ഇന്നത്തെ വിപണി വിശകലനം

നേരിയ ഗ്യാപ്പ് അപ്പിൽ 14772 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കുതിച്ചുകയറാൻ ശ്രമം നടത്തി. എല്ലാ മേഖലാ സൂചകകളും ഒരുമിച്ച് മുന്നിലേക്ക് കയറി സൂചികയെ ശക്തിപ്പെടുത്തി. തുടർന്ന് മോറട്ടോറിയം വിധി വന്നതിന് പിന്നാലെ
സൂചിക
കഴിഞ്ഞ ദിവസത്തേക്കാൾ 78 പോയിന്റുകൾ/ 0.53% മുകളിലായി 14814  എന്ന നിലയിൽ വ്യാപാരം അവസാനിപ്പിച്ചു.

33757  എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ബുള്ളിഷായി കാണപ്പെട്ടു. മോറട്ടോറിയം വിധി വരുന്നത് വരെ അസ്ഥിരമായി നിന്ന സൂചിക വിധി  അനുകൂലമായതിന് പിന്നാലെ കത്തിക്കയറി 500 പോയിന്റുകളുടെ നേട്ടം കെെവരിച്ചു. പിന്നീട് ഉണ്ടായ ലാഭമെടുപ്പിനെ തുടർന്ന് 700 പോയിന്റുകൾ താഴേക്ക് വീണ സൂചിക പിന്നീട്  തിരിക കയറി. തുടർന്ന്  കഴിഞ്ഞ ദിവസത്തേക്കാൾ 580  പോയിന്റ്/ 1.73 ശതമാനം മുകളിലായി  34184 എന്ന നിലയിൽ സൂചിക  വ്യാപാരം അവസാനിപ്പിച്ചു.   

നിഫ്റ്റി  പി.എസ്.യു ബാങ്കുകൾ ഇന്ന് 3 ശതമാനത്തിന് മുകളിലും ബാങ്ക് നിഫ്റ്റി 1.73 ശതമാനത്തിന് മുകളിലും നിഫ്റ്റി റിയൽറ്റി ഒരു ശതമാനത്തിന് മുകളിലും നേട്ടം കെെവരിച്ചു. അതേസമയം നിഫ്റ്റി എഫ്.എം.സി.ജി, നിഫ്റ്റി മെറ്റൽ എന്നിവ നഷ്ടത്തിൽ അടച്ചു.

ഏഷ്യൻ,  യൂറോപ്യൻ വിപണികൾ  ഏറെയും നഷ്ടത്തിലാണ്  വ്യാപാരം നടത്തുന്നത്.

നിർണായക വാർത്തകൾ 

ഫെെസർ വാക്സിന്റെ ഉപയോഗം രാജ്യം പരിഗണിച്ചേക്കുമെന്ന് ആരോഗ്യമന്ത്രി പറഞ്ഞതിന് പിന്നാലെ Pfizer India ഓഹരി 2 ശതമാനത്തിന് മുകളിൽ നേട്ടം കെെവരിച്ചു.

അലാന ഗ്രൂപ്പ് LT Foods-ന്റെ ഒരു ശതമാനം ഓഹരി ഏറ്റെടുത്തു.  LT Foods ഇന്ന് 4 ശതമാനത്തിന് മുകളിൽ നേട്ടംകൊയ്യ്തു.

3604 കോടി രൂപയ്ക്ക് ഗംഗാവരം  പോർട്ടിന്റെ 58.1 ശതമാനം ഓഹരികൾ കൂടി ഏറ്റെടുത്തേക്കുമെന്ന് കമ്പനി അറിയിച്ചതിന് പിന്നാലെ Adani Ports ഓഹരി ഇന്ന് 2 ശതമാനത്തിന് മുകളിൽ ഉയർന്നു. ഇതോടെ അന്ധ്ര പോർട്ടിന്റെ 89 ശതമാനം ഓഹരികളാണ് കമ്പനിയുടെ കെെവശമാവൂക.


സിമന്റ് ഓഹരികൾ ഇന്ന് ശക്തമായ മുന്നേറ്റം കാഴ്ചവച്ചു. Shree Cements  5.04 ശതമാനവും  UltraCement 3.14 ശതമാനവും Ambuja Cements 3 ശതമാനവും നേട്ടം കെെവരിച്ചു. മെെൻസ് ആന്റ് മിനറൽസ് ഭേദഗതി ബിൽ ഇന്നലെ അവതരിപ്പിച്ചിരുന്നു. ഇത് സിമന്റ് ഓഹരികൾക്ക് നേട്ടമായേക്കും. Adani Enterprises 7 ശതമാനത്തിന് മുകളിൽ നേട്ടം കെെവിച്ചതും ഇക്കാരണത്താലാകാം.

