ഇന്നത്തെ വിപണി വിശകലനം
വലിയ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ചതിന് പിന്നാലെ ചാഞ്ചാട്ടത്തിന് വിധേയമായി വിപണി.
ഗ്യാപ്പ് ഡൌണിൽ 150 പോയിന്റുകൾക്ക് താഴെയായി 17775 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ദിവസത്തെ ഉയർന്ന നിലരേഖപ്പെടുത്തിയതിന് പിന്നാലെ താഴേക്ക് നീങ്ങി. ഉച്ചയ്ക്ക് ശേഷം തിരികെ കയറി ദിവസത്തെ ഉയർന്ന കെെവരിച്ച സൂചികയ്ക്ക് ഇത് നിലനിർത്താൻ സാധിച്ചില്ല.
തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 179 പോയിന്റുകൾ/ 1 ശതമാനം താഴെയായി 17745 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.
ബാങ്ക് നിഫ്റ്റി ഗ്യാപ്പ് ഡൌണിൽ 37308 എന്ന നിലയിൽ വ്യാപാരം ആരംഭിച്ചതിന് പിന്നാലെ ഉച്ചവരെ 300 പോയിന്റുകൾക്ക് ഉള്ളിൽ വശങ്ങളിലേക്ക് വ്യാപാരം നടത്തി. പിന്നീട് 37500ന് മുകളിലേക്ക് സൂചിക ശക്തമായ ബ്രേക്ക് ഔട്ട് നടത്തിയെങ്കിലും താഴേക്ക് വീണു.
തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 205 പോയിന്റുകൾ/ 0.55 ശതമാനം താഴെയായി 37490 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.
നിഫ്റ്റി ഐടി(-1.5%), നിഫ്റ്റി റിയൽറ്റി(-1.4%) എന്നിവ ഇന്ന് താഴേക്ക് വീണു. എല്ലാ മേഖലാ സൂചികകളും ഇന്ന് 1 ശതമാനത്തിന് താഴെ വ്യാപാരം അവസാനിപ്പിച്ചു.
ഏഷ്യൻ വിപണികൾ ഇന്ന് നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. യൂറോപ്യൻ വിപണികൾ എല്ലാം തന്നെ നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്.
നിർണായക വാർത്തകൾ
യുഎസ് ഫെഡ് മിനിറ്റ്സ് പ്രഖ്യാപനത്തിന് പിന്നാലെ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച് വിപണി.
ബ്രോക്കറേജ് സ്ഥാപനമായ CLSA 2022 സാമ്പത്തിക വർഷത്തെ ഓഹരിയുടെ ടാർഗറ്റ് വർദ്ധിപ്പിച്ചതിന് പിന്നാലെ UPL (+2.3%) ഓഹരി നേട്ടത്തിൽ അടച്ച് നിഫ്റ്റിയുടെ ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടംനേടി.
മൂന്നാം പാദത്തിൽ ആരോഗ്യകരമായ വായ്പയും ഡെപ്പോസിറ്റിന്റെയും വളർച്ചയും രേഖപ്പെടുത്തിയതിന് പിന്നാലെ IndusInd Bank (+1.98%) ഓഹരി നേട്ടത്തിൽ അടച്ചു. അതേസമയം മറ്റു സ്വകാര്യ ബാങ്കുകളായ HDFC Bank(-1.6%), Kotak Bank(-1.5%) എന്നിവ നഷ്ടത്തിൽ നിഫ്റ്റിയുടെ ടോപ്പ് ലൂസർ പട്ടികയിലേക്ക് തള്ളപ്പെട്ടു.
6550 കോടി രൂപയുടെ ഏറ്റവും വലിയ ഓർഡർ സ്വന്തമാക്കിയതിന് പിന്നാലെ IRB Infra(+3.2%) ഓഹരി നേട്ടത്തിൽ അടച്ചു.
