പ്രധാനതലക്കെട്ടുകൾ

അദാനി ഓഹരികളിൽ നിക്ഷേപമുള്ള മുന്ന് വിദേശ നിക്ഷേപ സ്ഥാപനങ്ങളുടെ അക്കൗണ്ടുകൾ  മരവിപ്പിച്ചിട്ടില്ലെന്ന് വ്യക്തമാക്കി എൻ.എസ്.ഡി.എൽ.

SBI Cards and Payment Service:
10 ലക്ഷം രൂപ വീതമുള്ള 5,000 സുരക്ഷിതമല്ലാത്ത എൻ‌സിഡികൾ സ്വകാര്യ പ്ലെയ്‌സ്‌മെന്റ് അടിസ്ഥാനത്തിൽ 500 കോടി രൂപയായി അനുവദിച്ചതായി കമ്പനി വ്യക്തമാക്കി.

130.1 മെഗാവാട്ട് ഡഗ്മര എച്ച്ഇ പദ്ധതി  നടപ്പിലാക്കുന്നതിനായി  ബീഹാർ സ്റ്റേറ്റ് ഹൈഡ്രോ ഇലക്ട്രിക് പവർ കോർപ്പറേഷനുമായി ധാരണാപത്രം ഒപ്പിട്ട് NHPC. പദ്ധതിക്കായി 700 കോടി രൂപ സംസ്ഥാന സർക്കാർ ഗ്രാന്റായി അനുവദിക്കും.JSW Ispat Special Products: കമ്പനിയുടെ പ്രൊമോട്ടറായ എയോൺ ഇൻവെസ്റ്റ്‌മെൻറ് പ്രൈവറ്റ് II ലിമിറ്റഡ് മൊത്തം ഇക്വിറ്റി ഓഹരി മൂലധനത്തിന്റെ 21.18 ശതമാനം  ഓഫർ ഫോർ സെയിലിലൂടെ വിറ്റഴിക്കും. ഓഹരി ഒന്നിന് 27 രൂപ വീതം ഫ്ലോർ വിലയ്ക്കാണ് ഇത് വിതരണം ചെയ്യുക.

Coal India: മാർച്ചിലെ നാലാം പാദത്തിൽ കമ്പനിയുടെ അറ്റാദായം 4587 കോടി രൂപയായി രേഖപ്പെടുത്തി. പോയവർഷം ഇതേകാലയളവിൽ അറ്റാദായം 4625.7 കോടി രൂപയായിരുന്നു.

Ashiana Housing: പൂനെയിൽ 8,95,000 ചതുരശ്ര അടി വിസ്തീർണ്ണമുള്ള ഒരു റെസിഡൻഷ്യൽ പ്രോജക്റ്റ് വികസിപ്പിക്കുന്നതിനായി കമ്പനി കരാറിൽ ഏർപ്പെട്ടു.

V-Guard Industries : കമ്പനിയുടെ 50 ലക്ഷം ഇക്യുറ്റി ഓഹരികൾ ഏറ്റെടുത്ത് എസ്.ബി.ഐ മ്യൂച്ചൽ ഫണ്ട്. ഓഹരി ഒന്നിന് 265 രൂപ വീതമാണ് ഏറ്റെടുക്കൽ നടന്നത്.Va Tech Wabag : ഓപ്പൺ മാർക്കറ്റിലൂടെ  കമ്പനിയുടെ 7.64 ലക്ഷം ഇക്യുറ്റി ഓഹരികൾ വിറ്റഴിച്ച് ഇക്വിറ്റി ഇന്റലിജൻസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്. പ്രമുഖ നിക്ഷേപകൻ പോറിഞ്ചു വെളിയത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനമാണ് ഇക്വിറ്റി ഇന്റലിജൻസ് ഇന്ത്യ.

