പ്രധാനതലക്കെട്ടുകൾ

Reliance Industries: കമ്പനിയുടെ അനുബന്ധ സ്ഥാപനമായ റിലയൻസ് സ്ട്രാറ്റജിക് ബിസിനസ് വെഞ്ച്വേഴ്സ് സ്‌ട്രാൻഡ് ലൈഫ് സയൻസസിന്റെ 2.28 കോടി ഓഹരികൾ 393 കോടി രൂപയ്ക്ക് സ്വന്തമാക്കി.

Coal India: കൽക്കരി വിഭവങ്ങളുടെ മികച്ച വിലയിരുത്തലിനായി സോഫ്റ്റ്‌വെയർ അവതരിപ്പിച്ച് കമ്പനി. ഇതിലൂടെ ഭൂമിയുടെ പ്രതലത്തിന് അടിയിലുള്ള നേർത്ത കൽക്കരി സീമുകൾ തിരിച്ചറിയാനും കൽക്കരി വിഭവങ്ങളുടെ വിലയിരുത്തൽ മെച്ചപ്പെടുത്താനും സാധിക്കും.

Dr Reddy’s Laboratories: കാൻസറിനെതിരായ മരുന്ന് വിൽക്കുന്നതിനുള്ള അവകാശത്തിനായി യുഎസ് ആസ്ഥാനമായുള്ള സിറ്റിയസ് ഫാർമസ്യൂട്ടിക്കൽസുമായി കമ്പനി കെെകോർത്തു. 

 

NTPC: കടപത്രവിതരണത്തിലൂടെ 18000 കോടി രൂപ സമാഹരിക്കുന്നതിനായി കമ്പനി വാർഷിക പൊതുയോഗത്തിൽ ഓഹരി ഉടമകളുടെ അംഗീകാരം തേടും.

Power Grid Corporation: മേഘാലയിൽ ആദ്യ ഇവി ചാർജിംഗ് സ്റ്റേഷന്റെ നിർമാണ  പ്രവർത്തനം ആരംഭിച്ച് പവർ ഗ്രിഡ് കോർപ്പറേഷൻ.

Jindal Steel and Power: അനുബന്ധ സ്ഥാപനമായ ജിൻഡാൽ പവറിന്റെ 96.4 ശതമാനം ഓഹരി 7401 കോടി രൂപയ്ക്ക് വേൾഡ്ഒണ്ണിന് കെെമാറുന്ന കരാർ ഈ വർഷം അവസാനത്തേടെ പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നു.

J&K Bank:
ബാങ്കിന്റെ 16.76 കോടിയിലധികം ഓഹരികൾ സ്വന്തമാക്കാൻ റിസർവ് ബാങ്ക് ജമ്മു കശ്മീർ സർക്കാരിന് അനുമതി നൽകി.

Bank of India:
ഓപ്പൺ മാർക്കറ്റ് ഇടപാടിലൂടെ ബാങ്കിന്റെ നാല് ശതമാനം ഓഹരി സ്വന്തമാക്കി എൽ.ഐ.സി.

ഇന്നത്തെ വിപണി സാധ്യത

വെള്ളിയാഴ്ച ശക്തമായ മുന്നേറ്റം നടത്തിയ നിഫ്റ്റി 17300 മറികടന്ന് 0.5 ശതമാനം നേട്ടത്തിൽ 17323 എന്ന നിലയിൽ വ്യാപാരം അവസാനിപ്പിച്ചു. റിലയൻസ് ഓഹരി നാല് ശതമാനം ഉയർന്ന് കൊണ്ട് സൂചികയുടെ മുന്നേറ്റത്തിന് പിന്തുണ നൽകി. കഴിഞ്ഞ ദിവസത്തെ വിപണി വിശേഷങ്ങൾ അറിയാൻ ലിങ്ക് സന്ദർശിക്കുക.

ബാങ്ക് നിഫ്റ്റി സരളമായി 37000 മറികടന്നെങ്കിലും ഇത് നില നിർത്താൻ സാധിച്ചില്ല. താഴേക്ക് നീങ്ങിയ സൂചിക 0.19 ശതമാനം നഷ്ടത്തിൽ 36761 എന്ന നിലയിൽ വ്യാപാരം അവസാനിപ്പിച്ചു.

ഓട്ടോ, മെറ്റൽ, മീഡിയ, റിയൽറ്റി എന്നീവ വെള്ളിയാഴ്ച ഒരു ശതമാനം നേട്ടം കെെവരിച്ചു. എങ്കിലും റിലയൻസ് ഓഹരി നിഫ്റ്റിയുടെ നേട്ടത്തിന് ആധാരമായി.

