പ്രധാനതലക്കെട്ടുകൾ

HDFC Bank: ജൂണിലെ ഒന്നാം പാദത്തിൽ ബാങ്കിന്റെ പ്രതിവർഷ ലോൺ വളർച്ച 14 ശതമാനം വർദ്ധിച്ച് 11.5 ലക്ഷം കോടി രൂപയായി.

Tech Mahindra: ആഗോളതലത്തിൽ വാക്സിൻ കണ്ടെത്തുന്നതിനായുള്ള പ്ലാറ്റ്ഫോം ‘വാക്സിൻ ലെഡ്ജർ’ നടപ്പാക്കാൻ  സ്റ്റാറ്റ്വിഗുമായി കെെകോർത്ത് കമ്പനി.

ഏപ്രിൽ-ജൂൺ പാദത്തിൽ വിൽപ്പന ഇരട്ടിയായി വർദ്ധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി രാജ്യത്തെ FMCG കമ്പനികൾ വ്യക്തമാക്കി.

NTPC: ഡൽഹിയിലും ലഡാക്കിലുമായി ഹൈഡ്രജൻ ഇന്ധന സെൽ ബസുകൾ വിന്യസിക്കുന്നതിനുള്ള ടെണ്ടർ സ്വന്തമാക്കി കമ്പനിയുടെ അനുബന്ധ സ്ഥാപനം.Tata Motors:
ഉത്പാദന ചെലവ് വർദ്ധിച്ചതിനെ തുടർന്ന് പാസഞ്ചർ വാഹനങ്ങളുടെ വില വർദ്ധിപ്പിക്കാൻ ഒരുങ്ങി കമ്പനി.
 
NMDC: ഓപ്പൺ ഫോർ സെയിലിലൂടെ  കമ്പനിയുടെ 4 ശതമാനം ഓഹരി വിറ്റഴിക്കാൻ ഒരുങ്ങി കേന്ദ്ര സർക്കാർ. ഓഹരി ഒന്നിന് 165 രൂപ വീതം 11.72 കോടി ഇക്യുറ്റി ഓഹരികളാണ് വിറ്റഴിക്കുക.

Religare Enterprises:
570 കോടി രൂപയുടെ പുതിയ ഇക്വിറ്റി ഷെയറുകളുടെ മുൻഗണനാ ഇഷ്യുവിന് കമ്പനിക്ക്  അംഗീകാരം ലഭിച്ചു.

ആഭ്യന്തര വിമാനക്കമ്പനികൾക്ക് അവരുടെ പ്രീ-കൊവിഡ്  ലെവൽ ശേഷിയുടെ 65 ശതമാനം പ്രവർത്തിക്കാൻ അനുമതി നൽകി
സിവിൽ ഏവിയേഷൻ മന്ത്രാലയം.

ഇന്നത്തെ വിപണി സാധ്യത

ഇന്നലെ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ദിവസം മുഴുവൻ അത് നിലനിർത്തി. അസ്ഥിരമായി പോസിറ്റീവ് സൂചന നൽകി നിന്ന സൂചിക 15834 എന്ന നിലയിൽ വ്യാപാരം അവസാനിപ്പിച്ചു. കഴിഞ്ഞ ദിവസത്തെ വിപണി വിശേഷങ്ങൾ അറിയാൻ ലിങ്ക് സന്ദർശിക്കുക.

ബാങ്ക്  നിഫ്റ്റി ഇന്നലെ ശക്തമായ മുന്നേറ്റം കാഴ്ചവച്ചുവെന്ന് പറയാം. ബാങ്കിംഗ് ഭീമൻമ്മാരുടെ പിന്തുണയോടെ നേട്ടം കെെവരിച്ച സൂചിക 35000 നിലനിർത്തുകയും 35212 എന്ന നിലയിൽ വ്യാപാരം അവസാനിപ്പിക്കുകയും ചെയ്തു.

നിഫ്റ്റി മെറ്റൽ, റിയൽറ്റി എന്നീ  സൂചികകൾ ഇന്നലെ  ശക്തമായ മുന്നേറ്റം കാഴ്ചവച്ചു.യൂറോപ്യൻ  വിപണികൾ തുടക്കത്തിൽ താഴേക്ക് വീണെങ്കിലും അവസാന നിമിഷം തിരികെ കയറി ലാഭത്തിൽ അടച്ചു. യുഎസ് വിപണി ഇന്നലെ തുറന്നിരുന്നില്ല.