മോറട്ടോറിയം കാലത്തെ പലിശ പൂർണമായും എഴുതിതള്ളാനാകില്ലെന്ന്  സുപ്രീംകോടതി. ഇത് ബാങ്കുകളുടെ നിലനിൽപ്പിനെ ബാധിക്കുമെന്നും കേന്ദ്ര സർക്കാരും റിസർവ് ബാങ്കുമാണ് ഇത് സംബന്ധിച്ച തീരുമാനം എടുക്കേണ്ടതെന്നും കേടതി പറഞ്ഞു. ഇതോടെ ബാങ്കിംഗ് ഓഹരികൾ കത്തിക്കയറി. HDFC Bank, ICICI Bank എന്നിവ സംയുക്തമായി  ചേർന്ന് ബാങ്കിംഗ് സൂചികയെ പിടിച്ചുയർത്തി.

നിഫ്റ്റിയുടെ ടോപ്പ് 10 ലൂസർ പട്ടികയിൽ 5 എണ്ണവും പൊതുമേഖല സ്ഥാപനങ്ങളാണ്. OC, ONGC, GAIL എന്നീ ഓഹരികൾ ഇന്ന് 1.5-2.5 ശതമാനം നേട്ടം കെെവരിച്ചു.

Dixon Technologies  ഓഹരി ഇന്ന് 4.5 ശതമാനം താഴേക്ക് വീണു. ഇന്നലെയും  ഓഹരി വില 4-5 ശതമാനം നഷ്ടം രേഖപ്പെടുത്തിയിരുന്നു.

സൂചിക താഴേക്ക് പോയപ്പോഴും റിയൽറ്റി ഓഹരികൾ ഇന്ന് മുകളിലേക്ക് കയറി 1 ശതമാനത്തിന് മുകളിൽ നേട്ടം കെെവരിച്ചു.

അടുത്ത സാമ്പത്തിക വർഷം ബോണ്ട്  വായ്പ്പയുടെ  പരിധി 8000 കോടി ആയിരിക്കുമെന്ന് അറിയിച്ചതിന് പിന്നാലെ IDBI Bank  ഇന്ന് 7 ശതമാനത്തിന് മുകളിൽ നേട്ടം കെെവരിച്ചു.

വിപണി മുന്നിലേക്ക് 

മോറട്ടോറിയം സംബന്ധിച്ച സുപ്രീംകോടതിയുടെ അന്തിമ വിധി വന്നതിന് പിന്നാലെ ബാങ്കിംഗ് ഓഹരികൾ പൂർവാധികം ശക്തി പ്രാപിച്ചു തിരികെ കയറി. എന്നാൽ നോൺ പെർഫോമിംഗ് ആസ്തി സംബന്ധിച്ച കണക്കുകൾ പ്രകാരം ബാങ്കുകൾ എല്ലാം തന്നെ ഈ പാദത്തിൽ മോശം ആസ്തി പട്ടികയിൽ ഉൾപെട്ടേക്കും. ഐ.സി.ആർ.ഐയുടെ കണക്കുകൾ പ്രകാരം ബാങ്കുകളുടെ  പലിശയും കൂട്ടുപലിശയും ചേർന്നാൽ ഇത്  7000 കോടിക്ക്  മുകളിൽ വന്നേക്കും. 

ബാങ്കിംഗ് ഓഹരിയിൽ  Kotak Mahindra Bank മാത്രമാണ് ഇന്ന് നഷ്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചത്.

ഈ സാമ്പത്തിക വർഷത്തെ അവസാന ദിനങ്ങളാണിത്. അടുത്ത മാസം ഐടി കമ്പനികൾ മികച്ച പ്രകടനം കാഴ്ചവച്ചേക്കാം. ടി.സി.എസ് ഇതിനോട് അകം തന്നെ ശമ്പള വർദ്ധനവ് പ്രഖ്യാപിച്ചു കഴിഞ്ഞു. ഏപ്രിൽ മൂതൽ ഇത് പ്രാബല്ല്യത്തിൽ വരുന്നത് കമ്പനി മികച്ച നിലയിലാണെന്നതിന്റെ സൂചനയാണ്. റിസൾട്ടുകൾ വരുന്നതിന് മുമ്പായി ഐടി ഓഹരികളിൽ ശ്രദ്ധേ കേന്ദ്രീകരിക്കാവുന്നതാണ്.

