പ്രധാനതലക്കെട്ടുകൾ

HDFC Bank: പുതിയ ക്രെഡിറ്റ് കാർഡ് വിതരണത്തിനായി ബാങ്കിന് അനുമതി നൽകി ആർബിഐ. സാങ്കേതിക പ്രശ്‍നങ്ങൾ പരിഹരിക്കുന്നതുവരെ പുതിയ ഡിജിറ്റൽ ലോഞ്ചുകളെല്ലാം നിർത്തിവയ്ക്കാൻ കഴിഞ്ഞ ഡിസംബറിലാണ് റിസർവ് ബാങ്ക് എച്ച്ഡിഎഫ്സി ബാങ്കിനോട് ആവശ്യപ്പെട്ടിരുന്നത്. 

Coal India: ഡീസൽ വില കുത്തനെ ഉയർന്നതിനെ തുടർന്ന് ഏപ്രിൽ-ജൂൺ പാദത്തിൽ കമ്പനി 700 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തി.

Canara Bank: ഓഹരി ഒന്നിന് 155.58 രൂപ ഫ്ലോർ നിരക്കിൽ ക്യുഐപി വഴി 2500 കോടി രൂപ സമാഹരിക്കാൻ ഒരുങ്ങി ബാങ്ക്.

Zydus Cadila:  ക്യാൻസർ ചികിത്സയ്ക്കുള്ള ലെനലിഡോമൈഡ് ടാബ്ലെറ്റുകൾ വിപണനം ചെയ്യുന്നതായി യുഎസ് ഹെൽത്ത് റെഗുലേറ്ററിൽ നിന്നും കമ്പനിക്ക് അനുമതി ലഭിച്ചു.Hindustan Aeronautics: 9 F404-GE-IN20 എഞ്ചിനുകൾക്കും GE ഏവിയേഷനുമായുള്ള സേവനങ്ങൾക്കുമായി 5,375 കോടി രൂപയുടെ ഓർഡർ നൽകി കമ്പനി.

SBI Cards and Payment Services: കടപത്രവിതരണത്തിലൂടെ 500 കോടി രൂപ സമാഹരിക്കാൻ ഒരുങ്ങി കമ്പനി.

Siemens , Tata Power: വടക്കൻ ഡൽഹിയിൽ രണ്ട് ലക്ഷത്തിലധികം സ്മാർട്ട് മീറ്ററുകൾക്കായി സ്മാർട്ട് മീറ്ററിംഗ് സാങ്കേതികവിദ്യ വിന്യസിക്കുന്നതിനായി ഇരുകമ്പനികളും തമ്മിൽ കെെകോർത്തു.

Bharat Dynamics: അന്തിമ അസംബ്ലി, സംയോജനം, അഡ്വാൻസ്ഡ് ഷോർട്ട് റേഞ്ച് എയർ-ടു-എയർ മിസൈൽ മിസൈൽ സംവിധാനം ഇന്ത്യയിൽ സ്ഥാപിക്കുന്നതിനായി കമ്പനി എംബിഡിഎയുമായി കരാറിൽ ഏർപ്പെട്ടു.

ഇന്നത്തെ വിപണി സാധ്യത

ഇന്നലെ 16590നും 16500നും ഇടയിലായി ഏറെ നേരം അസ്ഥിരമായി നിന്ന വിപണി അവസാന നിമിഷം കത്തിക്കയറി എക്കാലത്തെയും ഉയർന്ന നിലകെെവരിച്ച് 16614  എന്ന നിലയിൽ വ്യാപാരം അവസാനിപ്പിച്ചു. കഴിഞ്ഞ ദിവസത്തെ വിപണി വിശേഷങ്ങൾ അറിയാൻ ലിങ്ക് സന്ദർശിക്കുക.

ബാങ്ക് നിഫ്റ്റി ദിവസം മുഴുവൻ ബെയറിഷായി കാണപ്പെട്ടു. 36000ന് താഴെയായി വ്യാപാരം ആരംഭിച്ച സൂചിക 35800, 35700 എന്നീ സപ്പോർട്ടുകൾ തകർത്ത് താഴേക്ക് വീണു. അവസാന നിമിഷം നേരിയ തോതിൽ തിരികെ കയറിയ സൂചിക 35867 എന്ന നിലയിൽ വ്യാപാരം അവസാനിപ്പിച്ചു.

നിഫ്റ്റി ഐടി ഇന്നലെ വളരെ വിലയ നീക്കമാണ് കാഴ്ചവച്ചത്. ഏറെയും ലാർജ്, മിഡ്ക്യാപ്പ് ഐടി ഓഹരികൾ ഇന്നലെ ശക്തമായ മുന്നേറ്റം നടത്തി.

