ഫ്യൂച്ചർ-റിലയൻസ് ഡീലിനെതിരെ സുപ്രീംകോടതിയെ സമീപിച്ച് ആമസോൺ

24713 കോടി രൂപയുടെ ഫ്യൂച്ചർ റിട്ടെയിൽ- റിലയൻസ് ഡീലിനെതിരെ സുപ്രീംകോടതിയെ സമീപിച്ച് യു.എസ് കമ്പനി ആമസോൺ. ഡീലിന് അനുകൂലമായി ‘status quo’ എടുത്തു കളഞ്ഞ ഡൽഹി  ഹെെക്കോടതിയുടെ വിധിക്കെതിരെയാണ് ആമസോൺ സൂപ്രീംകോടിതിയെ സമീപിച്ചത്. ഫ്യൂച്ചർ ഗ്രൂപ്പ് തങ്ങളുടെ റിട്ടെയിൽ ആസ്തികൾ റിലയൻസിന് നൽകി കൊണ്ട് ഉടമ്പടി ലംഘിച്ചുവെന്നും ആമസോൺ ആരോപിച്ചു. അതേസയമം ഫ്യൂച്ചർ ഗ്രൂപ്പ് ആരോപണം നിഷേധിച്ചു. 

ഓയിൽ ഇന്ത്യ ക്യു 3 ഫലം: അറ്റാദായം 25 ശതമാനം ഉയർന്ന്  889 കോടി രൂപയായി

ഡിസംബറിലെ മൂന്നാം പാദത്തിൽ ഓയിൽ ഇന്ത്യയുടെ അറ്റാദായം 25 ശതമാനം ഉയർന്ന്  889 കോടി രൂപയായി. പോയവർഷം ഇതേകാലയളവിൽ കമ്പനിയുടെ അറ്റാദായം 709.39 കോടി രൂപയായിരുന്നു. അതേസമയം കമ്പനിയുടെ പ്രതിവർഷ വരുമാനം 27.72 ശതമാനം ഉയർന്ന് 2137.34 കോടി രൂപയായി. ഓഹരി ഒന്നിന് കമ്പനി 3.5 രൂപ ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചു. 

വാക്സിൻ സംഭരണത്തിനായി റെഫ്രിജറേറ്റർ വികസിപ്പിച്ച് ബ്ലൂ സ്റ്റാർ

വാക്സിൻ സംഭരണത്തിനായി പ്രത്യേകം റെഫ്രിജറേറ്റർ വികസിപ്പിച്ചതായി ബ്ലൂ സ്റ്റാർ ലിമിറ്റഡ് അറിയിച്ചു. ഇന്ത്യയിലെ വാക്സിൻ വിതരണത്തിനായി ശക്തമായ ഒരു ആവാസവ്യവസ്ഥ കെട്ടിപ്പടുക്കുന്നതിന് ഇത് സഹായകരമാകും. 

പിരമൽ എന്റർപ്രൈസസ് ക്യു 3 ഫലം: അറ്റാദായം 10 ​​ശതമാനം ഉയർന്ന്  799 കോടി രൂപയായി

ഡിസംബറിലെ മൂന്നാം പാദത്തിൽ പിരമൽ എന്റർപ്രൈസസിന്റെ അറ്റാദായം 10 ശതമാനം ഉയർന്ന് 799 കോടി രൂപയായി. പ്രതിവർഷ  വരുമാനം 3 ശതമാനം ഇടിഞ്ഞ് 3169 കോടി രൂപയായി. 

നാറ്റ്കോ ഫാർമ ക്യു 3 ഫലങ്ങൾ: അറ്റാദായം 39 ശതമാനം കുറഞ്ഞ് 63 കോടി രൂപയായി

ഡിസംബറിലെ മൂന്നാം പാദത്തിൽ നാറ്റ്കോ ഫാർമയുടെ അറ്റാദായം
39 ശതമാനം കുറഞ്ഞ് 36 കോടി രൂപയായി. ഇതേകാലയളവിൽ പ്രവർത്തനങ്ങളിൽ നിന്നുള്ള പ്രതിവർഷ വരുമാനം 26.33 ശതമാനം ഉയർന്ന് 355 കോടി രൂപയായി. ഓഹരിക്ക് 1 രൂപ വീതം ഇടക്കാല ലാഭ വിഹിതവും കമ്പനി പ്രഖ്യാപിച്ചു.

