ആസ്ട്ര കോവിഡ് വാക്സിൻ ഗർഭിണികളിലും സുരക്ഷിതം

ആസ്ട്ര സെനകയുടെ കോവിഡ് -19 വാക്സിൻ ഗർഭകാലത്തെയോ ​ഗർഭിണി ആവാനുള്ള സാധ്യതയെയോ പ്രതികൂലമായി ബാധിക്കുന്നില്ലെന്ന് പഠനങ്ങൾ.​ ഒരു കൂട്ടം ​ഗർഭിണികളിൽ നടത്തിയ പഠനമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. വാക്സിൻ എടുത്തവരിലും പ്ലാസിബോ ഗ്രൂപ്പിൽപെട്ടവരിലും ഗർഭം അലസാനുള്ള സാധ്യത ഏകദേശം തുല്യമാണ്. മാത്രമല്ല നവജാതശിശു മരണങ്ങളോ ഇത്തരത്തിൽ രേഖപ്പെടുത്തിയിട്ടില്ലെന്ന് ലാൻസെറ്റ് മെഡിക്കൽ ജേണലിൽ വ്യാഴാഴ്ച അവസാനം പ്രസിദ്ധീകരിച്ച ഫലങ്ങൾ ചൂണ്ടിക്കാട്ടുന്നു.

‌യുഎസ് മാർക്കറ്റുകൾ വെട്ടിക്കുറച്ചു; ട്രേഡിൽ 20% സ്നാപ്പ് ഫാൾസ്

ആഴ്ചയിലെ അവസാന ദിവസം ചാഞ്ചാട്ടത്തോടെ നീങ്ങി യുഎസ് വിപണിയിലെ ഓഹരികൾ. കോർപ്പറേറ്റ് ഫലങ്ങൾ നിരാശ നൽകിയതോടെ ടെക് കമ്പനികളും വീണു‌. എസ്&പി ചാഞ്ചാട്ടത്തോടെ നീങ്ങുകയും സ്നാപ്ചാറ്റിന്റെ മാതൃ കമ്പനി 22%ഇടിവ് രേഖപ്പെടുത്തിയതോടെ നാസ്ഡാക്ക് വീഴുകയും ചെയ്തു. ഫേസ്ബുക്ക്, ട്വിറ്റർ എന്നിവയുൾപ്പെടെ ടെക് ലോകത്തിലെ ഭീമൻമാരും കുത്തനെ വീഴ്ച രേഖപ്പെടുത്തി. ആപ്പിൾ, ഫെയ്സ്ബുക്ക്, ഗൂഗിൾ ഉടമയായ ആൽഫബെറ്റ്, പിന്ററസ്റ്റ്, ട്വിറ്റർ എന്നിവയുൾപ്പെടെയുള്ളവരുടെ നയപരമായ മാറ്റങ്ങൾ കാരണം പരസ്യ ചെലവുകൾ വർദ്ധിച്ചെന്ന് പറഞ്ഞ സ്നാപ്പിൽ നിന്നുള്ള പാദ ഫലങ്ങളും നിരാശാജനകമാണ്.

സ്റ്റോക്സ് യൂറോപ്പ് 0.72% ഉയർന്നു
ഡൗ ജോൺസ് 0.41% ഉയർന്നു
നാസ്ഡാക്ക് 0.18% കുറഞ്ഞു

ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ച് Q3 അപ്ഡേറ്റ്

സെപ്റ്റംബറിൽ അവസാനിച്ച മൂന്നാം പാദത്തിൽ മൊത്തം വരുമാനം 1.78 ബില്യൺ പൗണ്ടായി (18,544 കോടി രൂപ) ഉയർന്നതായി ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ച് വെള്ളിയാഴ്ച പറഞ്ഞു. ഒരു വർഷം മുമ്പ് ഇത് 1.75 ബില്യൺ പൗണ്ടായിരുന്നു. ഡാറ്റാ പ്ലാറ്റ്ഫോം റെഫിനിറ്റീവുമായുള്ള കൂടിച്ചേരലിലൂടെ ചെലവ് ലാഭിക്കാനാണ് ശ്രമിക്കുന്നതെന്ന് എൽഎസ്ഇ ഗ്രൂപ്പ് പറഞ്ഞു. 2021 ജനുവരിയിൽ 27 ബില്യൺ ഡോളറിനാണ് (201898 കോടി രൂപ) എൽഎസ്ഇജി റീഫിനീറ്റിവ് വാങ്ങിയത്.

