ബജാജ് ഫിനാൻസ് ക്യു 4 ഫലങ്ങൾ: അറ്റാദായം 80 ശതമാനം വർധിച്ച് 2,420 കോടി രൂപയായി

മാർച്ചിൽ അവസാനിച്ച പാദത്തിൽ ബജാജ് ഫിനാൻസ് ലിമിറ്റഡിന്റെ അറ്റാദായം 80% വർധിച്ച് 2,419.5 കോടി രൂപയായി. ഇതേ കാലയളവിൽ കമ്പനിയുടെ അറ്റ ​​പലിശ വരുമാനം 30% വർധിച്ച് 6,068 കോടി രൂപയായിട്ടുണ്ട്. കൂടാതെ കമ്പനിയുടെ മാനേജ്‌മെന്റ് ആസ്തി (എയുഎം) 29 ശതമാനം വർധിച്ച് 1.97 ലക്ഷം കോടി രൂപയായി. ഡെപ്പോസിറ്റ് ബുക്ക് പ്രതിവർഷം 19% വർധിച്ച് നിലവിൽ 30,800 കോടി രൂപയാണ്. കൂടാതെ ഓഹരി ഒന്നിന് 20 രൂപ ലാഭവിഹിതവും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്.

റുവൈസ് കെമിക്കൽസ് പ്രോജക്റ്റിനായി ഷെയർഹോൾഡർ കരാറിൽ ഒപ്പുവച്ച് ആർഐഎല്ലും താസിസും

താസിസ് ഇഡിസി & പിവിസി പ്രോജക്‌റ്റിനായുള്ള ഷെയർഹോൾഡർ കരാറിൽ ഒപ്പുവച്ച് അബുദാബി കെമിക്കൽസ് ഡെറിവേറ്റീവ് കമ്പനിയായ ആർഎസ്‌സിയും (താസിസ്) റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡും (ആർഐഎൽ). കരാർ പ്രകാരം ഇരുകമ്പനികളുടേയും സംയുക്ത സംരംഭം ക്ലോർ-ആൽക്കലി, എഥിലീൻ ഡിക്ലോറൈഡ് (ഇഡിസി), പോളി വിനൈൽ ക്ലോറൈഡ് (പിവിസി) എന്നിവയുടെ നിർമ്മാണ കേന്ദ്രം സ്ഥാപിക്കും. മൊത്തം 2 ബില്യൺ ഡോളറിന്റെ നിക്ഷേപമാണ് കണക്കുകൂട്ടുന്നത്. യുഎഇയിലെ ആഭ്യന്തര വിതരണ ശൃംഖല ശക്തിപ്പെടുത്തുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.

ഗ്രീൻ ഹൈഡ്രജൻ ടെക്നോളജിയുടെ വികസനത്തിനായി ഐഐടി ബോംബെയുമായി സഹകരിക്കാൻ എൽ ആൻഡ് ടി

ഗ്രീൻ ഹൈഡ്രജൻ സാങ്കേതിക വിദ്യയിൽ ഗവേഷണവും വികസനവും തുടരുന്നതിന് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി-ബോംബെയുമായി സഹകരിച്ച് ലാർസൻ ആൻഡ് ടൂബ്രോ (എൽ ആൻഡ് ടി). എൽ ആൻഡ് ടിയുടെ എൻജിനീയറിങ്ങിലെ വൈദഗ്ധ്യം, പ്രൊഡക്ട് സ്കെയിൽ അപ്പ്, വിപണിയിലെ പരിജ്ഞാനം എന്നിവയും ഐഐടി ബോംബെയുടെ ഹൈഡ്രജൻ സാങ്കേതികവിദ്യകളിലെ അത്യാധുനിക പര്യവേഷണങ്ങളും ഒരുമിപ്പിക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. ഗ്രീൻ ഹൈഡ്രജനിൽ ചെലവ് കുറഞ്ഞതും വലിയ അളവിലുള്ളതുമായ പരിഹാരങ്ങൾ സൃഷ്ടിക്കാനാണ് ലക്ഷ്യമിടുന്നത്.

