ഏഷ്യൻ പെയിന്റ്സ് ക്യു 1 ഫലം, അറ്റാദായം 161 ശതമാനം വർദ്ധിച്ച് 574 കോടി രൂപയായി

ജൂണിലെ ഒന്നാം പാദത്തിൽ ഏഷ്യൻ പെയിന്റ്സിന്റെ പ്രതിവർഷ ഏകീകൃത അറ്റാദായം 161.5 ശതമാനം വർദ്ധിച്ച് 574.3 കോടി രൂപയായി. ഇതേകാലയളവിൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള പ്രതിവർഷ വരുമാനം 91.1 ശതമാനം വർദ്ധിച്ച് 5585.4 കോടി രൂപയായി. പെയിന്റ് സെഗ്മെന്റിൽ നിന്നുള്ള വരുമാനം 90.4 ശതമാനം വർദ്ധിച്ച് 5464.7 കോടി രൂപയായി.

ജർമ്മനിയിൽ ഡിജിറ്റൽ ടെക്, ഇന്നൊവേഷൻ സെന്റർ സ്ഥാപിച്ച് ഇൻഫോസിസ്

ജർമ്മനിയിലെ സ്റ്റട്ട്ഗാർട്ടിൽ ഓട്ടോമോട്ടീവ് ഡിജിറ്റൽ ടെക്നോളജി ആന്റ് ഇന്നൊവേഷൻ സെന്റർ സ്ഥാപിച്ച് ഇൻഫോസിസ്. ഐടി, ഡാറ്റാ സെന്റർ ഇൻഫ്രാസ്ട്രക്ചർ ശക്തിപ്പെടുത്തുന്നതിനും മത്സരാധിഷ്ഠിതമാക്കുന്നതിനും ഇൻഫോസിസ് ഡെയിംലർ എജിയെ പിന്തുണയ്ക്കും.

മൂന്ന് വർഷത്തിനുള്ളിൽ ഒരു ബില്യൺ ഡോളർ നിക്ഷേപിക്കുമെന്ന് പ്രഖ്യാപിച്ച് വിപ്രോ

ക്ലൗഡ് ട്രാൻസ്ഫോർമേഷൻ കഴിവുകൾ വികസിപ്പിക്കുന്നതിനായി മൂന്ന് വർഷത്തിനുള്ളിൽ ഒരു ബില്യൺ ഡോളർ നിക്ഷേപിക്കുമെന്ന് പ്രഖ്യാപിച്ച് വിപ്രോ. ഐടി കമ്പനി ഉപഭോക്താക്കൾക്ക് സമഗ്രമായ ക്ലൗഡ് ട്രാൻസ്ഫോർമേഷൻ  വാഗ്ദാനം ചെയ്യാൻ സഹായിക്കുന്നതിനായി  ‘വിപ്രോ ഫുൾസ്ട്രൈഡ് ക്ലൗഡ് സർവീസസ്’ കമ്പനി ആരംഭിച്ചു.

ബജാജ് ഫിനാൻസ് ക്യു 1 ഫലം, അറ്റാദായം 4 ശതമാനം വർദ്ധിച്ച് 1002 കോടി രൂപയായി

ജൂണിലെ ഒന്നാം പാദത്തിൽ ബജാജ് ഫിനാൻസിന്റെ പ്രതിവർഷ അറ്റാദായം 4.17 ശതമാനം വർദ്ധിച്ച് 1002 കോടി രൂപയായി. അറ്റാദായം മുൻ പാദത്തെ അപേക്ഷിച്ച്  25.56 ശതമാനമായി വർദ്ധിച്ചു. ഇതേകാലയളവിൽ കമ്പനിയുടെ പലിശയിനത്തിലുള്ള വരുമാനം 8 ശതമാനം വർദ്ധിച്ച് 4489 കോടി രൂപയായി. മൊത്തം നിഷ്ക്രിയ ആസ്തി 2.96 ശതമാനമായി വർദ്ധിച്ചു. മുൻ പാദത്തിൽ ഇത് 1.79 ശതമാനമായിരുന്നു.

തമിഴ്നാട്ടിൽ 3000 കോടി രൂപയുടെ വിൻഡ്മിൽ സ്ഥാപിക്കാൻ ഒരുങ്ങി  ജെ.എസ്.ഡബ്ല്യു എനർജി

തമിഴ്നാട്ടിൽ 3000 കോടി രൂപയുടെ വിൻഡ്മിൽ സ്ഥാപിക്കാൻ സംസ്ഥാന സർക്കാരുമായി കരാർ ഒപ്പുവച്ച് ജെ.എസ്.ഡബ്ല്യു എനർജി. തൂത്തുക്കുടി, തിരുനെൽവേലി, തിരുപ്പൂർ ജില്ലകളിലായി കമ്പനി കാറ്റാടിയന്ത്രങ്ങൾ സ്ഥാപിക്കും. പദ്ധതിയിലൂടെ 600ൽ അധികം ആളുകൾക്ക് തൊഴിൽ ലഭിച്ചേക്കും. 

ഡിസിഎം ശ്രീറാം ക്യു 1 ഫലം, അറ്റാദായം ഇരട്ടി വർദ്ധിച്ച് 158 കോടി രൂപയായി

ജൂണിലെ ഒന്നാം പാദത്തിൽ ഡിസിഎം ശ്രീറാമിന്റെ പ്രതിവർഷ അറ്റാദായം 124.68 ശതമാനം വർദ്ധിച്ച് 157.5 കോടി രൂപയായി. അറ്റാദായം മുൻ പാദത്തെ അപേക്ഷിച്ച്  31.9 ശതമാനമായി ഇടിഞ്ഞു. മൊത്തം വരുമാനം 4.47 ശതമാനം വർദ്ധിച്ച് 2205.11 കോടി രൂപയായി.