ഇന്നത്തെ പ്രധാന ക്യു 4 ഫലങ്ങൾ:

  • Jubilant FoodWorks
  • LIC Housing Finance
  • Power Finance Corporation
  • Lemon Tree Hotels
  • Whirlpool of India
  • Easy Trip Planners
  • BLS International Services
  • Centum Electronics
  • Entertainment Network (India)
  • Spencers Retail

ഇന്നത്തെ വിപണി സാധ്യത

ഇന്നലെ അദാനി ഗ്രൂപ്പുമായി ബന്ധപ്പെട്ട് നിന്ന ആശങ്കകളെ തുടർന്ന് വിപണിയിൽ ചാഞ്ചാട്ടം രൂക്ഷമായിരുന്നു. രാവിലെ 200 പോയിന്റുകൾ താഴേക്ക് വീണ്  15600ൽ എത്തിയ സൂചിക ശക്തമായി തിരികെ കയറി 15800ന് മുകളിലായി അടയ്ക്കപ്പെട്ടു. കഴിഞ്ഞ ദിവസത്തെ വിപണി വിശേഷങ്ങൾ അറിയാൻ ലിങ്ക് സന്ദർശിക്കുക.

ബാങ്ക്  നിഫ്റ്റി
ദുർബലമായി തന്നെ തുടർന്നു. 34650 എന്ന സപ്പോർട്ട് തകർന്ന് താഴേക്ക് വീണ സൂചിക പിന്നീട് തിരികെ കയറി 35000ന് തൊട്ട് താഴെയായി വ്യാപാരം അവസാനിപ്പിച്ചു.

നിഫ്റ്റി ഐടി, ഫാർമ എന്നീ സൂചികകൾ വെള്ളിയാഴ്ച  മിന്നും പ്രകടനം കാഴ്ചവച്ചു. പി.എസ്.യു ബാങ്കുകളും നേട്ടം കെെവരിച്ചു.യൂറോപ്യൻ 
വിപണികൾ ഫ്ലാറ്റായാണ് അടയ്ക്കപെട്ടത്. യുഎസ് വിപണി  ദിവസം മുഴുവൻ നഷ്ടത്തിലാണ് കാണപ്പെട്ടതെങ്കിലും അവസാന നിമിഷം തിരികെ കയറി പുതിയ ഉയരങ്ങൾ കീഴടക്കി.

ഫെഡറൽ ധനനയ യോഗം ഇന്ന് ആരംഭിക്കുകയാണ്. പലിശ നിരക്കുകളിൽ മാറ്റം വരുത്താതെ നിലനിർത്താനാണ് സാധ്യത. എന്നാൽ ചിലർ ഇതിൽ മാറ്റം സംഭവിക്കുമെന്ന് കരുതുന്നുണ്ട്.

ഏഷ്യൻ വിപണികൾ കയറിയിറങ്ങിയാണ് വ്യാപാരം നടത്തുന്നത്. യുഎസ്, യൂറോപ്യൻ ഫ്യൂച്ചറുകളും ഫ്ലാറ്റായാണ് വ്യാപാരം നടത്തുന്നത്.

SGX NIFTY 15,837-ലാണ് വ്യാപാരം നടത്തുന്നത്. ഇത് ഇന്ത്യൻ വിപണിയിൽ ഒരു ഫ്ലാറ്റ് ടു പോസിറ്റീവ് ഓപ്പണിംഗിനുള്ള  സൂചന  നൽകുന്നു.

15,700, 15,620, 15,570, 15,500 എന്നിവിടായി  നിഫ്റ്റിക്ക്  ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം.

15,800, 15850 എന്നിവ ശക്തമായ പ്രതിരോധ മേഖലയാണ്.

35,000 35,400, 35,500, 35,800 എന്നത്  ബാങ്ക് നിഫ്റ്റിയുടെ അടുത്ത സുപ്രധാന  പ്രതിരോധ മേഖലയാണ്. ഇതിൽ ശ്രദ്ധ കേന്ദ്രീകരിക്കാവുന്നതാണ്.