പാശ്ചാത്യ വിപണികൾ അധികം നീക്കം കാഴ്ചവച്ചില്ല. യൂറോപ്യൻ വിപണികൾ നേരിയ നഷ്ടത്തിൽ അടച്ചു. യുഎസ് വിപണിയും കയറിയിറങ്ങി ഫ്ലാറ്റായി അടച്ചു.

യുഎസിലെ പുറത്ത് വന്ന തൊഴിൽ കണക്കുകൾ അത്ര ശുഭകരമല്ല. എന്നിരുന്നാലും തൊഴിൽ രഹിതരുടെ എണ്ണം കുത്തനെ കുറഞ്ഞതായി കാണാം. ഇത് പോസിറ്റീവ് സൂചന നൽകുന്നു. വിപണി ഈ കണക്കുകൾ കാര്യമാക്കിയിട്ടില്ലെന്ന് കരുതാം.

ഏഷ്യൻ വിപണികൾ
എല്ലാം തന്നെ മുകളിലാണ് കാണപ്പെടുന്നത്. ജപ്പാൻ 1.75 ശതമാനം ഉയരത്തിലാണ് ഉള്ളത്. അതേസമയം യൂറോപ്യൻ, യുഎസ് ഫ്യൂച്ചേഴ്സ് നേരിയ നഷ്ടത്തിൽ കാണപ്പെടുന്നു.

SGX NIFTY  ഉയരത്തിൽ 17390-ലാണ് വ്യാപാരം നടത്തുന്നത്. ഇത് ഇന്ത്യൻ വിപണിയിൽ ഒരു ഗ്യാപ്പ് അപ്പ് ഓപ്പണിംഗിനുള്ള സൂചന നൽകുന്നു.


നമുക്ക് നോക്കാം ഗ്യാപ്പ് അപ്പ് നേട്ടം നിലനിർത്താൻ സൂചികയക്ക് സാധിക്കുമോ എന്നത്. വ്യാപാരം ആരംഭിച്ച നിഫ്റ്റി ലാഭമെടുപ്പിനെ തുടർന്ന് താഴേക്ക് വീണ് കഴിഞ്ഞ ദിവസത്തെ ഉയർന്ന നിലയിലോ വ്യാപാരം അവസാനിപ്പിച്ച നിലയിലോ പരീക്ഷണം നടത്താനാണ് ഏറെയും സാധ്യത. ഇവിടുത്തെ പ്രെെസ് ആക്ഷൻ സൂചികയുടെ മുന്നോട്ടുള്ള സൂചന നൽകും. ഗ്യാപ്പ് അപ്പ് നേട്ടം നിലനിർത്താൻ നിഫ്റ്റിക്ക് സാധിച്ചാൽ നമ്മൾ വെെകാതെ തന്നെ അടുത്ത ഒരു റാലിക്ക് സാക്ഷ്യംവഹിച്ചേക്കാം.

17,200, 17,150, 17,080 എന്നിവിടെ നിഫ്റ്റിക്ക് ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 17,580-ലാണ് അടുത്ത പിവറ്റ് പോയിന്റുള്ളത്. ഇവിടെ ശക്തമായ പ്രതിരോധം അനുഭവപ്പെട്ടേക്കും. 17,400, 17,500 എന്നിവിടെ ഇന്ന് പ്രതിരോധം ഉണ്ടായേക്കും.

ബാങ്ക് നിഫ്റ്റിയിൽ  36,500, 36,300, 36,000 എന്നിവിടെ ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 37,000, 37,200, 37,500 എന്നിവിടെ ശക്തമായ പ്രതിരോധം അനുഭവപ്പെട്ടേക്കും.വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (FIIs) 768 കോടി രൂപയുടെ ഓഹരികൾ വാങ്ങിയപ്പോൾ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (DIIs) ഇന്ത്യൻ വിപണിയിൽ നിന്നും 668 കോടി രൂപയുടെ ഓഹരികൾ കൂടി വാങ്ങികൂട്ടി.

HDFC Bank, Kotak Mahindra Bank എന്നിവയിലെ മുന്നേറ്റം ഇന്നും തുടർന്നേക്കാം. റിലയൻസ് ഓഹരിയും കഴിഞ്ഞ ആഴ്ച സൂചിപ്പിച്ച ലെവലിന് മുകളിലേക്ക് ഇന്ന് മുന്നേറ്റം നടത്തിയേക്കാം. ശ്രദ്ധിക്കുക.

