ഗുജറാത്ത് യൂണിറ്റ് വികസിപ്പിക്കാൻ 960 കോടി രൂപ നിക്ഷേപിക്കാൻ ഏഷ്യൻ പെയിന്റ്‌സ്

ഗുജറാത്ത് ഗവൺമെന്റുമായി ധാരണാപത്രത്തിൽ (എംഒയു) ഒപ്പുവച്ച് ഏഷ്യൻ പെയിന്റ്‌സ് ലിമിറ്റഡ്. 960 കോടി രൂപ മുതൽമുടക്കിൽ അങ്കലേശ്വർ യൂണിറ്റിന്റെ ഉൽപ്പാദന ശേഷി വികസിപ്പിക്കും. ഇതുവഴി ഏഷ്യൻ പെയിന്റിന്റെ ഉൽപ്പാദനശേഷി 1.3 ലക്ഷം കിലോലിറ്ററിൽ നിന്ന് 2.5 ലക്ഷം കെഎൽ ആയും, റെസിനുകളും എമൽഷനുകളും 32,000 മെട്രിക് ടണ്ണിൽ നിന്ന് (എംടി) 85,000 മെട്രിക് ടണ്ണായും ഉയരും. അടുത്ത 2-3 വർഷത്തിനുള്ളിൽ ശേഷി വിപുലീകരണം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.

മെട്രോ, ബസ് യാത്രകൾക്കായി ട്രാൻസിറ്റ് കാർഡുകൾ പുറത്തിറക്കി പേടിഎം പേയ്‌മെന്റ് ബാങ്ക്

പേടിഎം ട്രാൻസിറ്റ് കാർഡുകളുടെ ലോഞ്ച് പ്രഖ്യാപിച്ച് പേടിഎം പേയ്മെന്റ്സ് ബാങ്ക് ലിമിറ്റഡ്. മെട്രോ, റെയിൽവേ, സർക്കാർ ഉടമസ്ഥതയിലുള്ള ബസ് സർവീസുകൾ, ടോൾ & പാർക്കിംഗ് നിരക്കുകൾ തുടങ്ങി ഓഫ്‌ലൈൻ മർച്ചന്റ് സ്‌റ്റോറുകളിലെ പേയ്‌മെന്റുകൾ, ഓൺലൈൻ ഷോപ്പിംഗ് എന്നിവയടക്കമുള്ള ദൈനംദിന ആവശ്യങ്ങൾക്കായി കാർഡ് ഉപയോഗിക്കാം. എടിഎമ്മുകളിൽ നിന്ന് പണം പിൻവലിക്കാനും കാർഡ് ഉപയോഗിക്കാം. ഹൈദരാബാദ് മെട്രോ റെയിൽ, അഹമ്മദാബാദ് മെട്രോ, ഡൽഹി എയർപോർട്ട് എക്‌സ്‌പ്രസ് ലൈൻ എന്നിവയുടെ സഹകരണത്തോടെയാണ് ആദ്യ ഘട്ടം ആരംഭിക്കുന്നത്.

.
മുംബൈയിലെ ടാർഡിയോയിലെ ആഡംബര പാർപ്പിട പദ്ധതി വികസിപ്പിക്കാൻ മാൻ ഇൻഫ്ര

മുംബൈയിലെ ടാർഡിയോയിൽ അത്യാഡംബര റെസിഡൻഷ്യൽ ഹൈ-റൈസ് ടവർ സംയുക്തമായി വികസിപ്പിക്കാൻ മാൻ ഇൻഫ്രാ കൺസ്ട്രക്ഷൻ ലിമിറ്റഡിന്റെ അനുബന്ധ സ്ഥാപനമായ എംഐസിഎൽ പ്രോപ്പർട്ടീസ് എൽഎൽപി. ഏകദേശം 3,000 കോടി രൂപയാണ് പദ്ധതിയിലൂടെ അടുത്ത 4-5 വർഷത്തിനുള്ളിൽ പ്രതീക്ഷിക്കുന്നത്. 250 മീറ്ററിലധികം ഉയരമുള്ള ഈ ലാൻഡ്മാർക്ക് പ്രോജക്റ്റ് ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ റെസിഡൻഷ്യൽ സ്ട്രക്ച്ചറുകളിൽ ഒന്നായിരിക്കും.

