ബജാജ് ഫിനാൻസ് ക്യു 3 ഫലങ്ങൾ: അറ്റാദായം 85% വർധിച്ച് 2,125 കോടി രൂപയായി

ഡിസംബറിൽ അവസാനിച്ച പാദത്തിൽ ബജാജ് ഫിനാൻസ് ലിമിറ്റഡിന്റെ ഏകീകൃത അറ്റാദായം 85% വർധിച്ച് 2,125 കോടി രൂപയായി. ഇതേ കാലയളവിൽ ബാങ്കിന്റെ അറ്റ ​​പലിശ വരുമാനം 40% വർധിച്ച് 6,000 കോടി രൂപയായി. കൂടാതെ മൊത്ത നിഷ്‌ക്രിയ ആസ്തി (ജിഎൻപിഎ) അനുപാതം 2022 സാമ്പത്തിക വർഷത്തിലെ രണ്ടാം പാദത്തിലെ 2.45 ശതമാനത്തിൽ നിന്ന് മൂന്നാം പാദത്തിൽ 1.73% ആയിട്ടുണ്ട്. ബജാജ് ഫിനാൻസ് മാനേജ്‌മെന്റിന് കീഴിലുള്ള ആസ്തി (എയുഎം) 26 ശതമാനം ഉയർന്ന് 1,81,250 കോടി രൂപയായി.

132 മില്യൺ ഡോളറിന് ആഡ്‌വെർബ് ടെക്‌നോളജീസിന്റെ 54% ഓഹരികൾ സ്വന്തമാക്കി റിലയൻസ് റീട്ടെയിൽ

132 മില്യൺ ഡോളറിന് ( ഏകദേശം 984.4 കോടി രൂപ) റോബോട്ടിക്‌സ് സ്റ്റാർട്ടപ്പായ ആഡ്‌വെർബ് ടെക്‌നോളജീസിന്റെ 54% ഓഹരികൾ ഏറ്റെടുത്ത് റിലയൻസ് റീട്ടെയിൽ വെഞ്ചേഴ്‌സ് ലിമിറ്റഡ്. വിവിധ സെഗ്‌മെന്റുകളിലായി റോബോട്ടുകളെ വിന്യസിക്കാനുള്ള അവസരം ആഡ്‌വെർബ് ടെക്‌നോളജീസിന് കരാർ നൽകും. ആശുപത്രികളിലും വിമാനത്താവളങ്ങളിലും റോബോട്ടുകളെ വിന്യസിക്കാനാണ് കമ്പനിയുടെ പദ്ധതി.

എൽ & ടി ടെക് ക്യു 3 ഫലങ്ങൾ: അറ്റാദായം 34% വർധിച്ച് 249 കോടി രൂപയായി

ഡിസംബറിൽ അവസാനിച്ച പാദത്തിൽ എൽ & ടി ടെക്നോളജി സർവീസസ് ലിമിറ്റഡിന്റെ ഏകീകൃത അറ്റാദായം 34% വർധിച്ച് 248.8 കോടി രൂപയായി. മുൻ പാദത്തെ അപേക്ഷിച്ച് അറ്റാദായം 8% ഉയർന്നു. ഇതേ കാലയളവിൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 21% ഉയർന്ന് 1,687.5 കോടി രൂപയായി. ഇബിഐടിഡിഎ 48% വർധിച്ച് 314 കോടി രൂപയായി. കൂടാതെ ഓഹരി ഒന്നിന് 10 രൂപ വീതം കമ്പനി ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചിട്ടുണ്ട്.

