പ്രധാനതലക്കെട്ടുകൾ

HCL Technologies: 42.5 മില്യൺ ഡോളറിന് ഹംഗേറിയൻ ഡാറ്റാ എഞ്ചിനീയറിംഗ് സേവന കമ്പനിയായ സ്റ്റാർഷെമയെ ഏറ്റെടുക്കുന്നതിനുള്ള കരാറിൽ കമ്പനി ഒപ്പുവച്ചു. 2022 മാർച്ചോടെ ഏറ്റെടുക്കൽ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Hero Motocorp: ആതർ എനർജിയിൽ കമ്പനി 420 കോടി രൂപ വരെ കൂടുതൽ നിക്ഷേപിക്കും. ഇതോടെ ഏതറിലെ ഹീറോ മോട്ടോകോർപ്പിന്റെ ഓഹരി പങ്കാളിത്തം നിലവിലെ 34.8 ശതമാനത്തിൽ നിന്ന് വർദ്ധിക്കും.

Maruti Suzuki: ശനിയാഴ്ച മുതൽ ശരാശരി 1.7 ശതമാനം വില വർദ്ധിപ്പിച്ച് കമ്പനി.

PVR: ആന്ധ്രാപ്രദേശിൽ പുതിയ 4-സ്ക്രീൻ പ്രോപ്പർട്ടി കൂടി ഉൾപ്പെടുത്തി കമ്പനി.

Apollo Tyre:  9.33 കോടി രൂപയ്ക്ക് സിഎസ്ഇ ഡെക്കാൻ സോളാറിന്റെ 27.20 ശതമാനം ഓഹരികൾ വാങ്ങി കമ്പനി.

Oil India: യുഎസിലെ നിയോബ്രറ ഷെയ്ൽ അസറ്റിലെ ഓഹരി 25 മില്യൺ ഡോളറിന് കമ്പനി വിറ്റഴിച്ചു.

ഇന്നത്തെ വിപണി സാധ്യത

വെള്ളിയാഴ്ച ഗ്യാപ്പ് ഡെണിൽ 18198 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി താഴേക്ക് വീണു. ചാഞ്ചാട്ടത്തിനൊപ്പം മുകളിലേക്ക് കയറിയ സൂചിക 18230ൽ സമ്മർദ്ദം രേഖപ്പെടുത്തി. 18160ന് അടുത്തായി അനേകം തവണ സപ്പോർട്ട് എടുത്ത സൂചിക ശക്തി കെെവരിച്ച് മുന്നേറ്റം നടത്തി. എന്നാൽ സൂചിക 18290ൽ വീണ്ടും പ്രതിബന്ധം നേരിട്ടു.തുടർന്ന് ഫ്ലാറ്റായി 18256 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

ബാങ്ക് നിഫ്റ്റി ഗ്യാപ്പ് ഡൌണിൽ 38304 എന്ന നിലയിൽ വ്യാപാരം ആരംഭിച്ചതിന് പിന്നാലെ ആദ്യ പകുതിയിൽ താഴേക്ക് വീണു. ശേഷം 38000ൽ സപ്പോർട്ട് എടുത്ത സൂചിക ശക്തമായ മുന്നേറ്റം കാഴ്ചവച്ചുവെങ്കിലും നഷ്ടത്തിൽ അടച്ചു. തുടർന്ന് 100 പോയിന്റുകൾ/ 0.26 ശതമാനം താഴെയായി 38370 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

നിഫ്റ്റി  ഐടി  (+0.57%) ലാഭത്തിൽ അടച്ചു. മറ്റു മേഖലാ സൂചികകൾ നഷ്ടത്തിൽ അടച്ചു.

യൂഎസ് വിപണികൾ വെള്ളിയാഴ്ച കയറിയിറങ്ങി കാണപ്പെട്ടു. ഡൌ ജോൺസ് നഷ്ടത്തിൽ അടച്ചപ്പോൾ നാസ്ഡാക് മുന്നേറ്റം നടത്തുകയും എസ്ആൻഡ്പി ഫ്ലാറ്റായും വ്യാപാരം അവസാനിപ്പിച്ചു. യൂറോപ്യൻ വിപണികൾ നഷ്ടത്തിൽ അടച്ചു.ഏഷ്യൻ വിപണികളും
കയറിയിറങ്ങിയാണ് കാണപ്പെടുന്നത്. നിക്കി ലാഭത്തിലും ഹാങ്സാങ് നഷ്ടത്തിലുമാണുള്ളത്. യുഎസ് ഫ്യൂച്ചേഴ്സ്, യൂറോപ്യൻ ഫ്യൂച്ചേഴ്സ് എന്നിവ നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്. ഡൌ ഫ്യൂച്ചേഴ്സ് 0.1 ശതമാനം നഷ്ടത്തിലാണുള്ളത്.

