വിപണി വിശകലനം

15,064 എന്ന ഗ്യാപ്പ് അപ്പിൽ തുറന്ന നിഫ്റ്റി പ്രതീക്ഷിച്ച പോലെ തന്നെ 15000ൽ ശക്തമായ സപ്പോർട്ടെടുത്ത് നിലകൊണ്ടു. നിഷ്പ്രയാസം 15,100 മറികടന്ന സൂചക 15130ൽ ശക്തമായ പ്രതിരോധം (resistance) തീർത്തു.   ഉച്ചയോടെ നിഫ്റ്റി ദിവസത്തെ  ഉയർന്ന നിലകെെവരിച്ചു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 203 പോയിന്റ് മുകളിലായി 15127 എന്ന നിലയിൽ സൂചിക വ്യാപാരം അവസാനിപ്പിച്ചു.

ഗ്യാപ്പ് അപ്പിൽ തുറന്ന ബാങ്ക് നിഫ്റ്റിയിൽ ആദ്യം തന്നെ ഒരു ചുവന്ന കാൻഡിൽ പ്രത്യക്ഷപെട്ടു. ഇതേതുടർന്ന് സൂചികയ്ക്ക് വെള്ളിയാഴ്ചത്തെ ഉയർന്ന നിലമറികടക്കാനായില്ല. 36450ൽ ശക്തമായ പ്രതിരോധം (resistance) തീർത്ത സൂചിക പിന്നീട് 36000-ത്തിന് താഴേക്ക് കൂപ്പുകുത്തി. തുടർന്ന സൂചിക  35983 എന്ന നിലയിൽ വ്യാപാരം അവസാനിപ്പിച്ചു. ജനുവരി 29-ന് ശേഷം ആദ്യമായാണ് ബാങ്ക് നിഫ്റ്റിയിൽ ചുവന്ന കാൻഡിൽ കാണപ്പെടുന്നത്.

ഐടി, റിയൽറ്റി എന്നീ മേഖലയ്ക്ക് പിന്നാലെ   നിഫ്റ്റി ഓട്ടോ, മെറ്റൽസ് എന്നിവ ഇന്ന് മികച്ച പ്രകടനം കാഴ്ചവച്ചു. അതേസമയം കഴിഞ്ഞ ദിവസങ്ങളിലെ തുടർച്ചയായ നേട്ടത്തിന് ശേഷം പി.എസ്.യു ബാങ്കുകൾ  ഇന്ന് 1 ശതമാനം ഇടിവ്  രേഖപ്പെടുത്തി.

ഏഷ്യൻ വിപണികൾ എല്ലാം തന്നെ പച്ച നിറത്തിലാണ് അടയ്ക്കപെട്ടിട്ടുള്ളത്. യൂറോപ്യൻ മാർക്കറ്റുകളും ലാഭത്തിലാണ് വ്യാപാരം നടത്തുന്നത്. 

നിർണായക വാർത്തകൾ

Mahindra & Mahindra- യുടെ ഓഹരികൾ ഇന്ന് മികച്ച പ്രകടനം കാഴ്ചവച്ച് അപ്പർ സർക്യൂട്ട് (UC) രേഖപ്പെടുത്തി.  ഇതിനൊപ്പം ആഗോള തലത്തിൽ  ഇലക്ട്രിക് ത്രീവീലറുകൾ എത്തിക്കുന്നതിനായി  ആമസോൺ മഹീന്ദ്രയുമായി ചർച്ചകൾ നടത്തുന്നുവെന്ന റിപ്പോർട്ടും പുറത്തുവന്നിരുന്നു. ഇതോടെ കമ്പനിയുടെ ഓഹരി വില ഇന്ന് 7.39 ശതമാനമാണ് ഉയർന്നത്.

ചെെനയിൽ പാസഞ്ചർ വാഹനങ്ങളുടെ ഉയർന്ന വിൽപ്പന റിപ്പോർട്ട് ചെയ്തതിന് പിന്നാലെ Tata Motors ഓഹരികൾ ഇന്നും കുതിച്ചുയർന്നു.  ജാഗ്വാർ ലാൻഡ് റോവറിന് ചെെനയിൽ നല്ല  വിപണിയാണുള്ളത്. അതേസമയം ജാഗ്വാർ ഐ-പേസ് ഇലക്ട്രിക് കാറുകൾ ഇന്ത്യൻ വിപണിയിൽ എത്തിക്കുമെന്നും കമ്പനി പറഞ്ഞു.