ജനുവരി 19 മുതൽ പാസഞ്ചർ വാഹനങ്ങളുടെ വില വർധിപ്പിക്കാൻ ടാറ്റ മോട്ടോഴ്‌സ്

ജനുവരി 19 മുതൽ പാസഞ്ചർ വാഹനങ്ങളുടെ വില ശരാശരി 0.9% വർധിപ്പിക്കാൻ ഒരുങ്ങി ടാറ്റ മോട്ടോഴ്‌സ് ലിമിറ്റഡ്. ഇൻപുട്ട് ചെലവുകളിലെ കുത്തനെയുള്ള വർധനയാണ് വില വർധനയ്ക്ക് കാരണം. അതേസമയം, ഉപഭോക്തൃ ഫീഡ്‌ബാക്കിന് മറുപടിയായി ടാറ്റ മോട്ടോഴ്‌സ് നിർദ്ദിഷ്ട വേരിയന്റുകളിൽ 10,000 രൂപ വരെ കുറച്ചിട്ടുണ്ട്.

ഈസി മൈ ട്രിപ്പിലൂടെ മാത്രം ടിക്കറ്റുകൾ വിൽക്കാൻ ഫ്ലൈ ബിഗുമായി കരാറിലേർപ്പെട്ട് ഈസി മൈ ട്രിപ്പ്

ഈസി മൈ ട്രിപ്പ് പ്ലാറ്റ്‌ഫോമിൽ മാത്രം ടിക്കറ്റുകൾ വിൽക്കാൻ പ്രാദേശിക എയർലൈൻ ഫ്ലൈബിഗുമായി സഹകരിച്ച് ഈസി ട്രിപ്പ് പ്ലാനേഴ്‌സ് ലിമിറ്റഡ്. ഇതോടെ മറ്റേതെങ്കിലും ഓൺലൈൻ ട്രാവൽ പോർട്ടലുകളിൽ നിന്നുള്ള ഫ്ലൈബിഗിന്റെ എല്ലാ ബുക്കിംഗുകളും ഈസി മൈ ട്രിപ്പിലൂടെ പ്രൊസസ് ചെയ്യും. ഈ പങ്കാളിത്തത്തിലൂടെ പുതിയ അവസരങ്ങൾ പര്യവേക്ഷണം ചെയ്യാനും ശൃംഖല വിപുലീകരിക്കുവാനനുമാണ് ഫ്ലൈബിഗ് ലക്ഷ്യമിടുന്നത്.

ഡിസിഎം ശ്രീറാം ക്യു 3 ഫലങ്ങൾ: അറ്റാദായം 38% വർധിച്ച് 350 കോടി രൂപയായി

ഡിസംബറിൽ അവസാനിച്ച പാദത്തിൽ ഡിസിഎം ശ്രീറാം ലിമിറ്റഡിന്റെ ഏകീകൃത അറ്റാദായം 38% വർധിച്ച് 349.57 കോടി രൂപയായി. മുൻ പാദത്തെ അപേക്ഷിച്ച് അറ്റാദായം 122% ഉയർന്നു. ഇതേ കാലയളവിൽ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 26.5% വർധിച്ച് 2,790 കോടി രൂപയായി. കൂടാതെ ഇബി‌ഐ‌ടി‌ടി‌എ 46 ശതമാനം ഉയർന്ന് 588 കോടി രൂപയായിട്ടുണ്ട്. ഓഹരി ഒന്നിന് 5.2 രൂപ വീതം കമ്പനി ഇടക്കാല ലാഭവിഹിതവും പ്രഖ്യാപിച്ചു.

കഴിഞ്ഞ 9 മാസത്തിനുള്ളിൽ 4,050 കോടിയുടെ ദുരിതബാധിത വായ്പകൾ എആർസിയ്ക്ക് വിറ്റ് ഇൻഡസ്ഇൻഡ് ബാങ്ക്