കോൾ ഇന്ത്യ ക്യു 3 ഫലം: അറ്റാദായം 21 ശതമാനം ഇടിഞ്ഞ് 3,085 കോടി രൂപയായി

ഡിസംബറിലെ മൂന്നാം പാദത്തിൽ കോൾ ഇന്ത്യയുടെ അറ്റാദായം
21 ശതമാനം ഇടിഞ്ഞ് 3085.4 കോടി രൂപയായി. ഇതേകാലയളവിൽ കമ്പനിയുടെ പ്രതിവർഷ വരുമാനം 2.1 ശതമാനം ഉയർച്ച രേഖപ്പെടുത്തി. 156.8 മില്ല്യൺ ടൺ കൽക്കരിയാണ് കമ്പനി ഈ വർഷം ഉത്പാദിപ്പിച്ചത്. പോയവർഷ ഇത് 147.50 മില്ല്യൺ മാത്രമായിരുന്നു.

എം.ആർ.എഫ് ക്യു 3 ഫലം: അറ്റാദായം 521 കോടി രൂപയായി

ഡിസംബറിലെ മൂന്നാം പാദത്തിൽ എം.ആർ.എഫിന്റെ അറ്റാദായം വർദ്ധിച്ച് 520.54 കോടി രൂപയായി. ഇതേകാലയളവിൽ പ്രവർത്തനങ്ങളിൽ നിന്നുള്ള പ്രതിവർഷ വരുമാനം 4641 കോടി രൂപയായി. പോയവർഷം ഇത് 4057 കോടി രൂപയായിരുന്നു.
കടപ്രങ്ങളിലൂടെ 1000 കോടി സമാഹരിക്കാനും കമ്പനി പദ്ധതിയിടുന്നു. ഓഹരിക്ക് 3 രൂപ വീതം ഇടക്കാല ലാഭവിഹിതവും കമ്പനി പ്രഖ്യാപിച്ചു. 


നാവിക സേനയ്ക്കായി രണ്ട് സൂപ്പർ റാപ്പിഡ് ഗണ്ണുകൾ നിർമ്മിക്കാൻ ഭാരത് ഹെവി ഇലക്ട്രിക്കൽസിന് കരാർ ലഭിച്ചു

നാവിക സേനയ്ക്കായി രണ്ട് സൂപ്പർ റാപ്പിഡ് ഗണ്ണുകൾ നിർമ്മിക്കാൻ ഭാരത് ഹെവി ഇലക്ട്രിക്കൽസിന് കരാർ ലഭിച്ചു. തോക്കുകളുടെ ഉത്പാദനം, ഇൻസ്റ്റാളേഷൻ, കമ്മീഷൻ ചെയ്യൽ എന്നിവയ്ക്കായി കമ്പനി ഹരിദ്വാറിലെ പ്ലാന്റിൽ പ്രത്യേക  സംവിധാനം ഏർപ്പെടുത്തി.

വിസിൽ ബ്ലോവർ കേസിൽ സൺ ഫാർമ സ്ഥാപകൻ 62.35 ലക്ഷം കോടി രൂപ നൽകണമെന്ന് സെബി 

വിസിൽ ബ്ലോവർ കേസിൽ സൺ ഫാർമ സ്ഥാപകൻ 62.35 ലക്ഷം കോടി രൂപ നൽകണമെന്ന് സെബി. സൺ ഫാർമ ഫണ്ട് വഴിതിരിച്ചുവിട്ടുവെന്ന വിസിൽ ബ്ലോവർ കേസിൽ കമ്പനി സ്ഥാപകനായ  ദിലീപ് ഷാങ്‌വിക്കെതിരെയാണ് സെബി രൂപ പിഴ ചുമതിയത് . ആദിത്യ മെഡിസാലെസ് ലിമിറ്റഡ് വഴി ഫണ്ട് വിതരണത്തിൽ തിരിമറി നടത്തിയെന്നാണ് ആരോപണം. 

