ഇന്നത്തെ വിപണി വിശകലനം

ആഗോള വിപണികളിൽ നിന്നുള്ള സമ്മർദ്ദത്തിന് മുന്നിലും ശക്തമായി നിലകൊണ്ട് നിഫ്റ്റി, സൂചിക ലാഭത്തിൽ അടച്ചു.

17930 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ഇന്ന് മുകളിലേക്ക് കയറിയെങ്കിലും 18000ൽ അനുഭവപ്പെട്ട സമ്മർദ്ദെത്തെ തുടർന്ന് സൂചിക 300 പോയിന്റുകൾ താഴേക്ക് വീണു. ഉച്ചയ്ക്ക് ശേഷം ശക്തി കെെവരിച്ച് തിരികെ കയറിയ സൂചിക അവസാന നിമിഷം ദിവസത്തെ ഉയർന്ന നിലമറികടന്നു.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 46 പോയിന്റുകൾ/ 0.26 ശതമാനം മുകളിലായി 17992 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

38211 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി മുകളിലേക്ക് കയറാൻ ശ്രമം നടത്തി. ദിവസം മുഴുവൻ അസ്ഥിരമായി നിന്ന സൂചിക ഉച്ചയ്ക്ക് ശേഷം മുകളിലേക്ക് കയറി എക്കാലത്തെയും പുതിയ ഉയർന്ന നിലയായ 38600 സ്വന്തമാക്കി.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 228 പോയിന്റുകൾ/ 0.59 ശതമാനം മുകളിലായി 38521 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 

നിഫ്റ്റി എഫ്എംസിജി, നിഫ്റ്റി മീഡിയ,  നിഫ്റ്റി മെറ്റൽ എന്നിവ ഇന്ന് ലാഭത്തിൽ അടച്ചു. നിഫ്റ്റി പി.എസ്.യു ബാങ്ക് അവസാന നിമിഷം കത്തിക്കയറി. നിഫ്റ്റി ഐടി നഷ്ടത്തിൽ അടച്ചു.

ഏഷ്യൻ വിപണികൾ ഏറെയും ഇന്ന് നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. യൂറോപ്യൻ വിപണികൾ നിലവിൽ നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്. 

നിർണായക വാർത്തകൾ

ആവശ്യകത വർദ്ധിച്ചതോടെ Titan(+5.5%) ഓഹരി ഇന്ന് ശക്തമായ മുന്നേറ്റം നടത്തി നിഫ്റ്റിയുടെ ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടംനേടി. ടെെറ്റാനെ പറ്റി കൂടുതൽ അറിയാൻ ലിങ്ക് സന്ദർശിക്കുക.

ടൂവീലർ ഓഹരികൾ ഇന്ന് നേട്ടം കെെവരിച്ചു. Bajaj-Auto(+3.2%), Hero Moto Corp(+2%), Eicher Motors(+2%) എന്നിവ ലാഭത്തിൽ അടച്ചു.

ജർമ്മൻ ബയോഫാർമ കമ്പനിയായ മെർക്ക് തങ്ങളുടെ പുതിയ കൊവിഡ് മരുന്നായ മോൾനുപിരാവിറിന്റെ അംഗീകാരത്തിനായി അപേക്ഷ സമർപ്പിച്ചതിന് പിന്നാലെ Divi’s Lab(+1.6%) ഓഹരി നേട്ടത്തിൽ അടച്ചു.

പി.എസ്.യു ബാങ്കുകൾക്ക് ഒപ്പം അവസാന നിമിഷം കത്തിക്കയറിയ SBI(+2.9%) ഓഹരി റെക്കോഡ് മാർക്കറ്റ് ക്യാപ്പ് രേഖപ്പെടുത്തി.

എഫ്.എം.സി.ജി മേഖലയിൽ നിന്നും ITC(+1.3%), Nestle(+1.7%) എന്നിവ നേട്ടം കെെവരിച്ച് നിഫ്റ്റിയുടെ ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടംനേടി. Marico(+2.4%), Jubilant Food(+5.2%) Hindustan Unilever(+1.1%) Dabur(+1.3%) എന്നിവയും നേട്ടം കെെവരിച്ചു. പുതിയ ഉത്പന്നങ്ങൾ അവതരിപ്പിച്ചതിന് പിന്നാലെ Radico(+14.7%) ഓഹരി ഇന്നും മുന്നേറ്റം തുടർന്നു. UBL(+1%), United Spirits(+1.1%) എന്നീ ഓഹരികളും ലാഭത്തിൽ അടച്ചു.

