പ്രധാനതലക്കെട്ടുകൾ

Tata Steel: ജൂണിലെ ഒന്നാം പാദത്തിൽ ടാറ്റാ സ്റ്റീലിന്റെ ഏകീകൃത അറ്റാദായം 9768.34 കോടി രൂപയായി രേഖപ്പെടുത്തി. പോയവർഷം ഇതേകാലയളവിൽ കമ്പനി 4648.13 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തിയിരുന്നു. 

Hero Motocorp: ജൂണിലെ ഒന്നാം പാദത്തിൽ ഹീറോ മോട്ടോകോർപ്പിന്റെ പ്രതിവർഷ ഏകീകൃത അറ്റാദായം നാല് മടങ്ങ്  വർദ്ധിച്ച് 265 കോടി രൂപയായി.

Vodafone Idea: കുടിശ്ശികയുമായി ബന്ധപ്പെട്ട കേസ് തള്ളിയതിന് പിന്നാലെ സൂപ്രീംകോടതിയിൽ വീണ്ടും പുനപരിശോധന ഹർജി സമർപ്പിച്ച് വിഐ.

Ashok Leyland: ജൂൺ പാദത്തിൽ കമ്പനി 282 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തി. പോയവർഷം ഇതേകാലയളവിൽ കമ്പനി 389 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തിയിരുന്നു. 

Coal India: ദീർഘകാല കരാറുകളിലൂടെ ഇന്ധനത്തിന്റെ വില വർദ്ധിപ്പിക്കാൻ കമ്പനി പദ്ധതിയിടുന്നു.

Tata Power: 50 മെഗാവാട്ടിന്റെ സോളാർ ഫോട്ടോവോൾട്ടെയ്ക്ക് പ്ലാന്റും 50 മെഗാവാട്ടിന്റെ  ബാറ്ററി എനർജി സ്റ്റോറേജ് സിസ്റ്റം പ്രോജക്റ്റും ലഡാക്കിലെ ലേയിൽ നിർമിക്കുന്നതിനായി ടാറ്റാ പവർ സോളാറിന് 386 കോടി രൂപയുടെ കരാർ ലഭിച്ചു.

Future: റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന് കമ്പനിയുടെ ആസ്തികൾ വിൽക്കുന്നത് പൂർണ്ണമായും നിർത്തിവയ്ക്കാൻ ആവശ്യപ്പെട്ട ഹെെക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിച്ച് കമ്പനി.

ഇന്നത്തെ പ്രധാന ക്യു 1 ഫലങ്ങൾ

  • Oil and Natural Gas Corporation
  • Grasim Industries
  • Apollo Hospitals
  • Indraprastha Gas
  • Hindustan Aeronautics
  • Petronet LNG
  • Indian Railway Finance Corporation
  • General Insurance Corporation of India

ഇന്നത്തെ വിപണി സാധ്യത

ഇന്നലെ ഗ്യാപ്പ് അപ്പിൽ 16300ന് മുകളിലായി വ്യാപാരം ആരംഭിച്ച നിഫ്റ്റി പെട്ടന്ന് തന്നെ 16300ന് താഴേക്ക് വീണു. എന്നാൽ ഇവിടെ നിന്നും തിരികെ കയറിയ സൂചിക 0.5 ശതമാനം നേട്ടത്തിൽ 16364 എന്ന നിലയിൽ വ്യാപാരം അവസാനിപ്പിച്ചു. കഴിഞ്ഞ ദിവസത്തെ വിപണി വിശേഷങ്ങൾ അറിയാൻ ലിങ്ക് സന്ദർശിക്കുക.

ബാങ്ക് നിഫ്റ്റി ദിവസം മുഴുവൻ അസ്ഥിരമായി കാണപ്പെട്ടു. 35800 എന്ന സപ്പോർട്ട് അനേകം തവണ രേഖപ്പെടുത്തിയ സൂചിക 36000ന് തൊട്ട് താഴെയായി വ്യാപാരം അവസാനിപ്പിച്ചു.

നിഫ്റ്റി ഐടി സൂചിക മികച്ച പ്രകടനം കാഴ്ചവച്ചു. മറ്റു മേഖലകളും മികച്ച രീതിയിൽ മുന്നോട്ട് പോയി.

യൂറോപ്യൻ, യുഎസ് വിപണികൾ പോസിറ്റീവായാണ് അടയ്ക്കപ്പെട്ടത്. FTSE മാത്രം നഷ്ടത്തിൽ അടച്ചു.യുഎസിലെ തൊഴിൽ രഹിതരുടെ കണക്കുകൾ ഗണ്യമായി കുറഞ്ഞു. ഇത് സമ്പദ് വ്യവസ്ഥ ശക്തമാകുന്നതിന്റെ സൂചനയാണ്. തൊഴിൽ രഹിത ആനുകൂല്യങ്ങൾ തേടുന്ന അമേരിക്കക്കാരുടെ എണ്ണം കഴിഞ്ഞ ആഴ്ച തുടർച്ചയായി മൂന്നാം തവണയാണ് കുറഞ്ഞത്.

ഏഷ്യൻ വിപണികൾ ഏറെയും 0.5 ശതമാനം നഷ്ടത്തിലാണുള്ളത്. യുഎസ്, യൂറോപ്യൻ ഫ്യൂച്ചറുകൾ ഫ്ലാറ്റായി നഷ്ടത്തിലാണ് കാണപ്പെടുന്നത്.

SGX NIFTY ഫ്ലാറ്റായി 16,374-ലാണ് വ്യാപാരം നടത്തുന്നത്. ഇത് ഇന്ത്യൻ വിപണിയിൽ ഒരു ഫ്ലാറ്റ് ഓപ്പണിംഗിനുള്ള സൂചന നൽകുന്നു.

