ഇന്നത്തെ വിപണി വിശകലനം

നിഫ്റ്റി ലാഭമെടുപ്പിന് വിധേയമായപ്പോൾ എക്കാലത്തെയും പുതിയ ഉയർന്ന നില സ്വന്തമാക്കി ബാങ്ക് നിഫ്റ്റി.

120 പോയിന്റുകളുടെ ഗ്യാപ്പ് അപ്പിൽ 18384 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ഇന്ന്  വലിയ തോതിൽ ലാഭമെടുപ്പിന് വിധേയമായി. ഐടി, റിലയൻസ് ഓഹരികൾ ചേർന്ന് കൊണ്ട് സൂചികയെ താഴേക്ക് വലിച്ച് 18200ന് കീഴെ എത്തിച്ചു. ഇവിടെ നിന്നും തിരികെ കയറാൻ ശ്രമം നടത്തിയെങ്കിലും സാധിച്ചില്ല. പിന്നാലെ 18050 എന്ന സപ്പോർട്ടിലേക്ക് സൂചിക വീണു. നിക്ഷേപ സ്ഥാപനങ്ങൾ ഓഹരികൾ വാങ്ങാൻ ആരംഭിച്ചതോടെ സൂചിക 170 പോയിന്റുകളോളം ഇവിടെ നിന്നും തിരികെ കയറി.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 88 പോയിന്റുകൾ/ 0.48 ശതമാനം താഴെയായി 18178 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

ഫ്ലാറ്റായി 39643 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ഇന്ന് ഏറെ നേരം അസ്ഥിരമായി നിന്നു. വിപണിയിൽ ലാഭമെടുപ്പ് അരങ്ങേറിയിട്ടും സൂചിക അധികം താഴേക്ക് വീണില്ല. ഉച്ചയ്ക്ക് 2.30 ഓടെ സൂചിക ദിവസത്തെ താഴ്ന്ന നില രേഖപ്പെടുത്തി. എന്നാൽ പിന്നീട് ശക്തി കെെവരിച്ച സൂചിക 770 പോയിന്റുകളുടെ അവിശ്വസനീയമായ മുന്നേറ്റമാണ് കാഴ്ചവച്ചത്.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 512 പോയിന്റുകൾ/ 1.3 ശതമാനം മുകളിലായി 512 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 

നിഫ്റ്റി പി.എസ്.യു ബാങ്ക്(+2.7%) , നിഫ്റ്റി ബാങ്ക് (+1.3%), ഫിൻ നിഫ്റ്റി(+1.2%) എന്നിവ ശക്തമായി ലാഭത്തിൽ തന്നെ അടച്ചു. നിഫ്റ്റി ഐടി(-2.5%), നിഫ്റ്റി മെറ്റൽ(-1.7%), നിഫ്റ്റി റിയൽറ്റി(-1.4%) എന്നിവ നഷ്ടത്തിൽ അടച്ചു.

ഏഷ്യൻ വിപണികൾ ഏറെയും ഇന്ന് നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. യൂറോപ്യൻ വിപണികൾ ഏറെയും ഫ്ലാറ്റായി നഷ്ടത്തിലാണ്  വ്യാപാരം നടത്തുന്നത്. 

നിർണായക വാർത്തകൾ

രാവിലെ ശക്തമായ മുന്നേറ്റം കാഴ്ചവച്ചതിന് പിന്നാലെ Kotak Bank(+6.3%) നിഫ്റ്റിയുടെ ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടംനേടി. ഇതിനൊപ്പം ICICI Bank(+1.2%), HDFC(+1.7%) എന്നിവയും നേട്ടം കെെവരിച്ചു.

RBL Bank(+4.2%), M&M Finance(+3.9%), Shriram Transport Finance(+3.6%), PNB(+3.6%), Bank of Baroda(+3.5%), Chola Fin(+3.2%) എന്നീ ഓഹരികളും നേട്ടത്തിൽ അടച്ചു.

