ഇന്നത്തെ വിപണി വിശകലനം

കാളകൾക്കൊപ്പം മുന്നേറ്റം തുടർന്ന് നിഫ്റ്റി, സൂചിക എക്കാലത്തെയും പുതിയ ഉയർന്ന നില കെെവരിച്ചു.

17552 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി താഴേക്ക് നീങ്ങി 17500ൽ സപ്പോർട്ട് രേഖപ്പെടുത്തി. ഇന്നലെ പ്രതിരോധ രേഖയായി നിന്നിരുന്ന 17500 ഇന്ന് സപ്പോർട്ട് ആയി നിലകൊണ്ടു.  ഇവിടെ നിന്നും സാവധാനം തിരികെ കയറിയ സൂചിക ദിവസത്തെ ഉയർന്ന നില മറികടന്നു. അവസാന നിമിഷം ശക്തി കെെവരിച്ച സൂചിക 17600 മറികടന്ന് മുന്നേറി.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 110 പോയിന്റുകൾ/ 0.63 ശതമാനം മുകളിലായി 17629 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

നേരിയ ഗ്യാപ്പ് അപ്പിൽ 36947 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ഇന്ന് 37050 അനേകം തവണ പരീക്ഷിച്ചു. അത് തകർത്ത് മുകളിലേക്ക് നീങ്ങിയ സൂചിക പിന്നീട് അതിഭീകരമായ മുന്നേറ്റമാണ് കാഴ്ചവച്ചത്. വെെകാതെ എക്കാലത്തെയും പുതിയ ഉയർന്ന നിലയായ 37720  സൂചിക രേഖപ്പെടുത്തി.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 816 പോയിന്റുകൾ/ 2.22 ശതമാനം മുകളിലായി 37668 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 

നിഫ്റ്റി പി.എസ്.യു ബാങ്ക് ഇന്നും മികച്ച പ്രകടനം കാഴ്ചവച്ചു. നിഫ്റ്റി എഫ്എംസിജി, ഫിൻസർവ് എന്നിവ ലാഭത്തിൽ അടച്ചു. നിഫ്റ്റി മീഡിയ വീണ്ടും തിരുത്തലിന് വിധേയമായി.

ഏഷ്യൻ വിപണികൾ ഇന്ന് നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. അതേസമയം യൂറോപ്യൻ വിപണികൾ ലാഭത്തിലാണ് വ്യാപാരം നടത്തുന്നത്.

നിർണായക വാർത്തകൾ

വോഡഫോൺ ഐഡിയക്ക് വായ്പ നൽകിയിരുന്ന ബാങ്കിംഗ് ഓഹരികളായ IndusInd Bank(+7.3%), SBI(+4.%), ICICI Bank(+1.8%) എന്നിവ ഇന്ന് നേട്ടം കെെവരിച്ച് നിഫ്റ്റി 50യുടെ ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടംനേടി. Axis Bank(+1.4%), Kotak Bank(+1.88%) എന്നിങ്ങനെ ലാഭത്തിൽ അടച്ചു.

വായ്പാ തുക പരിഗണിക്കാതെ 6.7 ശതമാനം പലിശ നിരക്കിൽ ഭവനവായ്പ നൽകുമെന്ന് എസ്ബിഐ അറിയിച്ചു. കൊട്ടക് മഹീന്ദ്ര ബാങ്ക് വായ്പ നിരക്കുകൾ കുറച്ചു. സമ്മർദ്ദത്തിലായ പൊതുമേഖലാ ബാങ്കുകളുടെ ആസ്തി മെച്ചപ്പെടുത്താൻ കഴിയുന്ന ഒരു ബാഡ് ബാങ്കിന്റെ പ്രഖ്യാപനം ധനമന്ത്രി വൈകുന്നേരം 5 മണിക്ക് പ്രഖ്യാപിക്കുമെന്ന് സൂചനയുണ്ട്. ഇക്കാരണങ്ങൾ എല്ലാം കണക്കിലെടുത്താണ് ബാങ്കിംഗ് ഓഹരികൾ ഇന്ന് ശക്തമായ മുന്നേറ്റം കാഴ്ചവച്ചത്.

Vodafone Idea 25.7 ശതമാനം ഉയർന്ന് മാർച്ചിന് ശേഷമുള്ള ഏറ്റവും ഉയർന്ന നില രേഖപ്പെടുത്തി. ടെലികോം മേഖലയ്ക്ക് കേന്ദ്ര സർക്കാർ നൽകിയ പിന്തുണയെ തുടർന്നാണ് ടെലികോം ഓഹരികൾ കത്തിക്കയറിയത്.

