ഇന്നത്തെ വിപണി വിശകലനം

ഗ്യാപ്പ് അപ്പിൽ 15977 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി 16000 എന്ന പ്രതിബന്ധം മറികടന്ന് ദിവസത്തെ ഉയർന്ന നിലയായ 16083 രേഖപ്പെടുത്തി. എന്നാൽ ഉച്ചയ്ക്ക് ശേഷം സൂചിക 300 പോയിന്റുകൾ താഴേക്ക് വീണ് കഴിഞ്ഞ ദിവസത്തെ താഴ്ന്ന നിലയിൽ സപ്പോർട്ട് രേഖപ്പെടുത്തി.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 25 പോയിന്റുകൾ/0.16 ശതമാനം താഴെയായി 15782 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

ഗ്യാപ്പ് അപ്പിൽ 33925 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി മുകളിലേക്ക് കയറിയെങ്കിലും 34000ൽ സമ്മർദ്ദം രേഖപ്പെടുത്തി. ഉച്ചയ്ക്ക് ശേഷം ഇവിടെ  നിന്നും 90 മിനിറ്റിൽ 1000 പോയിന്റുകളാണ് സൂചിക താഴേക്ക് വീണത്.


തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 410 പോയിന്റുകൾ/ 1.25 ശതമാനം താഴെയായി 33121 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

നിഫ്റ്റി ഓട്ടോ (+2.4%), നിഫ്റ്റി എഫ്.എം.സി.ജി(+1.8%), നിഫ്റ്റി ഫാർമ (+1.6%), നിഫ്റ്റി മെറ്റൽ (-2%), നിഫ്റ്റി ഫിൻസെർവ് (-1.2%), നിഫ്റ്റി ബാങ്ക് (-1.2%) എന്നിവ വൻ നഷ്ടത്തിൽ അടച്ചു.

ഏഷ്യൻ വിപണികൾ ലാഭത്തിൽ അടച്ചു. യൂറോപ്യൻ വിപണികളും ഇപ്പോൾ ലാഭത്തിലാണ് വ്യാപാരം നടത്തുന്നത്. 

നിർണായക വാർത്തകൾ 

നാലാം പാദത്തിൽ അറ്റനഷ്ടം 1032 കോടി രൂപയായതിന് പിന്നാലെ Tata Motors (+8.6%) ഓഹരി ശക്തമായ മുന്നേറ്റം കാഴ്ചവച്ചു. പോയവർഷം ഇതേകാലയളവിൽ 7605 കോടി രൂപയായിരുന്നു കമ്പനിയുടെ നഷ്ടം.

നിഫ്റ്റി ഓട്ടോയും മിന്നുംപ്രകടനം കാഴ്ചവച്ചു. Ashok Leyland (+4.3%), Bharat Forge (+4.1%), Eicher Motors (2%), Hero MotoCorp (+2%), M&M (+2.8%), TVS Motor (+5.3%), Tata Motors (+8.6%) എന്നിവ നേട്ടത്തിൽ അടച്ചു. എന്നാൽ Maruti 2 ശതമാനം ഇടിഞ്ഞു.

ടയർ ഓഹരികളായ JK Tyre (+6.3%), Apollo Tyres (+2.7%), MRF (+6.5%),CEAT (+1.6%) എന്നിവ ലാഭത്തിൽ അടച്ചു. 

മെസലാമൈൻ കാപ്സ്യൂളിന് യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിട്രേഷന്റെ അനുമതി ലഭിച്ചതിന് പിന്നാലെ Sun Pharma (+3.8%) ഓഹരി നേട്ടത്തിൽ അടച്ചു.

പ്രധാന എഫ്.എം.സി.ജി ഓഹരികളായ Britannia (+1.9%), COLPAL (+2.3%), Godrej CP (+3.3%) എന്നിവ നേട്ടത്തിൽ അടച്ചു. HUL (+2.5%), ITC (+2.2%), Radico (+2.%), MCDOWELL (+3.9%), VBL (+2.5%) എന്നീ ഓഹരികൾ ഉച്ചയ്ക്ക് ശേഷം വിപണി ഇടിഞ്ഞിട്ടും നേട്ടത്തിൽ അടച്ചു.

നാലാം പാദത്തിൽ അറ്റാദായം 356 കോടി രൂപയായി രേഖപ്പെടുത്തിയതിന് പിന്നാലെ Emami (-5.1%) ഓഹരി നഷ്ടത്തിൽ അടച്ചു. പോയവർഷം ഇതേകാലയളവിൽ 87.7 കോടി രൂപയായിരുന്നു കമ്പനിയുടെ അറ്റാദായം.