സനോഫി ഇന്ത്യ ക്യു 1 ഫലങ്ങൾ: അറ്റാദായം 63% വർധിച്ച് 238 കോടി രൂപയായി

മാർച്ചിൽ അവസാനിച്ച പാദത്തിൽ സനോഫി ഇന്ത്യ ലിമിറ്റഡിന്റെ അറ്റാദായം പ്രതിവർഷം 63.4% വർധിച്ച് 238.4 കോടി രൂപയായി. ജനുവരി-ഡിസംബർ സൈക്കിളാണ് ഫാർമ കമ്പനി പിന്തുടരുന്നത്. ഇതേ കാലയളവിൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 2.5% കുറഞ്ഞ് 707 കോടി രൂപയാകുകയും ചെയ്തു. കൂടാതെ ഇബിഐടിഡിഎ 2.7% വർധിച്ച് 194.5 കോടി രൂപയായിട്ടുണ്ട്.

സിംഗപ്പൂരിലെ ഫ്യൂച്ചർ ഗ്രൂപ്പിനെതിരെയുള്ള ആമസോണിന്റെ ആർബിട്രേഷൻ തുടരും: റിപ്പോർട്ട്

സിംഗപ്പൂരിലെ ഫ്യൂച്ചർ ഗ്രൂപ്പിനെതിരെയുള്ള ആർബിട്രേഷൻ നടപടികളുമായി മുന്നോട്ട് പോകാൻ ആമസോൺ. എക്കണോമിക്സ് ടൈംസ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. റിലയൻസ് ഇൻഡസ്ട്രീസിന് (ആർ‌ഐ‌എൽ) അനുകൂലമായി റീട്ടെയിൽ ആസ്തികൾ അന്യവൽക്കരിച്ചു എന്ന വിഷയവും ആമസോൺ ഉന്നയിക്കും. ആമസോൺ-ഫ്യൂച്ചർ ഗ്രൂപ്പ് തർക്കത്തിൽ വാദം കേൾക്കുന്നത് മെയ് ആദ്യ വാരത്തിലോ രണ്ടാം വാരത്തിലോ സിംഗപ്പൂർ ഇന്റർനാഷണൽ ആർബിട്രേഷൻ സെന്റർ (എസ്‌ഐഎസി) പുനരാരംഭിച്ചേക്കും.

ഇന്ത്യയിലെ ഹോൾസിം ബിസിനസ് ഏറ്റെടുക്കാനായി അദാനി ഗ്രൂപ്പ് ചർച്ചകൾ നടത്തുന്നതായി റിപ്പോർട്ട്

ഹോൾസിമിന്റെ ഇന്ത്യയിലെ സിമന്റ് ബിസിനസ്സ് വാങ്ങാനായി അദാനി ഗ്രൂപ്പ് ചർച്ചകൾ നടത്തുന്നെന്ന് റിപ്പോർട്ട്. സ്വിറ്റ്‌സർലൻഡ് ആസ്ഥാനമായുള്ള ഹോൾസിം ലോകത്തിലെ ഏറ്റവും വലിയ സിമന്റ് നിർമ്മാതാവാണ്. കമ്പനിയ്ക്ക് അംബുജ സിമന്റ്‌സ് ലിമിറ്റഡിലുള്ള ഓഹരികൾ ഏറ്റെടുക്കുന്നതിനുള്ള കരാറിൽ അദാനി ഗ്രൂപ്പിന് ഒപ്പുവെക്കാം. നിലവിൽ ഹോൾസിമിന് അംബുജ സിമന്റ്സിൽ 63.1% ഓഹരിയുണ്ട്.

ഉപഭോക്താക്കൾക്ക് എഫ് സൗകര്യം നൽകുന്നതിനായി ഇൻഡസ്ഇൻ‍ഡ് ബാങ്കുമായി സഹകരിച്ച് എയർടെൽ പേയ്‌മെന്റ് ബാങ്ക്

ഉപഭോക്താക്കൾക്ക് സ്ഥിരനിക്ഷേപം വാഗ്ദാനം ചെയ്യുന്നതിനായി ഇൻഡസ്ഇൻ‍ഡ് ബാങ്കുമായി സഹകരിച്ച് പ്രവർത്തിക്കാൻ ഒരുങ്ങി എയർടെൽ പേയ്‌മെന്റ് ബാങ്ക്. എയർടെൽ താങ്ക്സ് മൊബൈൽ ആപ്പിലൂടെ തന്നെ ഉപയോക്താക്കൾക്ക് 500 രൂപ മുതൽ 1.9 ലക്ഷം രൂപ വരെയുള്ള എഫ്ഡികൾ മിനിറ്റുകൾക്കുള്ളിൽ തന്നെ തുറക്കാനാകും. സേവിംഗ്സ് അക്കൗണ്ട് ഉപഭോക്താക്കൾക്ക് 6.5% വരെ വാർഷിക പലിശനിരക്കും മുതിർന്ന പൗരന്മാർക്ക് എല്ലാ എഫ്ഡികളിലും 0.5% അധിക പലിശയും ലഭിക്കും.

