പ്രധാനതലക്കെട്ടുകൾ

സൊമാറ്റോയുടെ ഐപിഒ ജൂലെെ 14ന് ആരംഭിക്കും. കമ്പനിയുടെ ഏറ്റവും വലിയ ഓഹരി ഉടമയായ  Info Edge ഓഫർ ഫോർ സെയിലിലൂടെ വിഹിതം 375 കോടിയായി കുറച്ചു.

HDFC: ഹിന്ദുസ്ഥാൻ ഓയിൽ എക്സ്പ്ലോറേഷൻ കമ്പനിയിലുള്ള എച്ച്.ഡി.എഫ്.സിയുടെ 2.46 ശതമാനം വിഹിതം 37 കോടി രൂപയ്ക്ക്
വിറ്റഴിച്ചു.

PNB Housing Finance: യുഎസ് ആസ്ഥാനമായുള്ള കാർലൈൽ ഗ്രൂപ്പിന്റെ നേതൃത്വത്തിൽ 4,000 കോടി രൂപയുടെ മൂലധന ഇൻഫ്യൂഷൻ കരാർ പുനഃസംഘടിപ്പിക്കുന്നത് പരിഗണിക്കാൻ പഞ്ചാബ് നാഷണൽ ബാങ്കിന്റെ പ്രൊമോട്ടർ  ആവശ്യപ്പെട്ടു. അന്തിമ തീരുമാനം എടുക്കുന്നതിന് മുമ്പ് സെക്യൂരിറ്റീസ് അപ്പലേറ്റ് ട്രൈബ്യൂണലിന്റെ ഉത്തരവിനായി കാത്തിരിക്കുമെന്നും കമ്പനി വ്യക്തമാക്കി.Titan: ഏപ്രിൽ-ജൂൺ പാദത്തിൽ കമ്പനിയുടെ വിൽപ്പന രണ്ട് ഇരട്ടി വർദ്ധനവ് രേഖപ്പെടുത്തി.

CEAT Tyres: കൊവിഡ് കാലഘട്ടത്തിൽ  ടയറുകൾ ഓൺലൈനിൽ വിൽക്കുന്നതിനായി ടൈറസ്മോറുമായി കമ്പനി കെെകോർത്തു.

REC: ഊർജ മേഖലയിലേക്ക് കടപത്രവിതരണം ചെയ്തു കൊണ്ട് 400 മില്യൺ ഡോളർ സമാഹരിച്ച് കമ്പനി.

Bajaj Healthcare: കൊവിഡിന് എതിരായ 2-ഡിയോക്സി-ഡി-ഗ്ലൂക്കോസ് മരുന്ന് നിർമിക്കാനും വിതരണം ചെയ്യാനും ബജാജ് ഹെൽത്ത് കെയറിന് ഡിആർഡിഒയുടെ അനുമതി ലഭിച്ചു.

11 കോടി രൂപയ്ക്ക് ഓൺലെെൻ വിവാഹ സേവന കമ്പനിയായ ബോട്ട്മാൻ ടെക് ഏറ്റെടുക്കാൻ ഒരുങ്ങി Matrimony.com.

ഇന്നത്തെ പ്രധാന ക്യു 1 ഫലങ്ങൾ

  • Tata Consultancy Services
  • Gammon Infrastructure Projects
  • Shyam Metalics and Energy

ഇന്നത്തെ വിപണി സാധ്യത

ഇന്നലെ ഫ്ലാറ്റായി വ്യാപാരം ആരംഭിച്ച നിഫ്റ്റി 15800ൽ സപ്പോർട്ട് എടുത്ത് കൊണ്ട് സാവധാനം മുകളിലേക്ക് കയറി 15900 വരെയെത്തി. കഴിഞ്ഞ ദിവസത്തെ വിപണി വിശേഷങ്ങൾ അറിയാൻ ലിങ്ക് സന്ദർശിക്കുക.

ബാങ്ക്  നിഫ്റ്റി ഇന്നലെ ശക്തമായ മുന്നേറ്റം കാഴ്ചവച്ചു. 35000 എന്ന സപ്പോർട്ട് കെെവരിച്ച സൂചിക അവിടെ നിന്നും മുകളിലേക്ക് കയറി 35800 എന്ന പ്രതിരോധത്തിന് താഴെയായി വ്യാപാരം അവസാനിപ്പിച്ചു.

നിഫ്റ്റി മെറ്റിൽ, റിയൽറ്റി സൂചികകൾ ഇന്നലെ മികച്ച പ്രകടനം കാഴ്ചവച്ചു.