IndusTowers(+10.1%), IDFC First Bank(+4.7%), Yes Bank(+15.7%) എന്നീ ഓഹരികൾ ശക്തമായ മുന്നേറ്റം കാഴ്ചവച്ചു.ITC ഓഹരി അവിശ്വസനീയമായ മുന്നേറ്റം നടത്തി 6.8 ശതമാനം ലാഭത്തിൽ അടച്ചു. നിഫ്റ്റിയുടെ മുന്നേറ്റത്തിന് ഓഹരി ഏറെ പിന്തുണ നൽകി. സ്റ്റോക്ക് ഏഴ് മാസത്തെ ഉയർന്ന നില കെെവരിച്ചു.

ക്രൂഡ് ഓയിൽ വില കുതിച്ചുയർന്നു. ഓയിൽ അനുബന്ധ ഓഹരികളായ IOC(+1.68%), OIL(+2.7%), HPCL(+2.4%)  എന്നിങ്ങനെ നേട്ടം കെെവരിച്ചു. ഓഹരി ഒന്നിന് 58 രൂപ വീതം ഇടക്കാല ലാഭവിഹിതം നൽകിയ ശേഷം BPCL 10.3 ശതമാനം ഇടിഞ്ഞു.

ഫിലിപ്പീൻസ്, തായ്ലൻഡ്, യുഎസ്എ എന്നിവിടങ്ങളിലേക്ക് പ്രവർത്തനം വ്യാപിപ്പിച്ചതായി പറഞ്ഞതിന് പിന്നാലെ Easy Trip Planners 19.5 ശതമാനം നേട്ടം കെെവരിച്ചു.

സോളാർ മൊഡ്യൂളുകൾ, ഇരുമ്പ്, ചെമ്പ്, അലുമിനിയം എന്നീ ലോഹങ്ങളുടെ ജിഎസ്ടി നിരക്ക് ഉയർത്തുന്നത് സംബന്ധിച്ച ചർച്ച നടന്നേക്കുമെന്ന വാർത്ത പുറത്തുവന്നതിന് പിന്നാലെ നിഫ്റ്റി മെറ്റൽ നഷ്ടത്തിൽ അടച്ചു. Tata Steel(-1.26%), JSW Steel(-1%) എന്നിങ്ങനെ നഷ്ടത്തിൽ അടച്ച് നിഫ്റ്റിയുടെ ടോപ്പ് ലൂസർ പട്ടികയിലേക്ക് തള്ളപ്പെട്ടു. NMDC(-1.3%), Jindal Steel(-1.6%) എന്നിവ നഷ്ട്ത്തിൽ അടച്ചു.

വിപണി മുന്നിലേക്ക് 

വിപണി ഒരിക്കൽ കൂടി കാളകൾക്കൊപ്പം മുന്നേറി പുതിയ ഉയരങ്ങൾ സ്വന്തമാക്കി. ഏറെ നാളുകൾക്ക് ശേഷമാണ് നിഫ്റ്റിയും ബാങ്ക് നിഫ്റ്റിയും ഒരേ ദിവസം പുതിയ ഉയർന്ന നില സ്വന്തമാക്കുന്നത്.

റിലയൻസ് ഓഹരി നിഫ്റ്റിയുടെ മുന്നേറ്റത്തിന് 30 പോയിന്റുകളാണ് സംഭാവനയായി നൽകിയത്. ഇന്നലെ ഞങ്ങൾ സൂചിപ്പിച്ചത് പോലെ ഐടിസി ഓഹരി ഇന്ന് അതിശക്തമായ മുന്നേറ്റം കാഴ്ചവച്ചു. നിങ്ങൾക്ക് ഇത് സ്വന്തമാക്കാൻ സാധിച്ചുവെന്ന് വിശ്വസിക്കുന്നു.

ബാങ്കിംഗ് ഓഹരികളാണ് വിപണിക്ക് ഇന്ന് ശക്തമായ പിന്തുണ നൽകിയത്. ICICI Bank, HDFC Bank, SBI, IndusInd Bank, Kotak Bank, Axis Bank എന്നിവ സംയുക്തമായി നിഫ്റ്റിക്ക് 80 പോയിന്റുകളുടെ സംഭാവന നൽകി. നിഫ്റ്റിയുടെ ഇന്നത്തെ മുന്നേറ്റത്തിന് ബാങ്കിംഗ് ഓഹരികൾ ശക്തമായ പിന്തുണ നൽകിയെന്ന് നിസംശയം പറയാം.നിഫ്റ്റി 17500 മറികടന്ന് താഴേക്ക് നീങ്ങിയാൽ മാത്രമെ വിപണി ബെയറിഷാകുവെന്ന് ഞങ്ങൾ ഇന്നലെ പറഞ്ഞിരുന്നു. എന്നാൽ വിപണി താഴേക്ക് നീങ്ങാൻ കാളകൾ അനുവദിച്ചില്ല.

Hindustan Unilever(-0.26%), Infosys(-0.54%), TCS(-1.3%) എന്നീ ഓഹരികളിൽ വിൽപ്പന അരങ്ങേറിയിട്ട് കൂടി വിപണി താഴേക്ക് വീണില്ല. ഒരു ഘട്ടത്തിൽ Reliance താഴേക്ക് നീങ്ങിയെങ്കിലും പിന്നീട് ശക്തമായി തിരികെ കയറി.