16,340, 16,290, 16,200,16150  എന്നിവ നിഫ്റ്റിയുടെ സപ്പോർട്ടായി കാണാം. ഇപ്പോൾ സൂചികയിലെ എക്കാലത്തെയും ഉയർന്ന നിലകൾ എല്ലാം തന്നെ ശക്തമായ പ്രതിരോധം തീർത്തേക്കാം.

35,800 എന്നത് ബാങ്ക് നിഫ്റ്റിയുടെ സുപ്രധാന സപ്പോർട്ടാണ്. 35,500 അടുത്ത സപ്പോർട്ട് ആയി പരിഗണിക്കാം.

36,200-36,300 എന്നിവ  ബാങ്ക് നിഫ്റ്റിയുടെ പ്രതിരോധ മേഖലകളാണ്. 36,500-600 എന്നിവയും പ്രതിരോധമായി പരിഗണിക്കാം.വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (FIIs) 212 കോടി രൂപയുടെ ഓഹരികൾ വാങ്ങിയപ്പോൾ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (DIIs) ഇന്ത്യൻ   വിപണിയിൽ നിന്നും 307 കോടി രൂപയുടെ ഓഹരികൾ വാങ്ങികൂട്ടി.

നിഫ്റ്റിയിൽ കോൾ ഒഐയേക്കാൾ കൂടുതൽ പുട്ട് ഒഐ ഉള്ളതായി കാണാം. ഇത് വിപണി ഇന്ന് താഴേക്ക് വീഴാനുള്ള സാധ്യത പരിമിതമാണെന്ന് സൂചിപ്പിക്കുന്നു.

ഏഷ്യൻ വിപണികൾ ദുർബലമായതിനാൽ ഇന്ത്യൻ വിപണിയും ഇന്ന് ദുർബലമായേക്കാം. 16290 എന്ന സപ്പോർട്ട് തകർക്കപ്പെട്ടാൽ നിഫ്റ്റി അതിന്റെ കൺസോളിഡേഷൻ റേഞ്ചായ 16150- 16370ലേക്ക് എത്തിപ്പെട്ടേക്കും.

ബാങ്ക് നിഫ്റ്റി 35700 തകർത്ത് താഴേക്ക് നീങ്ങിയാൽ ബെയറിഷാണെന്ന് കരുതാം. 36350 തകർത്ത് മുകളിലേക്ക് നീങ്ങിയാൽ സൂചിക ബുള്ളിഷായേക്കും.

വിപണിയിൽ ഇന്നും ചാഞ്ചാട്ടം രൂക്ഷമായി തുടർന്നേക്കാം.

ലൈവ് മാർക്കറ്റ് വാർത്തകൾക്കും അറിയിപ്പുകൾക്കുമായി മാർക്കറ്റ്ഫീഡ് ആപ്പ് സന്ദർശിക്കുക. ശുഭദിനം.

അൾട്രാടെക് സിമന്റ് ക്യു 3 ഫലങ്ങൾ: അറ്റാദായം 8 ശതമാനം വർധിച്ച് 1,708 കോടി രൂപയായി ഡിസംബറിൽ അവസാനിച്ച പാദത്തിൽ അൾട്രാടെക് സിമന്റ് ലിമിറ്റഡിന്റെ ഏകീകൃത അറ്റാദായം 7.8 ശതമാനം വർധിച്ച് 1,708 കോടി രൂപയായി. മുൻ പാദത്തെ അപേക്ഷിച്ച് അറ്റാദായം 31% വർദ്ധിച്ചു. ഇതേ കാലയളവിൽ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം പ്രതിവർഷം 5.89% വർധിച്ച് ‍12,985 കോടി രൂപയായി. കമ്പനിയുടെ ആഭ്യന്തര സിമന്റ് വിൽപ്പന 13.2% വർധിച്ചു. അതേസമയം ബിർള വൈറ്റിന്റെ ശേഷി പ്രതിവർഷം 6.5 […]
ഇന്നത്തെ വിപണി വിശകലനം ഓക്ടോബർ 14ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിലയിൽ നേരിയ ലാഭത്തിൽ അടച്ച് നിഫ്റ്റി. 18246 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ഇന്ന് രൂക്ഷമായ ചാഞ്ചാട്ടത്തിന് വിധേയമായി. ആദ്യത്തെ കയറ്റത്തിനും ഇറക്കത്തിനും ശേഷം സൂചിക ലാഭത്തിൽ കാണപ്പെട്ടു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 52 പോയിന്റുകൾ/ 0.29 ശതമാനം മുകളിലായി 18308 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. ബാങ്ക് നിഫ്റ്റി 38269 എന്ന നിലയിൽ വ്യാപാരം ആരംഭിച്ചതിന് പിന്നാലെ ശക്തമായ മുന്നേറ്റം നടത്തിയെങ്കിലും […]
"എന്റെ പരമാവധി ശ്രമിച്ചിട്ടും ലാഭകരമായ ഒരു ബിസിനസ് മോഡൽ സൃഷ്ടിക്കുന്നതിൽ ഞാൻ പരാജയപ്പെട്ടു. ഞാൻ ഒരിക്കലും ആരെയും മനപ്പൂർവ്വം വഞ്ചിക്കുകയോ തെറ്റിദ്ധരിപ്പിക്കുകയോ ചെയ്തിട്ടില്ല. ഒരു സംരംഭകനെന്ന നിലയിൽ ഞാൻ പരാജയപ്പെട്ടു." കത്തിൽ സിദ്ധാർത്ഥ കുറിച്ചു.

Advertisement