നിഫ്റ്റിയെ താഴേക്ക് വലിച്ച് റിലയൻസ്, ഫ്ലാറ്റായി അടച്ച് ബാങ്ക് നിഫ്റ്റി  - പോസ്റ്റ്മാർക്കറ്റ് റിപ്പോർട്ട്

Home
market
bank-nifty-closes-flat-but-reliance-drags
undefined

ഇന്നത്തെ വിപണി വിശകലനം

ഇന്ന് ഗ്യാപ്പ് ഡൌണിൽ 56 പോയിന്റുകൾക്ക് താഴെയായി 16662 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി താഴേക്ക് നീങ്ങി 16564 രേഖപ്പെടുത്തി. കുറച്ച് നേരം അസ്ഥിരമായി നിന്ന സൂചിക ഉച്ചയ്ക്ക് 1:30ന് ശേഷം മുകളിലേക്ക് കയാൻ ശ്രമം നടത്തിയെങ്കിലും അത് പരാജയപ്പെട്ടു.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 88 പോയിന്റുകൾ/0.53 ശതമാനം താഴെയായി 16631 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

36766 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ആദ്യ 5 മിനിറ്റിൽ 230 പോയിന്റുകളുടെ നീക്കം കാഴ്ചവച്ചു. 37000ൽ എത്തിയ സൂചിക 36460 ലേക്ക് കൂപ്പുകുത്തി. ശേഷം 36460ൽ സപ്പോർട്ട് എടുത്ത സൂചിക ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും തിരികെ കയറി.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 12 പോയിന്റുകൾ/ 0.03 ശതമാനം താഴെയായി 36726 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 

നിഫ്റ്റി ഓട്ടോ (-1.6%), നിഫ്റ്റി ഫാർമ (-1%) എന്നിവ താഴേക്ക് വീണു. അതേസമയം നിഫ്റ്റി മെറ്റൽ  (+1.4%) മിന്നുംപ്രകടനം കാഴ്ചവച്ചു.

പ്രധാന ഏഷ്യൻ വിപണികൾ ഇന്ന് നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. യൂറോപ്യൻ വിപണികൾ ഇപ്പോൾ ലാഭത്തിലാണ് വ്യാപാരം നടത്തുന്നത്.

നിർണായക നീക്കങ്ങൾ

ഒന്നാം പാദഫലങ്ങൾ വരാനിരിക്കെ Tata Steel (+2.6%) ഓഹരി നേട്ടത്തിൽ അടച്ച് നിഫ്റ്റിയുടെ ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടംനേടി. ഓഹരി വിഭജനത്തിന്റെ റെക്കോർഡ് ഡേറ്റ് എന്നത് ഈ വെള്ളിയാഴ്ചയാണ്.

Coal India (+1.9%), Hindalco (+1.5%), Adani Ent (+2%), Jindal Steel (+2.%) എന്നീ ഓഹരികൾ നേട്ടത്തിൽ അടച്ചതിന് പിന്നാലെ നിഫ്റ്റി മെറ്റൽ സൂചിക ഇന്ന് മിന്നിതിളങ്ങി.

നിഫ്റ്റി ഓട്ടോയിൽ ലാഭമെടുപ്പ് തുടരുന്നതായി കാണാം. M&M (-3.8%), Tata motors (-1.1%), TVS Motor (-1.6%), Maruti (-2.3%), Eicher Motors (-1.9%) എന്നീ ഓഹരികൾ ഇന്ന് ലാഭമെടുപ്പിന് വിധേയമായി.

ഒന്നാം പാദത്തിൽ അറ്റാദായം പ്രതീക്ഷിച്ച അത്ര വർദ്ധിക്കാതിരുന്നതിനെ തുടർന്ന് Reliance (-3.3%) ഓഹരി നിഫ്റ്റിയുടെ ടോപ്പ് ലൂസർ പട്ടികയിലേക്ക് തള്ളപ്പെട്ടു.

