ഇന്നത്തെ വിപണി വിശകലനം

കാളകൾക്ക് ഒപ്പം കുതറി ഓടൻ ഒരുങ്ങിയ നിഫ്റ്റിക്ക് മുന്നിൽ പ്രതിസന്ധി തീർത്ത് 15800.

ഗ്യാപ്പ് അപ്പിൽ 100 പോയിന്റുകൾക്ക് മുകളിലായി 15,769 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ആദ്യം താഴേക്ക് വീണു. ശേഷം 15750 എന്ന നിലയിൽ സപ്പോർട്ട് രേഖപ്പെടുത്തിയതിന് പിന്നാലെ 11 മണിയോടെ ഓഹരി ശക്തമായ മുന്നേറ്റം കാഴ്ചവച്ചു. പിന്നീട് 15800 എന്ന നിലയിൽ സൂചിക അസ്ഥിരമായി കാണപ്പെട്ടു.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 120 പോയിന്റുകൾ/ 0.76 ശതമാനം മുകളിലായി 15,812 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 

ഗ്യാപ്പ് അപ്പിൽ 35,495 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി താഴേക്ക് നീങ്ങി അസ്ഥിരമായി കാണപ്പെട്ടു. നിഫ്റ്റിക്ക് സമാനമായി ഉച്ചയോടെ ബാങ്ക് നിഫ്റ്റിയും ശക്തമായ മുന്നേറ്റം കാഴ്ചവച്ചു. 35500 തകർത്ത് മുന്നേറിയ സൂചികയ്ക്ക് 35800 മറികടക്കാനായില്ല.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 474 പോയിന്റുകൾ/ 1.35 ശതമാനം മുകളിലായി  35673 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 

ഫിനാൻസ് ഓഹരികൾ  ഇന്ന് മികച്ച പ്രകടനം കാഴ്ചവച്ചു. ഫിൻ നിഫ്റ്റി 1.48 ശതമാനവും ബാങ്ക് നിഫ്റ്റി 1.35 ശതമാനവും നേട്ടം കെെവരിച്ചു. മറ്റു മേഖലാ സൂചികകൾ എല്ലാം തന്നെ അസ്ഥിരമായി കാണപ്പെട്ടു.

ഏഷ്യൻ വിപണികൾ ഏറെയും ഇന്ന് ലാഭത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. അതേസമയം  യൂറോപ്യൻ വിപണികൾ എല്ലാം തന്നെ ഫ്ലാറ്റായാണ് വ്യാപാരം നടത്തുന്നത്.

നിർണായക വാർത്തകൾ

രണ്ടാം പാദഫലങ്ങൾ 24ന് വരാനിരിക്കെ ICICI Bank ഓഹരി ഇന്ന് 2.8 ശതമാനം നേട്ടം കെെവരിച്ച് നിഫ്റ്റിയുടെ ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടംനേടി. മറ്റു സാമ്പത്തിക ഓഹരികളായ HDFC 2.7 ശതമാനവും Axis Bank 2.2 ശതമാനവും നേട്ടം കെെവരിച്ചു.

വാർഷിക പൊതു യോഗം കഴിഞ്ഞ ദിവസം അവസാനിച്ചതിന് പിന്നാലെ Adani Ports ഓഹരി ഇന്ന് 1.96 ശതമാനം നഷ്ടം രേഖപ്പെടുത്തി. Adani Green 1.4, Power 1.3, Enterprises 0.2 ശതമാനവും നഷ്ടം രേഖപ്പെടുത്തി.

ജൂണിലെ റാലിക്ക് പിന്നാലെ ഐടി ഓഹരികൾ ഇന്ന് നഷ്ടം രേഖപ്പെടുത്തി. HCL Tech 1.1 ശതമാനവും TechM 0.6 ശതമാനവും  Wipro 0.19 ശതമാനവും Infy 0.19 ശതമാനവും ഇടിഞ്ഞു.

എൻ‌എം‌ഡി‌സി സ്റ്റീലുമായി ലയിപ്പിക്കാൻ അംഗീകാരം ലഭിച്ചതിന് പിന്നാലെ NMDC ഇന്ന് 3.7 ശതമാനം നേട്ടം കെെവരിച്ചു.ടയർ ഓഹരികൾ ഇന്ന് ശക്തമായ മുന്നേറ്റം കാഴ്ചവച്ചു. Apollo Tyres 2.6 ശതമാനവും MRF 3.6 ശതമാനവും JK Tyres 3 ശതമാനവും CEAT 2.2 ശതമാനവും നേട്ടം കെെവരിച്ചു. ഓട്ടോ അനുബന്ധ സ്ഥാപനങ്ങളായ Mothersumi 2.5 ശതമാനവും Bharat Forge 1.7 ശതമാനവും നേട്ടം കെെവരിച്ചു.

ജൂലൈ 19 മുതൽ പാർലമെന്റിന്റെ മൺസൂൺ സെഷനിൽ ഇൻഷുറൻസ് നിയമ ഭേദഗതി കൊണ്ടുവരാൻ സർക്കാർ ലക്ഷ്യമിടുന്നതിന് പിന്നാലെ  SBI Life ഓഹരി ഇന്ന് 1.86 ശതമാനം നേട്ടം കെെവരിച്ച് നിഫ്റ്റി 50യുടെ ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടംനേടി. HDFC Life 1.5 ശതമാനം ഉയർന്നു.