അതുൽ ക്യു 4 ഫലങ്ങൾ: അറ്റാദായം 22% ഇടിഞ്ഞ് 136 കോടി രൂപയായി

മാർച്ചിൽ അവസാനിച്ച പാദത്തിൽ അതുൽ ലിമിറ്റഡിന്റെ ഏകീകൃത അറ്റാദായം 22.16 ശതമാനം ഇടിഞ്ഞ് 136.26 കോടി രൂപയായി. മുൻപാദത്തെ അപേക്ഷിച്ച് കമ്പനിയുടെ അറ്റാദായം 12.3% ഇടിഞ്ഞു. ഇതേ കാലയളവിൽ കമ്പനിയുടെ മൊത്തം വരുമാനം പ്രതിവർഷം 22.75% ഉയർന്ന് 1,392.64 കോടി രൂപയായിട്ടുണ്ട്. ഇബിഐടിഡിഎ 19.35% കുറഞ്ഞ് 205.2 കോടി രൂപയായി. കൂടാതെ ഓഹരി ഒന്നിന് 25 രൂപ വീതം അതുൽ ലിമിറ്റഡിന്റെ ബോർഡ് ലാഭവിഹിതം പ്രഖ്യാപിച്ചിട്ടുണ്ട്.

സു-30 എംകെഐ ജെറ്റുകൾക്കായി ഐആർഎസ്ടി സംവിധാനം നിർമ്മിക്കാൻ ബെഇഎല്ലുമായി കരാർ ഒപ്പിട്ട് എച്ച്എഎൽ

സുഖോയ് സു-30 എംകെഐ ജെറ്റുകൾക്കായുള്ള ലോംഗ് റേഞ്ച് ഡ്യുവൽ ബാൻഡ് ഇൻഫ്രാ-റെഡ് സെർച്ച് ആൻഡ് ട്രാക്ക് സിസ്റ്റത്തിന്റെ (ഐആർഎസ്ടി) വികസനത്തിനും ഉൽപ്പാദനത്തിനുമായി കരാർ ഒപ്പിട്ട് ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡും (എച്ച്എഎൽ) ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡും (ബിഇഎൽ). ഏവിയോണിക്സ് മേഖലയിലെ ഉയർന്ന നിലവാരമുള്ളതും തന്ത്രപ്രധാനവുമായ സാങ്കേതിക ഉൽപ്പന്നമായിരിക്കും ഈ സംവിധാനം. ഇത് ഇന്ത്യൻ വ്യോമസേനയുടെ വ്യോമ മികവ് വർദ്ധിപ്പിക്കുകയും ചെയ്യും.

ടാറ്റ ടെലിസർവീസസ് ക്യു 4 ഫലങ്ങൾ: അറ്റ ​​നഷ്ടം 280 കോടി രൂപയായി

മാർച്ചിൽ അവസാനിച്ച ത്രൈമാസത്തിൽ 280.62 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തി ടാറ്റ ടെലിസർവീസസ് (മഹാരാഷ്ട്ര) ലിമിറ്റഡ്. കഴിഞ്ഞ വർഷം ഇതേ പാദത്തിൽ 288.3 കോടി രൂപയുടെ അറ്റ ​​നഷ്ടമാണ് കമ്പനി രേഖപ്പെടുത്തിയിരുന്നത്. ഇതേകാലയളവിൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം പ്രതിവർഷം 2.8% ഉയർന്ന് 272.78 കോടി രൂപയായി. മുംബൈ ആസ്ഥാനമായുള്ള ബ്രോഡ്‌ബാൻഡ്, ടെലികമ്മ്യൂണിക്കേഷൻ, ക്ലൗഡ് സേവന ദാതാവാണ് ടാറ്റ ടെലിസർവീസസ്.