ജിയോ മാർച്ചിൽ 12.6 ലക്ഷം വരിക്കാരെ പുതുതായി ഉൾപ്പെടുത്തിയതിന് പിന്നാലെ Reliance (+1.1%) ഓഹരി നേട്ടത്തിൽ അടച്ചു. Airtel (-2.2%), Idea(+2.4%) എന്നീ ഓഹരികൾ വിവിധ ദിശയിലേക്ക് നീങ്ങി. Indus Tower 9.2% ഇടിഞ്ഞു.

വരും വർഷങ്ങളിൽ മികച്ച ബിസിനസ് വളർച്ച വരുമെന്ന പ്രതീക്ഷയിൽ Titan (+2.1%) ഓഹരി ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടംനേടി.

Hindalco (-4.4%) നിഫ്റ്റിയുടെ ടോപ്പ് ലൂസർ പട്ടികയിലേക്ക് തള്ളപ്പെട്ടു. JSW Steel (-3.9%), SAIL (-1.3%), Tata Steel (-1.8%) എന്നീ സ്റ്റീൽ ഓഹരികളും താഴേക്ക് കൂപ്പുകുത്തി.

മാർച്ച് പാദത്തിൽ അറ്റാദായം 9100 കോടി രൂപയായി രേഖപ്പെടുത്തിയതിന് പിന്നാലെ SBI (-3.8%) ഓഹരി നഷ്ടത്തിൽ അടച്ചു. പോയവർഷം 6540 കോടി രൂപയായിരുന്നു അറ്റാദായം. എന്നാൽ പ്രതീക്ഷിച്ച ലാഭം ലഭിക്കാത്തതിനെ തുടർന്ന് ഓഹരി താഴേക്ക് നീങ്ങി. ICICI Bank (-2.6%), Axis Bank (-2.1%) എന്നീ ഓഹരികളും നഷ്ടത്തിൽ അടച്ചു.

നാലാം പാദത്തിൽ പ്രതിവർഷ അറ്റാദായം 162 ശതമാനം വർദ്ധനവ് രേഖപ്പെടുത്തിയതിന് പിന്നാലെ RBL Bank (+9%) ഓഹരി നേട്ടത്തിൽ അടച്ചു.

നാലാം പാദത്തിൽ  അറ്റാദായം 1440 കോടി രൂപയായി രേഖപ്പെടുത്തിയതിന് പിന്നാലെ Union Bank (+7.1%) ഓഹരി നേട്ടത്തിൽ അടച്ചു.

നാലാം പാദത്തിൽ  അറ്റാദായം 1900 കോടി രൂപയായി രേഖപ്പെടുത്തിയതിന് പിന്നാലെ Bandhan Bank (+4.3%) ഓഹരി നേട്ടത്തിൽ അടച്ചു. പോയവർഷം അറ്റാദായം 103 കോടി രൂപയായിരുന്നു.

പി.എസ്.യു ഓഹരികളായ BHEL (+2%), CONCOR (+1.9%), Cochin Ship (+1.6%), IRCTC, (+5%) എന്നിവ നേട്ടത്തിൽ അടച്ചു. 

വിപണി മുന്നിലേക്ക് 

ഇന്നലെ രാജ്യത്തെ റീട്ടെയിൽ പണപ്പെരുപ്പ നിരക്ക് പുറത്തുവന്നിരുന്നു. എട്ട് വർഷത്തെ ഏറ്റവും ഉയർന്ന നിരക്കായ 7.9 ശതമാനം ആണ് പണപ്പെരുപ്പം.

എന്നാൽ വിപണി ഇന്ന് രാവിലെ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ചു. എങ്കിലും ഇന്ന് വിപണിയുടെ നിയന്ത്രണം കരടികളുടെ കൈയിലായിരുന്നു.

16000, 16,080 എന്നത് നിഫ്റ്റിക്ക് ശക്തമായ പ്രതിബന്ധമാണെന്ന് കാണാം. അടുത്ത സപ്പോർട്ടായ 15,600-750 എന്നത് സൂചിക തകർക്കുമോ എന്ന് നോക്കി കാണേണ്ടതുണ്ട്.

HDFC Bank കൊവിഡിന് മുമ്പത്തെ നില പരീക്ഷിക്കുകയാണ്.

52 ആഴ്ചയിലെ താഴ്ന്ന നിലയിൽ നിന്നും 1000 പോയിന്റുകൾ മാത്രം അകലെയാണ് ബാങ്ക് നിഫ്റ്റിയുള്ളത്. 