ആഴ്ചയിലെ എക്സപെയറി അടുത്തതിനാൽ വരുന്ന രണ്ട് ദിവസം സൂചിക അസ്ഥിരമായേക്കും. Reliance-ന് 2110 എന്ന നിർണായക നില താണ്ടാനായില്ല. HDFC യും അസ്ഥിരമായി നഷ്ടത്തിലാണ് അടച്ചത്. നാളെ ഈ രണ്ട് ഓഹരികളും നിങ്ങളുടെ വാച്ച്ലിസ്റ്റിൽ ഉൾപ്പെടുത്തുക.

ഏവരും രാത്രിയിലെ സ്റ്റോക്ക് മാർക്കറ്റ് ഷോയിൽ പങ്കെടുക്കുമെന്ന്  പ്രതീക്ഷിക്കുന്നു. 

ഇന്നത്തെ വിപണി വിശകലനം ഗ്യാപ്പ് ഡൌണിൽ 17021 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ഇന്ന് കുത്തനെ താഴേക്ക് വീണു. 5 മിനിറ്റിനുള്ളിൽ ദിവസത്തെ താഴ്ന്ന നില കണ്ട സൂചിക ശക്തമായ വീണ്ടെടുക്കൽ നടത്തി 17200 കീഴടക്കി. നേരിയ തോതിൽ അസ്ഥിരമായി നിന്ന സൂചിക ഉച്ചയ്ക്ക് ശേഷം ദിവസത്തെ ഉയർന്ന നിലമറികടന്ന് മുന്നേറി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 128 പോയിന്റുകൾ/ 0.75 ശതമാനം മുകളിലായി 17277 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. ബാങ്ക് നിഫ്റ്റി 36647 […]
ഇന്ത്യയിൽ ഇലക്ട്രിക് വെഹിക്കിൾ മേഖല ശക്തമായ മുന്നേറ്റത്തിന് ഒരുങ്ങുകയാണ്. 2020-21 സാമ്പത്തിക വർഷം രാജ്യത്ത് വിറ്റഴിച്ച മൊത്തം വാഹനങ്ങളിൽ 1.3 ശതമാനം മാത്രമാണ് ഇവി ഉള്ളത്. ടാറ്റ മോട്ടോഴ്‌സ്, ഹ്യുണ്ടായ്, മഹീന്ദ്ര ഇലക്ട്രിക്, എംജി മോട്ടോർ, അശോക് ലെയ്‌ലാൻഡ് എന്നിവരാണ് നിലവിൽ മികച്ച ഇലക്ട്രിക് കാറുകളും ബസുകളും നിർമ്മിക്കുകയും വിൽക്കുകയും ചെയ്യുന്നത്. ആതർ എനർജി, ഒല ഇലക്ട്രിക് തുടങ്ങിയ നവയുഗ സാങ്കേതിക കമ്പനികളും ഇലക്ട്രിക് ഇരുചക്ര വാഹന വിപണിയിൽ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. പാരിസ്ഥിതികവും സാമ്പത്തികവുമായ നേട്ടങ്ങൾ കാരണം […]
പ്രധാനതലക്കെട്ടുകൾ Axis Bank: മൂന്നാം പാദത്തിൽ ബാങ്കിന്റെ അറ്റാദായം മൂന്ന് ഇരട്ടി വർദ്ധിച്ച് 3614 കോടി രൂപയായി. ഇത് വിപണി പ്രതീക്ഷിച്ചതിലും മുകളിലാണ്. Future Retail: 5.6 ശതമാനം വരുന്ന സീനിയർ സെക്യൂർഡ് നോട്ടുകളുടെ പലിശ പേയ്‌മെന്റ അടയ്ക്കാൻ സാധിച്ചില്ലെന്ന് കമ്പനി വ്യക്തമാക്കി. Hero Motocorp:  ഹീറോ ഫിൻകോർപ്പിൽ ഒന്നോ അതിലധികമോ തവണകളായി 700 കോടി രൂപയുടെ നിക്ഷേപത്തിന് അനുമതി നൽകി കമ്പനി. IIFL Securities: ഓഹരി ഒന്നിന് 3 രൂപ വീതം ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ച് […]

Advertisement