ബന്ദൻ ബാങ്ക് ക്യു 4 ഫലം, അറ്റാദായം 80 ശതമാനം ഇടിഞ്ഞ് 103 കോടി രൂപയായി

മാർച്ചിലെ നാലാം പാദത്തിൽ ബന്ദൻ ബാങ്കിന്റെ അറ്റാദായം 80 ശതമാനം ഇടിഞ്ഞ് 103 കോടി രൂപയായി. ഇതേകാലയളവിൽ പലിശയിനത്തിലുള്ള വരുമാനം 4.6 ശതമാനം വർദ്ധിച്ച് 1757 കോടി രൂപയായി. എൻ.പി.എ ഇടിഞ്ഞ് 6.8 ശതമാനമായി. അതേസമയം ഓഹരി ഒന്നിന് 1 രൂപ വീതം ബാങ്ക് ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചു.

കൊവിഡ് വാക്സിന് അനുമതി തേടാൻ ഒരുങ്ങി സൈഡസ് കാഡില

‘സൈകൊവ്-ഡി’ എന്ന കൊവിഡ് പ്രതിരോധ വാക്‌സിന്റെ  അടിയന്തര ഉപയോഗത്തിനുള്ള അമനുമതി ആവശ്യപ്പെട്ട് അപേക്ഷ നൽകാൻ ഒരുങ്ങി സൈഡസ് കാഡില. ഇന്ത്യൻ ഡ്രഗ് റെഗുലേറ്ററിന്റെ അനുമതി ലഭിച്ചാൽ ഉടൻ നിർമാണം ആരംഭിക്കുമെന്നും ഫാർമ  കമ്പനി അറിയിച്ചു.

സി‌എസ്‌ബി ബാങ്ക് ക്യു 4 ഫലം, അറ്റാദായം 42.89 കോടി രൂപയായി

മാർച്ചിലെ നാലാം പാദത്തിൽ  സി‌എസ്‌ബി ബാങ്കിന്റെ അറ്റാദായം 42.89 കോടി രൂപയായി. പോയവർഷം ഇതേകാലയളവിൽ കമ്പനി 59.70 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തിയിരുന്നു. പലിശയിനത്തിലുള്ള പ്രതിവർഷ വരുമാനം 28 ശതമാനം വർദ്ധിച്ച് 497 കോടി രൂപയായി. 

ഡിസിബി ബാങ്ക് ക്യു 4 ഫലം, അറ്റാദായം 13 ശതമാനം വർദ്ധിച്ച് 78 കോടി രൂപയായി

മാർച്ചിലെ നാലാം പാദത്തിൽ ഡിസിബി  ബാങ്കിന്റെ പ്രതിവർഷ  അറ്റാദായം 13.3 ശതമാനം വർദ്ധിച്ച്  78  കോടി രൂപയായി. മുൻ പാദത്തെ അപേക്ഷിച്ച് അറ്റാദായം 19  ശതമാനം ഇടിഞ്ഞു. കമ്പനിയുടെ മൊത്തം ആദായം 5.15 ശതമാനം ഇടിഞ്ഞ്  971.16  കോടി രൂപയായി.

രണ്ടാം കൊവിഡ് തരംഗം  സമ്പദ്ഘടനയെ അധികം ബാധിക്കില്ലെന്ന് ധനമന്ത്രാലയം

ഇന്ത്യയിലെ രണ്ടാം  കൊവിഡ്   തരംഗം 2021-22 ന്റെ ആദ്യ പാദത്തിൽ സാമ്പത്തിക പ്രവർത്തനങ്ങൾക്ക് ദോഷകരമായി ഭവിക്കുമെന്ന് റിപ്പോർട്ട്. ധനമന്ത്രാലയത്തിന്റെ പ്രതിമാസ സാമ്പത്തിക റിപ്പോർട്ടിലാണ് ഇത് വ്യക്തമാക്കിയിട്ടുള്ളത്. എന്നാൽ ഒന്നാം തരംഗത്തെ അപേക്ഷിച്ച് രണ്ടാംതരംഗം സമ്പദ്ഘടനയെ അധികം ബാധിക്കില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

അവന്യൂ സൂപ്പർമാർട്ട്സ് ക്യു 4 ഫലം, അറ്റാദായം 53 ശതമാനം വർദ്ധിച്ച് 414 കോടി രൂപയായി

മാർച്ചിലെ നാലാം പാദത്തിൽ  അവന്യൂ സൂപ്പർമാർട്ട്സിന്റെ പ്രതിവർഷ അറ്റാദായം 52.56 ശതമാനം വർദ്ധിച്ച്  413.87 കോടി രൂപയായി. ഇതേകാലയളവിൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള പ്രതിവർഷ വരുമാനം 18.47 ശതമാനം വർദ്ധിച്ച് 7411.68 കോടി രൂപയായി.

