വിപണി വിശകലനം 

എല്ലാം ശുഭമായി മുന്നോട്ട് പോയാൽ നിഫ്റ്റി പുതിയ ഉയരങ്ങൾ കീഴടക്കിയേക്കുമെന്ന് കഴിഞ്ഞ ദിവസത്തെ റിപ്പോർട്ടിൽ മാർക്കറ്റ്ഫീഡ് വ്യക്തമാക്കിയിരുന്നു. 15270 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ തുറന്ന നിഫ്റ്റി എക്കാലത്തേയും ഉയർന്ന നിലകെെവരിക്കുകയും പിന്നീട് അസ്ഥിരമായി നിൽക്കുകയും ചെയ്തു. 90 പോയിന്റുകൾക്ക് ഉള്ളിൽ വ്യാപാരം നടത്തിയ  സൂചിക വിപണിയുടെ അവസാന നിമിഷങ്ങളിൽ ശക്തമായ മുന്നേറ്റം കാഴ്ചവച്ചു. പിന്നീട് 151 പോയിന്റുകൾക്ക് മുകളിലായി 15314 എന്ന നിലയിൽ സൂചിക വ്യാപാരം അവസാനിപ്പിച്ചു. 

ബാങ്ക് നിഫ്റ്റി ദിവസം മുഴുവൻ ശക്തമായ മുന്നേറ്റമാണ് കാഴ്ചവച്ചത്. എല്ലാ ബാങ്കിംഗ് ഓഹരികളും ഇന്ന് പച്ച നിറത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. വിപണി തുറന്നത് മുതൽ ആയിരം പോയിന്റിന് മുകളിലായാണ് സൂചിക വ്യാപാരം നടത്തിയത്. പുതിയ ഉയരങ്ങൾ കീഴടക്കിയ ബാങ്ക് നിഫ്റ്റി കഴിഞ്ഞ ദിവസത്തേക്കാൾ 1197 പോയിന്റ് മുകളിലായി 37306 എന്ന നിലയിൽ വ്യാപാരം അവസാനിപ്പിച്ചു. 

ബാങ്ക് നിഫ്റ്റി വീണ്ടും ടോപ്പ് ഗെയിനേഴ്സ് സൂചിക പട്ടികയിൽ ഇടംനേടി. ഇതിനൊപ്പം  നിഫ്റ്റി ഫിനാൻസ് 2.87 ശതമാനവും, നിഫ്റ്റി റിയൽറ്റി 1.5 ശതമാനവും നേട്ടം കെെവരിച്ചു. 0.5 ശതമാനത്തിന് താഴെയായി ഒരു സൂചികയും ഇന്ന് അടയ്ക്കപെട്ടില്ലെന്നതും ശ്രദ്ധേയമായ കാര്യമാണ്.

യൂറോപ്യൻ വിപണികൾ എല്ലാം തന്നെ പച്ച നിറത്തിലാണ് വ്യാപാരം നടത്തിവരുന്നത്. ഇന്ന് തുറന്ന ഏഷ്യൻ വിപണികൾ എല്ലാം തന്നെയും ലാഭത്തിലാണ് വ്യാപാരം നടത്തുന്നത്. 

നിർണായക വാർത്തകൾ

Axis Bank, ICICI Bank എന്നിവ ഇന്ന് ബാങ്ക് നിഫ്റ്റിയെ കൂടുതൽ ഉയരങ്ങളിലേക്ക് കൊണ്ട് പോയി. ഈ ഓഹരികളിൽ ചില ആഴ്ചകളിലായി ശക്തമായ മുന്നേറ്റമാണ് കണ്ടിരുന്നത്. ICICI Bank എക്കാലത്തേയും ഉയർന്ന നിലയിലാണുള്ളത്. Axis Bank  എക്കാലത്തേയും ഉയർന്ന നിലയിൽ തടസം (resistance) നേരിട്ടു. വരും ദിവസങ്ങളിൽ ഇവയിൽ കൂടുതൽ ശ്രദ്ധപുലർത്താവുന്നതാണ്.

HDFC Bank ഇന്ന് രണ്ട് ശതമാനത്തിലേറെ നേട്ടം കെെവരിച്ചു. എക്കാലത്തേയും ഉയർന്ന നിലകെെവരിച്ച സൂചിക ബാങ്ക് നിഫ്റ്റിക്ക് ഓപ്പം നിഫ്റ്റിയേയും മുകളിലേക്ക് പിടിച്ചുയർത്തി. 

ജാഗ്വാറിന്റെ പുതിയ മോഡലുകൾ പൂനെ ഇലക്ട്രിക് ആർകിടെക്ചറിൽ നിർമ്മിക്കുമെന്ന് കമ്പനി പ്രഖ്യാപിച്ചതിന് പിന്നാലെ Tata Motors ഓഹരികൾ ഇന്ന്  2.4 ശതമാനം നേട്ടം കെെവരിച്ചു. 2025 ഓടെ JLR കടവിമുക്തമാക്കുകയാണ് കമ്പനിയുടെ ലക്ഷ്യം.

