പ്രധാനതലക്കെട്ടുകൾ

Future Retail: കമ്പനിക്കെതിരെ ബാങ്ക് ഓഫ് ഇന്ത്യ പാപ്പരത്ത നടപടികൾ ആരംഭിച്ചതായി ഫ്യൂച്ചർ റീട്ടെയിൽ വ്യക്തമാക്കി.

Tata Steel: മെയ് മൂന്നിന് ഓഹരി ഭാഗംവയ്ക്കുന്നത് കമ്പനി പരിഗണിക്കും. ഇതിനൊപ്പം തന്നെ പാദത്തിലെ ഫലങ്ങളും കമ്പനി പുറത്തുവിടും.

Tata Power‘s renewable energy: ബ്ലാക്ക്‌റോക്കിന്റെ നേതൃത്വത്തിലുള്ള ഗ്രൂപ്പ് കമ്പനിയുമായി ബൈൻഡിംഗ് കരാറിൽ ഒപ്പുവച്ചു. 4000 കോടി രൂപ ഗ്രൂപ്പ് നിക്ഷേപം നടത്തും.

Bharat Forge: മൂന്ന് വർഷ കാലാവധിയുള്ള 200 കോടി രൂപയുടെ ബോണ്ടുകൾ വിൽക്കാൻ ഒരുങ്ങി കമ്പനി.

ഇന്നത്തെ വിപണി സാധ്യത

ബുധനാഴ്ച ഗ്യാപ്പ് അപ്പിൽ 17600 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ആദ്യ ഘട്ടത്തിൽ മുകളിലേക്ക് കയറി. ശേഷം 17535 എന്ന നില മറികടന്നതിന് പിന്നാലെ താഴേക്ക് വീണ സൂചിക തുടർന്ന് 55 പോയിന്റുകൾ/0.31 ശതമാനം താഴെയായി 17475 എന്ന നിലയിൽ വ്യാപാരം അവസാനിപ്പിച്ചു.

ബാങ്ക് നിഫ്റ്റി ഗ്യാപ്പ് അപ്പിൽ 37892 എന്ന നിലയിൽ വ്യാപാരം ആരംഭിച്ചതിന് പിന്നാലെ ബെയറിഷായി കാണപ്പെട്ടു. 37700 തകർത്ത സൂചിക 37500 വരെ ഇടിവ് രേഖപ്പെടുത്തി. തുടർന്ന് 284 പോയിന്റുകൾ/ 0.75 ശതമാനം താഴെയായി 37463 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

നിഫ്റ്റി എഫ്.എം.സി.ജി നേട്ടത്തിൽ അടച്ചു.

യൂഎസ് വിപണികൾ ഐടി ഓഹരികൾ താഴേക്ക് വീണതിന് പിന്നാലെ വ്യാഴാഴ്ച ശക്തമായ ഇടിവ് രേഖപ്പെടുത്തി. യൂറോപ്യൻ വിപണികൾ  ലാഭത്തിൽ അടച്ചു.

ഏഷ്യൻ വിപണികൾ താഴ്ന്ന നിലയിലാണ് വ്യാപാരം നടത്തുന്നത്. യുഎസ് ഫ്യൂച്ചേഴ്സ് നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്. യൂറോപ്യൻ വിപണി ഈസ്റ്റർ അവധി ആയതിനാൽ തുറന്നിട്ടില്ല.

SGX NIFTY
17254-ലാണ് വ്യാപാരം നടത്തുന്നത്. ഇത് ഇന്ത്യൻ വിപണിയിൽ ഒരു ഗ്യാപ്പ് ഡൌൺ ഓപ്പണിംഗിനുള്ള സൂചന നൽകുന്നു. 

17,390, 17,320, 17,150, 17,000 എന്നിവിടെ നിഫ്റ്റിക്ക് ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 17,550, 17,600, 17,640, 17,780, 17,830 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.

ബാങ്ക് നിഫ്റ്റിയിൽ 37,300, 37,150, 37,000, 36,800, 36,400  എന്നിവിടെ ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 37,700, 37,900, 38,150, 38,650 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.

18500ലാണ് നിഫ്റ്റിയിൽ ഏറ്റവും ഉയർന്ന കോൾ ഒഐ കാണുന്നത്. 17000ൽ ഏറ്റവും ഉയർന്ന പുട് ഒഐയും കാണപ്പെടുന്നു.

ബാങ്ക് നിഫ്റ്റിയിൽ 38000ലാണ് ഏറ്റവും ഉയർന്ന കോൾ ഒഐയുള്ളത്. 36500ൽ ഏറ്റവും ഉയർന്ന പുട്ട് ഒഐയും കാണപ്പെടുന്നു.

ഇന്ത്യ വിക്സ് 17.8 ആയി കാണപ്പെടുന്നു.

വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (FIIs) 2000 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചപ്പോൾ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (DIIs) ഇന്ത്യൻ വിപണിയിൽ നിന്നും 1400 കോടി രൂപയുടെ ഓഹരികൾ വാങ്ങികൂട്ടി.