റിലയൻസ് പവർ ക്യു 4 ഫലം, അറ്റാദായം 72.56 കോടി രൂപയായി

മാർച്ചിലെ നാലാം പാദത്തിൽ റിലയൻസ് പവറിന്റെ ഏകീകൃത അറ്റാദായം 72.56 കോടി രൂപയായി. പോയവർഷം ഇതേകാലയളവിൽ കമ്പനി 4206.38 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തിയിരുന്നു. കമ്പനിയുടെ മൊത്തം ആദായം 1691.19 കോടി രൂപയായി കുറഞ്ഞു.

വർധമാൻ അക്രിലിക്സ് ക്യു 4 ഫലം, അറ്റാദായം 107 ശതമാനം വർദ്ധിച്ച് 22.9 കോടി രൂപയായി

മാർച്ചിലെ നാലാം പാദത്തിൽ വർധമാൻ അക്രിലിക്സിന്റെ പ്രതിവർഷ അറ്റാദായം 107 ശതമാനം വർദ്ധിച്ച് 22.9 കോടി രൂപയായി. മുൻ പാദത്തെ അപേക്ഷിച്ച് അറ്റാദായം 54.6 ശതമാനം വർദ്ധിച്ചു. ഇതേകാലയളവിൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള പ്രതിവർഷ വരുമാനം 18.3 ശതമാനം വർദ്ധിച്ച് 108 കോടി രൂപയായി.

അൾട്രാടെക് സിമന്റ് ക്യു 3 ഫലങ്ങൾ: അറ്റാദായം 8 ശതമാനം വർധിച്ച് 1,708 കോടി രൂപയായി ഡിസംബറിൽ അവസാനിച്ച പാദത്തിൽ അൾട്രാടെക് സിമന്റ് ലിമിറ്റഡിന്റെ ഏകീകൃത അറ്റാദായം 7.8 ശതമാനം വർധിച്ച് 1,708 കോടി രൂപയായി. മുൻ പാദത്തെ അപേക്ഷിച്ച് അറ്റാദായം 31% വർദ്ധിച്ചു. ഇതേ കാലയളവിൽ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം പ്രതിവർഷം 5.89% വർധിച്ച് ‍12,985 കോടി രൂപയായി. കമ്പനിയുടെ ആഭ്യന്തര സിമന്റ് വിൽപ്പന 13.2% വർധിച്ചു. അതേസമയം ബിർള വൈറ്റിന്റെ ശേഷി പ്രതിവർഷം 6.5 […]
ഇന്നത്തെ വിപണി വിശകലനം ഓക്ടോബർ 14ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിലയിൽ നേരിയ ലാഭത്തിൽ അടച്ച് നിഫ്റ്റി. 18246 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ഇന്ന് രൂക്ഷമായ ചാഞ്ചാട്ടത്തിന് വിധേയമായി. ആദ്യത്തെ കയറ്റത്തിനും ഇറക്കത്തിനും ശേഷം സൂചിക ലാഭത്തിൽ കാണപ്പെട്ടു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 52 പോയിന്റുകൾ/ 0.29 ശതമാനം മുകളിലായി 18308 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. ബാങ്ക് നിഫ്റ്റി 38269 എന്ന നിലയിൽ വ്യാപാരം ആരംഭിച്ചതിന് പിന്നാലെ ശക്തമായ മുന്നേറ്റം നടത്തിയെങ്കിലും […]
"എന്റെ പരമാവധി ശ്രമിച്ചിട്ടും ലാഭകരമായ ഒരു ബിസിനസ് മോഡൽ സൃഷ്ടിക്കുന്നതിൽ ഞാൻ പരാജയപ്പെട്ടു. ഞാൻ ഒരിക്കലും ആരെയും മനപ്പൂർവ്വം വഞ്ചിക്കുകയോ തെറ്റിദ്ധരിപ്പിക്കുകയോ ചെയ്തിട്ടില്ല. ഒരു സംരംഭകനെന്ന നിലയിൽ ഞാൻ പരാജയപ്പെട്ടു." കത്തിൽ സിദ്ധാർത്ഥ കുറിച്ചു.

Advertisement