വെള്ളിയാഴ്ച വ്യാപാരം അവസാനിപ്പിച്ച നിലയിൽ നിന്നും
Motherson Sumi  ഇന്ന് ശക്തമായ ബുൾ റണ്ണിന് തുടക്കം കുറിച്ചു. 7 ശതമാനം നേട്ടമാണ് കമ്പനി ഇന്ന് മാത്രം കെെവരിച്ചത്. മികച്ച ക്യൂ 3 ഫലങ്ങളാണ് കമ്പനിയുടെ  മുന്നേറ്റത്തിന് കാരണമായത്.

Chola Finance ഇന്ന് 13.7 ശതമാനം നേട്ടം കെെവരിച്ചു എക്കാലത്തേയും ഉയർന്ന നിലയിലെത്തി. നിരവധി ഫിനാൻഷ്യൽ കമ്പനികളാണ് ഇന്ന് മിന്നും പ്രകടനം കാഴ്ചവച്ച് ലാഭത്തിൽ വ്യാപാരം അവസാനിപ്പിച്ചത്. Ti Investments India 6 ശതമാനം  നേട്ടം കെെവരിച്ച് എക്കാലത്തേയും  ഉയർന്ന  നിലകെെവരിച്ചു.

അദാനി ഗ്രൂപ്പ് കമ്പനികൾ എല്ലാം തന്നെ ഇന്ന് ശക്തമായ കുതിച്ചുകയറ്റമാണ് നടത്തിയത്. Adani Enterprises ഇന്ന്  6 ശതമാനം നേട്ടം കെെവരിച്ചപ്പോൾ  Adani Transmission 8.5 ശതമാനം നേട്ടം കെെവരിച്ചു. എന്നാൽ വിപണിയുടെ അവസാന നിമിഷം അദാനി ഓഹരികളിൽ എല്ലാം തന്നെ നേരിയ തോതിൽ ഇടിവ് രേഖപ്പെടുത്തി.

വിപണിയുടെ പ്രതീക്ഷയ്ക്ക് ഒത്ത ക്യൂ3 ഫലങ്ങൾ പുറത്ത്  വരാതിരുന്നതിനെ തുടർന്ന്  Amaraja Batteries  ഓഹരികളിൽ  ഇന്ന് 6 ശതമാനം ഇടിവ് രേഖപ്പെടുത്തി.

വിപണി മുന്നിലേക്ക്

നേട്ടം കെെവരിച്ച മറ്റൊരു ദിവസത്തിന് കൂടി നിഫ്റ്റി ഇന്ന് സാക്ഷ്യം വഹിച്ചു. അസ്ഥിരമായി തുടർന്നതിന് പിന്നാലെ ബാങ്ക് നിഫ്റ്റി ശക്തമായ കുതിച്ചുകയറ്റം നടത്തുന്നതും ഏറെ സന്തോഷകരമായ കാര്യമാണ്. ഇത് നമുക്ക് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. ഒരു ഓഹരിയോ സൂചികയോ അസ്ഥിരമായാൽ ശക്തമായ ഒരു നീക്കം മുകളിലേക്കൊ താഴേക്കൊ സംഭവിക്കാം. ഇതാണ് ബാങ്ക് നിഫ്റ്റിയിൽ ഇന്ന് സംഭവിച്ചത്.

ബുള്ളുകൾ എല്ലാം തന്നെ മികച്ച പ്രകടനമാണ് കാഴചവയ്ക്കുന്നത്. വിദേശ നിക്ഷേപ സ്ഥാപനങ്ങളുടെ പ്രീയപെട്ട ഓഹരികളിലെ മുന്നേറ്റ സാധ്യതയെ  പറ്റി രാവിലത്തെ പ്രീമാർക്കറ്റ് റിപ്പോർട്ടിൽ ഞങ്ങൾ സൂചിപ്പിച്ചിരുന്നു.

Reliance ഒഴികെ HDFC, HDFC Bank, Airtel എന്നീ ഓഹരികൾ ഇന്ന് മികച്ച പ്രകടനം കാഴ്ചവച്ചു. നിങ്ങൾ നിഫ്റ്റിയുടെ ടോപ്പ് ഗെയിനേഴ്സ് പട്ടികയിലേക്ക് നോക്കിയാൽ വിദേശ നിക്ഷപ സ്ഥാപനങ്ങളുടെ ഹോൾഡിംഗ്സിലുള്ള കമ്പനികളെ അതിൽ പൊതുവായി കാണാനാകും. Bajaj Finance, Axis Bank എന്നിവയും ഇതിൽ ഉൾപ്പെടും. 