എ.സി.സി ക്യു 4 ഫലം: അറ്റാദായം 73 ശതമാനം ഉയർന്ന്  472 കോടി രൂപയായി

ഡിസംബറിലെ മൂന്നാം പാദത്തിൽ കമ്പനിയുടെ അറ്റാദായം
72.88 ശതമാനം ഉയർന്ന് 472.44 കോടി രൂപയായി. ഇതേകാലയളവിൽ കമ്പനിയുടെ വരുമാനം 2.08 ശതമാനം ഉയർന്ന് 4,144.72 കോടി രൂപയായി.  ഓഹരിക്ക് 14 രൂപ വീതം ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചു.

ഇന്നത്തെ വിപണി വിശകലനം ഗ്യാപ്പ് ഡൌണിൽ 17021 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ഇന്ന് കുത്തനെ താഴേക്ക് വീണു. 5 മിനിറ്റിനുള്ളിൽ ദിവസത്തെ താഴ്ന്ന നില കണ്ട സൂചിക ശക്തമായ വീണ്ടെടുക്കൽ നടത്തി 17200 കീഴടക്കി. നേരിയ തോതിൽ അസ്ഥിരമായി നിന്ന സൂചിക ഉച്ചയ്ക്ക് ശേഷം ദിവസത്തെ ഉയർന്ന നിലമറികടന്ന് മുന്നേറി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 128 പോയിന്റുകൾ/ 0.75 ശതമാനം മുകളിലായി 17277 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. ബാങ്ക് നിഫ്റ്റി 36647 […]
ഇന്ത്യയിൽ ഇലക്ട്രിക് വെഹിക്കിൾ മേഖല ശക്തമായ മുന്നേറ്റത്തിന് ഒരുങ്ങുകയാണ്. 2020-21 സാമ്പത്തിക വർഷം രാജ്യത്ത് വിറ്റഴിച്ച മൊത്തം വാഹനങ്ങളിൽ 1.3 ശതമാനം മാത്രമാണ് ഇവി ഉള്ളത്. ടാറ്റ മോട്ടോഴ്‌സ്, ഹ്യുണ്ടായ്, മഹീന്ദ്ര ഇലക്ട്രിക്, എംജി മോട്ടോർ, അശോക് ലെയ്‌ലാൻഡ് എന്നിവരാണ് നിലവിൽ മികച്ച ഇലക്ട്രിക് കാറുകളും ബസുകളും നിർമ്മിക്കുകയും വിൽക്കുകയും ചെയ്യുന്നത്. ആതർ എനർജി, ഒല ഇലക്ട്രിക് തുടങ്ങിയ നവയുഗ സാങ്കേതിക കമ്പനികളും ഇലക്ട്രിക് ഇരുചക്ര വാഹന വിപണിയിൽ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. പാരിസ്ഥിതികവും സാമ്പത്തികവുമായ നേട്ടങ്ങൾ കാരണം […]
പ്രധാനതലക്കെട്ടുകൾ Axis Bank: മൂന്നാം പാദത്തിൽ ബാങ്കിന്റെ അറ്റാദായം മൂന്ന് ഇരട്ടി വർദ്ധിച്ച് 3614 കോടി രൂപയായി. ഇത് വിപണി പ്രതീക്ഷിച്ചതിലും മുകളിലാണ്. Future Retail: 5.6 ശതമാനം വരുന്ന സീനിയർ സെക്യൂർഡ് നോട്ടുകളുടെ പലിശ പേയ്‌മെന്റ അടയ്ക്കാൻ സാധിച്ചില്ലെന്ന് കമ്പനി വ്യക്തമാക്കി. Hero Motocorp:  ഹീറോ ഫിൻകോർപ്പിൽ ഒന്നോ അതിലധികമോ തവണകളായി 700 കോടി രൂപയുടെ നിക്ഷേപത്തിന് അനുമതി നൽകി കമ്പനി. IIFL Securities: ഓഹരി ഒന്നിന് 3 രൂപ വീതം ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ച് […]

Advertisement