ക്യൂ 3 ഫലം പുറത്തുവന്നതിന് പിന്നാലെ Godrej Consumer Products- സിന്റെ ഓഹരികൾ നിലംപതിച്ചു. പ്രതിവർഷ  ലാഭം 12.8 ശതമാനം ഉയർന്ന് 502 കോടി രൂപയായി. വരുമാനം 10 ശതമാനം ഉയന്നു.

നിഫ്റ്റി ഓട്ടോയിലെ എല്ലാ ഓഹരികളും ഇന്ന് പച്ച നിറത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. Bajaj Auto മാത്രം ഫ്ലാറ്റായിട്ടാണ് അടയ്ക്കപ്പെട്ടത്. ഓട്ടോ അനുബന്ധ ഓഹരികളായ  Mothersumi, BharatForge എന്നീ ഓഹരികളും ഇന്ന് 4 ശതമാനത്തിലേറെ  നേട്ടം കെെവരിച്ചു.

സംസ്ഥാനത്ത്   ഇലക്ട്രിക് ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കാൻ ഡൽഹി  സർക്കാർ കരാർ നൽകിയതിന് പിന്നാലെ ബാറ്ററി ഓഹരികളായ Exide India, Amaraja Batteries എന്നിവ നേട്ടം കെെവരിച്ചു.  Tata Chemicals, Tata Power എന്നീ ഓഹരികളും ഇന്ന് 2 ശതമാനം നേട്ടം കെെവരിച്ചു.

കാർബൺ, ഗ്രാഫൈറ്റ്  എന്നിവ നിർമ്മിക്കുന്ന  കമ്പനികളായ HEG 10 ശതമാനവും Graphite India 20 ശതമാനവും നേട്ടം കെെവരിച്ചു. ലിഥിയം അയൺ ബാറ്ററികളിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന വസ്തുക്കളിൽ ഗ്രാഫൈറ്റ് വസ്തുക്കളും അവശേഷിക്കുന്നു. ഇത് ഇലക്ട്രിക് വെഹിക്കിൾ റാലിയുടെ ഭാഗമാണ്.

Titan, Voltas ഉൾപ്പെടെ  ടാറ്റാ കുടുംബത്തിലെ എല്ലാ ഓഹരികളും ഇന്ന് മികച്ച പ്രകടനം കാഴ്ചവച്ചു.  Tata Communications-ന് നേട്ടം കൊയ്യാനായില്ല. Tata Sons ഓഹരികൾ തിരികെ വാങ്ങുന്നുവെന്ന റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെയാണ് ഓഹരി വിലയിൽ ഉയർച്ചയുണ്ടായത്.

LTI ഒഴികെ എല്ലാ  ഐടി ഓഹരികളും  മികച്ച പ്രകടനം കാഴ്ചവച്ചു.  Coforge, MphasisMindtree, Infy എന്നിവയ്ക്ക് പിന്നാലെ Info Edge 5 ശതമാനത്തിന് മുകളിൽ നേട്ടം കെെവരിച്ചു.

വിപണി മുന്നിലേക്ക് 

കഴിഞ്ഞ ആഴ്ച ശാന്തമായി നിലകൊണ്ടിരുന്ന ഓട്ടോ, ഐടി മേഖലകൾ  ഇന്ന് മികച്ച പ്രകടനം കാഴ്ചവച്ചു. റിലയൻസ് ഇന്ന് നിഫ്റ്റിക്ക്   20  പോയിന്റുകൾ നേടികൊടുത്തു. നിഫ്റ്റി 50യിലെ 40 ഓഹരികളും ഇന്ന് പച്ച നിറത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

ICICI Bank -ന്റെ മികച്ച പ്രകടനം ഇന്ന് ബാങ്ക് നിഫ്റ്റിക്ക് വളരെ വലിയ സംഭാവനയാണ് നൽകിയത്. എന്നാൽ Infosys ഓഹരികളിലുണ്ടായ കുതിച്ചുകയറ്റം നിഫ്റ്റിക്ക് മുൻതൂക്കം നൽകി. വിപണി സഹായിച്ചാൽ ലാർജ് കാപിറ്റൽ ഐടി ഓഹരികളിൽ വരും ദിവസങ്ങളിൽ വൻകുതിപ്പുകൾ ഉണ്ടായേക്കാം.