ഒന്നാം പാദത്തിൽ പ്രതിവർഷ അറ്റാദായം 23 ശതമാനം ഉയർന്നതിന് പിന്നാലെ Navin Fluorine (+11.1%) ഓഹരി നേട്ടത്തിൽ അടച്ചു.

SRF (+4%), Aarti Industries (+1.2%), Balamines (+3.3%), Alkl Amines (+1.2%), Deepak Nitrite, (+1.8%), Fluoro Chem (+2.6%), Galaxy Surfactants (+2.5%), India Glycols (+7.1%), Tata Chem (+2.5%), Vinyl india (+12.5%) എന്നീ കെമിക്കൽ ഓഹരികളും നേട്ടത്തിൽ അടച്ചു.

ഒന്നാം പാദത്തിൽ അറ്റാദായം 39 ശതമാനം ഇടിഞ്ഞ് 23 കോടി രൂപയായതിന് പിന്നാലെ Sharda Cropchem (-18.7%) ഓഹരി കുത്തനെ താഴേക്ക് വീണു.

ജൂലൈ 27ന് ബോണസ് ഓഹരി വിതരണം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നതിനെ തുടർന്ന് GAIL (+3.8%) ഓഹരി നേട്ടത്തിൽ അടച്ചു.

HFCL (-7.6%), Finolex Ind (-5.8%),Mahindra CIE (+3.8%) എന്നീ ഓഹരികൾ ഇന്ന് ശക്തമായ മുന്നേറ്റം നടത്തി.

പ്രൊമോട്ടർ, ഷെർഹോൾഡേഴ്സ്, ജീവനക്കാർ എന്നിവരുടെ ഒൺ ഇയർ ലോക്ക് ഇൻ പിരീഡ് ഇന്ന് കഴിഞ്ഞതിന് പിന്നാല Zomato (-11.2%) ഓഹരി 52 ആഴ്ചയിലെ താഴ്ന്ന നില രേഖപ്പെടുത്തി.

വിപണി മുന്നിലേക്ക് 

നാളെ ഫെഡ്  യോഗം നടക്കാനിരിക്കെ വിപണി ഏറെ ജഗ്രതയോടെയാണ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്. ഈ ആഴ്ച തന്നെ യുഎസ് ജിഡിപി കണക്കുകൾ പുറത്തുവരുമെന്ന് പ്രതീക്ഷിക്കാം.

36,450-500ന് അടുത്തായി ബാങ്ക് നിഫ്റ്റിയിൽ ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. എങ്കിലും സൂചിക അധികം താഴേക്ക് വീണില്ല.

എന്നാൽ റിലയൻസ് നിഫ്റ്റിയെ 65 പോയിന്റുകൾ താഴേക്ക് വലിച്ചു.

നിഫ്റ്റി ഓട്ടോ ലാഭമെടുപ്പിന് വിധേയമായെങ്കിലും ഉത്സവ സീസണിനോട് അനുബന്ധിച്ച് കൂടുതൽ വാഹനങ്ങൾ വിൽക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. ഡോളറിന് എതിരെ ഇന്ത്യൻ രൂപയുടെ മൂല്യം കുറഞ്ഞ് 80 ആയതിന് പിന്നാലെ മൂല്യം കൂടുന്നത് കാണാം.

സാമ്പത്തികമാന്ദ്യം, പലിശ നിരക്ക് വർദ്ധനവ്, പണപ്പെരുപ്പം എന്നിവയെ പറ്റി മിക്ക അനലിസ്റ്റുകൾക്കും വ്യത്യസ്തമായ കാഴ്ചപ്പാടാണുള്ളത്. നിങ്ങൾ എന്താണ് കരുതുന്നത്? കമന്റ് ചെയ്ത് അറിയിക്കുക.

ഏവരും സ്റ്റോക്ക് മാർക്കറ്റ് ഷോയിൽ പങ്കെടുക്കുമെന്ന്  പ്രതീക്ഷിക്കുന്നു.

Post your comment

No comments to display

    Honeykomb by BHIVE,
    19th Main Road,
    HSR Sector 3,
    Karnataka - 560102

    linkedIntwitterinstagramyoutube
    Crafted by Traders 🔥© marketfeed 2023