ചൈന ആക്രമണത്തിൽ നിന്ന് തായ്‌വാനെ യുഎസ് പ്രതിരോധിക്കും: ബൈഡൻ

ചൈനീസ് ആക്രമണത്തിൽ നിന്ന് തായ്‌വാനെ പ്രതിരോധിക്കാൻ യുഎസ് പ്രതിജ്ഞാബദ്ധരാണെന്ന് പ്രസിഡന്റ് ബൈഡൻ. ചൈനയുമായുള്ള ശീതയുദ്ധം അമേരിക്ക ആഗ്രഹിക്കുന്നില്ലെന്നും അതേസമയം ചൈനയോടുള്ള കാഴ്ചപ്പാടുകളിലൊന്നും മാറ്റം വരുത്തില്ലെന്നും അദ്ദേഹം പറഞ്ഞു. ചൈന തായ്‌വാനെ തങ്ങളുടെ പ്രദേശത്തിന്റെ ഭാഗമായി കണക്കാക്കുകയും സൈനിക ശക്തി ഉപയോഗിച്ച് തങ്ങളുടെ നിയന്ത്രണത്തിൽ കൊണ്ടുവരാനുള്ള അവകാശം ഉണ്ടെന്നുമാണ് കരുതുന്നത്

2021 ലെ ഉൽ‌പാദനം പ്രവചിച്ചതിനേക്കാൾ കുറവായിരിക്കുമെന്ന് റെനോ

ആഗോള തലത്തിലെ സെമി കണ്ടക്ടർ ക്ഷാമം മൂലം 2021ലെ ഉൽപ്പാദനത്തിലുള്ള നഷ്ടം മുമ്പ് പ്രവചിച്ചതിനേക്കാൾ വളരെ വലുതായിരിക്കുമെന്ന് ഫ്രഞ്ച് കാർ നിർമ്മാതാക്കളായ റെനോ വെള്ളിയാഴ്ച പറഞ്ഞു. എന്നാൽ ഉയർന്ന കാറിന്റെ വിലയും ചെലവ് ചുരുക്കലും മൂലം ലാഭം കമ്പനി മുന്നിൽ കാണുന്നുണ്ട്. ചിപ്പ് ക്ഷാമം നിലവിൽ വളരെ രൂക്ഷമായി തന്നെ തുടരുകയാണ്.

ഊർജ പ്രതിസന്ധി ഒഴിവാക്കാൻ ചൈന

മറ്റൊരു ഊർജ പ്രതിസന്ധി ഒഴിവാക്കാനായി ഉൽപാദനം വർദ്ധിപ്പിക്കാൻ ശ്രമിച്ച് ചൈനയിലെ എണ്ണ ശുദ്ധീകരണശാലകൾ. കൽക്കരിയിലും പ്രകൃതിവാതകത്തിലും കാണപ്പെടുന്ന വിതരണ പ്രതിസന്ധിയിൽ നിന്ന് കരകേറാൻ രാജ്യത്തിന് കൂടുതൽ ഡീസൽ ആവശ്യമാണ്. സംസ്ഥാന ഉടമസ്ഥതയിലുള്ള റിഫൈനറുകൾ ക്രൂഡ് പ്രോസസ്സിംഗ് വർദ്ധിപ്പിക്കുകയും ഡീസൽ ഉൽപാദനത്തിന് മുൻഗണന നൽകുകയും അത് ട്രക്കുകൾക്കും വ്യാവസായിക ആവശ്യങ്ങൾക്കും ഉപയോഗിക്കുകയും ചെയ്യുന്നുണ്ട്.

അവസാന നിമിഷം ബോണ്ട് കൂപ്പൺ അടച്ച് സ്ഥിരത കൈവരിച്ച് എവർഗ്രാൻഡെ

ശനിയാഴ്ചത്തെ സമയപരിധിക്ക് മുമ്പ് ബോണ്ട് കൂപ്പൺ അടച്ച് സ്ഥിരത കൈവരിച്ചതോടെ പിൻമാറി എവർഗ്രാൻഡെ ഗ്രൂപ്പ്. ലോകത്തിലെ രണ്ടാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയിൽ നിക്ഷേപകരുടെ ആത്മവിശ്വാസം ഇല്ലാതാക്കിയ കടത്തിൽ നിന്ന് കരകയറാൻ എവർഗ്രാൻഡെക്ക് ഒരാഴ്ചയെങ്കിലും സമയം നൽകിയിട്ടുണ്ട്