യൂറോപ്യൻ വിപണികൾ  ഇന്നലെ തിരികെ കയറി. യുഎസ് വിപണിയിൽ ചാഞ്ചാട്ടം രൂക്ഷമായിരുന്നു. തുടക്കത്തിൽ താഴേക്ക് വീണ സൂചിക പിന്നീട് തിരികെ കയറി നേരിയ  ലാഭത്തിൽ അടച്ചു.

ഏഷ്യൻ വിപണികൾ ഏറെയും ദുർബലമായി നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്. യുഎസ്, യൂറോപ്യൻ ഫ്യൂച്ചറുകളും നഷ്ടത്തിലാണുള്ളത്.

SGX NIFTY 15,826-ലാണ് വ്യാപാരം നടത്തുന്നത്. ഇത് ഇന്ത്യൻ വിപണിയിൽ ഒരു ഗ്യാപ്പ് ഡൗൺ ഓപ്പണിംഗിനുള്ള സൂചന  നൽകുന്നു.

15,800, 15,750, 15700 എന്നിവിടെയാണ് നിഫ്റ്റിക്ക്  ശക്തമായ സപ്പോർട്ട് ഉള്ളത്.15,840-15,850 എന്നിവിടെ ശക്തമായ പ്രതിരോധം അനുഭവപ്പെടും. എക്കാലത്തെയും ഉയർന്ന നിലയായ 15,900-15,915  നിഫ്റ്റിയുടെ ശക്തമായ പ്രതിരോധ മേഖലയാണ്.

35,800 എന്നത്  ബാങ്ക് നിഫ്റ്റിയുടെ സുപ്രധാന  പ്രതിരോധ മേഖലയാണ്. ഇത് ശ്രദ്ധിക്കുക.

35,500-400, 34,250, 35,00 എന്നത് ബാങ്ക് നിഫ്റ്റിക്ക്  ശക്തമായ സപ്പോർട്ടാണ്.

വിദേശ  നിക്ഷേപ സ്ഥാപനങ്ങൾ (FIIs)  532 കോടി രൂപയുടെ ഓഹരികൾ വാങ്ങിയപ്പോൾ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (DIIs) ഇന്ത്യൻ   വിപണിയിൽ നിന്നും 231 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചു.


നിഫ്റ്റിക്ക് 16000, 15900 എന്നിവിടെയാണ് ഏറ്റവും ഉയർന്ന കോൾ ഒഐ ഉള്ളത്. 15800, 15900 എന്നിവിടെ ഏറ്റവും ഉയർന്ന പുട്ട് ഒഐയും കാണപ്പെടുന്നു. നിഫ്റ്റി പിസിആർ 1.1 ആണ്. ഇത് സൂചിക നേരിയ തോതിൽ ബുള്ളിഷാണെന്ന് കാണിക്കുന്നു.

ബാങ്ക് നിഫ്റ്റിക്ക് 36000ൽ അനേകം കോൾ  ഒഐകളും 35000ൽ അനേകം പുട്ട് ഒഐയും ഉള്ളതായി കാണാം. പിസിആർ 1.3 ആണ്. ഇത് സൂചിക ബുള്ളിഷാണെന്ന് കാണിക്കുന്നു.


ബാങ്ക് നിഫ്റ്റി നാല് ദിവസം തുടർച്ചയായി മുകളിലേക്ക് കയറി രണ്ട് തവണ 35800ൽ പ്രതിരോധം അനുവഭപ്പെട്ടതിനെ തുടർന്ന് താഴേക്ക് വന്നു. ഇന്ന് ബാങ്കിംഗ് സൂചിക ഈ പ്രതിരോധം തകർത്ത് മുന്നേറുമോ അതോ അവിടെ തന്നെ തുടരുമോ എന്ന് കണ്ടറിയേണ്ടതുണ്ട്. നിഫ്റ്റിയുടെ എക്സ്പെയറി ഇതിനെ ആശ്രയിച്ചിരിക്കും.

ഇതിനാൽ തന്നെ ബാങ്ക് നിഫ്റ്റിയിലേക്ക് ശ്രദ്ധിക്കുക. 35800 എന്ന സുപ്രധാന പ്രതിരോധ മേഖല തകർത്ത് എറിഞ്ഞ് കൊണ്ട് സൂചിക മുന്നോട്ട് പോയാൽ നിഫ്റ്റിക്ക് നിസാരമായി എക്കാലത്തെയും ഉയർന്ന നിലമറികടക്കാനാകും.

