില വർദ്ധിപ്പിച്ച് കമ്പനി. PVR: ആന്ധ്രാപ്രദേശിൽ […]

Advertisement