ഓഹരിയുടെ ടാർഗറ്റ് റിസർച്ച് ഹൗസുകൾ ഉയർത്തിയതിന് പിന്നാലെ Tata Motors(+4.3%) ഓഹരി നേട്ടം കെെവരിച്ചു. രാകേഷ് ജുൻജുൻവാല കഴിഞ്ഞ പാദത്തിൽ ഓഹരി വിഹിതം വർദ്ധിപ്പിച്ചതിന് പിന്നാലെ Tata Motors DVR(+10%-UC) നേട്ടത്തിൽ അടച്ചു.

ഊർജ്ജ ഓഹരികളായ BPCL(+2.2%), NTPC(+1.1%), Coal India(+1%) IOC(+0.84%) എന്നിവ ഇന്ന് നേട്ടം കെെവരിച്ച് നിഫ്റ്റിയുടെ ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടംനേടി. 

യൂറോപ്യൻ യൂണിയൻ, സിംഗപ്പൂർ, കൊറിയ എന്നിവിടങ്ങളിൽ നിന്നുള്ള ഫിനോൾ ഇറക്കുമതിക്കുള്ള ആന്റി-ഡമ്പിംഗ് തീരുവ ധനമന്ത്രാലയം റദ്ദാക്കിയതിന് പിന്നാലെ Deepak Nitrite(-4.8%) താഴേക്ക് വീണു. മറ്റു കെമിക്കൽ ഓഹരികളായ Balaji Amines(-7.8%), Pidilite Industries(-4.6%), Tata Chemicals(-2.9%) എന്നിവയും നഷ്ടത്തിൽ അടച്ചു.

രണ്ടാം പാദത്തിൽ പ്രതിവർഷ അറ്റാദായം 26 ശതമാനം ഇടിഞ്ഞ് 600 കോടി രൂപയായി രേഖപ്പെടുത്തിയതിന് പിന്നാലെ Asian Paints(-5.2%) നഷ്ടത്തിൽ അടച്ച് നിഫ്റ്റിയുടെ ടോപ്പ് ലൂസർ പട്ടികയിലേക്ക് തള്ളപ്പെട്ടു. Berger Paint(-6.2%), Indigo Paints(-1.3%),Akzo Nobel(-1%), Kansai Nerolac(-3.1%) എന്നീ ഓഹരികളും നഷ്ടത്തിൽ അടച്ചു.

തിങ്കളാഴ്ച എക്കാലത്തെയും ഉയർന്ന നില രേഖപ്പെടുത്തിയതിന് പിന്നാലെ മെറ്റൽ സൂചിക 7 ശതമാനം ഇടിഞ്ഞു. Hindalco(-3.7%), Tata Steel(-2.1%) എന്നീ ഓഹരികൾ ഇന്ന് താഴേക്ക് വീണു കൊണ്ട് നിഫ്റ്റിയുടെ പതനത്തിന് വഴിയൊരുക്കി. Hindustan Copper(-4.4%), Hindustan Zinc(-4.9%), JSW Steel(-1.6%), Jindal Steel(-1.6%), Vedanta(-1.6%), APL Apollo(-3.4%) എന്നീ ഓഹരികളും നഷ്ടത്തിൽ അടച്ചു. 

ഐടി ഓഹരികൾ ഏറെയും ഇന്ന് ലാഭമെടുപ്പിന് വിധേയമായി. Infosys, TCS, HCL Tech എന്നീ ഓഹരികൾ ലൂസർ പട്ടികയിലേക്ക് തള്ളപ്പെട്ടു. Coforge(-6.3%), MindTree(-6.3%), LTI(-4.1%), LTTS(-4.5%), Mphasis(-2.1%) എന്നീ ഓഹരികളും നഷ്ടത്തിൽ അടച്ചു.

മിഡ്ക്യാപ്പ് ഓഹരികളായ Havells(-8.5%), Voltas(-4.4%) എന്നിവ ലാഭമെടുപ്പിനെ തുടർന്ന് നഷ്ടത്തിൽ അടച്ചു.