എന്നാൽ ഇന്ന് ബാങ്കിംഗ് ഓഹരികൾ മുന്നേറ്റം നടത്താനുള്ള സാധ്യത കുറവാണ്. അങ്ങനെയെങ്കിൽ നിഫ്റ്റിക്ക് ഇന്ന് എക്കാലത്തെയും ഉയർന്ന നിലമറികടക്കാനാകില്ല.

15800 എന്നത് നിഫ്റ്റിക്കും 35500 എന്നത് ബാങ്ക് നിഫ്റ്റിക്കും ഇന്ന് നിർണായക സപ്പോർട്ടുകളാണ്. ഇവ ബ്രേക്ക് ചെയ്ത് താഴേക്ക് വീണാൽ കോൾ ഓപ്പ്ഷനുകൾ വിൽക്കാവുന്നതാണ്. മുകളിൽ സൂചിപ്പിച്ചിരുന്ന പ്രതിരോധ നില മറികടന്ന് സൂചികകൾ മുന്നേറിയാൽ പുട്ട് ഓപ്ഷൻ വിൽക്കാവുന്നതാണ്.വിപണി ശക്തമാണെന്നാണ് കാണപ്പെടുന്നത്. അതിനാൽ ഫ്ലാറ്റായി ഗ്യാപ്പ് ഡൗണിൽ വ്യാപാരം ആരംഭിച്ചാലും സൂചിക പിന്നീട് മുകളിലേക്ക് കയറിയേക്കാം.

ലൈവ് മാർക്കറ്റ് വാർത്തകൾക്കും അറിയിപ്പുകൾക്കുമായി മാർക്കറ്റ്ഫീഡ് ആപ്പ് സന്ദർശിക്കുക. ശുഭദിനം.

ഇന്നത്തെ വിപണി വിശകലനം ഇന്ന് 17401 എന്ന നിലയിൽ ഫ്ലാറ്റായി വ്യാപാരം ആരംഭിച്ച നിഫ്റ്റി 1740-500ന് അടുത്തായി പ്രതിബന്ധം നേരിട്ടു. പിന്നീട് ലളിതമായി ഇത് മറികടന്ന സൂചിക മുന്നേറ്റം നടത്തി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 127 പോയിന്റുകൾ/0.73 ശതമാനം മുകളിലായി 17525 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 37847 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി താഴേക്ക് നീങ്ങി. ശേഷം 37700ൽ ശക്തമായ സപ്പോർട്ട് എടുത്ത സൂചിക ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും 1.65 […]
പ്രധാനതലക്കെട്ടുകൾ State Bank of India: ജൂൺ പാദത്തിൽ കമ്പനിയുടെ അറ്റാദായം 6.70 ശതമാനം ഇടിഞ്ഞ് 6068 കോടി രൂപയായി. നികുതിക്ക് ശേഷമുള്ള ലാഭം എന്നത് മുൻ പാദത്തിൽ 6504 കോടി രൂപയായിരുന്നു.Titan: ജൂൺ പാദത്തിൽ അറ്റാദായം മൂന്ന് മടങ്ങ് വർദ്ധിച്ച് 790 കോടി രൂപയായി. Tata Motors: ഫോർഡ് ഇന്ത്യയുടെ സാനന്ദ് ആസ്ഥാനമായുള്ള നിർമ്മാണ പ്ലാന്റ് 725.7 കോടി രൂപയ്ക്ക് ഏറ്റെടുക്കാൻ കമ്പനിയുടെ അനുബന്ധ സ്ഥാപനം കരാറിൽ ഒപ്പുവച്ചു. Marico: ജൂൺ പാദത്തിൽ കമ്പനിയുടെ ഏകീകൃത […]
ഇന്നത്തെ വിപണി വിശകലനം ഇന്ന് 17423 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി 4 മണിക്കൂറോളം അസ്ഥിരമായി നിന്നു. ശേഷം താഴേക്ക് വീണ സൂചിക 17350ൽ സപ്പോർട്ട് രേഖപ്പെടുത്തി.തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 15 പോയിന്റുകൾ/0.09 ശതമാനം മുകളിലായി 17397 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 37868 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി താഴേക്ക് നീങ്ങി. ശേഷം 38150 ശക്തമായ സപ്പോർട്ട് ആയി മാറി. ഇവിടെ നിന്നും തിരികെ കയറിയ സൂചിക നേരിയ നേട്ടം […]

Advertisement