പ്രധാനതലക്കെട്ടുകൾ

യുകെയിൽ മൊബിലിറ്റി ഉത്പ്പന്നങ്ങൾ‌ക്കായി ഒരു നൂതന ഡിസൈൻ‌ സെന്റർ‌ ആരംഭിക്കാൻ ഒരുങ്ങി M&M.

SBI Life -ന്റെ 3.5 ശതമാനം ഓഹരി 945 കോടി രൂപയ്ക്ക് വിൽക്കാൻ പദ്ധതിയിട്ട് കാർലെെൽ ഗ്രൂപ്പ്.

യുകെ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫിൻടെക് കമ്പനി ഇൻഫിനിറ്റി സർക്കിൾ അതിന്റെ വെൽത്ത്  മാനേജുമെന്റ് പ്ലാറ്റ്‌ഫോമായി  Zensar-നെ തിരഞ്ഞെടുത്തു.

Hero Motocorp: മാർച്ചിലെ നാലാം പാദത്തിൽ  ഇരുചക്രവാഹന നിർമാതാക്കളുടെ ഏകീകൃത അറ്റാദായം  39 ശതമാനം വർദ്ധിച്ച് 865 കോടി രൂപയായി. പോയവർഷം ഇതേകാലയളവിൽ കമ്പനി 613.81 കോടി രൂപയുടെ അറ്റാദായമാണ് രേഖപ്പെടുത്തിയിരുന്നത്.

Tata Consumer Products :  മാർച്ചിലെ നാലാം പാദത്തിൽ  കമ്പനി 133.34 കോടി രൂപയുടെ അറ്റാദായം രേഖപ്പെടുത്തി. പോയവർഷം ഇതേകാലയളവിൽ കമ്പനി 50 കോടി രൂപയുടെ നഷ്ടം നേരിട്ടിരുന്നു.

Coforge Limited: മാർച്ചിലെ നാലാം പാദത്തിൽ കമ്പനിയുടെ   പ്രതിവർഷ അറ്റാദായം 17 ശതമാനം വർദ്ധിച്ച് 133 കോടി രൂപയായി.

IEX: ഏപ്രിലിൽ ഐഇഎക്സിന്റെ  വെെദ്യുതി വിപണിയുടെ പ്രതിവർഷ  വോളിയം 90.2 ശതമാനം വർദ്ധനവ് രേഖപ്പെടുത്തി.

Bajaj Healthcare: കൊവിഡ് ചികിത്സയ്ക്കായി കമ്പനി  ഇവെജാജ് ടാബ്ലെറ്റുകൾ അവതരിപ്പിച്ചു.

ഇന്നത്തെ പ്രധാന ക്യു 4 ഫലങ്ങൾ:

  • HDFC
  • Ultratech Cement
  • Cholamandalam Investment and Finance Company
  • Dabur India
  • EIH
  • Kansai Nerolac Paints
  • Navin Fluorine International
  • Steel Strips Wheels

ഇന്നത്തെ വിപണി സാധ്യത

ഇന്നലെ ഗ്യാപ്പ്  അപ്പിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി 14600നും 14700നും ഇടയിലായി അസ്ഥിരമായി കാണപെട്ടു. അവസാന നിമിഷത്തിൽ ഉണ്ടായ ശക്തമായ മുന്നേറ്റം സൂചികയെ 14700ന് മുകളിൽ വ്യാപാരം അവസാനിപ്പിക്കാൻ സഹായിച്ചു. ഐടി, മെറ്റൽ, ഓട്ടോ ഓഹരികളാണ് സൂചികയ്ക്ക് ശക്തി പകർന്നത്. കഴിഞ്ഞ ദിവസത്തെ വിപണി വിശേഷങ്ങൾ അറിയാൻ ലിങ്ക് സന്ദർശിക്കുക.

ഗ്യാപ്പ് അപ്പിൽ തുറന്ന ബാങ്ക് നിഫ്റ്റി അത്ര ബുള്ളിഷായിരുന്നില്ല. 32550- 32900 എന്ന റേഞ്ചിനുള്ളിൽ തന്നെ സൂചിക ഏറെ നേരം അസ്ഥിരമായി നിന്നു. നിഫ്റ്റി മുകളിലേക്ക് കുതിച്ചുകയറിയപ്പോൾ പോലും ബാങ്ക് നിഫ്റ്റിക്ക് 32900 എന്ന പ്രതിരോധം മറികടക്കാനായില്ല.