വിപണി മുന്നിലേക്ക് 

ഇന്നത്തെ ദിവസം ഏറെ ആകാംക്ഷ നിറഞ്ഞതായിരുന്നു. പ്രത്യേകിച്ച് ബാങ്ക് നിഫ്റ്റി അവസാന നിമിഷം കാഴ്ചവച്ച മുന്നേറ്റം നിക്ഷേപകർക്ക് ഏറെ പ്രതീക്ഷ നൽകുന്നു. അവസാനത്തെ ഒരു മണിക്കൂറിൽ നിരവധി പേർക്ക് വളരെ വലിയ നഷ്ടവും ലാഭവും ഉണ്ടായിട്ടുണ്ടാകും എന്നത് ഉറപ്പാണ്.

ഐടി ഓഹരികളിൽ ആരോഗ്യപരമായ ലാഭമെടുപ്പാണ് കാണാനായത്. നിങ്ങളുടെ കെെയ്യിൽ ഉള്ള ഐടി ഓഹരികൾ നഷ്ടത്തിലാണ് ഉള്ളതെങ്കിൽ ഇപ്പോൾ ആവറേജ് ചെയ്യുന്നതിനെ പറ്റി ചിന്തിക്കാവുന്നതാണ്.

18040- 18050 എന്ന നിലയിൽ നിഫ്റ്റി സപ്പോർട്ട് എടുത്തതായി കാണാം. ഇവിടെ നിന്നും ശക്തമായ തിരികെ കയറ്റമാണ് കാണാനായത്. സൂചിക 18200ന് മുകളിലായി വ്യാപാരം അവസാനിപ്പിച്ചതും ശുഭസൂചന നൽകുന്നു. ഇതിനാൽ തന്നെ നിഫ്റ്റി സപ്പോർട്ട് രേഖപ്പെടുത്തിയതായി കണക്കാക്കാം.

നിലവിൽ ബാങ്ക് നിഫ്റ്റിയാണ് താരമായി നിൽക്കുന്നത്. അവസാന നിമിഷം സൂചിക ശക്തമായ മുന്നേറ്റമാണ് കാഴ്ചവച്ചത്. വരും ദിവസങ്ങളിൽ സൂചികയിൽ ശക്തമായ മുന്നേറ്റം ഉണ്ടായേക്കാം. ഇന്നലത്തെ പതനത്തിൽ ശക്തമായി നിന്ന ഓഹരികളെ പറ്റി ഞങ്ങൾ സൂചിപ്പിച്ചിരുന്നു. ഇതിൽ Kotak Bank ഉൾപ്പെടും. ഓഹരി ഇന്ന് ശക്തമായ മുന്നേറ്റമാണ് നടത്തിയത്. പി.എസ്.യു ബാങ്ക് സൂചികയും ലാഭത്തിലാണ് അടച്ചത്.

വിപണിയിൽ വരും ദിവസങ്ങളിൽ ശക്തമായ മുന്നേറ്റം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം. ദിവസങ്ങളോളം താഴേക്ക് വീണതിന് പിന്നാലെ യുഎസ് സൂചിക എക്കാലത്തെയും ഉയർന്ന നിലയിലാണുള്ളത്. ഇന്ത്യയിലെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്നതിനൊപ്പം വിപണി കത്തിക്കയറുന്നത് കൂടുതൽ വിദേശ സ്ഥാപന നിക്ഷേപകരെ ആകർഷിച്ചേക്കും.  HDFC, HDFC Bank, Kotak, Bajaj തുടങ്ങിയ എഫ്.ഐ.ഐ.എസ് ഇഷ്ടപ്പെടുന്ന ഓഹരികളിലേക്ക് ശ്രദ്ധിക്കുക.

ഏവരും സ്റ്റോക്ക് മാർക്കറ്റ് ഷോയിൽ പങ്കെടുക്കുമെന്ന്  പ്രതീക്ഷിക്കുന്നു.