എൽഐസി ഐപിഒ മെയ് നാലിന് തുറക്കും; ഓഹരി ഒന്നിന് 902-949 രൂപ പ്രതീക്ഷിക്കാം

21,000 കോടി രൂപയുടെ ഇനീഷ്യൽ പബ്ലിക് ഓഫറിംഗിന് (ഐപിഒ) ഓഹരി ഒന്നിന് 902 മുതൽ 949 രൂപ വരെ വില നിശ്ചയിച്ച് ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ (എൽഐസി). പോളിസി ഉടമകൾക്ക് 60 രൂപയും ജീവനക്കാർക്ക് 45 രൂപയും ഇളവ് ലഭിക്കും. ഐപിഒ ആങ്കർ നിക്ഷേപകർക്കായി മെയ് 2 നും മറ്റ് നിക്ഷേപകർക്ക് മെയ് 4 മുതൽ 9 വരെയും ഐപിഒ തുറക്കും. എൽഐസിയുടെ 3.5% ഓഹരി വിൽക്കാനാണ് സർക്കാര്‌ ലക്ഷ്യമിടുന്നത്.

ഇന്നത്തെ വിപണി വിശകലനം ഇന്ന് ഗ്യാപ്പ് അപ്പിൽ 226 പോയിന്റുകൾക്ക് മുകളിലായി 15926 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റിക്ക് ഓപ്പണിംഗ് നിലമറികടന്ന് മുന്നേറാൻ സാധിച്ചില്ല. ദുർബലമായി താഴേക്ക് നീങ്ങിയ സൂചിക രാവിലത്തെ പകുതിയിൽ അധികം നേട്ടവും ഇല്ലാതെയാക്കി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 132 പോയിന്റുകൾ/0.85 ശതമാനം മുകളിലായി 15832 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. ഇന്ന് ഗ്യാപ്പ് അപ്പിൽ 498 പോയിന്റുകൾക്ക് മുകളിലായി 34126 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി സാവധാനം […]
പ്രധാനതലക്കെട്ടുകൾ Zomato: ക്വിക്ക് കൊമേഴ്‌സ് കമ്പനിയായ ബ്ലിങ്ക് കൊമേഴ്‌സിന്റെ 33,018 ഇക്വിറ്റി ഓഹരികൾ 4,447.48 കോടി രൂപയ്ക്ക് ഓൾ-സ്റ്റോക്ക് ഇടപാടിൽ ഏറ്റെടുക്കാൻ ബോർഡ് അംഗീകാരം നൽകിയതായി കമ്പനി എക്‌സ്‌ചേഞ്ചുകളെ അറിയിച്ചു. Dr Reddy’s Laboratories: യുഎസ് ആസ്ഥാനമായ എറ്റോൺ ഫാർമയുടെ ബ്രാൻഡഡ്, ജനറിക് ഇൻജക്‌ടബിൾ ഉൽപ്പന്ന പോർട്ട്‌ഫോളിയോ ഏറ്റെടുക്കുന്നതായി കമ്പനി പ്രഖ്യാപിച്ചു. CSB Bank: ബാങ്കിന്റെ പാർട്ട് ടൈം ചെയർപേഴ്സണായി ഭാമ കൃഷ്ണമൂർത്തിയെ ബോർഡ് നിയമിച്ചതായി ബിഎസ്ഇ ഫയലിംഗിൽ വ്യക്തമാക്കി. SIS: കമ്പനിയുടെ ഇക്വിറ്റി ഓഹരികൾ തിരികെ […]
ഇന്നത്തെ വിപണി വിശകലനം ഇന്ന് ഗ്യാപ്പ് അപ്പിൽ 100 പോയിന്റുകൾക്ക് മുകളിലായി 15657 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി അധികം ചാഞ്ചാട്ടത്തിന് വിധേയമായി കാണപ്പെട്ടില്ല. 100 പോയിന്റുകൾക്ക് ഉള്ളിൽ തന്നെയാണ് സൂചിക വ്യാപാരം നടത്തിയത്. ഇന്നലത്തെ പ്രതിബന്ധമായിരുന്ന 15630 ഇന്ന് സപ്പോർട്ടായി പ്രവർത്തിച്ചു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 142 പോയിന്റുകൾ/0.92 ശതമാനം മുകളിലായി 15699 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 33434 എന്ന താഴ്ന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി വശങ്ങളിലേക്കാണ് ഇന്ന് […]

Advertisement