വരാനിരിക്കുന്നത് ഓൺലെെൻ പരസ്യങ്ങളുടെ സുവർണ്ണ കാലഘട്ടം, നേട്ടം കൊയ്യുക അഫ്ലെ ഇന്ത്യ

Home
editorial
an-analysis-of-affle-india-limited
undefined

നിങ്ങൾ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ ഉപയോഗിക്കുമ്പോൾ പലതരം പരസ്യങ്ങൾ നിങ്ങൾക്ക് മുന്നിൽ പ്രത്യക്ഷപെടാറുണ്ട് അല്ലെ. പലതും നിങ്ങൾ മുമ്പ് ഗൂഗിളിൽ തിരഞ്ഞതുമായി ബന്ധപ്പെട്ടുള്ളവയായിരിക്കും. ഇത് എങ്ങനെയെന്ന് ആദ്യമൊക്കെ നിങ്ങൾ അത്ഭുതപ്പെട്ടിട്ടുണ്ടാകാം. ആരാണ് ഇത്തരത്തിൽ നിങ്ങൾക്ക് മുന്നിൽ പരസ്യങ്ങൾ എത്തിച്ച് നൽകുന്നത് എന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ? രാജ്യത്തെ ഏറ്റവും വലിയ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകൾക്കായി പരസ്യ പ്രചാരണങ്ങൾ നടത്തുന്ന അത്തരത്തിലുള്ള ലിസ്റ്റഡ് കമ്പനികളിൽ ഒന്നാണ് അഫ്ലെ (ഇന്ത്യ). ഈ ലേഖനത്തിലൂടെ കമ്പനിയുടെ പ്രവർത്തനങ്ങളെ പറ്റിയും ബിസിനസ് രീതിയുമാണ് മാർക്കറ്റ്ഫീഡ് ഇന്ന് ചർച്ചചെയ്യുന്നത്. 

Affle (India) Ltd

ഉപഭോക്തൃ ഇന്റലിജൻസ് പ്ലാറ്റ്ഫോം ഉള്ള ഒരു ആഗോള സാങ്കേതിക കമ്പനിയാണ് ആഫ്ലെ (ഇന്ത്യ) ലിമിറ്റഡ്. വിവിധ മൊബൈൽ പരസ്യങ്ങൾ ഇതിലൂടെ കമ്പനി ഉപയോക്താക്കളുടെ മുന്നിൽ എത്തിക്കുന്നു. മൊബൈൽ പരസ്യങ്ങളിലൂടെയും ഡിജിറ്റൽ തട്ടിപ്പുകൾ കുറയ്ക്കുന്നതിലൂടെയും ബിസിനസുകളുടെ വിപണന നിക്ഷേപത്തിന്റെ വരുമാനം കമ്പനി മെച്ചപ്പെടുത്തുന്നു. മൊബൈൽ പരസ്യത്തിലൂടെ പുതിയ ഉപഭോക്താക്കളെ ആകർഷിക്കാൻ ഓൺലൈൻ, ഓഫ്‌ലൈൻ കമ്പനികൾ ആഫ്ലെ ഇന്ത്യയുടെ
ഉപഭോക്തൃ പ്ലാറ്റ്ഫോം ഉപയോഗിക്കുന്നു. അതേസമയം പ്ലാറ്റ്‌ഫോം അധിഷ്‌ഠിത ആപ്പ് വികസനത്തിലൂടെയും ഓൺലൈൻ ടു ഓഫ്‌ലൈൻ വാണിജ്യത്തിലൂടെയും ഓഫ്‌ലൈൻ സ്ഥാപനങ്ങളെ ഓൺലൈനായി പ്രവർത്തിക്കാൻ അഫ്ലെയുടെ എന്റർപ്രൈസ് പ്ലാറ്റ്ഫോം അനുവദിക്കുന്നു.

2006ലാണ് കമ്പനി തങ്ങളുടെ പ്രവർത്തനം ആരംഭിച്ചത്.  2007-ൽ അഫ്ലെ എസ്എംഎസ് 2.0 പുറത്തിറക്കി. ഇത് ഷോർട്ട് മെസേജ് സർവീസിലൂടെ ബ്രൗസർ-ടൈപ്പ് പ്രവർത്തനങ്ങളെ സംയോജിപ്പിച്ച്  കൊണ്ട് ബൈൽ മീഡിയയെ പുനർനിർവചിച്ചു. കാലക്രമേണ കമ്പനി എസ്എംഎസ് ലൈവ്, സെർച്ച് & സോഷ്യൽ നെറ്റ്‌വർക്ക് ഡിസ്ക്കവറി പ്ലാറ്റ്ഫോം, പിഞ്ച്, ക്രോസ്-പ്ലാറ്റ്ഫോം മെസേജിംഗ് ആപ്പ് എന്നിവ ആരംഭിച്ചു. മൊബൈൽ സന്ദേശമയയ്‌ക്കലിനും തിരയലിനും പരസ്യ-വഞ്ചന കണ്ടെത്തലിനുമായി അവർക്ക് നിരവധി പേറ്റന്റുകൾ ഉണ്ട്.