34,650, 35,000 എന്നത് ബാങ്ക് നിഫ്റ്റിക്ക്  ശക്തമായ സപ്പോർട്ടാണ്.

INDIA VIX ഇന്നലെ നേരിയ തോതിൽ ഉയർന്നിരുന്നു. എന്നാൽ സൂചിക ഇപ്പോൾ 14ൽ ആണ് നിലകൊള്ളുന്നത്. ഇത് വിപണി സ്ഥിരമായി നിൽക്കുമെന്നതിന്റെ സൂചന നൽകുന്നു.16000, 15800 എന്നിവിടെയാണ് എറ്റവും ഉയർന്ന കോൾ ഒഐ കാണപ്പെടുന്നത്. 15700,15500 എന്നിവിടെ എറ്റവും ഉയർന്ന പുട്ട് ഒഐയും കാണപ്പെടുന്നു. നിഫ്റ്റി പി.സി.ആർ 1.2 ആണ്.

ബാങ്ക് നിഫ്റ്റിക്ക്  35000ൽ  അനേകം കോൾ ഒഐ ഉള്ളതായി കാണാം. ഇതിന് സമീപത്തായി തന്നെ സൂചിക ഇന്ന് വ്യാപാരം ആരംഭിക്കും. എന്ത് തന്നെ സംഭവിക്കുമെന്ന് കാത്തിരുന്ന് കാണാം.

വിദേശ  നിക്ഷേപ സ്ഥാപനങ്ങൾ (FIIs) 503 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചപ്പോൾ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (DIIs) ഇന്ത്യൻ   വിപണിയിൽ നിന്നും 544 കോടി രൂപയുടെ ഓഹരികൾ വാങ്ങികൂട്ടി.ബാങ്കിംഗ് ഓഹരികൾ ബെയറിഷായി നിന്നപ്പോൾ പോലും നിഫ്റ്റി ഇന്നലെ നേട്ടം കെെവരിച്ചത് RELIANCE, ഐടി ഓഹരികളുടെ പിന്തുണയോടെയാണ്.

നിഫ്റ്റിയിലും ബാങ്ക് നിഫ്റ്റിയിലും ഹാൻഗിംഗ് മാൻ ക്യാൻഡിൽസ്റ്റിക്ക് രൂപപ്പെട്ടതിനാൽ ഉടൻ തന്നെ ഒരു ട്രെന്റ് റിവേർസൽ നടന്നേക്കുമെന്ന് അനലിസ്റ്റുകൾ അഭിപ്രായപ്പെടുന്നു. എന്നാൽ ഇന്നലെ അരങ്ങേറിയ സംഭവങ്ങൾക്ക് പ്രത്യേക കാരണം ഉണ്ട്.റിലയൻസും ഐടി ഓഹരികളും ദുർബലമാവുകയും ബാങ്കിംഗ് ഓഹരികൾ ബെയറിഷായി തുടരുകയും ചെയ്താൽ സൂചിക ഒരു ട്രെന്റ് റിവേർസലിന് സാക്ഷ്യം വഹിച്ചേക്കാം. ഇതിൽ ശ്രദ്ധ കേന്ദ്രീകരിക്കുക.

നിഫ്റ്റിയുടെ മുകളിലേക്കുള്ള നീക്കം പരിമിതമാണ്. എന്നാൽ ആഴ്ച പോസിറ്റീവായാണ് ആരംഭിച്ചിട്ടുള്ളത്. അതിനാൽ തന്നെ വിപണിയുടെ ഇന്നത്തെ നീക്കം ആഴ്ചയുടെ ഗതി നിർണയിക്കും.

ലൈവ് മാർക്കറ്റ് വാർത്തകൾക്കും അറിയിപ്പുകൾക്കുമായി മാർക്കറ്റ്ഫീഡ് ആപ്പ് സന്ദർശിക്കുക. ശുഭദിനം.

