അവന്യൂ സൂപ്പർമാർട്ട്സ് ക്യു 1 ഫലം, അറ്റാദായം 132 ശതമാനം വർദ്ധിച്ച് 115 കോടി രൂപയായി

ജൂണിലെ ഒന്നാം പാദത്തിൽ അവന്യൂ സൂപ്പർമാർട്ട്സിന്റെ പ്രതിവർഷ അറ്റാദായം 132 ശതമാനം വർദ്ധിച്ച് 115 കോടി രൂപയായി. ഇതേകാലയളവിൽ കമ്പനിയുടെ മൊത്തം വരുമാനം 31.3 ശതമാനം ഉയർന്ന് 5032 കോടി രൂപയായി. മുൻ പാദത്തെ അപേക്ഷിച്ച് അറ്റാദായം 73.5 ശതമാനവും വരുമാനം 31 ശതമാനവും ഇടിഞ്ഞു. 

കാറുകളുടെ വില ഒരു ലക്ഷം രൂപ വരെ വർദ്ധിപ്പിച്ച് മഹീന്ദ്ര

കാറുകളുടെ വില വർദ്ധിപ്പിച്ച് മഹീന്ദ്ര ആൻഡ് മഹീന്ദ്ര. തിരഞ്ഞെടുത്ത മോഡലുകൾക്ക് ഒരു ലക്ഷം രൂപ വരെ വില വർദ്ധിപ്പിച്ചേക്കും. എക്സ് യു വി 500 ന്റെ വില 2,912 രൂപയിൽ നിന്ന് 3,188 രൂപയായി ഉയർന്നു. ഈ വർഷം ഇത് മൂന്നാം തവണയാണ് കമ്പനി വാഹനങ്ങളുടെ വില വർദ്ധിപ്പിക്കുന്നത്.

മൊബിക്വിക് പ്രാരംഭ ഓഹരി വിൽപ്പനയ്ക്ക് ഒരുങ്ങുന്നതായി റിപ്പോർട്ട്

പ്രാരംഭ ഓഹരി വിൽപ്പനയിലൂടെ 250-300 ഡോളർ സമാഹരിക്കാൻ മൊബിക്വിക് ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. ഇതിനായി ഒരാഴ്ചയ്ക്ക് അകം കമ്പനി സെബിക്ക് അപേക്ഷ സമർപ്പിച്ചേക്കും. ബ്ലൂംബെർഗാണ് ഇത് സംബന്ധിച്ച റിപ്പോർട്ട് പുറത്തുവിട്ടത്.

2022 ഓടെ നാൽപ്പതിനായിരം ജീവനക്കാരെ പുതുതായി നിയമിക്കുമെന്ന് ടിസിഎസ്

ഇന്ത്യയിലുടനീളമുള്ള ക്യാമ്പസുകളിൽ നിന്ന് 40,000 ത്തിലധികം പേരെ പുതുതായി നിയമിക്കുമെന്ന് പ്രഖ്യാപിച്ച് ടാറ്റാ കൺസൾട്ടൻസി സർവീസസ്. പോയവർഷം 40,000 ബിരുദധാരികളെ കമ്പനി ക്യാമ്പസുകളിൽ നിന്നും നിയമിച്ചിരുന്നു. നിലവിൽ 5 ലക്ഷത്തിൽ അധികം ജീവനക്കാരാണ് കമ്പനിയിലുള്ളത്.

യൂണികെമിന്റെ  സിറ്റാഗ്ലിപ്റ്റിൻ ഗുളികകൾക്ക് അനുമതി നൽകി യുഎസ്എഫ്ഡിഎ

യൂണികെം ലാബ്സിന്റെ  പുതിയ സിറ്റാഗ്ലിപ്റ്റിൻ ഗുളികകൾക്ക് യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്റെ അനുമതി ലഭിച്ചു. ടൈപ്പ് -2 പ്രമേഹമുള്ള മുതിർന്നവരിൽ ഗ്ലൈസെമിക് നിയന്ത്രണം മെച്ചപ്പെടുത്തുന്നതിനാണ് മരുന്ന് ഉപയോഗിക്കുക. യൂണികെമിന്റെ ഗോവയിലെ ലാബിൽ മരുന്ന് നിർമിക്കും.

പുതിയ പദ്ധതികൾക്കായി 1 ബില്യൺ ഡോളർ നിക്ഷേപിക്കാൻ ഒരുങ്ങി ഗോദ്‌റെജ് പ്രോപ്പർട്ടീസ്

പുതിയ പദ്ധതികൾക്കായി ഒരു ബില്യൺ ഡോളർ നിക്ഷേപിക്കുമെന്ന്
പ്രഖ്യാപിച്ച് ഗോദ്‌റെജ് പ്രോപ്പർട്ടീസിന്റെ എക്സിക്യൂട്ടീവ് ചെയർമാൻ. മൂല്യത്തിലും വിൽപ്പനയുടെ വ്യാപ്തിയിലും ഇന്ത്യയിലെ ഏറ്റവും വലിയ ഡവലപ്പർ ഗോദ്‌റെജ് പ്രോപ്പർട്ടീസ് ആണെന്നും അദ്ദേഹം പറഞ്ഞു. 2021 സാമ്പത്തിക വർഷം കമ്പനിയുടെ സെയിൽസ് ബുക്കിംഗ് 14 ശതമാനം വർദ്ധിച്ച് 6725 കോടി രൂപയായി രേഖപ്പെടുത്തി.