പോസിറ്റീവ് വശങ്ങളിലേക്ക് നോക്കിയാൽ ഇപ്പോൾ പുതിയതായി നിക്ഷേപം തുടങ്ങാൻ മികച്ച അവസരം ആണെങ്കിലും വിപണി താഴേക്ക് ഉള്ള ദിശ തുടരുന്നതിനാൽ വീണ്ടെടുക്കൽ ഉറപ്പാകുന്നത് വരെ ക്ഷമയോടെ കാത്തിരിക്കുന്നതാകും ഉചിതം. കുറഞ്ഞ വിലയിൽ ഓഹരികൾ വാങ്ങുന്നത് ദീർഘകാല അടിസ്ഥാനത്തിൽ നിക്ഷേപകർക്ക് നേട്ടമുണ്ടാക്കിയേക്കും.

പ്രധാന കമ്പനികളുടെ ഫലങ്ങൾ എല്ലാം തന്നെ വന്നു കഴിഞ്ഞു. വിപണിയിൽ പോസിറ്റീവ് വാർത്തകൾ ഒന്നും തന്നെ കാണുന്നില്ല. നിങ്ങൾക്ക് എന്താണ് തോന്നുന്നത് ? കമന്റ് ചെയ്ത് അറിയിക്കുക.

ഏവരും സ്റ്റോക്ക് മാർക്കറ്റ് ഷോയിൽ പങ്കെടുക്കുമെന്ന്  പ്രതീക്ഷിക്കുന്നു.

പ്രധാനതലക്കെട്ടുകൾ Grasim Industries:  മാർച്ച് പാദത്തിൽ കമ്പനിയുടെ അറ്റാദായം 55.56 ശതമാനം വർദ്ധിച്ച് 4070.46 കോടി രൂപയായി. Bayer CropScience: മാർച്ച് പാദത്തിൽ കമ്പനിയുടെ അറ്റാദായം 2 ഇരട്ടി  വർദ്ധിച്ച് 152.7 കോടി രൂപയായി. Muthoot Finance: കടപത്ര വിതരണത്തിലൂടെ 300 കോടി രൂപ സമാഹരിക്കുമെന്ന് കമ്പനി അറിയിച്ചു.Metropolis Healthcare: മാർച്ച് പാദത്തിൽ കമ്പനിയുടെ അറ്റാദായം 34 ശതമാനം ഇടിഞ്ഞ് 40 കോടി രൂപയായി. പോയവർഷം ഇതേകാലയളവിൽ 61 കോടി രൂപയായിരുന്നു കമ്പനിയുടെ അറ്റാദായം. Dollar Industries: […]
ഇന്നത്തെ വിപണി വിശകലനം തുടർച്ചയായ രണ്ടാം ദിവസവും നഷ്ടത്തിൽ അടച്ച് നിഫ്റ്റി. ഇന്ന് 16230 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ദുർബലമായി കാണപ്പെട്ടു. വീണ്ടെടുക്കൽ നടത്താനുള്ള സാധ്യത നിലനിന്നിട്ടും വിപണിക്ക് മുന്നേറ്റം നടത്താൻ സാധിച്ചില്ല. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 89 പോയിന്റുകൾ/0.55 ശതമാനം താഴെയായി 16125 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 34250 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി മുകളിലേക്ക് കയറിയെങ്കിലും ആദ്യത്തെ മുന്നേറ്റത്തിന് ശേഷം സൂചിക വശങ്ങളിലേക്ക് മാത്രമാണ് നീങ്ങിയത്. […]
ഗുജറാത്ത് ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്പെഷ്യാലിറ്റി കെമിക്കൽ കമ്പനിയായ Aether Industries Ltd തങ്ങളുടെ പ്രാരംഭ ഓഹരി വിൽപ്പനയുമായി രംഗത്ത് എത്തിയിരിക്കുകയാണ്. മെയ് 24ന് ആരംഭിക്കുന്ന ഐപിഒയെ പറ്റിയുള്ള വിശേഷങ്ങളാണ് മാർക്കറ്റ്ഫീഡ് ഇന്ന് ചർച്ചചെയ്യുന്നത്.  Aether Industries Ltd 2013ൽ പ്രവർത്തനം ആരംഭിച്ച ഏഥർ ഇൻഡസ്ട്രീസ് ലിമിറ്റഡ് രാജ്യത്തെ വളർന്ന് കൊണ്ടിരിക്കുന്ന സ്പെഷ്യാലിറ്റി കെമിക്കൽ കമ്പനികളിൽ ഒന്നാണ്. സങ്കീർണ്ണവും വ്യത്യസ്‌തവുമായ രസതന്ത്രം, സാങ്കേതിക കോർ കഴിവുകൾ എന്നിവ ഉൾപ്പെടുന്ന വിപുലമായ ഇന്റർമീഡിയറ്റുകളും രാസവസ്തുക്കളും കമ്പനി ഉത്പാദിപ്പിക്കുന്നു.സ്വന്തമായി ആർ ആൻഡ് […]

Advertisement