വിദേശ ടൂറിസ്റ്റുകൾക്കായി മലേഷ്യ ലങ്കാവി തുറക്കും

മലേഷ്യ ലങ്കാവി ദ്വീപുകളുടെ വിനോദസഞ്ചാര കേന്ദ്രം നവംബർ 15 മുതൽ വിദേശ സന്ദർശകർക്കായി വീണ്ടും തുറക്കും. മൂന്ന് മാസത്തേക്കുള്ള ഒരു പൈലറ്റ് ഇന്റർനാഷണൽ ടൂറിസം ബബിൾ പ്രോജക്റ്റിന് കീഴിലായിരിക്കും ഇത്. അന്താരാഷ്ട്ര വിനോദസഞ്ചാരികൾക്ക് ക്വാറന്റൈൻ ഇല്ലാതെ ദ്വീപുകളിലേക്ക് പ്രവേശിക്കാനുള്ള പ്രോട്ടോക്കോളുകൾക്ക് സർക്കാർ അംഗീകാരം നൽകിയതായി പ്രധാനമന്ത്രി ഇസ്മായിൽ സാബ്രി യാക്കോബ് വെള്ളിയാഴ്ച അറിയിച്ചു

പുനരുൽപ്പാദിപ്പിക്കാവുന്ന, താപ ബിസിനസ്സുകളുടെ പുനഃസംഘടനയ്ക്ക് അംഗീകാരം നൽകി ജെഎസ്ഡബ്ല്യു എനർജി ബോർഡ് ഗ്രീൻ (പുനരുപയോഗിക്കാവുന്ന), ഗ്രേ (താപ) ബിസിനസുകളുടെ പുനഃസംഘടനയ്ക്ക് ജെഎസ്ഡബ്ല്യു എനർജി ലിമിറ്റഡിന്റെ ബോർഡ് ഓഫ് ഡയറക്‌ടേഴ്‌സിന്റെ അംഗീകാരം. നിലവിലുള്ളതും വരാനിരിക്കുന്നതുമായ എല്ലാ പുനരുപയോഗ ഊർജ ബിസിനസുകളും കമ്പനിയുടെ പൂർണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമായ ജെഎസ്ഡബ്ല്യു എനർജി നിയോ ലിമിറ്റഡിന് കീഴിലായിരിക്കും. ഫണ്ട് ശേഖരണത്തിനും ഓഹരി ഉടമകൾക്ക് മൂല്യം അൺലോക്ക് ചെയ്യുന്നതിനും കാര്യക്ഷമമായ ഒരു ഹോൾഡിംഗ് ഘടന സജ്ജീകരിക്കുന്നതിനും ഇത് സഹായിക്കും. കോവിഡ്-19 പ്രതിരോധത്തിനായി ഐടിസി നാസൽ […]
ഇന്നത്തെ വിപണി വിശകലനം റിലയൻസ്, ഇൻഫോസിസ് ഓഹരികളുടെ പിന്തുണയോടെ മാസത്തെ എക്സ്പെയറിയിൽ ലാഭത്തിൽ അടച്ച് നിഫ്റ്റി. 17421 എന്ന നിലയിൽ വലിയ വ്യാപാരം ആരംഭിച്ച നിഫ്റ്റി താഴേക്ക് വീഴാൻ ശ്രമം നടത്തി. എന്നാൽ കഴിഞ്ഞ ദിവസത്തെ താഴ്ന്ന നില പരീക്ഷിച്ച സൂചിക ഇവിടെ നിന്നും തിരികെകയറി. 17550 ശക്തമായി മറികടക്കാൻ സാധിക്കാതിരുന്നതിനെ തുടർന്ന് സൂചിക അസ്ഥിരമായി നിന്നു.തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 121 പോയിന്റുകൾ/ 0.70 ശതമാനം മുകളിലായി 17536 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. ബാങ്ക് […]
2021-ന്റെ ആരംഭത്തിൽ പഞ്ചാബ് നാഷണൽ ബാങ്ക് ഹൗസിംഗ് ഫിനാൻസ് മുൻഗണനാ ഓഹരികളും കൺവെർട്ടിബിൾ ബോണ്ടുകളും വിതരണം ചെയ്തു കൊണ്ട്  4,000 കോടി രൂപ സമാഹരിക്കാൻ പദ്ധതിയിട്ടു. പിഎൻബി ഹൗസിംഗ് ഫിനാൻസ് ഈ ഓഹരികൾ സ്വകാര്യ ഇക്വിറ്റി സ്ഥാപനമായ കാർലൈൽ ഗ്രൂപ്പിന്റെ നേതൃത്വത്തിലുള്ള നിക്ഷേപ സ്ഥാപനങ്ങൾക്കും ആദിത്യ പുരിയുടെ കുടുംബ നിക്ഷേപ സ്ഥാപനങ്ങൾക്കും മറ്റ് ഒരു കൂട്ടം ഓഹരി ഉടമകൾക്കും അനുവദിക്കാൻ തീരുമാനിച്ചു. എന്നാൽ പ്രോക്സി ഉപദേശക സ്ഥാപനമായ എസ്ഇഎസ്, സെബിക്ക് മുമ്പാകെ ഒരു പ്രശ്നം ഉന്നയിക്കുകയും അത് […]

Advertisement