ഐടി ഓഹരികൾ വീണ്ടും ലാഭമെടുപ്പിന് വിധേയമായി. HCL Tech(-1.9%), TechM(-2.6%), TCS(-1.3%), Infosys(-1.4%) എന്നിവ നഷ്ടത്തിൽ അടച്ചു.
Bajaj Auto(+1.7%) ഓഹരിയിൽ 52 ആഴ്ചയിലെ ഉയർന്ന നിലയിൽ നിന്നും ശക്തമായ ബെെയിംഗ് നടന്നതായി കാണാം. മറ്റു ഓട്ടോ ഓഹരികളായ VS Motors(+1.6%), Eicher Motors(+1.3%), Maruti(+1.3%) എന്നിവ നേട്ടത്തിൽ അടച്ചു.
ഇൻഫ്രാസ്ട്രക്ചർ ഓഹരികളിൽ ഇന്ന് ശക്തമായ വിൽപ്പന അരങ്ങേറി. JSW Steel(-2.9%), UltraTech Cement(-2.6%), Shree Cement(-2.5%) എന്നിവ നിഫ്റ്റിയുടെ ടോപ്പ് ലൂസർ പട്ടികയിലേക്ക് തള്ളപ്പെട്ടു. നിഫ്റ്റി റിയൽറ്റി (-1.4%) നഷ്ടത്തിൽ അടച്ചു.
വിപണി മുന്നിലേക്ക്
പണപ്പെരുപ്പത്തെ പിടിച്ചു കെട്ടുന്നതിനായി എത്രയും വേഗം പലിശ നിരക്ക് ഉയർത്തേണ്ടിവരുമെന്ന് യുഎസ് ഫെഡ് ഇന്നലെ സൂചിപ്പിച്ചതിന് പിന്നാലെ ലോക വിപണി താഴേക്ക് കൂപ്പുകുത്തി.
എങ്കിലും ബാങ്ക് നിഫ്റ്റി ശക്തമായി നിലകൊണ്ടതായി കാണാം. ദിവസത്തെ കാൻഡിലിലേക്ക് നോക്കിയാൽ സൂചിക ലാഭത്തിലാണ് വ്യാപാരം അവസാനിപ്പിച്ചതെന്ന് കാണാം. വിപണി ബെയറിഷായി നിന്നപ്പോൾ പോലും ബാങ്ക് നിഫ്റ്റി ശക്തമായി നിലകൊണ്ടു.
37850, 38000 എന്നിവ ബാങ്ക് നിഫ്റ്റിക്ക് വളരെ നിർണായകമാണ്. മുന്നിലേക്ക് 18000 നിഫ്റ്റിക്ക് ശക്തമായ പ്രതിബന്ധമായേക്കുമെന്നാണ് കാണാനാകുന്നത്. ഒരു ടെക്ക്നിക്കൽ പ്രതിബന്ധം എന്നതിന് ഉപരി മാനസികമായി ഈ നിലയിൽ സൂചിക ശക്തമായ പ്രതിബന്ധം നേരിടുന്നു. ഇത് മറികടന്നാൽ വിദേശ നിക്ഷേപ സ്ഥാപനങ്ങൾ ഇന്ത്യൻ വിപണിയിൽ നിന്നും ഓഹരികൾ വീണ്ടും വാങ്ങികൂട്ടുമെന്ന് കരുതാം. കഴിഞ്ഞ 3 ദിവസമായി എഫ്ഐഐകൾ ഓഹരികൾ വാങ്ങികൂട്ടുകയാണ്. ഈ ട്രെൻഡ് തുടരുമെന്ന് പ്രതീക്ഷിക്കാം.
2022ലെ ആദ്യ വീക്കിലി എക്സ്പെയറി നിങ്ങൾക്ക് എങ്ങനെ ഉണ്ടായിരുന്നു? കമന്റ് ചെയ്ത് അറിയിക്കുക.
ഏവരും സ്റ്റോക്ക് മാർക്കറ്റ് ഷോയിൽ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.