SGX NIFTY
18,209-ലാണ് വ്യാപാരം നടത്തുന്നത്. ഇത് ഇന്ത്യൻ വിപണിയിൽ ഒരു ഗ്യാപ്പ് ഡൌൺ ഓപ്പണിംഗിനുള്ള സൂചന നൽകുന്നു. 

18,210, 18,160, 18,110, 18,050, 18,000 എന്നിവിടെ നിഫ്റ്റിക്ക് ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം.  18,270, 18,300, 18,340, 18,420, 18,500 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.

ബാങ്ക് നിഫ്റ്റിയിൽ 38,300, 38,100, 38,000, 37,700, 37,500 എന്നിവിടെ ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 38,500, 38,800, 39,000, 39,115, 39,200 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.

നിഫ്റ്റിയിൽ 19000, 18200 എന്നിവിടെയാണ് ഏറ്റവും ഉയർന്ന കോൾ ഒഐ കാണപ്പെടുന്നത്. 18200, 18000 എന്നിവിടെ ഏറ്റവും ഉയർന്ന പുട്ട് ഒഐയും കാണപ്പെടുന്നു. 18200ൽ ശക്തമായ സ്ട്രാഡിൽ ബിൽഡ് അപ്പ് ഉള്ളതായി കാണാം.

ബാങ്ക് നിഫ്റ്റിയിൽ 38,500 ലാണ് ഏറ്റവും ഉയർന്ന കോൾ ഒഐ കാണപ്പെടുന്നത്. 38000ൽ ഏറ്റവും ഉയർന്ന പുട്ട് ഒഐയും കാണപ്പെടുന്നു.

വിക്സ് 16.56 ആയി കുറഞ്ഞു.

വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (FIIs) 1,598 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചപ്പോൾ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (DIIs) ഇന്ത്യൻ വിപണിയിൽ നിന്നും 371 കോടി രൂപയുടെ ഓഹരികൾ വാങ്ങികൂട്ടി.

സാമ്പത്തിക വളർച്ച മന്ദഗതിയിലായതിനെ തുടർന്ന് ചൈനയുടെ സെൻട്രൽ ബാങ്ക് 2020 ഏപ്രിലിനു ശേഷം ആദ്യമായി പലിശ നിരക്ക് കുറച്ചു. നെഗറ്റീവായി അസ്ഥിരമായ നിലയിലാണ് യുഎസ് വിപണി കാണപ്പെടുന്നത്. യുഎസ് വിപണി ഇന്ന് എങ്ങനെ വ്യാപാരം അവസാനിപ്പിക്കും എന്നതിനെ ആശ്രയിച്ചാകും വരും ദിവസങ്ങളിൽ നിഫ്റ്റിക്ക് എക്കാലത്തെയും ഉയർന്ന നില മറികടക്കാൻ സാധിക്കുമോ എന്നുള്ളത്.

ആഴ്ചയിൽ എഫ്ഐഐ മുഴുവൻ വിൽപ്പന നടത്തിയിരുന്നു. ഈ ആഴ്ച ഡിഐഐയും എഫ്ഐഐയും എങ്ങനെ വ്യാപാരം നടത്തും എന്നുള്ളത് ഏറെ രസകരമായേക്കും. അനേകം കമ്പനികളുടെ മൂന്നാം പാദ ഫലങ്ങളാണ് ഈ ആഴ്ച വരാനിരിക്കുന്നത്.

വെള്ളിയാഴ്ച ബാങ്ക് നിഫ്റ്റി താഴേക്ക് കൂപ്പുകുത്തി. എന്നാൽ മേഖലയുടെ മുന്നേറ്റത്തിന് ഇത് ആവശ്യമാണ്.

