ഇന്നത്തെ വിപണി വിശകലനം


രാവിലത്തെ മുന്നേറ്റത്തിന് ശേഷം നേരിയ തിരുത്തൽ അനുഭവപ്പെട്ട നിഫ്റ്റി അവസാന നിമിഷം തിരികെ കയറി വ്യാപാരം അവസാനിപ്പിച്ചു.

വലിയ ഗ്യാപ്പ് അപ്പിൽ 17710 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ശക്തമായ മുന്നേറ്റം കാഴ്ചവച്ചു കൊണ്ട് പുതിയ ഉയരങ്ങൾ കീഴടക്കി. 17800 എന്ന പുതിയ നേട്ടം കെെവരിച്ച സൂചിക ഉച്ചയ്ക്ക് ശേഷം 250 പോയിന്റുകൾ താഴേക്ക് വീണു. അവസാന നിഷിമം നിഫ്റ്റി നേരിയ വീണ്ടെടുക്കൽ നടത്തി.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 44 പോയിന്റുകൾ/ 0.25 ശതമാനം താഴെയായി 17585 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

നേരിയ ഗ്യാപ്പ് അപ്പിൽ 36860 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ഇന്ന് 10 മണിയോടെ 38000 തകർത്ത് താഴേക്ക് വീണു. വിൽപ്പനാ സമ്മർദ്ദത്തെ തുടർന്ന് ദിവസത്തെ ഉയർന്ന നിലയിൽ നിന്നും  600 പോയിന്റുകളാണ് സൂചിക  താഴേക്ക് വീണത്. എന്നാൽ അവസാന നിമിഷം തിരികെ കയറിയ സൂചിക രാവിലത്തെ നില കെെവരിച്ചു.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 143 പോയിന്റുകൾ/ 0.38 ശതമാനം മുകളിലായി 37811 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

നിഫ്റ്റി പി.എസ്.യു ബാങ്ക് ഇന്ന് 2.9 ശതമാനവും നിഫ്റ്റി റിയൽറ്റി 2.35 ശതമാനവും നിഫ്റ്റി മെറ്റൽ 2.38 ശതമാനവും ഇടിഞ്ഞു. നിഫ്റ്റി മീഡിയ മാത്രമാണ് ഇന്ന് ലാഭത്തിൽ അടച്ചത്.

ഏഷ്യൻ വിപണികൾ ഏറെയും ഇന്ന് ലാഭത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. അതേസമയം യൂറോപ്യൻ വിപണികൾ നേരിയ നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്. 

നിർണായക വാർത്തകൾ  

Kotak Mahindra Bank 5.3 ശതമാനം നേട്ടം കെെവരിച്ച് മുന്നേറ്റം തുടർന്നു. ഏറെ നാളായി ശാന്തമായി നിലകൊള്ളുകയായിരുന്ന ഓഹരി സെപ്റ്റംബറിലാണ് ബുള്ളിഷായി തുടർന്നത്. ഇതിനൊപ്പം HDFC Bank 1.4 ശതമാനം ഉയർന്നു. നിഫ്റ്റിയുടെ മുന്നേറ്റത്തിന് ഓഹരി 61 പോയിന്റുകളാണ് സംഭാവനയായി നൽകിയത്.

ജി.എസ്.ടി സംബന്ധിച്ച ആശങ്കകൾ നിലനിൽക്കെ മെറ്റൽ ഓഹരികൾ വീണ്ടും ഇടിഞ്ഞു. Tata Steel(-3.5%), Coal India(-3.4%), Hindalco(-2.1%) എന്നിങ്ങനെ നഷ്ടം രേഖപ്പെടുത്തി ടോപ്പ് ലൂസർ പട്ടികയിലേക്ക് തള്ളപ്പെട്ടു.

IRCTC 2.49 ശതമാനം നേട്ടം കെെവരിച്ചു. ഓഹരി വില നേരിയ നിലയിൽ 4000 മറികടന്നു.

ആഗസ്റ്റിൽ മികച്ച കണക്കുകൾ പുറത്തുവന്നതിന് പിന്നാലെ INDIGO(+10.9%), SpiceJet(+3.4%) എന്നിങ്ങനെ നേട്ടം കെെവരിച്ചു.

ZEEL ഓഹരി ഇന്ന്  3.3 ശതമാനം നേട്ടം കെെവരിച്ച് ലാഭത്തിൽ അടച്ചു.

ബാങ്കിംഗ് ഫിനാൻസ് കമ്പനികളായ Indiabulls Housing Finance(-5.4%), PNB(-4.9%), Bank of Baroda(-4.1%), IDFC First(-3.5%), Bandhan Bank(-3.4%) എന്നിങ്ങനെ നഷ്ടത്തിൽ അടച്ചു.

വിപണി മുന്നിലേക്ക് 

സ്മോൾ, മിഡ്ക്യാപ് എന്നിവയ്‌ക്കൊപ്പം നിഫ്റ്റി തുടർച്ചയായ നാലാമത്തെ ആഴ്ചയാണ് ലാഭത്തിൽ അടയ്ക്കുന്നത്.

ബാങ്ക് നിഫ്റ്റിയും എക്കാലത്തെയും ഉയർന്ന നിലയിലേക്ക് മുന്നേറ്റം നടത്തി നിഫ്റ്റിയേക്കാൾ മികച്ച പ്രകടനം കാഴ്ചവച്ചു. 