തത്വ ചിന്തൻ ഫാർമ കെം ഐപിഒ, അവസാന ദിനം 180.36 തവണ സബ്സ്ക്രെെബ് ചെയ്യപ്പെട്ടു

500 കോടി രൂപ സമാഹരിക്കാനായി തത്വ ചിന്തൻ ഫാർമ കെം നടത്തിയ ഐപിഒ അവസാന ദിനം 180.36 തവണ സബ്സ്ക്രെെബ് ചെയ്യപ്പെട്ടു. വിതരണത്തിന് അനുവദിച്ച 32.61 ലക്ഷം ഓഹരികൾക്കായി 58.82 കോടി ഓഹരികൾക്ക് ഉള്ള അപേക്ഷ ലഭിച്ചു. റീട്ടെയിൽ നിക്ഷേപകർക്കായി കരുതിവച്ചിരിക്കുന്ന  ഭാഗം 35.35 തവണ സബ്‌സ്‌ക്രൈബു ചെയ്യപ്പെട്ടു.

ഐപിഒയെ പറ്റി കൂടുതൽ അറിയാൻ ലിങ്ക് സന്ദർശിക്കുക.

ശ്യാം മെറ്റാലിക്സ് ക്യു 1 ഫലം, അറ്റാദായം 470 ശതമാനം വർദ്ധിച്ച് 458 കോടി രൂപയായി

ജൂണിലെ ഒന്നാം പാദത്തിൽ ശ്യാം മെറ്റാലിക്സിന്റെ പ്രതിവർഷ അറ്റാദായം 470.4 ശതമാനം വർദ്ധിച്ച് 457.98 കോടി രൂപയായി. അറ്റാദായം മുൻ പാദത്തെ അപേക്ഷിച്ച്  18.2 ശതമാനമായി വർദ്ധിച്ചു. ഇതേകാലയളവിൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള പ്രതിവർഷ വരുമാനം 170 ശതമാനം വർദ്ധിച്ച് 2464 കോടി രൂപയായി. ജൂൺ 24നാണ് ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യുന്നത്. 

ക്രിസിൽ ക്യു 1 ഫലം, അറ്റാദായം 51 ശതമാനം വർദ്ധിച്ച് 100 കോടി രൂപയായി

ജൂണിലെ ഒന്നാം ക്രിസിലിന്റെ പ്രതിവർഷ ഏകീകൃത അറ്റാദായം 51.9 ശതമാനം വർദ്ധിച്ച് 100.8 കോടി രൂപയായി. ഇതേകാലയളവിൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള പ്രതിവർഷ വരുമാനം 12 ശതമാനം വർദ്ധിച്ച് 528 കോടി രൂപയായി. അതേസമയം ഓഹരി ഒന്നിന് 8 രൂപ വീതം കമ്പനി ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചു.

ഇന്നത്തെ വിപണി വിശകലനം ഓക്ടോബർ 14ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിലയിൽ നേരിയ ലാഭത്തിൽ അടച്ച് നിഫ്റ്റി. 18246 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ഇന്ന് രൂക്ഷമായ ചാഞ്ചാട്ടത്തിന് വിധേയമായി. ആദ്യത്തെ കയറ്റത്തിനും ഇറക്കത്തിനും ശേഷം സൂചിക ലാഭത്തിൽ കാണപ്പെട്ടു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 52 പോയിന്റുകൾ/ 0.29 ശതമാനം മുകളിലായി 18308 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. ബാങ്ക് നിഫ്റ്റി 38269 എന്ന നിലയിൽ വ്യാപാരം ആരംഭിച്ചതിന് പിന്നാലെ ശക്തമായ മുന്നേറ്റം നടത്തിയെങ്കിലും […]
"എന്റെ പരമാവധി ശ്രമിച്ചിട്ടും ലാഭകരമായ ഒരു ബിസിനസ് മോഡൽ സൃഷ്ടിക്കുന്നതിൽ ഞാൻ പരാജയപ്പെട്ടു. ഞാൻ ഒരിക്കലും ആരെയും മനപ്പൂർവ്വം വഞ്ചിക്കുകയോ തെറ്റിദ്ധരിപ്പിക്കുകയോ ചെയ്തിട്ടില്ല. ഒരു സംരംഭകനെന്ന നിലയിൽ ഞാൻ പരാജയപ്പെട്ടു." കത്തിൽ സിദ്ധാർത്ഥ കുറിച്ചു.
പ്രധാനതലക്കെട്ടുകൾ HCL Technologies: 42.5 മില്യൺ ഡോളറിന് ഹംഗേറിയൻ ഡാറ്റാ എഞ്ചിനീയറിംഗ് സേവന കമ്പനിയായ സ്റ്റാർഷെമയെ ഏറ്റെടുക്കുന്നതിനുള്ള കരാറിൽ കമ്പനി ഒപ്പുവച്ചു. 2022 മാർച്ചോടെ ഏറ്റെടുക്കൽ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. Hero Motocorp: ആതർ എനർജിയിൽ കമ്പനി 420 കോടി രൂപ വരെ കൂടുതൽ നിക്ഷേപിക്കും. ഇതോടെ ഏതറിലെ ഹീറോ മോട്ടോകോർപ്പിന്റെ ഓഹരി പങ്കാളിത്തം നിലവിലെ 34.8 ശതമാനത്തിൽ നിന്ന് വർദ്ധിക്കും. Maruti Suzuki: ശനിയാഴ്ച മുതൽ ശരാശരി 1.7 ശതമാനം വില വർദ്ധിപ്പിച്ച് കമ്പനി. PVR: ആന്ധ്രാപ്രദേശിൽ […]

Advertisement