എച്ച്.ഡി.എഫ്.സി ബാങ്കിന്റെ ഫലം ശനിയാഴ്ച പുറത്തുവന്നിരുന്നു. ഇത് പ്രതീക്ഷിച്ചത് പോലെയായിരുന്നു.  HCL Tech ന്റെ ലാഭവും താഴേക്ക് അസ്ഥിരമായി നിൽക്കുന്നതായി കാണമെങ്കിലും ഫലം പ്രതീക്ഷകൾക്ക് ഉള്ളിൽ തന്നെയാണ്.നിഫ്റ്റിക്ക് മുകളിലേക്ക് 18270, താഴേക്ക് 18160 എന്നിവ ശ്രദ്ധിക്കാവുന്നതാണ്. സൂചിക ഈ ആഴ്ച എക്കാലത്തെയും ഉയർന്ന നില രേഖപ്പെടുത്തുമെന്ന് നിങ്ങൾ കരുതുന്നുണ്ടോ?  കമന്റ് ചെയ്ത് അറിയിക്കുക.

ലൈവ് മാർക്കറ്റ് വാർത്തകൾക്കും അറിയിപ്പുകൾക്കുമായി മാർക്കറ്റ്ഫീഡ് ആപ്പ് സന്ദർശിക്കുക. ശുഭദിനം. 

പ്രധാനതലക്കെട്ടുകൾ Grasim Industries:  മാർച്ച് പാദത്തിൽ കമ്പനിയുടെ അറ്റാദായം 55.56 ശതമാനം വർദ്ധിച്ച് 4070.46 കോടി രൂപയായി. Bayer CropScience: മാർച്ച് പാദത്തിൽ കമ്പനിയുടെ അറ്റാദായം 2 ഇരട്ടി  വർദ്ധിച്ച് 152.7 കോടി രൂപയായി. Muthoot Finance: കടപത്ര വിതരണത്തിലൂടെ 300 കോടി രൂപ സമാഹരിക്കുമെന്ന് കമ്പനി അറിയിച്ചു.Metropolis Healthcare: മാർച്ച് പാദത്തിൽ കമ്പനിയുടെ അറ്റാദായം 34 ശതമാനം ഇടിഞ്ഞ് 40 കോടി രൂപയായി. പോയവർഷം ഇതേകാലയളവിൽ 61 കോടി രൂപയായിരുന്നു കമ്പനിയുടെ അറ്റാദായം. Dollar Industries: […]
ഇന്നത്തെ വിപണി വിശകലനം തുടർച്ചയായ രണ്ടാം ദിവസവും നഷ്ടത്തിൽ അടച്ച് നിഫ്റ്റി. ഇന്ന് 16230 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ദുർബലമായി കാണപ്പെട്ടു. വീണ്ടെടുക്കൽ നടത്താനുള്ള സാധ്യത നിലനിന്നിട്ടും വിപണിക്ക് മുന്നേറ്റം നടത്താൻ സാധിച്ചില്ല. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 89 പോയിന്റുകൾ/0.55 ശതമാനം താഴെയായി 16125 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 34250 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി മുകളിലേക്ക് കയറിയെങ്കിലും ആദ്യത്തെ മുന്നേറ്റത്തിന് ശേഷം സൂചിക വശങ്ങളിലേക്ക് മാത്രമാണ് നീങ്ങിയത്. […]
ഗുജറാത്ത് ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്പെഷ്യാലിറ്റി കെമിക്കൽ കമ്പനിയായ Aether Industries Ltd തങ്ങളുടെ പ്രാരംഭ ഓഹരി വിൽപ്പനയുമായി രംഗത്ത് എത്തിയിരിക്കുകയാണ്. മെയ് 24ന് ആരംഭിക്കുന്ന ഐപിഒയെ പറ്റിയുള്ള വിശേഷങ്ങളാണ് മാർക്കറ്റ്ഫീഡ് ഇന്ന് ചർച്ചചെയ്യുന്നത്.  Aether Industries Ltd 2013ൽ പ്രവർത്തനം ആരംഭിച്ച ഏഥർ ഇൻഡസ്ട്രീസ് ലിമിറ്റഡ് രാജ്യത്തെ വളർന്ന് കൊണ്ടിരിക്കുന്ന സ്പെഷ്യാലിറ്റി കെമിക്കൽ കമ്പനികളിൽ ഒന്നാണ്. സങ്കീർണ്ണവും വ്യത്യസ്‌തവുമായ രസതന്ത്രം, സാങ്കേതിക കോർ കഴിവുകൾ എന്നിവ ഉൾപ്പെടുന്ന വിപുലമായ ഇന്റർമീഡിയറ്റുകളും രാസവസ്തുക്കളും കമ്പനി ഉത്പാദിപ്പിക്കുന്നു.സ്വന്തമായി ആർ ആൻഡ് […]

Advertisement