ഇന്ന് ചേരുന്ന ജിഎസ്ടി കൗൺസിൽ യോഗമാണ് പ്രധാനമായും ശ്രദ്ധിക്കേണ്ടത്. ചില വ്യവസായങ്ങളുടെ നികുതിയിൽ സംഭവിക്കുന്ന മാറ്റം തിരഞ്ഞെടുക്കപ്പെട്ട ഓഹരികളിൽ വലിയ ചലനങ്ങൾ ഉണ്ടാക്കിയേക്കാം.

പെട്രോളിയം ഉത്പന്നങ്ങൾ ജിഎസ്ടിയിൽ ചേർക്കുന്നതിനെ എതിക്കുന്നതായി യുപി ധനമന്ത്രി പറഞ്ഞു. നിലവിലെ സാഹചര്യത്തിൽ ഇത് മൂലം സംസ്ഥാന സർക്കാരിനും കേന്ദ്ര സർക്കാരിനും ഉണ്ടാകുന്ന നഷ്ടം താങ്ങാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

സൂചികയിലെ അവസാനത്തെ മുന്നേറ്റം സൂചിപ്പിക്കുന്നത് ബാങ്കിംഗ് ഓഹരികൾ ശക്തമായ മുന്നേറ്റം തുടരുമെന്നാണ്. മുന്നിലേക്ക്  വിപണി മൊത്തത്തിൽ അസ്ഥിരമായി കാണപ്പെട്ടേക്കും.

ഏവരും  സ്റ്റോക്ക് മാർക്കറ്റ് ഷോയിൽ പങ്കെടുക്കുമെന്ന്  പ്രതീക്ഷിക്കുന്നു.

സ്വതന്ത്ര വ്യാപാര കരാറിൽ പങ്കാളികളാകാൻ ബ്രിട്ടനും ന്യൂസിലന്റും 16 മാസത്തെ ചർച്ചകൾക്ക് ശേഷം താരിഫ് കുറയ്ക്കാനും സേവന വ്യാപാരം മെച്ചപ്പെടുത്താനുമായി സ്വതന്ത്ര വ്യാപാര കരാറിൽ ഒപ്പിടാൻ തീരുമാനിച്ച് ബ്രിട്ടനും ന്യൂസിലൻഡും. കരാർ പ്രാബല്യത്തിൽ വരുന്ന ദിവസം മുതൽ ഇരു രാജ്യങ്ങൾക്കുമായി ഉൽപന്നങ്ങളുടെ തീരുവ 97% ഒഴിവാക്കുമെന്നും കരാർ 1 ബില്യൺ ഡോളറിന്റെ ജിഡിപി വർധനവ് ഉണ്ടാക്കുമെന്നും ന്യൂസിലന്റ് പ്രധാനമന്ത്രി ജസിന്ദ ആർഡെർൻ പറഞ്ഞു. കരാറിലൂടെ ബുൾഡോസറുകൾ, വൈൻ, ബസുകൾ, വസ്ത്രങ്ങൾ എന്നിവയുടെ നിരക്കുകൾ കുറയ്ക്കും. അതേസമയം കരാർ […]
ഐഇഎക്സ് ക്യു 2 ഫലം, അറ്റാദായം 75 ശതമാനം വർദ്ധിച്ച് 77 കോടി രൂപയായി സെപ്റ്റംബറിലെ രണ്ടാം പാദത്തിൽ ഇന്ത്യൻ എനർജി എക്സ്ചേഞ്ചിന്റെ (ഐഇഎക്സ്) ഏകീകൃത അറ്റാദായം 75 ശതമാനം വർദ്ധിച്ച് 77 കോടി രൂപയായി. മുൻ പാദത്തെ അപേക്ഷിച്ച് അറ്റാദായം 25 ശതമാനം വർദ്ധിച്ചു. ഇതേകാലയളവിൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള പ്രതിവർഷ വരുമാനം 33 ശതമാനം വർദ്ധിച്ച് 7096 കോടി രൂപയായി. അസംസ്കൃതവസ്തുക്കളുടെ വില 56% വർദ്ധിച്ച് 109 കോടി രൂപയായി. അതേസമയം കമ്പനി 2: […]
ഇന്നത്തെ വിപണി വിശകലനം നിഫ്റ്റി ലാഭമെടുപ്പിന് വിധേയമായപ്പോൾ എക്കാലത്തെയും പുതിയ ഉയർന്ന നില സ്വന്തമാക്കി ബാങ്ക് നിഫ്റ്റി. 120 പോയിന്റുകളുടെ ഗ്യാപ്പ് അപ്പിൽ 18384 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ഇന്ന്  വലിയ തോതിൽ ലാഭമെടുപ്പിന് വിധേയമായി. ഐടി, റിലയൻസ് ഓഹരികൾ ചേർന്ന് കൊണ്ട് സൂചികയെ താഴേക്ക് വലിച്ച് 18200ന് കീഴെ എത്തിച്ചു. ഇവിടെ നിന്നും തിരികെ കയറാൻ ശ്രമം നടത്തിയെങ്കിലും സാധിച്ചില്ല. പിന്നാലെ 18050 എന്ന സപ്പോർട്ടിലേക്ക് സൂചിക വീണു. നിക്ഷേപ സ്ഥാപനങ്ങൾ ഓഹരികൾ […]

Advertisement