നിഫ്റ്റി ഫാർമ, നിഫ്റ്റി പി.എസ്.യു ബാങ്ക്സ് ഒഴികെ എല്ലാം മേഖലാ സൂചികകളും ഇന്നലെ ലാഭത്തിലാണ്  അടയ്ക്കപെട്ടത്.

യൂറോപ്യൻ വിപണികൾ നേരിയ  ലാഭത്തിലാണ് വ്യാപാരം  അവസാനിപ്പിച്ചത്. യുഎസ് വിപണി  ഫ്ലാറ്റായാണ് വ്യാപാരം നടത്തിയതെങ്കിലും അവസാന നിമിഷം ശക്തിപ്പെടുന്നത് കാണാനായി.

ഏഷ്യൻ വിപണികൾ ഏറെയും  ലാഭത്തിലാണ് കാണപ്പെടുന്നത്. യുഎസ്, യൂറോപ്യൻ ഫ്യൂച്ചേഴ്സ് ഉയർന്ന നിലയിലാണുള്ളത്. SGX NIFTY 14855-ലാണ്  വ്യാപാരം നടത്തുന്നത്. ഇത് ഇന്ത്യൻ വിപണിയിൽ ഒരു ഗ്യാപ്പ് അപ്പ്  ഓപ്പണിംഗിനുള്ള  സൂചന  നൽകുന്നു. 

14,850-14,900 എന്നിവിടെ വളരെ ശക്തമായ പ്രതിരോധം അനുഭവപെട്ടേക്കാം. വിപണി ഇവിടെ തുറന്നാൽ സൂചിക ഒരുപക്ഷേ താഴേക്ക് വീണേക്കാം.

14850-14900  എന്നിവിടെ നിഫ്റ്റിയിൽ പെട്ടന്ന് ഉള്ള പ്രതിരോധം അനുഭവപെട്ടേക്കാം. ഇതിന് മുകളിലായി 15000  ശക്തമായ പ്രതിരോധം സൃഷ്ടിച്ചേക്കും. 33,000, 33,200, 33,500എന്നിവിടെ ബാങ്ക് നിഫ്റ്റിയിലും  ശക്തമായ പ്രതിരോധം കാണപ്പെടുന്നു. 33000 മുമ്പ്  അനേകം തവണ പരീക്ഷിക്കപെട്ടിട്ടുണ്ട്.

14,750, 14,700, 14,600 എന്നിവിടെ  നിഫ്റ്റിക്ക്   ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 32,300, 32,000, 31,500 എന്നത് ബാങ്ക് നിഫ്റ്റിക്കും  ശക്തമായ സപ്പോർട്ടായി പരിഗണിക്കാം. 32000ന് താഴേക്ക് വീണാൽ സൂചിക ദുർബലമാണെന്ന് കരുതാം.

വിദേശ  നിക്ഷേപ  സ്ഥാപനങ്ങൾ (FIIs) 1222 കോടി രൂപയുടെ ഓഹരികൾ വാങ്ങിയപ്പോൾ ആഭ്യന്തര  നിക്ഷേപ സ്ഥാപനങ്ങൾ (DIIs) ഇന്ത്യൻ  വിപണിയിൽ നിന്നും 632  കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചു.എച്ച്.ഡി.എഫ്.സി ഇന്ന് ഫലങ്ങൾ പ്രഖ്യാപിക്കുകയാണ്. HDFC, HDFCBANK എന്നിവയിൽ ശ്രദ്ധകേന്ദ്രീകരിക്കുക.

ബാങ്ക് നിഫ്റ്റിയുടെ പിന്തുണ ഇല്ലാതെയാണ് നിഫ്റ്റി ഇന്നലെ ശക്തമായ മുന്നേറ്റം കാഴ്ചവച്ചത്. ബാങ്കുകൾ കൂടി ഇന്ന് മുകളിലേക്ക് കയറിയാൽ നിഫ്റ്റി കൂടുതൽ ഉയരങ്ങൾ കീഴടക്കിയേക്കും.