3 ബില്യൺ ഡോളർ സമാഹരിക്കാൻ അപ്പോളോ ഗ്ലോബലുമായി ചർച്ച നടത്തി വോഡഫോൺ ഐഡിയ

അടുത്ത മൂന്ന് മാസത്തേക്കായി 3 ബില്യൺ ഡോളർ സമാഹരിക്കാൻ അപ്പോളോ ഗ്ലോബലുമായി ചർച്ച നടത്തി വോഡഫോൺ ഐഡിയ. ഇതിലൂടെ ലഭിക്കുന്ന പണം ഉപയോഗിച്ച് എജിആർ കുടിശ്ശിക വീട്ടാനാണ് ടെലികോം കമ്പനി ലക്ഷ്യമിടുന്നത്. 

ജൂണിൽ രാജ്യത്തെ ഇന്ധന ആവശ്യകത ഉയർന്നു

മേയില്‍ ഒന്‍പത് മാസത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് ഇടിഞ്ഞ ഇന്ധന ആവശ്യകത ജൂണില്‍ വീണ്ടും ഉയർന്നു. മെയ് മാസത്തെ അപേക്ഷിച്ച്  ജൂണിൽ  ഇന്ധന ഉപഭോഗം 8 ശതമാനം ഉയർന്ന് 16.33 ദശലക്ഷം ടണ്ണായി. പെട്രോൾ വിൽപ്പന 2.4 മെട്രിക് ടണ്ണായി ഉയർന്നു. അതേസമയം, ഡീസലിന്റെ മൊത്തം വിൽ‌പന 12 ശതമാനം ഉയർന്ന്‌ 6.2 മെട്രിക് ടണ്ണായി.

ഇന്നത്തെ വിപണി വിശകലനം ഓക്ടോബർ 14ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിലയിൽ നേരിയ ലാഭത്തിൽ അടച്ച് നിഫ്റ്റി. 18246 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ഇന്ന് രൂക്ഷമായ ചാഞ്ചാട്ടത്തിന് വിധേയമായി. ആദ്യത്തെ കയറ്റത്തിനും ഇറക്കത്തിനും ശേഷം സൂചിക ലാഭത്തിൽ കാണപ്പെട്ടു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 52 പോയിന്റുകൾ/ 0.29 ശതമാനം മുകളിലായി 18308 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. ബാങ്ക് നിഫ്റ്റി 38269 എന്ന നിലയിൽ വ്യാപാരം ആരംഭിച്ചതിന് പിന്നാലെ ശക്തമായ മുന്നേറ്റം നടത്തിയെങ്കിലും […]
"എന്റെ പരമാവധി ശ്രമിച്ചിട്ടും ലാഭകരമായ ഒരു ബിസിനസ് മോഡൽ സൃഷ്ടിക്കുന്നതിൽ ഞാൻ പരാജയപ്പെട്ടു. ഞാൻ ഒരിക്കലും ആരെയും മനപ്പൂർവ്വം വഞ്ചിക്കുകയോ തെറ്റിദ്ധരിപ്പിക്കുകയോ ചെയ്തിട്ടില്ല. ഒരു സംരംഭകനെന്ന നിലയിൽ ഞാൻ പരാജയപ്പെട്ടു." കത്തിൽ സിദ്ധാർത്ഥ കുറിച്ചു.
പ്രധാനതലക്കെട്ടുകൾ HCL Technologies: 42.5 മില്യൺ ഡോളറിന് ഹംഗേറിയൻ ഡാറ്റാ എഞ്ചിനീയറിംഗ് സേവന കമ്പനിയായ സ്റ്റാർഷെമയെ ഏറ്റെടുക്കുന്നതിനുള്ള കരാറിൽ കമ്പനി ഒപ്പുവച്ചു. 2022 മാർച്ചോടെ ഏറ്റെടുക്കൽ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. Hero Motocorp: ആതർ എനർജിയിൽ കമ്പനി 420 കോടി രൂപ വരെ കൂടുതൽ നിക്ഷേപിക്കും. ഇതോടെ ഏതറിലെ ഹീറോ മോട്ടോകോർപ്പിന്റെ ഓഹരി പങ്കാളിത്തം നിലവിലെ 34.8 ശതമാനത്തിൽ നിന്ന് വർദ്ധിക്കും. Maruti Suzuki: ശനിയാഴ്ച മുതൽ ശരാശരി 1.7 ശതമാനം വില വർദ്ധിപ്പിച്ച് കമ്പനി. PVR: ആന്ധ്രാപ്രദേശിൽ […]

Advertisement