അഫ്ലെ ഇന്ത്യയുടെ സിംഗപ്പൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമോട്ടറാണ് അഫ്ലെ ഹോൾഡിംഗ്സ്. കമ്പനിയുടെ നിക്ഷേപകരിൽ പ്രമുഖ സ്ഥാപനങ്ങളായ മൈക്രോസോഫ്റ്റ്, ഡി 2 സി ഇൻക്, ബെന്നറ്റ് കോൾമാൻ & കമ്പനി ലിമിറ്റഡ് എന്നിവ ഉൾപ്പെടും. 

ബിസിനസ് രീതി

ഇടപാട് ഡാറ്റ, മാർക്കറ്റിംഗ് ആട്രിബ്യൂഷൻ എന്നിവ അടിസ്ഥാനമാക്കി അഫ്ലെ (ഇന്ത്യ) ഉപയോക്തൃ-ഉദ്ദേശ്യ സൂചകങ്ങൾ ഉപയോഗിക്കുന്നു. ഇതിന്റെ സഹായത്തോടെ ശേഖരിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഉപയോക്താക്കളുടെ താൽപ്പര്യങ്ങൾ പ്രവചിക്കാൻ കമ്പനിക്ക്  സാധിക്കും. ഉപഭോക്തൃ ഇടപഴകൽ മെച്ചപ്പെടുത്തുന്നതിന് ഡാറ്റയെ അടിസ്ഥാനമാക്കി സിസ്റ്റം അപ്‌ഡേറ്റ് ചെയ്യുന്നത് കമ്പനി തുടർന്ന് കൊണ്ടിരിക്കും. ഉദാഹരണത്തിന്, തിരഞ്ഞെടുത്ത ഉപയോക്താക്കളിലേക്ക് ഇ-കൊമേഴ്‌സ് കമ്പനികളുടെ മൊബൈൽ പരസ്യങ്ങൾ എത്തിച്ചു കൊണ്ട് ഇടപാട് പൂർത്തിയാക്കാൻ അഫ്ലെ സഹായിക്കും. കാര്യക്ഷമമായ വിലയ്ക്ക് ഉയർന്ന അളവിൽ ഡ്രൈവ് ചെയ്യുന്നതിന് കമ്പനി ഡാറ്റ ഇന്റലിജൻസ് അടിസ്ഥാനത്തിൽ മാർക്കറ്റിംഗ് കാമ്പെയ്‌നുകളും നടത്തുന്നു.

സിപിസിയു അടിസ്ഥാനമാക്കിയാണ് കമ്പനി വരുമാനം നേടുന്നത്. ഇടപാട്, ഉപഭോക്തൃ ഏറ്റെടുക്കൽ മാതൃക എന്നിവയെ അടിസ്ഥാനമാക്കിയാണ് പരിവർത്തനം. ഇതിനൊപ്പം ഇടപഴകലും ബോധവൽക്കരണ തരത്തിലുള്ള പരസ്യം എന്നിവ വഴി സ്ഥാപനത്തിന് വരുമാനം ലഭിക്കുന്നു.

ടെലികോം, ഇൻറർനെറ്റ് സേവനദാതാക്കൾ (ഐഎസ്പി), ഹെൽത്ത് കെയർ, റീട്ടെയിൽ, ഇ-കൊമേഴ്സ് എന്നീ മേഖലകളിലാണ് അഫ്‌ലെ പ്രധാനമായും പ്രവർത്തിക്കുന്നത്. എന്റർപ്രൈസ് റിസോഴ്സ് പ്ലാനിംഗ് (ഇആർപി), ജോലിസ്ഥലം, റിയൽ എസ്റ്റേറ്റ്, യാത്ര, ഗതാഗത വ്യവസായങ്ങൾ എന്നിവയ്ക്കും കമ്പനി സേവനങ്ങൾ നൽകി വരുന്നു. പല സർക്കാർ ഏജൻസികളും ജനങ്ങളിൽ അവബോധം ഉണർത്തുന്നതിനായി കമ്പനിയുടെ പ്ലാറ്റ്ഫോമുകൾ ഉപയോഗിക്കുന്നു. ആമസോൺ, ഫ്ലിപ്കാർട്ട്, ഗോയിബോ, ബുക്ക് മൈഷോ, എഎൽടിബാലാജി തുടങ്ങി നിരവധി കമ്പനികൾക്കായി അഫ്ലെ (ഇന്ത്യ)  ഓൺലെെൻ പരസ്യങ്ങൾ നൽകി വരുന്നു. 

