ഒന്നാം പാദത്തിൽ അവന്യൂ സൂപ്പർമാർട്ട്സിന്റെ പ്രതിവർഷ വരുമാനം 31.27 ശതമാനം വർദ്ധനവ് രേഖപ്പെടുത്തി

ജൂണിലെ ഒന്നാം പാദത്തിൽ അവന്യൂ സൂപ്പർമാർട്ട്സിന്റെ പ്രതിവർഷ ഏകീകൃത വരുമാനം 31.27 ശതമാനം വർദ്ധിച്ച് 5031.75 കോടി രൂപയായി. പോയവർഷം ഇതേകാലയളവിൽ കമ്പനിയുടെ വരുമാനം 3833.23 കോടി രൂപയായിരുന്നു. 2021 ജൂൺ 30 അവസാനം വരെയുള്ള മൊത്തം സ്റ്റോറുകളുടെ എണ്ണം 238 ആണ്.

സൊമാറ്റോയുടെ 8250 കോടി രൂപയുടെ ഐപിഒക്ക് അനുമതി നൽകി സെബി

സൊമാറ്റോയുടെ 8250 കോടി രൂപയുടെ ഐപിഒക്ക് അനുമതി നൽകി സെബി. 7,500 കോടി രൂപ വിലമതിക്കുന്ന പുതിയ ഇക്വിറ്റി ഷെയറുകളും കമ്പനിയുടെ ആദ്യകാല നിക്ഷേപകരായ ഇൻഫോ എഡ്ജ് ഇന്ത്യ ലിമിറ്റഡിന്റെ 750 കോടിയുടെ ഓഹരികളും വിൽപ്പനയ്ക്ക് എത്തിക്കും. ഐ‌പി‌ഒ വഴി ലഭിക്കുന്ന പണത്തിൽ നിന്നും 5,625 കോടി രൂപ ജൈവ, അസ്ഥിര വളർച്ചാ സംരംഭങ്ങൾക്ക് ധനസഹായം നൽകാനായി കമ്പനി ഉപയോഗിക്കും.

ആൽപൈൻ കമ്പനിയുമായി സംയുക്ത സംരംഭത്തിൽ ഏർപ്പെട്ട്  ലുമാക്സ് ഓട്ടോ

ഇലക്ട്രിക് ഭാഗങ്ങൾക്കായി ആൽപൈൻ കമ്പനിയുമായി സംയുക്ത സംരംഭത്തിൽ ഏർപ്പെട്ട്  ലുമാക്സ് ഓട്ടോ. ഇലക്ട്രോണിക് ഉപകരണങ്ങളും ഘടകങ്ങളും നിർമിക്കുന്നതിനും വിൽക്കുന്നതിനുമായി 50:50 എന്ന അനുപാതത്തിലാണ് ഇരുകമ്പനികളും തമ്മിൽ ധാരണയായത്. ഷിഫ്റ്ററുകൾ, ടെലിമാറ്റിക്സ്, ആന്റിന, ഇരുചക്ര വാഹന ചേസിസ്, സീറ്റ് സ്ട്രക്ചറുകൾ തുടങ്ങിയവയുടെ മുൻനിര നിർമാതാക്കളാണ് ലുമാക്സ് ഓട്ടോ ടെക്നോളജീസ്.

എച്ച്എസ്എംഎസ്, ടി‌എസ്‌എം‌എൽ എന്നിവയുടെ ഓഹരി അനുബന്ധ സ്ഥാപനങ്ങൾക്ക് കൈമാറി ടാറ്റാ സ്റ്റീൽ

ടാറ്റാ സ്റ്റീൽ ലിമിറ്റഡ് ഹിമാലയ സ്റ്റീൽ മിൽ സർവീസസ് പ്രൈവറ്റ് ലിമിറ്റഡിലെ 26 ശതമാനം ഓഹരി അനുബന്ധ സ്ഥാപനമായ ടാറ്റാ സ്റ്റീൽ യൂട്ടിലിറ്റീസ്, ഇൻഫ്രാസ്ട്രക്ചർ സർവീസസിലേക്ക്  മാറ്റുന്നതായി  പ്രഖ്യാപിച്ചു. ഇതിനൊപ്പം  ടാറ്റാ സ്റ്റീൽ & അഡ്വാൻസ്ഡ് മെറ്റീരിയൽസ് ലിമിറ്റഡിലെ 100 ശതമാനം ഓഹരി മറ്റൊരു അനുബന്ധ സ്ഥാപനത്തിന്  കൈമാറി.

സൂരത്തിൽ സ്ഥിതിചെയ്യുന്ന സൂരത് ലിഗ്നൈറ്റ് പവർ പ്ലാന്റിന്റെ  യൂണിറ്റ് -2 പുനസ്ഥാപിക്കാൻ ഒരുങ്ങി  ഗുജറാത്ത്  ഇൻഡസ്ട്രീസ് 

ഗുജറാത്തിലെ സൂരത്തിൽ സ്ഥിതിചെയ്യുന്ന സൂരത് ലിഗ്നൈറ്റ് പവർ പ്ലാന്റിന്റെ  യൂണിറ്റ് -2 പുനസ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ച് ഗുജറാത്ത്  ഇൻഡസ്ട്രീസ് പവർ കമ്പനി ലിമിറ്റഡ്. എസ്‌എൽ‌പി‌പിയിൽ കമ്പനി 4×125 മെഗാവാട്ട് വൈദ്യുതി നിലയം പ്രവർത്തിപ്പിക്കുന്നു.

