ഇന്നത്തെ വിപണി വിശകലനം

ഗ്യാപ്പ് ഡൌണിൽ 17070 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ഇന്ന് രൂക്ഷമായ ചാഞ്ചാട്ടത്തിന് വിധേയമായി. വലിയ നീക്കങ്ങൾക്ക് പിന്നാലെ സാവധാനം താഴേക്ക് നീങ്ങി വ്യാഴാഴ്ചത്തെ താഴ്ന്ന നില രേഖപ്പെടുത്തിയ സൂചിക പിന്നീട് 300ൽ ഏറെ പോയിന്റുകളുടെ നീക്കം കാഴ്ചവച്ചു.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 167 പോയിന്റുകൾ/ 0.97 ശതമാനം താഴെയായി 17110 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

ബാങ്ക് നിഫ്റ്റി വലിയ ഗ്യാപ്പ് ഡൌണിൽ 37114 എന്ന നിലയിൽ വ്യാപാരം ആരംഭിച്ചതിന് പിന്നാലെ 400 പോയിന്റുകൾക്ക് ഉള്ളിലാണ് ഉച്ചവരെ വ്യാപാരം നടത്തിയത്. ദിവസത്തെ താഴ്ന്ന നില രേഖപ്പെടുത്തിയതിന് പിന്നാലെ ബാങ്കിംഗ് ഓഹരികൾ ശക്തമായ മുന്നേറ്റം നടത്തി. ദിവസത്തെ ഉയർന്ന നില മറികടന്ന സൂചിക 1100 പോയിന്റുകളുടെ മുന്നേറ്റമാണ് താഴ്ന്ന നിലയിൽ നിന്നും പിന്നീട് കാഴ്ചവച്ചത്.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 275 പോയിന്റുകൾ/ 0.73 ശതമാനം മുകളിലായി 37980 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 

നിഫ്റ്റി ഐടി(-3.5%) വീണ്ടും വിൽപ്പന സമ്മർദ്ദത്തെ തുടർന്ന് താഴേക്ക് വീണു. നിഫ്റ്റി ഫാർമ (-1.8%) , നിഫ്റ്റി എഫ്.എം.സി.ജി(-1.1%)
എന്നിവയും താഴേക്ക് വീണു. അതേസമയം നിഫ്റ്റി പിഎസ്.യു ബാങ്ക്  (+5%) നേട്ടത്തിൽ അടച്ചു.

ഏഷ്യൻ വിപണികൾ ഏറെയും ഇന്ന് നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. യൂറോപ്യൻ വിപണികൾ എല്ലാം തന്നെ കയറിയിറങ്ങിയാണ് ഇപ്പോൾ വ്യാപാരം നടത്തുന്നത്.

നിർണായക വാർത്തകൾ 

കഴിഞ്ഞ ദിവസം ഫലങ്ങൾ പുറത്തുവന്നതിന് പിന്നാലെ Axis Bank (+2.8%) ഓഹരി നേട്ടം കെെവരിച്ച് നിഫ്റ്റിയുടെ ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടംനേടി. SBI (+2.7%), Kotak Bank (+1.8%) എന്നീ ഓഹരികളും നേട്ടത്തിൽ അടച്ചു.

മിഡ് ക്യാപ്പ് ബാങ്കിംഗ് ഓഹരികളായ RBL Bank (+6.3%), Federal Bank (+4.4%), AU Bank (+2.3%) എന്നിവ മുന്നേറ്റം നടത്തി.


എല്ലാ പി.എസ്.യു ബാങ്കുകളും ഇന്ന് നേട്ടത്തിൽ അടച്ചു. Canara Bank (+8.7%), Bank of Baroda (+5%), Union Bank (+8.9%), Indian Bank (+7.7%), PNB (+4.4%) എന്നിവ ലാഭത്തിൽ വ്യാപാരം അവസാനിപ്പിച്ചു.

ഫലങ്ങൾ പുറത്തുവന്നതിന് ശേഷവും Maruti (+2.5%) മുന്നേറ്റം തുടർന്നു. മികച്ച ഫലങ്ങൾ പ്രഖ്യാപിച്ചതിന് പിന്നാലെ Cipla (+2.4%) ഓഹരിയും നേട്ടത്തിൽ അടച്ചു.

ഐടി ഓഹരികളിൽ രൂക്ഷമായ വിൽപ്പന അരങ്ങേറി. HCL Tech (-4%), TechM (-3.6%), TCS (-3.2%), Wipro (-3.1%), Infosys (-2.5%) എന്നിവ ടോപ്പ് ലൂസർ പട്ടികയിലേക്ക് തള്ളപ്പെട്ടു.

Coforge (-7.9%), Mindtree (-6.3%), LTTS (-5%), LTI (-4.7%), Mphasis (-4.1%)
എന്നീ ഓഹരികളും താഴേക്ക് കൂപ്പുകുത്തി.

മൂന്നാം പാദഫലങ്ങൾ പുറത്തുവന്നതിന് പിന്നാലെ Torrent Pharma (-15.1%) ഓഹരി കുത്തനെ താഴേക്ക് വീണ് മിഡ്ക്യാപ്പ് ലൂസർ പട്ടികയിലേക്ക് തള്ളപ്പെട്ടു. IndiaMart ഓഹരിയും താഴേക്ക് വീണു.

മൂന്നാം പാദത്തിൽ അറ്റാദായം 150 കോടി രൂപയായി രേഖപ്പെടുത്തിയതിന് പിന്നാലെ GMDC (+10%-UC) ഓഹരി അപ്പർ സർക്യൂട്ട് രേഖപ്പെടുത്തി. പോയവർഷം 3.8 കോടി രൂപയായിരുന്നു അറ്റാദായം.