CDSL 15.7 ശതമാനവും BSE 10.7 ശതമാനവും CAMS 5.1 ശതമാനവും MCX 7.9 ശതമാനവും നേട്ടം കെെവരിച്ചു. അതേസമയം IEX 3.6 ശതമാനം നേട്ടം കെെവരിച്ചു. എം.സി.എക്സിനെ പറ്റി അറിയാൻ ലിങ്ക് സന്ദർശിക്കുക.

തുണിത്തര ഓഹരികളായ Arvind 6.2 ശതമാനവും AB Fashion 7.6 ശതമാനവും TRENT 3 ശതമാനവും  Raymond 5.1 ശതമാനവും Bombay Dyeing 3.2 ശതമാനവും , Welspun India 2.9 ശതമാനവും Pearl Global 16.8 ശതമാനവും നേട്ടം കെെവരിച്ചു.Kitex ഓഹരി ഇന്ന് 10 ശതമാനം നേട്ടം കെെവരിച്ച് അപ്പർ സർക്യൂട്ട് രേഖപ്പെടുത്തി. 4 ദിവസം കൊണ്ട് 70 ശതമാനത്തിന്റെ നേട്ടമാണ് ഓഹരി കാഴ്ചവച്ചത്. ടെക്സ്റ്റൈൽസ് കയറ്റുമതിക്കാർക്ക് ഉത്തേജനം നൽകുന്നതിന് സർക്കാർ നടപടി കെെകൊള്ളുമെന്ന പ്രതീക്ഷയിലാണ് ഓഹരികൾ നേട്ടം കൊയ്തത്.

ഇലക്ട്രിക് ബെെക്കുകൾക്കായി Revolt Motors ബുക്കിംഗ് ആരംഭിച്ചു. Rattan India ഓഹരി 4 ശതമാനം ഉയർന്നു. മഹാരാഷ്ട്ര മന്ത്രി ആദിത്യ താക്കറെ ഇന്ന് ഇവി നയം പ്രഖ്യാപിക്കും. Greaves Cotton 4 ശതമാനവും Tata Motors 1.1 ശതമാനവും ഉയർന്നു.

ഇന്ത്യയിലെ ആദ്യത്തെ ഗ്രീൻ ഹൈഡ്രജൻ മൊബിലിറ്റി പ്രോജക്റ്റ് ലഡാക്കിൽ ആരംഭിക്കാൻ ഒരുങ്ങി NTPC REL. മാതൃസ്ഥാപനമായ NTPC ഓഹരി ഇന്ന് 1.7 ശതമാനം ഉയർന്നു.

ഫംഗസ് കാൽവിരൽ നഖം അണുബാധയുടെ ചികിത്സയ്ക്കായി യു‌എസിൽ തവാബോറോൾ ടോപ്പിക്കൽ മരുന്ന് അവതരിപ്പിച്ച് Lupin. ഓഹരി നേട്ടം കെെവരിച്ചപ്പോൾ മറ്റു ഫാർമ ഓഹരികൾ ദുർബലമായി കാണപ്പെട്ടു.

571 കോടി രൂപയുടെ ഓർഡർ ലഭിച്ചതിന് പിന്നാലെ Pennar Industries ഓഹരി ഇന്ന് 10.4 ശതമാനം ഉയർന്നു. 

വിപണി മുന്നിലേക്ക് 

ഇന്നലെ എഫ്.ഐ.ഐ.എസ് ഓഹരികൾ വിറ്റഴിച്ചതിനെ തുടർന്ന് വിപണി ഇടിഞ്ഞിരുന്നു. എന്നാൽ ഇന്ന് വിപണി നേരെ തിരിയുകയും മുന്നേറ്റം കാഴ്ചവക്കുകയും ചെയ്തു. ഇതിനാൽ വരും ആഴ്ചകളിൽ വിപണി ബുള്ളിഷാകുമെന്ന് കരുതാം.

നിഫ്റ്റി ഇന്ന് 15800ന് മുകളിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഇത് ഒരു ശുഭസൂചനയാണ്. എന്നാൽ ബാങ്ക് നിഫ്റ്റിക്ക് 35800 എന്ന പ്രതിരോധം മറികടക്കാനായില്ല. ഈ ആഴ്ച 36000 എന്ന നിലയിൽ അനേകം കോൾ ഒഐകൾ ഉള്ളതായും നമ്മൾ കണ്ടിരുന്നു. HDFC Bank 1500-1520 എന്ന നിലയ്ക്ക് മുകളിൽ വ്യാപാരം അവസാനിപ്പിച്ച് ശക്തി തെളിയിച്ചിരിക്കുകയാണ്. റിലയൻസ് കഴിഞ്ഞ രണ്ട് ദിവസമായി 2100 എന്ന നിലമറികടക്കാൻ ശ്രമിക്കുകയാണ്. ജിയോയുടെ പോസിറ്റീവ് ഡേറ്റ ഔട്ട് പുട്ട് ഓഹരിയെ നാളെ മുന്നിലേക്ക് കൊണ്ട് പോയേക്കാം.