കമ്പനിയുടെ പ്ലാറ്റ്മോഫുകൾ

  • Mobile Audience as a Service (MAAS) platform – ഇതൊരു എൻഡ് ടു എൻഡ് മൊബെെൽ അഡ്വർടെെസിംഗ് പ്ലാറ്റ്മോണ്.

  • RevX –  ഇതൊരു സെൽഫ് സർവീസ് പ്രോഗ്രാമാറ്റിക് പ്ലാറ്റ്ഫോമാണ്.

  • Appnext – ആപ്പുകൾ കണ്ടെത്തുന്നതിന് സാഹിക്കുന്ന പ്ലാറ്റ്ഫോമാണിത്.

  • Jampp – പ്രോഗ്രാമാറ്റിക് ആപ്പ് മാർക്കറ്റിംഗ് പ്ലാറ്റ്ഫോമാണിത്.

  • Vizury Engage360 – ഓംനിചാനൽ മാർക്കറ്റിംഗ് പ്ലാറ്റ്ഫോമാണിത്.

  • Mediasmart – പ്രോഗ്രമാറ്റിക്, പ്രോക്സിമിറ്റി മാർക്കറ്റിംഗ് പ്ലാറ്റ്ഫോമാണിത്.

  • mFaaS – പരസ്യ തട്ടിപ്പ് കണ്ടെത്താൻ ഉപയോഗിക്കുന്ന പ്ലാറ്റ്ഫോമാണിത്.

  • Shoffr – ഓൺലൈൻ ടു ഓഫ്ലൈൻ മാർക്കറ്റിംഗ്  പ്ലാറ്റ്ഫോമാണിത്.

  • mKr8 – പരസ്യ രചനാ പ്ലാറ്റ്ഫോമാണിത്.

  • mDMP – ഒരു ഡാറ്റ മാനേജ്മെന്റ് പ്ലാറ്റ്ഫോമാണിത്.

സാമ്പത്തിക സ്ഥിതി

കഴിഞ്ഞ ചില വർഷങ്ങളായി കമ്പനിയുടെ ലാഭവും വരുമാനവും വർദ്ധിച്ചു വരുന്നതായി കാണാം. കൊവിഡ് വെെറസ് വ്യാപനം കമ്പനിയുടെ സാമ്പത്തിക വളർച്ചയെ ഒരു തരത്തിലും ബാധിച്ചിരുന്നില്ല. ലോക്ക് ഡൗണിൽ ഓൺലെെൻ സേവനങ്ങളുടെ ആവശ്യക്ത വർദ്ധിച്ചതാകാം ഇതിന് കാരണം.

  • 2020-21 സാമ്പത്തിക വർഷം കമ്പനിയുടെ പ്രതിവർഷ ഏകീകൃത അറ്റാദായം 105.77 ശതമാനം വർദ്ധിച്ച് 134.90 കോടി രൂപയായി. ഇതേകാലയളവിൽ കമ്പനിയുടെ വരുമാനം 64.27 ശതമാനം വർദ്ധിച്ച് 558.31 കോടി രൂപയായി.

  • കഴിഞ്ഞ അഞ്ച് വർഷത്തിൽ കമ്പനി 50.34 ശതമാനത്തിന്റെ സിഎജിആർ വളർച്ചയാണ് കെെവരിച്ചത്. മേഖലയുടെ വളർച്ച 8.08 ശതമാനം മാത്രമായിരുന്നു. കമ്പനിയുടെ ആർഒഇ എന്നത് 42.4 ശതമാനമാണ്.
  • ഇന്ത്യൻ പരസ്യ മേഖലയുടെ 15.65 ശതമാനം വിപണി വിഹിതമാണ് കമ്പനിക്കുള്ളത്.