സി‌എസ്‌ബി ബാങ്കിന്റെ നിക്ഷേപം 14 ശതമാനം വളർച്ച കെെവരിച്ചു

ജൂണിലെ ഒന്നാം പാദത്തിൽ സി‌എസ്‌ബി ബാങ്കിന്റെ പ്രതിവർഷ നിക്ഷേപം 14.17 ശതമാനം വർദ്ധിച്ച് 18652.80 കോടി രൂപയായി. കറന്റ്, സേവിംഗ്സ് അക്കൌണ്ട് നിക്ഷേപം 7.95 ശതമാനം വർദ്ധിച്ച് 6,171.71 കോടി രൂപയായി. ഇതേകാലയളവിൽ ബാങ്കിന്റെ  മൊത്തം അഡ്വാൻസ് 23.71 ശതമാനം ഉയർന്ന് 14,146 കോടി രൂപയായി.

വിശാഖപട്ടണത്ത് പരിസ്ഥിതി പരീക്ഷണ കേന്ദ്രം ആരംഭിക്കാൻ ഒരുങ്ങി ഭാരത് ഡൈനാമിക്സ്

വിശാഖപട്ടണത്ത് ആദ്യമായി പരിസ്ഥിതി പരീക്ഷണ കേന്ദ്രം ആരംഭിക്കാൻ ഒരുങ്ങി ഭാരത് ഡൈനാമിക്സ് ലിമിറ്റഡ്. ഈസ്റ്റേൺ നേവൽ കമാൻഡിലെ ചീഫ് ഓഫ് സ്റ്റാഫ് വൈസ് അഡ്മിറൽ ബിസ്വാജിത് ദാസ് ഗുപ്ത ബിഡിഎല്ലിന്റെ വിശാഖപട്ടണം ഇടിഎഫ് യൂണിറ്റ് സ്ഥാപിക്കുന്നതിനായി തറക്കല്ലിട്ടു.

കോവാക്സിൻ 77.8 ശതമാനം ഫലപ്രദമെന്ന് ഭാരത് ബയോടെക്ക്

ഭാരത് ബയോടെക് ഐസിഎംആര്‍ സഹകരണത്തില്‍ വികസിപ്പിച്ച കോവാക്‌സിന്‍ കൊവിഡിനെതിരെ 77.8 ശതമാനം ഫലപ്രദമെന്ന് കണ്ടെത്തി. വാക്സിൻ ഡെല്‍റ്റ വകഭേദത്തിനെതിരെ 65.2 ശതമാനവും ഫലപ്രദമാണെന്ന് ഭാരത് ബയോടെക് വ്യക്തമാക്കി.

അൾട്രാടെക് സിമന്റ് ക്യു 3 ഫലങ്ങൾ: അറ്റാദായം 8 ശതമാനം വർധിച്ച് 1,708 കോടി രൂപയായി ഡിസംബറിൽ അവസാനിച്ച പാദത്തിൽ അൾട്രാടെക് സിമന്റ് ലിമിറ്റഡിന്റെ ഏകീകൃത അറ്റാദായം 7.8 ശതമാനം വർധിച്ച് 1,708 കോടി രൂപയായി. മുൻ പാദത്തെ അപേക്ഷിച്ച് അറ്റാദായം 31% വർദ്ധിച്ചു. ഇതേ കാലയളവിൽ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം പ്രതിവർഷം 5.89% വർധിച്ച് ‍12,985 കോടി രൂപയായി. കമ്പനിയുടെ ആഭ്യന്തര സിമന്റ് വിൽപ്പന 13.2% വർധിച്ചു. അതേസമയം ബിർള വൈറ്റിന്റെ ശേഷി പ്രതിവർഷം 6.5 […]
ഇന്നത്തെ വിപണി വിശകലനം ഓക്ടോബർ 14ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിലയിൽ നേരിയ ലാഭത്തിൽ അടച്ച് നിഫ്റ്റി. 18246 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ഇന്ന് രൂക്ഷമായ ചാഞ്ചാട്ടത്തിന് വിധേയമായി. ആദ്യത്തെ കയറ്റത്തിനും ഇറക്കത്തിനും ശേഷം സൂചിക ലാഭത്തിൽ കാണപ്പെട്ടു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 52 പോയിന്റുകൾ/ 0.29 ശതമാനം മുകളിലായി 18308 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. ബാങ്ക് നിഫ്റ്റി 38269 എന്ന നിലയിൽ വ്യാപാരം ആരംഭിച്ചതിന് പിന്നാലെ ശക്തമായ മുന്നേറ്റം നടത്തിയെങ്കിലും […]
"എന്റെ പരമാവധി ശ്രമിച്ചിട്ടും ലാഭകരമായ ഒരു ബിസിനസ് മോഡൽ സൃഷ്ടിക്കുന്നതിൽ ഞാൻ പരാജയപ്പെട്ടു. ഞാൻ ഒരിക്കലും ആരെയും മനപ്പൂർവ്വം വഞ്ചിക്കുകയോ തെറ്റിദ്ധരിപ്പിക്കുകയോ ചെയ്തിട്ടില്ല. ഒരു സംരംഭകനെന്ന നിലയിൽ ഞാൻ പരാജയപ്പെട്ടു." കത്തിൽ സിദ്ധാർത്ഥ കുറിച്ചു.

Advertisement