ജോൺസൺ മത്തേയുടെ ബാറ്ററി ബിസിനസ് ഏറ്റെടുക്കാൻ ടാറ്റ കെമിക്കൽസ് ചർച്ച നടത്തുന്നതായി റിപ്പോർട്ടുകൾ

ലണ്ടൻ ആസ്ഥാനമായുള്ള ജോൺസൺ മത്തേയ് പിഎൽസിയുടെ ബാറ്ററി ബിസിനസ് ഏറ്റെടുക്കാൻ ടാറ്റ കെമിക്കൽസ് ലിമിറ്റഡ് ചർച്ചകൾ നടത്തുന്നതായി റിപ്പോർടുകൾ. 500-700 മില്യൺ ഡോളർ വരെ ബാറ്ററി സാമഗ്രികളുടെ യൂണിറ്റിന് ലഭിക്കും. ഇതുവഴി ടാറ്റ മോട്ടോഴ്‌സിന്റെ ഇലക്ട്രിക് വാഹനങ്ങളുടെ (ഇവി) ശ്രേണി വിപുലീകരിക്കാനും എതിരാളികളായ കാർ നിർമ്മാതാക്കളേക്കാൾ ചെലവ് കുറയ്ക്കാനും കരാർ സാഹായിക്കും. ഇൻ-ഹൗസ് ബാറ്ററി മെറ്റീരിയലുകൾ നിർമിക്കാൻ എതിരാളികളായ കാർ നിർമ്മാതാക്കൾക്ക് കഴിവില്ല.

ഇവി സബ്‌സിഡിയറി സ്ഥാപിക്കാൻ ശക്തി പമ്പ്‌സ് ബോർഡ് അംഗീകാരം

ഇലക്ട്രിക് വെഹിക്കിൾ (ഇവി) മോട്ടോറുകൾ, ഇവി ചാർജറുകൾ, ഇവി കൺട്രോളറുകൾ എന്നിവയിൽ ബിസിനസ്സ് നടത്തുന്നതിന് പൂർണ ഉടമസ്ഥതയിലുള്ള ഒരു അനുബന്ധ സ്ഥാപനം സ്ഥാപിക്കുന്നതിനായി ശക്തി പമ്പ്സ് ഇന്ത്യ ലിമിറ്റഡിന്റെ ഡയറക്ടർ ബോർഡ് അംഗീകാരം നൽകി. ഗാർഹിക, വ്യാവസായിക, ഹോർട്ടികൾച്ചറൽ, കാർഷിക ആവശ്യങ്ങൾക്കായുള്ള സബ്‌മെർസിബിൾ പമ്പുകളുടെ മുൻനിര നിർമ്മാതാക്കളാണ് ശക്തി പമ്പ്സ്.

റിലയൻസ് ക്യാപിറ്റലിന്റെ ബോർഡിനെ അസാധുവാക്കി ആർബിഐ

റിലയൻസ് ക്യാപിറ്റൽ ലിമിറ്റഡിന്റെ ഡയറക്ടർ ബോർഡിനെ അസാധുവാക്കി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ). പരിഹാരങ്ങൾക്കായി നാഷണൽ കമ്പനി ലോ ട്രൈബ്യൂണലിനെ (എൻസിഎൽടി) സമീപിക്കാനും ആർബിഐ തീരുമാനിച്ചിട്ടുണ്ട്. റിലയൻസ് ക്യാപിറ്റൽ അതിന്റെ കടക്കാർക്കുള്ള ഒന്നിലധികം തിരിച്ചടവുകളിൽ വീഴ്ച വരുത്തിയതും കോർപ്പറേറ്റ് ഭരണത്തിലുള്ള ഗുരുതരമായ പ്രശ്‌നങ്ങൾ കാരണവുമാണ് സെൻട്രൽ ബാങ്ക് ഇത്തരമൊരു നീക്കം നടത്തുന്നത്.

എംഎസ്എംഇ വായ്പ വേഗത്തിലാക്കാൻ ധാരണാപത്രത്തിൽ ഒപ്പുവച്ച് എസ്ബിഐയും കാപ്രി ഗ്ലോബൽ ക്യാപിറ്റലും

മൈക്രോ, ചെറുകിട, ഇടത്തരം സംരംഭങ്ങൾക്ക് (എംഎസ്എംഇ) വായ്പ നൽകുന്നതിനായി സഹ-വായ്പാ കരാറിൽ ഏർപ്പെട്ട് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും കാപ്രി ഗ്ലോബൽ ക്യാപിറ്റൽ ലിമിറ്റഡും. ഈ പങ്കാളിത്തം ആർബിഐ മാർഗ്ഗനിർദ്ദേശങ്ങൾക്ക് അനുസൃതമായി ഇന്ത്യയിലെ താഴ്ന്ന എംഎസ്എംഇകൾക്ക് കസ്റ്റമൈസ്ഡ് ഫിനാൻസിംഗ് സൊല്യൂഷനുകൾ വാഗ്ദാനം ചെയ്യും.