യൂറോപ്യൻ
വിപണികൾ നഷ്ടത്തിലാണ് അടച്ചത്. യുഎസ് വിപണികൾ ഗ്യാപ്പ് ഡൗണിൽ തുറന്നതിന് പിന്നാലെ താഴേക്ക് നീങ്ങി 0.7 മുതൽ 1 ശതമാനം വരെ നഷ്ട്ടത്തിൽ അടച്ചു. ഒരു ഘട്ടത്തിൽ 1.5 ശതമാനം വരെ താഴേക്ക് വീണ വിപണി അവസാന നിമിഷം തിരികെ കയറുകയായിരുന്നു.ഏഷ്യൻ വിപണികൾ ഏറെയും ലാഭത്തിലാണുള്ളത്. യുഎസ്, യൂറോപ്യൻ ഫ്യൂച്ചറുകൾ ഫ്ലാറ്റായി കാണപ്പെടുന്നു.

SGX NIFTY ഉയർന്ന നിലയിൽ 16,648-ലാണ് വ്യാപാരം നടത്തുന്നത്. ഇത് ഇന്ത്യൻ വിപണിയിൽ ഒരു ഗ്യാപ്പ് അപ്പ് ഓപ്പണിംഗിനുള്ള സൂചന നൽകുന്നു.

16500,16,450, 16,380-360, 16,290,16150 എന്നിവിടെ നിഫ്റ്റിക്ക് ശക്തമായ സപ്പോർട്ടുള്ളതായി കാണാം. ഇപ്പോൾ സൂചികയിലെ എക്കാലത്തെയും ഉയർന്ന നിലകൾ എല്ലാം തന്നെ ശക്തമായ പ്രതിരോധം തീർത്തേക്കാം.

35,800 എന്നത് ബാങ്ക് നിഫ്റ്റിയുടെ സുപ്രധാന സപ്പോർട്ടാണ്. 35,500 അടുത്ത സപ്പോർട്ട് ആയി പരിഗണിക്കാം.

36,200-36,350 എന്നിവ  ബാങ്ക് നിഫ്റ്റിയുടെ പ്രതിരോധ മേഖലകളാണ്. 36,500-600 എന്നിവയും പ്രതിരോധമായി പരിഗണിക്കാം.

വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (FIIs) 343 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചപ്പോൾ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (DIIs) ഇന്ത്യൻ   വിപണിയിൽ നിന്നും 266 കോടി രൂപയുടെ ഓഹരികൾ വാങ്ങികൂട്ടി.

നിഫ്റ്റിയിൽ 16700, 16600, 16800 എന്നിവിടെയാണ് ഏറ്റവും കൂടുതൽ കോൾ ഒഐ കാണപ്പെടുന്നത്. 16500,16400 എന്നിവിടെ ഏറ്റവും കൂടുതൽ പുട്ട് ഒഐയും കാണപ്പെടുന്നു.

ബാങ്ക് നിഫ്റ്റിയിൽ 36000ൽ അനേകം കോൾ ഒഐയും 35000ൽ അനേകം പുട്ട് ഒഐയും ഉള്ളതായി കാണാം.

HDFCBANK-ന് മേൽ ഇന്ന് ശ്രദ്ധിക്കാവുന്നതാണ്. ആർബിഐ ബാൻ നീക്കിയതിനാൽ തന്നെ ഓഹരി ഇന്ന് ശക്തമായ മുന്നേറ്റം നടത്തിയേക്കാം. ഹെവിവെയിറ്റ് ആയതിനാൽ ഇത് നിഫ്റ്റി ബാങ്ക് നിഫ്റ്റി സൂചികകളെയും കെെപിടിച്ച് ഉയർത്തിയേക്കാം.അഫ്ഗാനിസ്ഥാൻ താലിബാൻ പ്രശ്നങ്ങളെ തുടർന്ന് ആഗോള വിപണികൾ അസ്ഥിരമായി നിൽക്കുമ്പോൾ ഇന്ത്യൻ വിപണി ശക്തമായ മുന്നേറ്റം തുടരുകയാണ്.

ഇന്നലെ വിപണിയിൽ കാണപ്പെട്ട ഇൻട്രാഡേ ചാഞ്ചാട്ടം വരും ദിവസങ്ങളിലും തുടർന്നേക്കാം. 

വിപണിയുടെ ട്രെന്റ് മനസിലാക്കേണ്ടത് അനിവാര്യമാണ്. സാധാരണ നിലയിൽ ഗ്യാപ്പ് അപ്പിൽ തുറക്കുന്ന സൂചിക പിന്നീട് താഴേക്ക് വീഴുന്നത് കാണാം.