ഇന്ത്യയിലെ 50 ഉയർന്ന കമ്പനികളുടെ പട്ടികയിലേക്ക് Adani Enterprises കയറിപറ്റിയത് എങ്ങനെയെന്ന് ഞങ്ങൾ നേരത്തെ പറഞ്ഞിരുന്നു. ഓഹരി വീണ്ടും വീണ്ടും പുതിയ ഉയരങ്ങൾ കീഴടക്കിയാൽ  വെെകാതെ തന്നെ ഇത് നിഫ്റ്റി 50 യുടെ ഭാഗമാകുന്നത് കാണാനായേക്കും. ഇതിനാൽ ഓഹരിയിലേക്ക് കൂടുതൽ പണം ഒഴുക്ക് നടക്കാൻ സാധ്യതയുണ്ട്.

ഇന്ത്യയിലെ റീട്ടെയിൽ മേഖല കീഴടക്കാനൊരുങ്ങി ടാറ്റാ ട്രെന്റ്, ടാറ്റായുടെ അടുത്ത മൾട്ടി-ബാഗർ ഓഹരിയെ പറ്റി കൂടുതൽ അറിയാൻ ലിങ്ക്  സന്ദർശിക്കുക.

ഏവരും രാത്രിയിലെ സ്റ്റോക്ക് മാർക്കറ്റ് ഷോയിൽ പങ്കെടുക്കുമെന്നും അതിലൂടെ മികച്ച സ്റ്റോക്കുകൾ കണ്ടെത്തുമെന്നും പ്രതീക്ഷിക്കുന്നു.

ഇന്നത്തെ വിപണി വിശകലനം ഇന്ന് ഗ്യാപ്പ് അപ്പിൽ 226 പോയിന്റുകൾക്ക് മുകളിലായി 15926 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റിക്ക് ഓപ്പണിംഗ് നിലമറികടന്ന് മുന്നേറാൻ സാധിച്ചില്ല. ദുർബലമായി താഴേക്ക് നീങ്ങിയ സൂചിക രാവിലത്തെ പകുതിയിൽ അധികം നേട്ടവും ഇല്ലാതെയാക്കി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 132 പോയിന്റുകൾ/0.85 ശതമാനം മുകളിലായി 15832 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. ഇന്ന് ഗ്യാപ്പ് അപ്പിൽ 498 പോയിന്റുകൾക്ക് മുകളിലായി 34126 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി സാവധാനം […]
പ്രധാനതലക്കെട്ടുകൾ Zomato: ക്വിക്ക് കൊമേഴ്‌സ് കമ്പനിയായ ബ്ലിങ്ക് കൊമേഴ്‌സിന്റെ 33,018 ഇക്വിറ്റി ഓഹരികൾ 4,447.48 കോടി രൂപയ്ക്ക് ഓൾ-സ്റ്റോക്ക് ഇടപാടിൽ ഏറ്റെടുക്കാൻ ബോർഡ് അംഗീകാരം നൽകിയതായി കമ്പനി എക്‌സ്‌ചേഞ്ചുകളെ അറിയിച്ചു. Dr Reddy’s Laboratories: യുഎസ് ആസ്ഥാനമായ എറ്റോൺ ഫാർമയുടെ ബ്രാൻഡഡ്, ജനറിക് ഇൻജക്‌ടബിൾ ഉൽപ്പന്ന പോർട്ട്‌ഫോളിയോ ഏറ്റെടുക്കുന്നതായി കമ്പനി പ്രഖ്യാപിച്ചു. CSB Bank: ബാങ്കിന്റെ പാർട്ട് ടൈം ചെയർപേഴ്സണായി ഭാമ കൃഷ്ണമൂർത്തിയെ ബോർഡ് നിയമിച്ചതായി ബിഎസ്ഇ ഫയലിംഗിൽ വ്യക്തമാക്കി. SIS: കമ്പനിയുടെ ഇക്വിറ്റി ഓഹരികൾ തിരികെ […]
ഇന്നത്തെ വിപണി വിശകലനം ഇന്ന് ഗ്യാപ്പ് അപ്പിൽ 100 പോയിന്റുകൾക്ക് മുകളിലായി 15657 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി അധികം ചാഞ്ചാട്ടത്തിന് വിധേയമായി കാണപ്പെട്ടില്ല. 100 പോയിന്റുകൾക്ക് ഉള്ളിൽ തന്നെയാണ് സൂചിക വ്യാപാരം നടത്തിയത്. ഇന്നലത്തെ പ്രതിബന്ധമായിരുന്ന 15630 ഇന്ന് സപ്പോർട്ടായി പ്രവർത്തിച്ചു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 142 പോയിന്റുകൾ/0.92 ശതമാനം മുകളിലായി 15699 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 33434 എന്ന താഴ്ന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി വശങ്ങളിലേക്കാണ് ഇന്ന് […]

Advertisement