HCL Tech(-4%), TechM(-1.8%), TCS(-0.9%) എന്നീ ഐടി ഓഹരികൾ ഇന്ന് നഷ്ടത്തിൽ അടച്ചു.  LTTS(-1.5%), Coforge(-1.5%) എന്നിവയും താഴേക്ക് നീങ്ങി.IDBI(+20%-UC), Indian Bank(+9.6%), Canara Bank(+5.9%), IOB(+4.2%), Union Bank(+3.9%), SBI(+2.9%) എന്നീ പി.എസ്.യു ബാങ്കുകൾ ഇന്ന് ലാഭത്തിൽ അടച്ചു.

അലൂമിനിയം വില കുതിച്ചുകയറിയതിന് പിന്നാലെ Hindalco(+2.2%), National Aluminium(+5.2%), Vedanta(+4.8%) നേട്ടം കെെവരിച്ചു.

ഓട്ടോ അനുബന്ധ സ്ഥാപനങ്ങൾ ഇന്ന് ശക്തമായ മുന്നേറ്റം കാഴ്ചവച്ചു. ഗ്യാപ്പ് അപ്പിൽ തുറന്ന  Schaeffler(+5.7%) ഓഹരി ലാഭത്തിൽ അടച്ചു.
Mothersumi(+1.9%), Bosch(+1.7%), Endurance(+7.5%) എന്നിവയും ലാഭത്തിൽ അടച്ചു. 

അവന്യൂ സൂപ്പർമാർട്സ്, ടൈറ്റൻ, ജൂബിലന്റ് ഫുഡ് വർക്സ് തുടങ്ങിയ സ്ഥാപനങ്ങൾ ഈ പാദത്തിൽ മികച്ച വളർച്ച കെെവരിക്കുമെന്ന് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു. Avenue Supermarts(+0.4%), Titan(+5.5%), Jubilant FoodWorks(+5.2%), Indian Hotels(+3.3%), Oberoi Realty(+1.5%), Barbeque Nation(+6.7%), Vardhman Textiles(+7.6%) എന്നീ ഓഹരികൾ ഇന്ന് എക്കാലത്തെയും പുതിയ ഉയരങ്ങൾ കീഴടക്കി.

ഉത്സവ സീസൺ അടുത്തതോടെ  V-Guard(+1.6%), Whirlpool(+3.7%), Havells(+2.7%), Trent(+2.7%) എന്നീ ഓഹരികൾ നേട്ടം കെെവരിച്ചു.

538 കോടി രൂപയുടെ ഓർഡർ ലഭിച്ചതിന് പിന്നാലെ Tata Power(+2.2%) നേട്ടത്തിൽ അടച്ചു.

ഓക്ടോബർ 22 മുതൽ മുംബെെയിൽ സിനിമ തീയേറ്ററുകൾ തുറക്കും. PVR(+0.84%), INOX(+0.61%) എന്നിവ ലാഭത്തിൽ അടച്ചു.

ആമസോണുമായി ഓട്ട് ഓഫ് കോർട്ട് സെറ്റിൽമെന്റിനൊരുങ്ങി ഫ്യൂച്ചർ ഗ്രൂപ്പ്.

Cochin Shipyard(+3.5%), GRSE(+8.4%), Mazagon Dock(+2.9%) എന്നീ ഓഹരികൾ നേട്ടം കെെവരിച്ചു.

2024 സാമ്പത്തിക വർഷത്തോടെ 100 കോടി ടൺ ഉത്പാദനം എന്ന ലക്ഷ്യം വെെകിയേക്കുമെന്ന് കോൾ മന്ത്രി പറഞ്ഞതിന് പിന്നാലെ  Coal India‘s(-1.8%) ഓഹരിയുടെ വില ഇടിഞ്ഞു.

രണ്ടാം പാദത്തിൽ അറ്റനഷ്ടം 22.57 കോടി രൂപയായി രേഖപ്പെടുത്തിയതിന് പിന്നാലെ DeltaCorp(+4.7%) ഓഹരി നേട്ടത്തിൽ അടച്ചു.

രണ്ടാം പാദത്തിൽ ബാങ്കിന്റെ മൊത്തം നിക്ഷേപം 31 ശതമാനം വർദ്ധിച്ച് 14090 കോടി രൂപയായതിന് പിന്നാലെ Ujjivan Small Finance Bank(+10.8%) നേട്ടം കെെവരിച്ചു.

ഏപ്രിൽ- സെപ്റ്റംബർ പാദത്തിൽ 2.38 ലക്ഷം ഉപഭോക്താക്കളെ പുതുതായി ലഭിച്ചതിന് പിന്നാലെ Angel Broking(+4.8%) ഓഹരി ലാഭത്തിൽ അടച്ചു.