വിപണിയിലെ എല്ലാവരും ഒരു ലാഭമെടുപ്പിനായി കാത്തിരിക്കുകയാണ്. എന്നാൽ നിഫ്റ്റി മുകളിലേക്ക് കുതിക്കുകയാണ്. ആരോഗ്യപരമായ ഒരു റാലിക്ക് പിന്നാലെ ഏത് നിമിഷവും തിരുത്തൽ അനുഭവപ്പെട്ടേക്കാം. വീഴ്ചയ്ക്ക് മുമ്പായി നിഫ്റ്റി 17500 മറികടക്കുമോ എന്ന ചോദ്യമാണ് ഇപ്പോൾ ഉയരുന്നത്.

ലൈവ് മാർക്കറ്റ് വാർത്തകൾക്കും അറിയിപ്പുകൾക്കുമായി മാർക്കറ്റ്ഫീഡ് ആപ്പ് സന്ദർശിക്കുക. ശുഭദിനം.

പുനരുൽപ്പാദിപ്പിക്കാവുന്ന, താപ ബിസിനസ്സുകളുടെ പുനഃസംഘടനയ്ക്ക് അംഗീകാരം നൽകി ജെഎസ്ഡബ്ല്യു എനർജി ബോർഡ് ഗ്രീൻ (പുനരുപയോഗിക്കാവുന്ന), ഗ്രേ (താപ) ബിസിനസുകളുടെ പുനഃസംഘടനയ്ക്ക് ജെഎസ്ഡബ്ല്യു എനർജി ലിമിറ്റഡിന്റെ ബോർഡ് ഓഫ് ഡയറക്‌ടേഴ്‌സിന്റെ അംഗീകാരം. നിലവിലുള്ളതും വരാനിരിക്കുന്നതുമായ എല്ലാ പുനരുപയോഗ ഊർജ ബിസിനസുകളും കമ്പനിയുടെ പൂർണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമായ ജെഎസ്ഡബ്ല്യു എനർജി നിയോ ലിമിറ്റഡിന് കീഴിലായിരിക്കും. ഫണ്ട് ശേഖരണത്തിനും ഓഹരി ഉടമകൾക്ക് മൂല്യം അൺലോക്ക് ചെയ്യുന്നതിനും കാര്യക്ഷമമായ ഒരു ഹോൾഡിംഗ് ഘടന സജ്ജീകരിക്കുന്നതിനും ഇത് സഹായിക്കും. കോവിഡ്-19 പ്രതിരോധത്തിനായി ഐടിസി നാസൽ […]
ഇന്നത്തെ വിപണി വിശകലനം റിലയൻസ്, ഇൻഫോസിസ് ഓഹരികളുടെ പിന്തുണയോടെ മാസത്തെ എക്സ്പെയറിയിൽ ലാഭത്തിൽ അടച്ച് നിഫ്റ്റി. 17421 എന്ന നിലയിൽ വലിയ വ്യാപാരം ആരംഭിച്ച നിഫ്റ്റി താഴേക്ക് വീഴാൻ ശ്രമം നടത്തി. എന്നാൽ കഴിഞ്ഞ ദിവസത്തെ താഴ്ന്ന നില പരീക്ഷിച്ച സൂചിക ഇവിടെ നിന്നും തിരികെകയറി. 17550 ശക്തമായി മറികടക്കാൻ സാധിക്കാതിരുന്നതിനെ തുടർന്ന് സൂചിക അസ്ഥിരമായി നിന്നു.തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 121 പോയിന്റുകൾ/ 0.70 ശതമാനം മുകളിലായി 17536 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. ബാങ്ക് […]
2021-ന്റെ ആരംഭത്തിൽ പഞ്ചാബ് നാഷണൽ ബാങ്ക് ഹൗസിംഗ് ഫിനാൻസ് മുൻഗണനാ ഓഹരികളും കൺവെർട്ടിബിൾ ബോണ്ടുകളും വിതരണം ചെയ്തു കൊണ്ട്  4,000 കോടി രൂപ സമാഹരിക്കാൻ പദ്ധതിയിട്ടു. പിഎൻബി ഹൗസിംഗ് ഫിനാൻസ് ഈ ഓഹരികൾ സ്വകാര്യ ഇക്വിറ്റി സ്ഥാപനമായ കാർലൈൽ ഗ്രൂപ്പിന്റെ നേതൃത്വത്തിലുള്ള നിക്ഷേപ സ്ഥാപനങ്ങൾക്കും ആദിത്യ പുരിയുടെ കുടുംബ നിക്ഷേപ സ്ഥാപനങ്ങൾക്കും മറ്റ് ഒരു കൂട്ടം ഓഹരി ഉടമകൾക്കും അനുവദിക്കാൻ തീരുമാനിച്ചു. എന്നാൽ പ്രോക്സി ഉപദേശക സ്ഥാപനമായ എസ്ഇഎസ്, സെബിക്ക് മുമ്പാകെ ഒരു പ്രശ്നം ഉന്നയിക്കുകയും അത് […]

Advertisement