ഇന്നത്തെ വിപണി വിശകലനം

ഉച്ചയ്ക്ക് ശേഷം വിപണിയിൽ അപ്രതീക്ഷിത വിൽപ്പന അരങ്ങേറി.

ഗ്യാപ്പ് അപ്പിൽ 17237 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ഇന്ന് രൂക്ഷമായ ചാഞ്ചാട്ടത്തിന് വിധേയമായി. ആദ്യ 15 മിനിറ്റിന് ശേഷം മുകളിലേക്ക് കയറിയ സൂചിക 17400 രേഖപ്പെടുത്തിയെങ്കിലും പിന്നീട് യൂറോപ്യൻ വിപണികൾ വ്യാപാരം ആരംഭിച്ച് താഴേക്ക് വീണതിന് പിന്നാലെ നിഫ്റ്റിയും നിലംപതിച്ചു. ദിവസത്തെ ഉയർന്ന നിലയിൽ നിന്നും 300 പോയിന്റുകളാണ് സൂചിക താഴേക്ക് വീണത്.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 8 പോയിന്റുകൾ/ 0.05 ശതമാനം താഴെയായി 17102 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

ബാങ്ക് നിഫ്റ്റി ഗ്യാപ്പ് അപ്പിൽ 38269 എന്ന നിലയിൽ വ്യാപാരം ആരംഭിച്ചതിന് പിന്നാലെ ദിവസത്തെ ഉയർന്ന നില രേഖപ്പെടുത്തി. 38400 എന്ന നില മറികടക്കാൻ സൂചികയ്ക്ക് സാധിച്ചില്ല. തുടർന്ന് ഒന്നരയോടെ താഴേക്ക് വീണ സൂചിക 38000ൽ സപ്പോർട്ട് എടുത്തെങ്കിലും പിന്നീട് താഴേക്ക് വീണു.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 292 പോയിന്റുകൾ/ 0.77 ശതമാനം താഴെയായി 37689 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 

നിഫ്റ്റി ഐടി(1.1%) തിരികെ കയറി. നിഫ്റ്റി ഫാർമ(1%) സൂചികയും നേട്ടത്തിൽ അടച്ചു. ഉച്ചയ്ക്ക് ശേഷം എല്ലാ മേഖലാ സൂചികകളും അസ്ഥിരമായി കാണപ്പെട്ടു.

ഏഷ്യൻ വിപണികൾ ഏറെയും ഇന്ന് കയറിയിറങ്ങിയാണ് വ്യാപാരം അവസാനിപ്പിച്ചത്. യൂറോപ്യൻ വിപണികൾ എല്ലാം തന്നെ നഷ്ടത്തിലാണ് ഇപ്പോൾ വ്യാപാരം നടത്തുന്നത്.

നിർണായക വാർത്തകൾ

NTPC (+3.8%) ഓഹരി ഇന്ന് നേട്ടം കെെവരിച്ച് നിഫ്റ്റിയുടെ ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടംനേടി. കമ്പനിയുടെ മൂന്നാം പാദഫലങ്ങൾ വെെകാതെ പുറത്തുവരും.

ബജറ്റിന് മുമ്പായി വളം ഓഹരികൾ ശക്തമായ മുന്നറ്റമാണ് കാഴ്ചവച്ചത്. UPL (+2.3%) ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടംനേടി. Deepak Nitrite (+4.4%), Tata Chemicals (+3.6%), Deepak Fertilisers(+5%-UC) എന്നീ ഓഹരികൾ ലാഭത്തിൽ അടച്ചു. ഫലങ്ങൾ പുറത്തുവന്നതിന് പിന്നാലെ Chambal Fertilisers (-5%) താഴേക്ക് വീണു.

ഗൂഗിൾ 7.11 കോടി ഓഹരികൾ ഇഷ്യൂ ചെയ്തതുൾപ്പെടെ മൊത്തം 7,400 കോടി രൂപ നിക്ഷേപിച്ചതിന് പിന്നാലെ Bharti Airtel (+1.2%) ഓഹരി നേട്ടത്തിൽ അടച്ചു.

മൂന്നാം പാദത്തിൽ മികച്ച ഫലങ്ങൾ പുറത്തുവന്നതിന് പിന്നാലെ കഴിഞ്ഞ 3 ആഴ്ചത്തെ നഷ്ടം നികത്തി LIC Housing Finance (+10.9%) ഓഹരി നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു.

സ്വീഡിഷ് ഇ-ബൈക്ക് സ്ഥാപനത്തിന്റെ 75% ഓഹരി 100 മില്യൺ ഡോളറിന് വാങ്ങുന്നതായി കമ്പനി പ്രഖ്യാപിച്ചതിന് ശേഷം ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച TVS Motors (-4.3%) ഓഹരി പിന്നീട് താഴേക്ക് കൂപ്പുകുത്തി.