ലെെവ് ഫീഡിന്റെ സഹായത്തോടെ MCX, IEX, CDSL, CAMS എന്നീ ഓഹരികളിലെ മുന്നേറ്റം  നിങ്ങൾക്ക്  ഇന്ന്  സ്വന്തമാക്കാൻ സാധിച്ചുവെന്ന് കരുതുന്നു.

DMART  ഓഹരി 52 ആഴ്ചയിലെ ഉയർന്ന നിലയിൽ അസ്ഥിരമായി നൽക്കുകയാണ്. ശ്രദ്ധിക്കുക.

ഏവരും രാത്രിയിലെ സ്റ്റോക്ക് മാർക്കറ്റ് ഷോയിൽ പങ്കെടുക്കുമെന്ന്  പ്രതീക്ഷിക്കുന്നു. 

പുനരുൽപ്പാദിപ്പിക്കാവുന്ന, താപ ബിസിനസ്സുകളുടെ പുനഃസംഘടനയ്ക്ക് അംഗീകാരം നൽകി ജെഎസ്ഡബ്ല്യു എനർജി ബോർഡ് ഗ്രീൻ (പുനരുപയോഗിക്കാവുന്ന), ഗ്രേ (താപ) ബിസിനസുകളുടെ പുനഃസംഘടനയ്ക്ക് ജെഎസ്ഡബ്ല്യു എനർജി ലിമിറ്റഡിന്റെ ബോർഡ് ഓഫ് ഡയറക്‌ടേഴ്‌സിന്റെ അംഗീകാരം. നിലവിലുള്ളതും വരാനിരിക്കുന്നതുമായ എല്ലാ പുനരുപയോഗ ഊർജ ബിസിനസുകളും കമ്പനിയുടെ പൂർണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമായ ജെഎസ്ഡബ്ല്യു എനർജി നിയോ ലിമിറ്റഡിന് കീഴിലായിരിക്കും. ഫണ്ട് ശേഖരണത്തിനും ഓഹരി ഉടമകൾക്ക് മൂല്യം അൺലോക്ക് ചെയ്യുന്നതിനും കാര്യക്ഷമമായ ഒരു ഹോൾഡിംഗ് ഘടന സജ്ജീകരിക്കുന്നതിനും ഇത് സഹായിക്കും. കോവിഡ്-19 പ്രതിരോധത്തിനായി ഐടിസി നാസൽ […]
ഇന്നത്തെ വിപണി വിശകലനം റിലയൻസ്, ഇൻഫോസിസ് ഓഹരികളുടെ പിന്തുണയോടെ മാസത്തെ എക്സ്പെയറിയിൽ ലാഭത്തിൽ അടച്ച് നിഫ്റ്റി. 17421 എന്ന നിലയിൽ വലിയ വ്യാപാരം ആരംഭിച്ച നിഫ്റ്റി താഴേക്ക് വീഴാൻ ശ്രമം നടത്തി. എന്നാൽ കഴിഞ്ഞ ദിവസത്തെ താഴ്ന്ന നില പരീക്ഷിച്ച സൂചിക ഇവിടെ നിന്നും തിരികെകയറി. 17550 ശക്തമായി മറികടക്കാൻ സാധിക്കാതിരുന്നതിനെ തുടർന്ന് സൂചിക അസ്ഥിരമായി നിന്നു.തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 121 പോയിന്റുകൾ/ 0.70 ശതമാനം മുകളിലായി 17536 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. ബാങ്ക് […]
2021-ന്റെ ആരംഭത്തിൽ പഞ്ചാബ് നാഷണൽ ബാങ്ക് ഹൗസിംഗ് ഫിനാൻസ് മുൻഗണനാ ഓഹരികളും കൺവെർട്ടിബിൾ ബോണ്ടുകളും വിതരണം ചെയ്തു കൊണ്ട്  4,000 കോടി രൂപ സമാഹരിക്കാൻ പദ്ധതിയിട്ടു. പിഎൻബി ഹൗസിംഗ് ഫിനാൻസ് ഈ ഓഹരികൾ സ്വകാര്യ ഇക്വിറ്റി സ്ഥാപനമായ കാർലൈൽ ഗ്രൂപ്പിന്റെ നേതൃത്വത്തിലുള്ള നിക്ഷേപ സ്ഥാപനങ്ങൾക്കും ആദിത്യ പുരിയുടെ കുടുംബ നിക്ഷേപ സ്ഥാപനങ്ങൾക്കും മറ്റ് ഒരു കൂട്ടം ഓഹരി ഉടമകൾക്കും അനുവദിക്കാൻ തീരുമാനിച്ചു. എന്നാൽ പ്രോക്സി ഉപദേശക സ്ഥാപനമായ എസ്ഇഎസ്, സെബിക്ക് മുമ്പാകെ ഒരു പ്രശ്നം ഉന്നയിക്കുകയും അത് […]

Advertisement