  • ജൂണിലെ ഒന്നാം പാദത്തിൽ കമ്പനിയുടെ പ്രതിവർഷ ഏകീകൃത അറ്റാദായം 90.3 ശതമാനം വർദ്ധിച്ച് 35.72 കോടി രൂപയായി. ഇതേകാലയളവിൽ കമ്പനിയുടെ മൊത്തം പ്രതിവർഷ വരുമാനം 79.07 ശതമാനം വർദ്ധിച്ച് 165.16 കോടി രൂപയായി. മുൻ പാദത്തെ അപേക്ഷിച്ച് അറ്റാദായം 38.94 ശതമാനം ഇടിഞ്ഞു.

വരാനിരിക്കുന്ന കമ്പനിയുടെ രണ്ടാം പാദഫല പ്രഖ്യാപനം ശ്രദ്ധിക്കുക.

നിഗമനം

അഫ്ലെ ഇന്ത്യയുടെ ഓഹരികൾ ഒരു വർഷത്തിനുള്ളിൽ 4114 ശതമാനത്തിന്റെ നേട്ടമാണ് കെെവരിച്ചത്. ഓഹരി വിഭജനം കാരണം കമ്പനി അടുത്തിടെ വാർത്തകളിൽ ഇടംനേടിയിരുന്നു. അഫ്ലെയുടെ ഓഹരികൾ 1: 5 എന്ന അനുപാതത്തിൽ വിഭജിക്കപ്പെട്ടത് ഷെയർഹോൾഡിംഗ് അടിത്തറ സുഗമമാക്കുന്നതിനും ലിക്യുഡിറ്റി മെച്ചപ്പെടുത്തുന്നതിനും സഹായിച്ചു. 10 രൂപ മുഖവിലയുടെ ഒരു ഓഹരി രണ്ട് രൂപ മുഖവിലയുള്ള അഞ്ച് ഇക്വിറ്റി ഓഹരികളായാണ് വിഭജിച്ചിരുന്നത്. 

സോഷ്യൽ മീഡിയ മാർക്കറ്റിംഗിന് മുൻഗണന നൽകുന്ന ഇന്നത്തെ ടെക്-പരിജ്ഞാനമുള്ള തലമുറയെയാണ് അഫ്ലെ (ഇന്ത്യ) ലക്ഷ്യമിടുന്നത്. എന്നിരുന്നാലും ലക്ഷ്യംവച്ചുള്ള പരസ്യങ്ങൾ സ്വകാര്യതയുടെ ഗുരുതരമായ കടന്നുകയറ്റമായി പലരും കരുതുന്നു.

അഫ്ലെ 2.0 എന്ന സ്ട്രാറ്റജിയിലാണ് കമ്പനി നിലവിൽ പ്രവർത്തിച്ചുവരുന്നത്. ഹൈപ്പർ-വ്യക്തിഗത ഉപഭോക്തൃ ശുപാർശകൾ പ്രാപ്തമാക്കുന്നതിലാണ് കമ്പനി പ്രാധാനമായും ശ്രദ്ധകേന്ദ്രീകരിക്കുന്നത്. മറുവശത്ത്, ഉപഭോക്തൃ വിഭാഗങ്ങളിലുടനീളം ആഴത്തിലുള്ള ഉൾക്കാഴ്ചകൾ നൽകാനും കമ്പനി ലക്ഷ്യമിടുന്നു, ഇത് ക്ലയന്റുകൾക്ക് മികച്ച റിട്ടേൺ ഓൺ ഇൻവസ്റ്റ്മെന്റെ വാഗ്ദാനം ചെയ്യും. സ്മാർട്ട്‌ഫോൺ വളർച്ചയും ഓൺലൈൻ ഷോപ്പർമാരുടെ എണ്ണം വർദ്ധിക്കുന്നതും അഫ്ലെയുടെ വരുമാനം വർദ്ധിപ്പിക്കും. കമ്പനി തങ്ങളുടെ തന്ത്രപരമായ പദ്ധതികൾ എങ്ങനെ നടപ്പിലാക്കുന്നുവെന്ന്  നമുക്ക് കാത്തിരുന്ന് കാണാം.

അഫ്ലെ ഇന്ത്യയെ പറ്റിയുള്ള നിങ്ങളുടെ അഭിപ്രായം എന്താണ് ? കമന്റ് ചെയ്ത് അറിയിക്കുക.

Post your comment

No comments to display

    Honeykomb by BHIVE,
    19th Main Road,
    HSR Sector 3,
    Karnataka - 560102

    linkedIntwitterinstagramyoutube
    Crafted by Traders 🔥© marketfeed 2023