എക്കാലത്തേയും ഉയർന്ന നിലമറികടന്ന് കൊണ്ട്  തുടർച്ചയായ  ആറാം ദിവസവും നിഫ്റ്റി പച്ച നിറത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. 15000,14800,14400 എന്നിവ വരും ദിവസങ്ങളിൽ ശക്തമായ ഒരു സപ്പോർട്ടായി കാണപ്പെടും. ആഗോള വിപണിയിലെ റാലി തുടർന്നാൽ ഉടൻ തന്നെ നിഫ്റ്റി 15500 മറികടന്നേക്കും. 

ഏവരും രാത്രിയിലെ സ്റ്റോക്ക് മാർക്കറ്റ് ഷോയിൽ പങ്കെടുക്കുമെന്നും അതിലൂടെ മികച്ച സ്റ്റോക്കുകൾ കണ്ടെത്തുമെന്നും പ്രതീക്ഷിക്കുന്നു.

ഇന്നത്തെ വിപണി വിശകലനം ഇന്ന് 17401 എന്ന നിലയിൽ ഫ്ലാറ്റായി വ്യാപാരം ആരംഭിച്ച നിഫ്റ്റി 1740-500ന് അടുത്തായി പ്രതിബന്ധം നേരിട്ടു. പിന്നീട് ലളിതമായി ഇത് മറികടന്ന സൂചിക മുന്നേറ്റം നടത്തി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 127 പോയിന്റുകൾ/0.73 ശതമാനം മുകളിലായി 17525 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 37847 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി താഴേക്ക് നീങ്ങി. ശേഷം 37700ൽ ശക്തമായ സപ്പോർട്ട് എടുത്ത സൂചിക ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും 1.65 […]
പ്രധാനതലക്കെട്ടുകൾ State Bank of India: ജൂൺ പാദത്തിൽ കമ്പനിയുടെ അറ്റാദായം 6.70 ശതമാനം ഇടിഞ്ഞ് 6068 കോടി രൂപയായി. നികുതിക്ക് ശേഷമുള്ള ലാഭം എന്നത് മുൻ പാദത്തിൽ 6504 കോടി രൂപയായിരുന്നു.Titan: ജൂൺ പാദത്തിൽ അറ്റാദായം മൂന്ന് മടങ്ങ് വർദ്ധിച്ച് 790 കോടി രൂപയായി. Tata Motors: ഫോർഡ് ഇന്ത്യയുടെ സാനന്ദ് ആസ്ഥാനമായുള്ള നിർമ്മാണ പ്ലാന്റ് 725.7 കോടി രൂപയ്ക്ക് ഏറ്റെടുക്കാൻ കമ്പനിയുടെ അനുബന്ധ സ്ഥാപനം കരാറിൽ ഒപ്പുവച്ചു. Marico: ജൂൺ പാദത്തിൽ കമ്പനിയുടെ ഏകീകൃത […]
ഇന്നത്തെ വിപണി വിശകലനം ഇന്ന് 17423 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി 4 മണിക്കൂറോളം അസ്ഥിരമായി നിന്നു. ശേഷം താഴേക്ക് വീണ സൂചിക 17350ൽ സപ്പോർട്ട് രേഖപ്പെടുത്തി.തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 15 പോയിന്റുകൾ/0.09 ശതമാനം മുകളിലായി 17397 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 37868 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി താഴേക്ക് നീങ്ങി. ശേഷം 38150 ശക്തമായ സപ്പോർട്ട് ആയി മാറി. ഇവിടെ നിന്നും തിരികെ കയറിയ സൂചിക നേരിയ നേട്ടം […]

Advertisement