ഏഷ്യൻ വിപണികൾ ഏറെയും ലാഭത്തിലാണ് വ്യാപാരം നടത്തുന്നത്. യുഎസ്, യൂറോപ്യൻ ഫ്യൂച്ചറുകളും നേരിയ ലാഭത്തിലാണുള്ളത്.

SGX NIFTY 15,840-ലാണ് വ്യാപാരം നടത്തുന്നത്. ഇത് ഇന്ത്യൻ വിപണിയിൽ ഒരു ഫ്ലാറ്റ് ഓപ്പണിംഗിനുള്ള സൂചന  നൽകുന്നു.

15,800, 15750 എന്നിവിടെയാണ് നിഫ്റ്റിക്ക്  ശക്തമായ സപ്പോർട്ട് ഉള്ളത്.

എക്കലത്തെയും ഉയർന്ന നിലയായ 15,900 നിഫ്റ്റിയുടെ ശക്തമായ പ്രതിരോധ മേഖലയാണ്. മൂന്ന് പ്രാവശ്യം ഇത് പരീക്ഷിക്കപ്പെട്ട് കഴിഞ്ഞു.

35,250,35,500 എന്നത്  ബാങ്ക് നിഫ്റ്റിയുടെ സുപ്രധാന  പ്രതിരോധ മേഖലകളാണ്. ഇത് ശ്രദ്ധിക്കുക.

34,650, 34,400 എന്നത് ബാങ്ക് നിഫ്റ്റിക്ക്  ശക്തമായ സപ്പോർട്ടാണ്.വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (FIIs) 338 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചപ്പോൾ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (DIIs) ഇന്ത്യൻ   വിപണിയിൽ നിന്നും 645 കോടി രൂപയുടെ ഓഹരികൾ വാങ്ങികൂട്ടി.

നിഫ്റ്റിക്ക് 16000, 15900 എന്നിവിടെയാണ് ഏറ്റവും ഉയർന്ന കോൾ ഒഐ ഉള്ളത്. 15700, 15800 എന്നിവിടെ ഏറ്റവും ഉയർന്ന പുട്ട് ഒഐയും കാണപ്പെടുന്നു. നിഫ്റ്റി പിസിആർ 1.1 ആണ്. ഇത് സൂചിക നേരിയ തോതിൽ ബുള്ളിഷാണെന്ന സൂചന നൽകുന്നു. 15800ൽ അനേകം സ്ട്രാഡിലുകൾ ഉള്ളതായി കാണാം.

ബാങ്ക് നിഫ്റ്റിയിലെ കോൾ ഒഐകൾ എല്ലാം 35500ൽ നിന്നും 36000ലേക്ക് മാറിയതായി കാണാം.ഇന്നലെ ഉയർന്ന പുട്ട് റെെറ്റിംഗുകൾ നമ്മൾ കണ്ടിരുന്നു. ഇത് വിപണിയുടെ താഴേക്കുള്ള നീക്കം പരിമിതമാണെന്ന സൂചന നൽകിയിരുന്നു.

സൂചികയുടെ ഹെവിവെയിറ്റുകളായ  പ്രധാന ബാങ്കിംഗ് ഓഹരികൾ എല്ലാം തന്നെ ഇന്നലെ ശക്തമായ മുന്നേറ്റം നടത്തിയിരുന്നു. ഇത് വിപണിയെ കൂടുതൽ ഉയരങ്ങളിലേക്ക് എത്തിച്ചു. ബാങ്കിംഗ് ഓഹരികളിലെ മുന്നേറ്റം ഇന്നും തുടരുമോ എന്നതാണ് ശ്രദ്ധിക്കേണ്ടത്. ഇത് തുടർന്നാൽ നിഫ്റ്റി കൂടുതൽ ഉയരങ്ങൾ കീഴടക്കിയേക്കും.

ഇത് സംഭവിച്ചില്ലെങ്കിൽ 16000 എന്ന നിർണായക നിലയിലേക്ക് എത്തുകയെന്നത് നിഫ്റ്റിക്ക്  കഠിനകരമായേക്കും.നിഫ്റ്റി 15500 നും 15900നും ഇടയിലായി ഏറെ നാളായി അസ്ഥിരമായി നിൽക്കുകയാണ്. 34500നും 35800നും ഇടയിലായി ബാങ്ക് നിഫ്റ്റിയും അസ്ഥിരമായി നിൽക്കുന്നു. ഈ ലെവലുകൾ സൂചികയുടെ സപ്പോർട്ട്, റെസിസ്റ്റന്റെ എന്നിവയായി തുടരും. ഇവയിൽ നിന്നും പുറത്ത് കടന്നാൽ സൂചികയിൽ ശക്തമായ ഒരു ബ്രേക്ക് ഔട്ടോ ബ്രേക്ക്  ഡൗണോ സംഭവിച്ചേക്കാം.