കഴിഞ്ഞ ഒമ്പത് മാസത്തിനിടെ 4,050 കോടി രൂപയിലധികം ദുരിതബാധിത വായ്പകൾ അസറ്റ് റീകൺസ്ട്രക്ഷൻ കമ്പനികൾക്ക് (എആർസി) വിറ്റ് ഇൻഡസ്ഇൻഡ് ബാങ്ക്. ഇക്കണോമിക് ടൈംസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. റീട്ടെയിൽ, കോർപ്പറേറ്റ് വായ്പകൾ ഉൾപ്പെടുന്ന പ്രത്യേക പൂളുകളിലായി ബാങ്ക് 2,552 കോടി രൂപ എഡൽവീസ് എആർസിക്കും 1,500 കോടി രൂപ ഓംകാര എആർസിക്കും വിറ്റു. ബാങ്കിന്റെ അറ്റ ​​നിഷ്‌ക്രിയ ആസ്തി (എൻപിഎ) 1 ശതമാനത്തിൽ താഴെ നിലനിർത്തുക എന്ന ലക്ഷ്യമാണ് വായ്പകൾ വിൽക്കാൻ പ്രേരിപ്പിച്ചതെന്നാണ് റിപ്പോർട്ട്.

ടാറ്റ എൽക്‌സി ക്യൂ 3 ഫലങ്ങൾ: അറ്റാദായം 43% വർധിച്ച് 151 കോടി രൂപയായി

ഡിസംബറിൽ അവസാനിച്ച പാദത്തിൽ ടാറ്റ എൽക്‌സി ലിമിറ്റഡിന്റെ അറ്റാദായം 43.5 ശതമാനം വർധിച്ച് 151 കോടി രൂപയായി. മുൻ പാദത്തെ അപേക്ഷിച്ച് അറ്റാദായം 20.4% ഉയർന്നു. ഇതേ കാലയളവിൽ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 33.2% ഉയർന്ന് 635.4 കോടി രൂപയായി. ഇബി‌ഐ‌ടി‌ടി‌എ 46.8 ശതമാനം വർധിച്ച് 210.8 കോടി രൂപയായി.

ഇമാജിൻ മാർക്കറ്റിംഗുമായി ജെവിയിലേക്ക് പ്രവേശിക്കാൻ ഡിക്സൺ ടെക്

ഇലക്ട്രോണിക്‌സ് നിർമ്മാതാക്കളുമായി 50:50 സംയുക്ത സംരംഭത്തിൽ (ജെവി) പ്രവേശിച്ച് ഡിക്സൺ ടെക്നോളജി ലിമിറ്റ്ഡ്. ഇതുവഴി ഇന്ത്യയിലെ വയർലെസ് ഓഡിയോ സൊല്യൂഷനുകളുടെ രൂപകൽപ്പനയും നിർമ്മാണവും ഈ ജെവി ഏറ്റെടുക്കും. മെയ്ക്ക് ഇൻ ഇന്ത്യ പദ്ധതിയുടെ ഭാഗമായി വികസിച്ചുകൊണ്ടിരിക്കുന്ന ഇന്ത്യൻ മൊബൈൽ ആക്‌സസറി വിപണിയിലും ഇരു കമ്പനികളും നടത്തും. അടുത്ത നാല് വർഷത്തിനുള്ളിൽ സംയുക്ത സംരംഭം 40 കോടി രൂപ നിക്ഷേപിക്കും.

നവംബറിൽ 20.1 ലക്ഷം മൊബൈൽ വരിക്കാരെ നേടി ജിയോ; എയർടെൽ 13 ലക്ഷം പുതിയ ഉപയോക്താക്കളെ കൂട്ടിച്ചേർത്തു

2021 നവംബറിൽ 20.1 ലക്ഷം മൊബൈൽ വരിക്കാരെ നേടി റിലയൻസ് ജിയോ ഇൻഫോകോം. ഇതോടെ ജിയോയുടെ മൊത്തം വരിക്കാരുടെ എണ്ണം 42.86 കോടിയായി ഉയർന്നു. 13.1 ലക്ഷം ഉപയോക്താക്കളെയാണ് ഭാരതി എയർടെൽ നേടിയത്. നവംബർ അവസാനത്തോടെ മൊത്തത്തിലുള്ള മൊബൈൽ ഉപയോക്താക്കളുടെ എണ്ണം 35.52 കോടിയായി. നവംബറിൽ വോഡഫോൺ ഐഡിയക്ക് 18.9 ലക്ഷം വരിക്കാരെ നഷ്ടപ്പെട്ടു. ഇതോടെ വിഐയുടെ ഉപയോക്താക്കളുടെ എണ്ണം 26.71 കോടിയായി കുറഞ്ഞു. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടേതാണ് (ട്രായ്) കണക്കുകൾ.
.