വൈകുന്നേരം 5 മണിക്ക് സുപ്രധാന വാർത്താസമ്മേളനം നടത്തുമെന്ന് കമ്പനി പറഞ്ഞതിന് പിന്നാലെ TVS Motors (+1.4%) ഓഹരി നേട്ടത്തിൽ അടച്ചു.

വിപണി മുന്നിലേക്ക് 

ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും 1000 പോയിന്റുകളുടെ മുന്നേറ്റം നടത്തി കൊണ്ട് അവിശ്വസനീയ നീക്കമാണ് ബാങ്ക് നിഫ്റ്റി കാഴ്ചവച്ചിരിക്കുന്നത്.

ബജറ്റിന് മുമ്പായി ബാങ്ക് നിഫ്റ്റി ഇപ്പോൾ ശക്തമായി കാണപ്പെടുന്നു. പ്രത്യേകിച്ചും പിഎസ്.യു ബാങ്കുകൾ ബജറ്റിൽ നല്ല പ്രഖ്യാപനം ഉണ്ടാകുമെന്ന പ്രതീക്ഷയിൽ ശക്തമായി നിൽക്കുന്നത് കാണാം.

നിഫ്റ്റിക്ക്  17,350 ശക്തമായ പ്രതിരോധമായി കാണാവുന്നതാണ്. 17,600-’650 എന്ന നില പിന്നീടുള്ള പ്രതിബന്ധമായി നില കൊണ്ടേക്കാം.

ഇന്ത്യ വിക്സ് വിപണിയിൽ ചാഞ്ചാട്ടം രൂക്ഷമാണെന്ന സൂചന നൽകുന്നു.
ഫെബ്രുവരി മാസത്തെ എക്സ്പെയറി ആരംഭിച്ചതിനാൽ തന്നെ 2022ലെ ബജറ്റ് പ്രമാണിച്ച് വിപണിയിൽ ശക്തമായ നീക്കങ്ങൾ നടന്നേക്കാം.

ഏവരും സ്റ്റോക്ക് മാർക്കറ്റ് ഷോയിൽ പങ്കെടുക്കുമെന്ന്  പ്രതീക്ഷിക്കുന്നു.

ഇന്നത്തെ വിപണി വിശകലനം ഇന്ന് ഗ്യാപ്പ് അപ്പിൽ 226 പോയിന്റുകൾക്ക് മുകളിലായി 15926 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റിക്ക് ഓപ്പണിംഗ് നിലമറികടന്ന് മുന്നേറാൻ സാധിച്ചില്ല. ദുർബലമായി താഴേക്ക് നീങ്ങിയ സൂചിക രാവിലത്തെ പകുതിയിൽ അധികം നേട്ടവും ഇല്ലാതെയാക്കി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 132 പോയിന്റുകൾ/0.85 ശതമാനം മുകളിലായി 15832 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. ഇന്ന് ഗ്യാപ്പ് അപ്പിൽ 498 പോയിന്റുകൾക്ക് മുകളിലായി 34126 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി സാവധാനം […]
പ്രധാനതലക്കെട്ടുകൾ Zomato: ക്വിക്ക് കൊമേഴ്‌സ് കമ്പനിയായ ബ്ലിങ്ക് കൊമേഴ്‌സിന്റെ 33,018 ഇക്വിറ്റി ഓഹരികൾ 4,447.48 കോടി രൂപയ്ക്ക് ഓൾ-സ്റ്റോക്ക് ഇടപാടിൽ ഏറ്റെടുക്കാൻ ബോർഡ് അംഗീകാരം നൽകിയതായി കമ്പനി എക്‌സ്‌ചേഞ്ചുകളെ അറിയിച്ചു. Dr Reddy’s Laboratories: യുഎസ് ആസ്ഥാനമായ എറ്റോൺ ഫാർമയുടെ ബ്രാൻഡഡ്, ജനറിക് ഇൻജക്‌ടബിൾ ഉൽപ്പന്ന പോർട്ട്‌ഫോളിയോ ഏറ്റെടുക്കുന്നതായി കമ്പനി പ്രഖ്യാപിച്ചു. CSB Bank: ബാങ്കിന്റെ പാർട്ട് ടൈം ചെയർപേഴ്സണായി ഭാമ കൃഷ്ണമൂർത്തിയെ ബോർഡ് നിയമിച്ചതായി ബിഎസ്ഇ ഫയലിംഗിൽ വ്യക്തമാക്കി. SIS: കമ്പനിയുടെ ഇക്വിറ്റി ഓഹരികൾ തിരികെ […]
ഇന്നത്തെ വിപണി വിശകലനം ഇന്ന് ഗ്യാപ്പ് അപ്പിൽ 100 പോയിന്റുകൾക്ക് മുകളിലായി 15657 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി അധികം ചാഞ്ചാട്ടത്തിന് വിധേയമായി കാണപ്പെട്ടില്ല. 100 പോയിന്റുകൾക്ക് ഉള്ളിൽ തന്നെയാണ് സൂചിക വ്യാപാരം നടത്തിയത്. ഇന്നലത്തെ പ്രതിബന്ധമായിരുന്ന 15630 ഇന്ന് സപ്പോർട്ടായി പ്രവർത്തിച്ചു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 142 പോയിന്റുകൾ/0.92 ശതമാനം മുകളിലായി 15699 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 33434 എന്ന താഴ്ന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി വശങ്ങളിലേക്കാണ് ഇന്ന് […]

Advertisement