ടെലികോം, ബാങ്കിംഗ് മേഖലകൾ ശക്തമായി നിലകൊള്ളുമോ എന്ന് അറിയാൻ കാത്തിരിക്കുകയായിരുന്നു നമ്മൾ. ഇതിനൊപ്പം ബാഡ് ബാങ്കിനെ പറ്റിയുള്ള വാർത്തയും വിപണിയെ കൂടുതൽ ഉയരങ്ങളിൽ എത്തിക്കാൻ സഹായിച്ചു.

ഷോർട്ട് സെല്ലേഴ്സ് ഇന്ന് നഷ്ടത്തിൽ തന്നെയാകും വ്യാപാരം അവസാനിപ്പിച്ചിട്ടുണ്ടാവുക. 

ഏവരും സ്റ്റോക്ക് മാർക്കറ്റ് ഷോയിൽ പങ്കെടുക്കുമെന്ന്  പ്രതീക്ഷിക്കുന്നു. 

ഐഇഎക്സ് ക്യു 2 ഫലം, അറ്റാദായം 75 ശതമാനം വർദ്ധിച്ച് 77 കോടി രൂപയായി സെപ്റ്റംബറിലെ രണ്ടാം പാദത്തിൽ ഇന്ത്യൻ എനർജി എക്സ്ചേഞ്ചിന്റെ (ഐഇഎക്സ്) ഏകീകൃത അറ്റാദായം 75 ശതമാനം വർദ്ധിച്ച് 77 കോടി രൂപയായി. മുൻ പാദത്തെ അപേക്ഷിച്ച് അറ്റാദായം 25 ശതമാനം വർദ്ധിച്ചു. ഇതേകാലയളവിൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള പ്രതിവർഷ വരുമാനം 33 ശതമാനം വർദ്ധിച്ച് 7096 കോടി രൂപയായി. അസംസ്കൃതവസ്തുക്കളുടെ വില 56% വർദ്ധിച്ച് 109 കോടി രൂപയായി. അതേസമയം കമ്പനി 2: […]
ഇന്നത്തെ വിപണി വിശകലനം നിഫ്റ്റി ലാഭമെടുപ്പിന് വിധേയമായപ്പോൾ എക്കാലത്തെയും പുതിയ ഉയർന്ന നില സ്വന്തമാക്കി ബാങ്ക് നിഫ്റ്റി. 120 പോയിന്റുകളുടെ ഗ്യാപ്പ് അപ്പിൽ 18384 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ഇന്ന്  വലിയ തോതിൽ ലാഭമെടുപ്പിന് വിധേയമായി. ഐടി, റിലയൻസ് ഓഹരികൾ ചേർന്ന് കൊണ്ട് സൂചികയെ താഴേക്ക് വലിച്ച് 18200ന് കീഴെ എത്തിച്ചു. ഇവിടെ നിന്നും തിരികെ കയറാൻ ശ്രമം നടത്തിയെങ്കിലും സാധിച്ചില്ല. പിന്നാലെ 18050 എന്ന സപ്പോർട്ടിലേക്ക് സൂചിക വീണു. നിക്ഷേപ സ്ഥാപനങ്ങൾ ഓഹരികൾ […]
ഒരു കമ്പനിയിൽ നിക്ഷേപിക്കുന്നതിന്  മുമ്പായി തന്നെ അടിസ്ഥാന പരമായി പലപഠനങ്ങളും നമ്മൾ നടത്താറുണ്ട്. മിക്കപ്പോഴും പല സാമ്പത്തിക അനുപാതങ്ങളും പുതുതായി വരുന്നവരെ ആശയകുഴപ്പത്തിലാക്കാറുണ്ട്. ഇന്നത്തെ ഈ ലേഖനത്തിലൂടെ ലിവറേജ് റേഷ്യോ, വാല്യുവേഷൻ റേഷ്യോ എന്നിങ്ങനെ രണ്ട് തരം സാമ്പത്തിക അനുപാതങ്ങളെ പറ്റിയാണ് മാർക്കറ്റ്ഫീഡ് ചർച്ചചെയ്യുന്നത്. ഇതിനായി ടാറ്റാ സ്റ്റീൽ എന്ന കമ്പനിയെയും അതിന്റെ എതിരാളിയായ ജെഎസ്ഡബ്ല്യു സ്റ്റീൽ, ജിൻഡാൽ സ്റ്റീൽ എന്ന കമ്പനിയെയും നമുക്ക് ഉദാഹരണമായി എടുത്തു കൊണ്ട് വിശകലനം ചെയ്യാം. ഒരു അനുപാതം വച്ചുകൊണ്ട് മാത്രം […]

Advertisement