ഈ ആഴ്ചയിൽ നമുക്ക് വിപണിയിൽ നിന്നും അധികം സൂചനകൾ ഒന്നും തന്നെ ലഭിച്ചിട്ടില്ല. കമ്പനികളുടെ പുറത്തുവരുന്ന ഫലങ്ങളിലേക്ക് ശ്രദ്ധിക്കാവുന്നതാണ്.

യൂറോപിൽ ഇന്ന് ഈസ്റ്റർ അവധി ആയതിനാൽ തന്നെ വിപണി തുറന്നിട്ടില്ല. അതിനാൽ തന്നെ അവിടെ നിന്നും വ്യക്തമായ സൂചനകൾ ലഭ്യമല്ല. ഏഷ്യൻ വിപണികൾ നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്. നിക്കി 2 ശതമാനം നഷ്ടത്തിലാണുള്ളത്.

ഉക്രൈന്റെ ആക്രമണത്തിൽ തങ്ങളുടെ കപ്പലുകൾ തകർന്നതിന് പിന്നാലെ കിഴക്കൻ മേഖലയിലും കീവിലും റഷ്യ ആക്രമണം കൂടുതൽ ശക്തമാക്കി. ഇവിടെ നിന്നും വരുന്ന ഏതൊരു മോശം വാർത്തയും വിപണിയെ സ്വാധീനിച്ചേക്കാം.

നിഫ്റ്റിക്ക് 17320 ശക്തമായ സപ്പോർട്ട് ആയേക്കും. മുകളിലേക്ക് 17520  ശ്രദ്ധിക്കാവുന്നതാണ്.

ലൈവ് മാർക്കറ്റ് വാർത്തകൾക്കും അറിയിപ്പുകൾക്കുമായി മാർക്കറ്റ്ഫീഡ് ആപ്പ് സന്ദർശിക്കുക. ശുഭദിനം. 


ഇന്നത്തെ വിപണി വിശകലനം ഇന്ന് ഗ്യാപ്പ് അപ്പിൽ 226 പോയിന്റുകൾക്ക് മുകളിലായി 15926 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റിക്ക് ഓപ്പണിംഗ് നിലമറികടന്ന് മുന്നേറാൻ സാധിച്ചില്ല. ദുർബലമായി താഴേക്ക് നീങ്ങിയ സൂചിക രാവിലത്തെ പകുതിയിൽ അധികം നേട്ടവും ഇല്ലാതെയാക്കി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 132 പോയിന്റുകൾ/0.85 ശതമാനം മുകളിലായി 15832 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. ഇന്ന് ഗ്യാപ്പ് അപ്പിൽ 498 പോയിന്റുകൾക്ക് മുകളിലായി 34126 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി സാവധാനം […]
പ്രധാനതലക്കെട്ടുകൾ Zomato: ക്വിക്ക് കൊമേഴ്‌സ് കമ്പനിയായ ബ്ലിങ്ക് കൊമേഴ്‌സിന്റെ 33,018 ഇക്വിറ്റി ഓഹരികൾ 4,447.48 കോടി രൂപയ്ക്ക് ഓൾ-സ്റ്റോക്ക് ഇടപാടിൽ ഏറ്റെടുക്കാൻ ബോർഡ് അംഗീകാരം നൽകിയതായി കമ്പനി എക്‌സ്‌ചേഞ്ചുകളെ അറിയിച്ചു. Dr Reddy’s Laboratories: യുഎസ് ആസ്ഥാനമായ എറ്റോൺ ഫാർമയുടെ ബ്രാൻഡഡ്, ജനറിക് ഇൻജക്‌ടബിൾ ഉൽപ്പന്ന പോർട്ട്‌ഫോളിയോ ഏറ്റെടുക്കുന്നതായി കമ്പനി പ്രഖ്യാപിച്ചു. CSB Bank: ബാങ്കിന്റെ പാർട്ട് ടൈം ചെയർപേഴ്സണായി ഭാമ കൃഷ്ണമൂർത്തിയെ ബോർഡ് നിയമിച്ചതായി ബിഎസ്ഇ ഫയലിംഗിൽ വ്യക്തമാക്കി. SIS: കമ്പനിയുടെ ഇക്വിറ്റി ഓഹരികൾ തിരികെ […]
ഇന്നത്തെ വിപണി വിശകലനം ഇന്ന് ഗ്യാപ്പ് അപ്പിൽ 100 പോയിന്റുകൾക്ക് മുകളിലായി 15657 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി അധികം ചാഞ്ചാട്ടത്തിന് വിധേയമായി കാണപ്പെട്ടില്ല. 100 പോയിന്റുകൾക്ക് ഉള്ളിൽ തന്നെയാണ് സൂചിക വ്യാപാരം നടത്തിയത്. ഇന്നലത്തെ പ്രതിബന്ധമായിരുന്ന 15630 ഇന്ന് സപ്പോർട്ടായി പ്രവർത്തിച്ചു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 142 പോയിന്റുകൾ/0.92 ശതമാനം മുകളിലായി 15699 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 33434 എന്ന താഴ്ന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി വശങ്ങളിലേക്കാണ് ഇന്ന് […]

Advertisement