എച്ച്.ഡി.എഫ്.സി ബാങ്ക് മുകളിലേക്ക് നീങ്ങി 1520-1540 എന്ന നില മറികടന്നാൽ സൂചികകളും ശക്തമായ മുന്നേറ്റം നടത്തിയേക്കും. എന്ത് സംഭവിക്കുമെന്ന് കാത്തിരുന്ന് കാണാം.

നിഫ്റ്റി 16650 ഉം ബാങ്ക് നിഫ്റ്റി 36350 എന്നിവ മറികടന്നാൽ സൂചിക ബുള്ളിഷാണെന്ന് കരുതാം. ഇത് പ്രകാരം സൂചികകൾ 16550ഉം, 35800ഉം തകർത്ത് താഴേക്ക് വീണാൽ ബെയറിഷാണെന്നും കരുതാവുന്നതാണ്.

ലൈവ് മാർക്കറ്റ് വാർത്തകൾക്കും അറിയിപ്പുകൾക്കുമായി മാർക്കറ്റ്ഫീഡ് ആപ്പ് സന്ദർശിക്കുക. ശുഭദിനം.

ഇന്നത്തെ വിപണി വിശകലനം ഇന്ന് ഗ്യാപ്പ് അപ്പിൽ 226 പോയിന്റുകൾക്ക് മുകളിലായി 15926 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റിക്ക് ഓപ്പണിംഗ് നിലമറികടന്ന് മുന്നേറാൻ സാധിച്ചില്ല. ദുർബലമായി താഴേക്ക് നീങ്ങിയ സൂചിക രാവിലത്തെ പകുതിയിൽ അധികം നേട്ടവും ഇല്ലാതെയാക്കി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 132 പോയിന്റുകൾ/0.85 ശതമാനം മുകളിലായി 15832 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. ഇന്ന് ഗ്യാപ്പ് അപ്പിൽ 498 പോയിന്റുകൾക്ക് മുകളിലായി 34126 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി സാവധാനം […]
പ്രധാനതലക്കെട്ടുകൾ Zomato: ക്വിക്ക് കൊമേഴ്‌സ് കമ്പനിയായ ബ്ലിങ്ക് കൊമേഴ്‌സിന്റെ 33,018 ഇക്വിറ്റി ഓഹരികൾ 4,447.48 കോടി രൂപയ്ക്ക് ഓൾ-സ്റ്റോക്ക് ഇടപാടിൽ ഏറ്റെടുക്കാൻ ബോർഡ് അംഗീകാരം നൽകിയതായി കമ്പനി എക്‌സ്‌ചേഞ്ചുകളെ അറിയിച്ചു. Dr Reddy’s Laboratories: യുഎസ് ആസ്ഥാനമായ എറ്റോൺ ഫാർമയുടെ ബ്രാൻഡഡ്, ജനറിക് ഇൻജക്‌ടബിൾ ഉൽപ്പന്ന പോർട്ട്‌ഫോളിയോ ഏറ്റെടുക്കുന്നതായി കമ്പനി പ്രഖ്യാപിച്ചു. CSB Bank: ബാങ്കിന്റെ പാർട്ട് ടൈം ചെയർപേഴ്സണായി ഭാമ കൃഷ്ണമൂർത്തിയെ ബോർഡ് നിയമിച്ചതായി ബിഎസ്ഇ ഫയലിംഗിൽ വ്യക്തമാക്കി. SIS: കമ്പനിയുടെ ഇക്വിറ്റി ഓഹരികൾ തിരികെ […]
ഇന്നത്തെ വിപണി വിശകലനം ഇന്ന് ഗ്യാപ്പ് അപ്പിൽ 100 പോയിന്റുകൾക്ക് മുകളിലായി 15657 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി അധികം ചാഞ്ചാട്ടത്തിന് വിധേയമായി കാണപ്പെട്ടില്ല. 100 പോയിന്റുകൾക്ക് ഉള്ളിൽ തന്നെയാണ് സൂചിക വ്യാപാരം നടത്തിയത്. ഇന്നലത്തെ പ്രതിബന്ധമായിരുന്ന 15630 ഇന്ന് സപ്പോർട്ടായി പ്രവർത്തിച്ചു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 142 പോയിന്റുകൾ/0.92 ശതമാനം മുകളിലായി 15699 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 33434 എന്ന താഴ്ന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി വശങ്ങളിലേക്കാണ് ഇന്ന് […]

Advertisement