പ്രധാനതലക്കെട്ടുകൾ Grasim Industries:  മാർച്ച് പാദത്തിൽ കമ്പനിയുടെ അറ്റാദായം 55.56 ശതമാനം വർദ്ധിച്ച് 4070.46 കോടി രൂപയായി. Bayer CropScience: മാർച്ച് പാദത്തിൽ കമ്പനിയുടെ അറ്റാദായം 2 ഇരട്ടി  വർദ്ധിച്ച് 152.7 കോടി രൂപയായി. Muthoot Finance: കടപത്ര വിതരണത്തിലൂടെ 300 കോടി രൂപ സമാഹരിക്കുമെന്ന് കമ്പനി അറിയിച്ചു.Metropolis Healthcare: മാർച്ച് പാദത്തിൽ കമ്പനിയുടെ അറ്റാദായം 34 ശതമാനം ഇടിഞ്ഞ് 40 കോടി രൂപയായി. പോയവർഷം ഇതേകാലയളവിൽ 61 കോടി രൂപയായിരുന്നു കമ്പനിയുടെ അറ്റാദായം. Dollar Industries: […]
ഇന്നത്തെ വിപണി വിശകലനം തുടർച്ചയായ രണ്ടാം ദിവസവും നഷ്ടത്തിൽ അടച്ച് നിഫ്റ്റി. ഇന്ന് 16230 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ദുർബലമായി കാണപ്പെട്ടു. വീണ്ടെടുക്കൽ നടത്താനുള്ള സാധ്യത നിലനിന്നിട്ടും വിപണിക്ക് മുന്നേറ്റം നടത്താൻ സാധിച്ചില്ല. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 89 പോയിന്റുകൾ/0.55 ശതമാനം താഴെയായി 16125 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 34250 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി മുകളിലേക്ക് കയറിയെങ്കിലും ആദ്യത്തെ മുന്നേറ്റത്തിന് ശേഷം സൂചിക വശങ്ങളിലേക്ക് മാത്രമാണ് നീങ്ങിയത്. […]
ഗുജറാത്ത് ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്പെഷ്യാലിറ്റി കെമിക്കൽ കമ്പനിയായ Aether Industries Ltd തങ്ങളുടെ പ്രാരംഭ ഓഹരി വിൽപ്പനയുമായി രംഗത്ത് എത്തിയിരിക്കുകയാണ്. മെയ് 24ന് ആരംഭിക്കുന്ന ഐപിഒയെ പറ്റിയുള്ള വിശേഷങ്ങളാണ് മാർക്കറ്റ്ഫീഡ് ഇന്ന് ചർച്ചചെയ്യുന്നത്.  Aether Industries Ltd 2013ൽ പ്രവർത്തനം ആരംഭിച്ച ഏഥർ ഇൻഡസ്ട്രീസ് ലിമിറ്റഡ് രാജ്യത്തെ വളർന്ന് കൊണ്ടിരിക്കുന്ന സ്പെഷ്യാലിറ്റി കെമിക്കൽ കമ്പനികളിൽ ഒന്നാണ്. സങ്കീർണ്ണവും വ്യത്യസ്‌തവുമായ രസതന്ത്രം, സാങ്കേതിക കോർ കഴിവുകൾ എന്നിവ ഉൾപ്പെടുന്ന വിപുലമായ ഇന്റർമീഡിയറ്റുകളും രാസവസ്തുക്കളും കമ്പനി ഉത്പാദിപ്പിക്കുന്നു.സ്വന്തമായി ആർ ആൻഡ് […]

Advertisement