ലൈവ് മാർക്കറ്റ് വാർത്തകൾക്കും അറിയിപ്പുകൾക്കുമായി മാർക്കറ്റ്ഫീഡ് ആപ്പ് സന്ദർശിക്കുക. ശുഭദിനം.

പുനരുൽപ്പാദിപ്പിക്കാവുന്ന, താപ ബിസിനസ്സുകളുടെ പുനഃസംഘടനയ്ക്ക് അംഗീകാരം നൽകി ജെഎസ്ഡബ്ല്യു എനർജി ബോർഡ് ഗ്രീൻ (പുനരുപയോഗിക്കാവുന്ന), ഗ്രേ (താപ) ബിസിനസുകളുടെ പുനഃസംഘടനയ്ക്ക് ജെഎസ്ഡബ്ല്യു എനർജി ലിമിറ്റഡിന്റെ ബോർഡ് ഓഫ് ഡയറക്‌ടേഴ്‌സിന്റെ അംഗീകാരം. നിലവിലുള്ളതും വരാനിരിക്കുന്നതുമായ എല്ലാ പുനരുപയോഗ ഊർജ ബിസിനസുകളും കമ്പനിയുടെ പൂർണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമായ ജെഎസ്ഡബ്ല്യു എനർജി നിയോ ലിമിറ്റഡിന് കീഴിലായിരിക്കും. ഫണ്ട് ശേഖരണത്തിനും ഓഹരി ഉടമകൾക്ക് മൂല്യം അൺലോക്ക് ചെയ്യുന്നതിനും കാര്യക്ഷമമായ ഒരു ഹോൾഡിംഗ് ഘടന സജ്ജീകരിക്കുന്നതിനും ഇത് സഹായിക്കും. കോവിഡ്-19 പ്രതിരോധത്തിനായി ഐടിസി നാസൽ […]
ഇന്നത്തെ വിപണി വിശകലനം റിലയൻസ്, ഇൻഫോസിസ് ഓഹരികളുടെ പിന്തുണയോടെ മാസത്തെ എക്സ്പെയറിയിൽ ലാഭത്തിൽ അടച്ച് നിഫ്റ്റി. 17421 എന്ന നിലയിൽ വലിയ വ്യാപാരം ആരംഭിച്ച നിഫ്റ്റി താഴേക്ക് വീഴാൻ ശ്രമം നടത്തി. എന്നാൽ കഴിഞ്ഞ ദിവസത്തെ താഴ്ന്ന നില പരീക്ഷിച്ച സൂചിക ഇവിടെ നിന്നും തിരികെകയറി. 17550 ശക്തമായി മറികടക്കാൻ സാധിക്കാതിരുന്നതിനെ തുടർന്ന് സൂചിക അസ്ഥിരമായി നിന്നു.തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 121 പോയിന്റുകൾ/ 0.70 ശതമാനം മുകളിലായി 17536 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. ബാങ്ക് […]
2021-ന്റെ ആരംഭത്തിൽ പഞ്ചാബ് നാഷണൽ ബാങ്ക് ഹൗസിംഗ് ഫിനാൻസ് മുൻഗണനാ ഓഹരികളും കൺവെർട്ടിബിൾ ബോണ്ടുകളും വിതരണം ചെയ്തു കൊണ്ട്  4,000 കോടി രൂപ സമാഹരിക്കാൻ പദ്ധതിയിട്ടു. പിഎൻബി ഹൗസിംഗ് ഫിനാൻസ് ഈ ഓഹരികൾ സ്വകാര്യ ഇക്വിറ്റി സ്ഥാപനമായ കാർലൈൽ ഗ്രൂപ്പിന്റെ നേതൃത്വത്തിലുള്ള നിക്ഷേപ സ്ഥാപനങ്ങൾക്കും ആദിത്യ പുരിയുടെ കുടുംബ നിക്ഷേപ സ്ഥാപനങ്ങൾക്കും മറ്റ് ഒരു കൂട്ടം ഓഹരി ഉടമകൾക്കും അനുവദിക്കാൻ തീരുമാനിച്ചു. എന്നാൽ പ്രോക്സി ഉപദേശക സ്ഥാപനമായ എസ്ഇഎസ്, സെബിക്ക് മുമ്പാകെ ഒരു പ്രശ്നം ഉന്നയിക്കുകയും അത് […]

Advertisement