വിപണി മുന്നിലേക്ക് 

ടെെറ്റാൻ, ഫിനാൻഷ്യൽ ഓഹരികൾ എന്നിവയുടെ സഹായത്തോടെ നിഫ്റ്റി ഇന്ന് ലാഭത്തിൽ അടച്ചു. ഏവിയേഷൻ മേഖല പൂർണമായി  സ്വകാര്യവത്ക്കരിച്ചു കൊണ്ട് എയർഇന്ത്യ വിറ്റതിനാൽ ബാങ്കിംഗ് ഓഹരികൾ ശക്തമായ മുന്നേറ്റം നടത്തുമെന്ന് ഇന്നലത്തെ പോസ്റ്റ്മാർക്കറ്റ് റിപ്പോർട്ടിൽ ഞങ്ങൾ പറഞ്ഞിരുന്നു.

സെമികണ്ടക്ടർ ക്ഷാമം മറികടന്ന് വരുന്നതായി എംആൻഡ്എം പറഞ്ഞു. ചിപ്പ് പ്രതിസന്ധി ഇല്ലാതെയാകുന്നതായി കാണാം. ഇതാകാം ഒരുപക്ഷേ ഓട്ടോ മേഖലകളിലെ മുന്നേറ്റത്തിനുള്ള കാരണം.

ബാങ്ക് നിഫ്റ്റി, നിഫ്റ്റി എന്നിവ രണ്ടും ഇന്ന് ബുള്ളിഷായി കാണപ്പെട്ടു.  HDFC Bank, HDFC എന്നിവയുടെ പിന്തുണ ഇല്ലാതെയായിരുന്നു സൂചികകളുടെ നീക്കം.

വരും ദിവസങ്ങളിലായി ഫിനാൻഷ്യൽ, മിഡ്ക്യാപ്പ് ഓഹരികളിൽ ശ്രദ്ധിക്കുക. നിഫ്റ്റിയുടെ എക്കാലത്തെയും ഉയർന്ന നിലയായ 18050ലും ശ്രദ്ധിക്കാവുന്നതാണ്.

ഏവരും സ്റ്റോക്ക് മാർക്കറ്റ് ഷോയിൽ പങ്കെടുക്കുമെന്ന്  പ്രതീക്ഷിക്കുന്നു.

അൾട്രാടെക് സിമന്റ് ക്യു 3 ഫലങ്ങൾ: അറ്റാദായം 8 ശതമാനം വർധിച്ച് 1,708 കോടി രൂപയായി ഡിസംബറിൽ അവസാനിച്ച പാദത്തിൽ അൾട്രാടെക് സിമന്റ് ലിമിറ്റഡിന്റെ ഏകീകൃത അറ്റാദായം 7.8 ശതമാനം വർധിച്ച് 1,708 കോടി രൂപയായി. മുൻ പാദത്തെ അപേക്ഷിച്ച് അറ്റാദായം 31% വർദ്ധിച്ചു. ഇതേ കാലയളവിൽ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം പ്രതിവർഷം 5.89% വർധിച്ച് ‍12,985 കോടി രൂപയായി. കമ്പനിയുടെ ആഭ്യന്തര സിമന്റ് വിൽപ്പന 13.2% വർധിച്ചു. അതേസമയം ബിർള വൈറ്റിന്റെ ശേഷി പ്രതിവർഷം 6.5 […]
ഇന്നത്തെ വിപണി വിശകലനം ഓക്ടോബർ 14ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിലയിൽ നേരിയ ലാഭത്തിൽ അടച്ച് നിഫ്റ്റി. 18246 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ഇന്ന് രൂക്ഷമായ ചാഞ്ചാട്ടത്തിന് വിധേയമായി. ആദ്യത്തെ കയറ്റത്തിനും ഇറക്കത്തിനും ശേഷം സൂചിക ലാഭത്തിൽ കാണപ്പെട്ടു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 52 പോയിന്റുകൾ/ 0.29 ശതമാനം മുകളിലായി 18308 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. ബാങ്ക് നിഫ്റ്റി 38269 എന്ന നിലയിൽ വ്യാപാരം ആരംഭിച്ചതിന് പിന്നാലെ ശക്തമായ മുന്നേറ്റം നടത്തിയെങ്കിലും […]
"എന്റെ പരമാവധി ശ്രമിച്ചിട്ടും ലാഭകരമായ ഒരു ബിസിനസ് മോഡൽ സൃഷ്ടിക്കുന്നതിൽ ഞാൻ പരാജയപ്പെട്ടു. ഞാൻ ഒരിക്കലും ആരെയും മനപ്പൂർവ്വം വഞ്ചിക്കുകയോ തെറ്റിദ്ധരിപ്പിക്കുകയോ ചെയ്തിട്ടില്ല. ഒരു സംരംഭകനെന്ന നിലയിൽ ഞാൻ പരാജയപ്പെട്ടു." കത്തിൽ സിദ്ധാർത്ഥ കുറിച്ചു.

Advertisement