മൂന്നാം പാദ ഫലങ്ങൾ പുറത്തുവന്നതിന് പിന്നാലെ Kotak Bank (+0.48%) ഓഹരി രൂക്ഷമായ ചാഞ്ചാട്ടങ്ങൾക്ക് വിധേയമായി. കമ്പനിയുടെ പ്രതിവർഷ അറ്റാദായം 15 ശതമാനം വർദ്ധിച്ച് 2130 കോടി രൂപയായി.

വിപണി മുന്നിലേക്ക് 

ഇന്നത്തെ വിപണിയുടെ നീക്കത്തെ പറ്റിയും ഓപ്ഷൻ പ്രീമിയങ്ങളെ പറ്റിയും പറയാൻ വാക്കുകളില്ല. വിപണി അടുത്ത ആഴ്ച എങ്ങനെ ആയിരിക്കുമെന്ന സൂചന ഇതിൽ നിന്നും ലഭിക്കുന്നതായി തോന്നാം. അതേസമയം വിക്സ് നേരിയ തോതിൽ ഇടിഞ്ഞതായി കാണാം.

നിഫ്റ്റിയുടെ നില ആഴ്ചയിൽ അത് പോലെ തന്നെ നിൽക്കുന്നതായി കാണാം. മുകളിലേക്ക് 17350 എന്നത് ശക്തമായ പ്രതിരോധമായി മാറും. 16900 ആഴ്ചയിൽ ശക്തമായ സപ്പോർട്ടായി പ്രവർത്തിച്ചേക്കും.

ഇന്ന് നേരിയ പതനം സംഭവിച്ചെങ്കിലും ബാങ്ക് നിഫ്റ്റി ഇപ്പോഴും ശക്തമാണെന്ന സൂചനയാണ് ലഭിക്കുന്നത്. 38800ന് മുകളിലേക്ക് ഒരു ബ്രേക്ക് ഔട്ട് നടന്നാൽ സൂചിക വെെകാതെ 40000 സ്വന്തമാക്കിയേക്കും.

ഏവരും സ്റ്റോക്ക് മാർക്കറ്റ് ഷോയിൽ പങ്കെടുക്കുമെന്ന്  പ്രതീക്ഷിക്കുന്നു. 

ഇന്നത്തെ വിപണി വിശകലനം ഇന്ന് 17401 എന്ന നിലയിൽ ഫ്ലാറ്റായി വ്യാപാരം ആരംഭിച്ച നിഫ്റ്റി 1740-500ന് അടുത്തായി പ്രതിബന്ധം നേരിട്ടു. പിന്നീട് ലളിതമായി ഇത് മറികടന്ന സൂചിക മുന്നേറ്റം നടത്തി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 127 പോയിന്റുകൾ/0.73 ശതമാനം മുകളിലായി 17525 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 37847 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി താഴേക്ക് നീങ്ങി. ശേഷം 37700ൽ ശക്തമായ സപ്പോർട്ട് എടുത്ത സൂചിക ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും 1.65 […]
പ്രധാനതലക്കെട്ടുകൾ State Bank of India: ജൂൺ പാദത്തിൽ കമ്പനിയുടെ അറ്റാദായം 6.70 ശതമാനം ഇടിഞ്ഞ് 6068 കോടി രൂപയായി. നികുതിക്ക് ശേഷമുള്ള ലാഭം എന്നത് മുൻ പാദത്തിൽ 6504 കോടി രൂപയായിരുന്നു.Titan: ജൂൺ പാദത്തിൽ അറ്റാദായം മൂന്ന് മടങ്ങ് വർദ്ധിച്ച് 790 കോടി രൂപയായി. Tata Motors: ഫോർഡ് ഇന്ത്യയുടെ സാനന്ദ് ആസ്ഥാനമായുള്ള നിർമ്മാണ പ്ലാന്റ് 725.7 കോടി രൂപയ്ക്ക് ഏറ്റെടുക്കാൻ കമ്പനിയുടെ അനുബന്ധ സ്ഥാപനം കരാറിൽ ഒപ്പുവച്ചു. Marico: ജൂൺ പാദത്തിൽ കമ്പനിയുടെ ഏകീകൃത […]
ഇന്നത്തെ വിപണി വിശകലനം ഇന്ന് 17423 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി 4 മണിക്കൂറോളം അസ്ഥിരമായി നിന്നു. ശേഷം താഴേക്ക് വീണ സൂചിക 17350ൽ സപ്പോർട്ട് രേഖപ്പെടുത്തി.തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 15 പോയിന്റുകൾ/0.09 ശതമാനം മുകളിലായി 17397 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 37868 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി താഴേക്ക് നീങ്ങി. ശേഷം 38150 ശക്തമായ സപ്പോർട്ട് ആയി മാറി. ഇവിടെ നിന്നും തിരികെ കയറിയ സൂചിക നേരിയ നേട്ടം […]

Advertisement