ഒക്ടോബറിൽ 8 മില്യൺ കൊവിഡ്  വാക്സിൻ  കയറ്റുമതി ചെയ്യാൻ ഒരുങ്ങി ഇന്ത്യ കൊവിഡ് വാക്സിൻ വിദേശത്തേക്ക് കയറ്റുമതി ചെയ്യുന്നതിനുള്ള നിരോധനം അവസാനിപ്പിച്ച് ഇന്ത്യ. ഒക്ടോബർ അവസാനത്തോടെ ഇന്ത്യ എട്ട് ദശലക്ഷം കൊവിഡ് -19 വാക്സിൻ ഡോസുകൾ കയറ്റുമതി ചെയ്യും. ഏഷ്യ-പസഫിക് മേഖലകളിൽ കൊവിഡ് വാക്സിനുകൾ കയറ്റി അയയ്ക്കുന്നതിൽ ചൈനീസ് സ്വാധീനം ശക്തമാണ്. ഇതിനെ ചെറുക്കാനാണ് ഇന്ത്യ, ജപ്പാൻ, ഓസ്‌ട്രേലിയ, യുഎസ് തുടങ്ങിയ രാജ്യങ്ങൾ ശ്രമിക്കുന്നത്. ഇതേ തുടർന്നാണ് ‘ക്വാഡ്’ നേതാക്കളുടെ യോഗത്തിൽ വാക്സിനുകളുടെ കയറ്റുമതി പുനരാരംഭിക്കുമെന്ന് പ്രധാനമന്ത്രി […]
1,000 മെഗാവാട്ടിന്റെ ഗ്രിഡ് കണക്റ്റഡ് സോളാർ പവർ പ്രോജക്റ്റ് സ്ഥാപിക്കാൻ ഒരുങ്ങി എസ്ജെവിഎൻ ഇന്ത്യൻ റിന്യൂവബിൾ എനർജി  ഡവലപ്മെന്റ് ഏജൻസിയുടെ കെെയ്യിൽ നിന്നും 1,000 മെഗാവാട്ടിന്റെ ഗ്രിഡ് കണക്റ്റഡ് സോളാർ പവർ പ്രോജക്റ്റ് സ്ഥാപിക്കാനുള്ള കരാർ നേടി സത്‌ലജ് ജൽ വിദ്യുത് നിഗം. പദ്ധതിയുടെ നിർമാണത്തിനും വികസനത്തിനുമുള്ള താത്ക്കാലിക ചെലവ് 5,500 കോടി രൂപയാണ്. പ്രാരംഭ വർഷത്തിൽ ഇതിൽ നിന്നും 2,365 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാമെന്നാണ് പ്രതീക്ഷിക്കുന്നത്. പദ്ധതിയിൽ നിന്ന് ഉത്പാദിപ്പിക്കുന്ന വൈദ്യുതി നേരിട്ടോ വൈദ്യുതി […]
ഇന്നത്തെ വിപണി വിശകലനം ഉയർന്ന ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ചതിന് ശേഷം നേരിയ ലാഭത്തിൽ അടച്ച് നിഫ്റ്റി. ഗ്യാപ്പ് അപ്പിൽ 17902 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ഇന്ന് ഐടി ഓഹരികളുടെ പിന്തുണയോടെ ശക്തമായ മുന്നേറ്റം കാഴ്ചവച്ചു. നിമിഷങ്ങൾക്കുള്ളിൽ തന്നെ എക്കാലത്തെയും ഉയർന്ന നിലയായ 17950 രേഖപ്പെടുത്തിയ സൂചിക പിന്നീട് ദുർബലമായി കാണപ്പെട്ടു. ശേഷം ഇവിടെ നിന്നും 130 പോയിന്റുകളാണ് സൂചിക താഴേക്ക് വീണത്. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 30 പോയിന്റുകൾ/ 0.17 ശതമാനം മുകളിലായി […]

Advertisement