യുകെ ടെലികോം ഗ്രൂപ്പായ ബിടിക്ക് ലേലം വിളിക്കാനുള്ള ഉദ്ദേശമില്ലെന്ന് ആർഐഎൽ

യുകെ ടെലികോം ഗ്രൂപ്പായ ബിടിക്കായി (മുമ്പ് ബ്രിട്ടീഷ് ടെലികോം) ലേലം വിളിക്കാനുള്ള ഉദ്ദേശ്യം നിഷേധിച്ച് റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് (ആർഐഎൽ). യുകെയിലെ ടെൽകോ ബിടി ഗ്രൂപ്പിനായി റിലയൻസ് ലേലം വിളിക്കുന്ന എന്ന തലക്കെട്ടിലുള്ള റിപ്പോർട്ട് കമ്പനി തള്ളിക്കളഞ്ഞു. റിപ്പോർട്ട് തികച്ചും ഊഹമാണെന്നും അടിസ്ഥാനരഹിതമാണെന്നും എന്ന് കമ്പനി അറിയിച്ചു. നേരത്തെ 3.6 ശതമാനം ഉയർന്ന റിലയൻസിന്റെ ഓഹരികൾ 1.2 ശതമാനം ഉയർന്ന് 2,441.50 രൂപയിലെത്തി.

"എന്റെ പരമാവധി ശ്രമിച്ചിട്ടും ലാഭകരമായ ഒരു ബിസിനസ് മോഡൽ സൃഷ്ടിക്കുന്നതിൽ ഞാൻ പരാജയപ്പെട്ടു. ഞാൻ ഒരിക്കലും ആരെയും മനപ്പൂർവ്വം വഞ്ചിക്കുകയോ തെറ്റിദ്ധരിപ്പിക്കുകയോ ചെയ്തിട്ടില്ല. ഒരു സംരംഭകനെന്ന നിലയിൽ ഞാൻ പരാജയപ്പെട്ടു." കത്തിൽ സിദ്ധാർത്ഥ കുറിച്ചു.
പ്രധാനതലക്കെട്ടുകൾ HCL Technologies: 42.5 മില്യൺ ഡോളറിന് ഹംഗേറിയൻ ഡാറ്റാ എഞ്ചിനീയറിംഗ് സേവന കമ്പനിയായ സ്റ്റാർഷെമയെ ഏറ്റെടുക്കുന്നതിനുള്ള കരാറിൽ കമ്പനി ഒപ്പുവച്ചു. 2022 മാർച്ചോടെ ഏറ്റെടുക്കൽ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. Hero Motocorp: ആതർ എനർജിയിൽ കമ്പനി 420 കോടി രൂപ വരെ കൂടുതൽ നിക്ഷേപിക്കും. ഇതോടെ ഏതറിലെ ഹീറോ മോട്ടോകോർപ്പിന്റെ ഓഹരി പങ്കാളിത്തം നിലവിലെ 34.8 ശതമാനത്തിൽ നിന്ന് വർദ്ധിക്കും. Maruti Suzuki: ശനിയാഴ്ച മുതൽ ശരാശരി 1.7 ശതമാനം വില വർദ്ധിപ്പിച്ച് കമ്പനി. PVR: ആന്ധ്രാപ്രദേശിൽ […]
എച്ച്‌ഡിഎഫ്‌സി ബാങ്ക് ക്യു 3 ഫലങ്ങൾ: അറ്റാദായം 18 ശതമാനം വർധിച്ച് 10,342 കോടി രൂപയായി ഡിസംബറിൽ അവസാനിച്ച പാദത്തിൽ എച്ച്‌ഡിഎഫ്‌സി ബാങ്കിന്റെ അറ്റാദായം 18% വർധിച്ച് 10,342.2 കോടി രൂപയായി. മുൻ പാദത്തെ അപേക്ഷിച്ച് അറ്റാദായം 17% വർദ്ധിച്ചു. അതേ കാലയളവിൽ ബാങ്കിന്റെ അറ്റ ​​പലിശ വരുമാനം പ്രതിവർഷം 13% വർധിച്ച് 18,443.5 കോടി രൂപയായി. ബാങ്കിന്റെ മൊത്ത നിഷ്‌ക്രിയ ആസ്തികളുടെ (ജിഎൻപിഎ) അനുപാതം രണ്ടാം പാദത്തിൽ 1.35% ആയിരുന്നത് മൂന്നാം പാദത്തിൽ 1.26% ആയി. […]

Advertisement