പുനരുൽപ്പാദിപ്പിക്കാവുന്ന, താപ ബിസിനസ്സുകളുടെ പുനഃസംഘടനയ്ക്ക് അംഗീകാരം നൽകി ജെഎസ്ഡബ്ല്യു എനർജി ബോർഡ് ഗ്രീൻ (പുനരുപയോഗിക്കാവുന്ന), ഗ്രേ (താപ) ബിസിനസുകളുടെ പുനഃസംഘടനയ്ക്ക് ജെഎസ്ഡബ്ല്യു എനർജി ലിമിറ്റഡിന്റെ ബോർഡ് ഓഫ് ഡയറക്‌ടേഴ്‌സിന്റെ അംഗീകാരം. നിലവിലുള്ളതും വരാനിരിക്കുന്നതുമായ എല്ലാ പുനരുപയോഗ ഊർജ ബിസിനസുകളും കമ്പനിയുടെ പൂർണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമായ ജെഎസ്ഡബ്ല്യു എനർജി നിയോ ലിമിറ്റഡിന് കീഴിലായിരിക്കും. ഫണ്ട് ശേഖരണത്തിനും ഓഹരി ഉടമകൾക്ക് മൂല്യം അൺലോക്ക് ചെയ്യുന്നതിനും കാര്യക്ഷമമായ ഒരു ഹോൾഡിംഗ് ഘടന സജ്ജീകരിക്കുന്നതിനും ഇത് സഹായിക്കും. കോവിഡ്-19 പ്രതിരോധത്തിനായി ഐടിസി നാസൽ […]
ഇന്നത്തെ വിപണി വിശകലനം റിലയൻസ്, ഇൻഫോസിസ് ഓഹരികളുടെ പിന്തുണയോടെ മാസത്തെ എക്സ്പെയറിയിൽ ലാഭത്തിൽ അടച്ച് നിഫ്റ്റി. 17421 എന്ന നിലയിൽ വലിയ വ്യാപാരം ആരംഭിച്ച നിഫ്റ്റി താഴേക്ക് വീഴാൻ ശ്രമം നടത്തി. എന്നാൽ കഴിഞ്ഞ ദിവസത്തെ താഴ്ന്ന നില പരീക്ഷിച്ച സൂചിക ഇവിടെ നിന്നും തിരികെകയറി. 17550 ശക്തമായി മറികടക്കാൻ സാധിക്കാതിരുന്നതിനെ തുടർന്ന് സൂചിക അസ്ഥിരമായി നിന്നു.തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 121 പോയിന്റുകൾ/ 0.70 ശതമാനം മുകളിലായി 17536 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. ബാങ്ക് […]
2021-ന്റെ ആരംഭത്തിൽ പഞ്ചാബ് നാഷണൽ ബാങ്ക് ഹൗസിംഗ് ഫിനാൻസ് മുൻഗണനാ ഓഹരികളും കൺവെർട്ടിബിൾ ബോണ്ടുകളും വിതരണം ചെയ്തു കൊണ്ട്  4,000 കോടി രൂപ സമാഹരിക്കാൻ പദ്ധതിയിട്ടു. പിഎൻബി ഹൗസിംഗ് ഫിനാൻസ് ഈ ഓഹരികൾ സ്വകാര്യ ഇക്വിറ്റി സ്ഥാപനമായ കാർലൈൽ ഗ്രൂപ്പിന്റെ നേതൃത്വത്തിലുള്ള നിക്ഷേപ സ്ഥാപനങ്ങൾക്കും ആദിത്യ പുരിയുടെ കുടുംബ നിക്ഷേപ സ്ഥാപനങ്ങൾക്കും മറ്റ് ഒരു കൂട്ടം ഓഹരി ഉടമകൾക്കും അനുവദിക്കാൻ തീരുമാനിച്ചു. എന്നാൽ പ്രോക്സി ഉപദേശക സ്ഥാപനമായ എസ്ഇഎസ്, സെബിക്ക് മുമ്പാകെ ഒരു പ്രശ്നം ഉന്നയിക്കുകയും അത് […]

Advertisement