14200-15000 എന്നീ റേഞ്ചിനുള്ളിൽ തന്നെ നിഫ്റ്റി ഏറെ നാളായി അസ്ഥിരമായി നിൽക്കുകയാണ്. 15000ന് സമീപമായി സൂചിക ഈ ആഴ്ച വ്യാപാരം അവസാനിപ്പിക്കുന്നത്  വെെകാതെ തന്നെ നിഫ്റ്റി  ഈ പ്രതിരോധം മറികടക്കുമെന്ന സൂചന നൽകുന്നു. അതിനാൽ ഇന്ന് വിപണി അടയ്ക്കുന്നത് ഏറെ നിർണായകമാകും.


കഴിഞ്ഞ വെള്ളിയാഴ്ച ഈ നിലയിൽ നിന്നാണ് സൂചിക താഴേക്ക് വീണത്. അതിൽ തന്നെ 14900-15000 എന്ന റേഞ്ചിൽ ശക്തമായ ലാഭമെടുപ്പിനുള്ള സാധ്യതയുണ്ട്. ശ്രദ്ധിക്കുക.

ലൈവ് മാർക്കറ്റ് വാർത്തകൾക്കും അറിയിപ്പുകൾക്കുമായി മാർക്കറ്റ്ഫീഡ് ആപ്പ് സന്ദർശിക്കുക. ശുഭദിനം.

ഇന്നത്തെ വിപണി വിശകലനം ഇന്ന് ഗ്യാപ്പ് അപ്പിൽ 226 പോയിന്റുകൾക്ക് മുകളിലായി 15926 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റിക്ക് ഓപ്പണിംഗ് നിലമറികടന്ന് മുന്നേറാൻ സാധിച്ചില്ല. ദുർബലമായി താഴേക്ക് നീങ്ങിയ സൂചിക രാവിലത്തെ പകുതിയിൽ അധികം നേട്ടവും ഇല്ലാതെയാക്കി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 132 പോയിന്റുകൾ/0.85 ശതമാനം മുകളിലായി 15832 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. ഇന്ന് ഗ്യാപ്പ് അപ്പിൽ 498 പോയിന്റുകൾക്ക് മുകളിലായി 34126 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി സാവധാനം […]
പ്രധാനതലക്കെട്ടുകൾ Zomato: ക്വിക്ക് കൊമേഴ്‌സ് കമ്പനിയായ ബ്ലിങ്ക് കൊമേഴ്‌സിന്റെ 33,018 ഇക്വിറ്റി ഓഹരികൾ 4,447.48 കോടി രൂപയ്ക്ക് ഓൾ-സ്റ്റോക്ക് ഇടപാടിൽ ഏറ്റെടുക്കാൻ ബോർഡ് അംഗീകാരം നൽകിയതായി കമ്പനി എക്‌സ്‌ചേഞ്ചുകളെ അറിയിച്ചു. Dr Reddy’s Laboratories: യുഎസ് ആസ്ഥാനമായ എറ്റോൺ ഫാർമയുടെ ബ്രാൻഡഡ്, ജനറിക് ഇൻജക്‌ടബിൾ ഉൽപ്പന്ന പോർട്ട്‌ഫോളിയോ ഏറ്റെടുക്കുന്നതായി കമ്പനി പ്രഖ്യാപിച്ചു. CSB Bank: ബാങ്കിന്റെ പാർട്ട് ടൈം ചെയർപേഴ്സണായി ഭാമ കൃഷ്ണമൂർത്തിയെ ബോർഡ് നിയമിച്ചതായി ബിഎസ്ഇ ഫയലിംഗിൽ വ്യക്തമാക്കി. SIS: കമ്പനിയുടെ ഇക്വിറ്റി ഓഹരികൾ തിരികെ […]
ഇന്നത്തെ വിപണി വിശകലനം ഇന്ന് ഗ്യാപ്പ് അപ്പിൽ 100 പോയിന്റുകൾക്ക് മുകളിലായി 15657 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി അധികം ചാഞ്ചാട്ടത്തിന് വിധേയമായി കാണപ്പെട്ടില്ല. 100 പോയിന്റുകൾക്ക് ഉള്ളിൽ തന്നെയാണ് സൂചിക വ്യാപാരം നടത്തിയത്. ഇന്നലത്തെ പ്രതിബന്ധമായിരുന്ന 15630 ഇന്ന് സപ്പോർട്ടായി പ്രവർത്തിച്ചു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 142 പോയിന്റുകൾ/0.92 ശതമാനം മുകളിലായി 15699 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 33434 എന്ന താഴ്ന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി വശങ്ങളിലേക്കാണ് ഇന്ന് […]

Advertisement