ഗുജറാത്ത് ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്പെഷ്യാലിറ്റി കെമിക്കൽ കമ്പനിയായ Aether Industries Ltd തങ്ങളുടെ പ്രാരംഭ ഓഹരി വിൽപ്പനയുമായി രംഗത്ത് എത്തിയിരിക്കുകയാണ്. മെയ് 24ന് ആരംഭിക്കുന്ന ഐപിഒയെ പറ്റിയുള്ള വിശേഷങ്ങളാണ് മാർക്കറ്റ്ഫീഡ് ഇന്ന് ചർച്ചചെയ്യുന്നത്. 

Aether Industries Ltd

2013ൽ പ്രവർത്തനം ആരംഭിച്ച ഏഥർ ഇൻഡസ്ട്രീസ് ലിമിറ്റഡ് രാജ്യത്തെ വളർന്ന് കൊണ്ടിരിക്കുന്ന സ്പെഷ്യാലിറ്റി കെമിക്കൽ കമ്പനികളിൽ ഒന്നാണ്. സങ്കീർണ്ണവും വ്യത്യസ്‌തവുമായ രസതന്ത്രം, സാങ്കേതിക കോർ കഴിവുകൾ എന്നിവ ഉൾപ്പെടുന്ന വിപുലമായ ഇന്റർമീഡിയറ്റുകളും രാസവസ്തുക്കളും കമ്പനി ഉത്പാദിപ്പിക്കുന്നു.സ്വന്തമായി ആർ ആൻഡ് ഡി ടീം രൂപീകരിച്ച കമ്പനി 2017ൽ വാണിജ്യ പ്രവർത്തനങ്ങൾ ആരംഭിച്ചു. 

മൂന്ന് തരം ബിസിനസ് മോഡലുകളിലൂടെയാണ് കമ്പനി പ്രവർത്തിച്ചുവരുന്നത്:

 1. കമ്പനിയുടെ സ്വന്തം ഇന്റർമീഡിയറ്റുകളുടെയും പ്രത്യേക രാസവസ്തുക്കളുടെയും വലിയ തോതിലുള്ള നിർമ്മാണം.
 2. കരാർ ഗവേഷണം, നിർമ്മാണ സേവനങ്ങൾ.
 3. എക്സ്ക്ലൂസീവ് മാനുഫാക്ചറിംഗ്.

മാർച്ച് 31 വരെയുള്ള കണക്കുകൾ പ്രകാരം 25 ഓളം കെമിക്കൽ ഉത്പന്നങ്ങളുടെ പോർട്ട്ഫോളിയോയാണ് കമ്പനിക്കുള്ളത്. നോർത്ത് അമേരിക്ക, യൂറോപ്, ഇന്ത്യ എന്നിവിടങ്ങളിലാണ് കമ്പനിക്ക് കൂടുതൽ ഉപഭോക്താക്കളുള്ളത്. അദാമ ലിമിറ്റഡ് (ഇസ്രായേൽ), ബിവൈകെ ഗ്രൂപ്പ് (ജർമ്മനി), യുപിഎൽ ലിമിറ്റഡ്, ദിവിയുടെ ലാബ്സ്, ഡോ. റെഡ്ഡീസ് ലാബ്സ് എന്നിവർ കമ്പനിയുടെ പ്രമുഖ ക്ലയന്റുകളാണ്. കമ്പനിയുടെ വരുമാനത്തിന്റെ 62.6 ശതമാനം ഫാർമ വിഭാഗത്തിൽ നിന്നും 22.9 ശതമാനം അഗ്രോകെമിക്കൽ വിഭാഗത്തിൽ നിന്നുമാണ് വരുന്നത്. കമ്പനിയുടെ മൊത്തം വരുമാനത്തിന്റെ 49 ശതമാനം വരുന്നത് കയറ്റുമതിയിൽ നിന്നുമാണ്. ഇത് വിദേശത്ത് നിന്ന് ഉത്ഭവിക്കുന്ന അസംസ്‌കൃത വസ്തുക്കളുടെ അസ്ഥിരതയ്‌ക്കെതിരായ സ്വാഭാവിക സംരക്ഷണമായും പ്രവർത്തിക്കുന്നു.

ഗുജറാത്തിലെ സൂറത്തിൽ രണ്ട് നിർമ്മാണ കേന്ദ്രങ്ങളാണ് കമ്പനി സ്വന്തമായി പ്രവർത്തിപ്പിച്ചുവരുന്നത്. 2019 മുതൽ 2021 വരെ 49.5 ശതമാനത്തിന്റെ സിഎജിആർ വളർച്ചയാണ് ഏഥർ ഇൻഡസ്ട്രീസ് രേഖപ്പെടുത്തിയത്.

ഐപിഒ എങ്ങനെ

മെയ് 24ന് ആരംഭിച്ച് ഐപിഒ മെയ് 26ന് അവസാനിക്കും. ഓഹരി ഒന്നിന് 610-642 രൂപ നിരക്കിലാണ് ഐപിഒയുടെ പ്രൈസ് ബാൻഡ് നിശ്ചയിച്ചിരിക്കുന്നത്.

നിലവിലുള്ള ഓഹരി ഉടമകളിൽ നിന്നും 181.04 കോടി രൂപ വിലമതിക്കുന്ന ഇക്യുറ്റി ഓഹരികൾ ഓഫർ ഫോർ സെയിൽ വഴി വിതരണം ചെയ്യാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഇതിനൊപ്പം 10 രൂപ മുഖ വിലയ്ക്ക് 627 കോടി രൂപയുടെ ഫ്രഷ് ഇഷ്യുവും ഉണ്ടാകും. ഒരു റീട്ടെയിൽ നിക്ഷേപകന് അപേക്ഷിക്കാവുന്ന ഏറ്റവും കുറഞ്ഞ ഓഹരികളുടെ എണ്ണം 23 ഇക്യൂറ്റി ഓഹരികൾ അഥവ ഒരു ലോട്ട് മാത്രമാണ്. ഇതിനായി നിങ്ങൾക്ക് കുറഞ്ഞത് 14,766 രൂപ ആവശ്യമായി വരും. അപേക്ഷിക്കാവുന്ന ഏറ്റവും കൂടിയ എണ്ണം 299 ഓഹരികൾ അഥവ 13 ലോട്ടുകളാണ്.

ഐപിഒ വഴി ലഭിക്കുന്ന പണം കമ്പനി ഇക്കാര്യങ്ങൾക്കായി ഉപയോഗിക്കും:

 • നിലവിലുള്ള വായ്പ അടച്ചു തീർക്കാൻ -138 കോടി രൂപ.
 • കമ്പനിയുടെ മൂലധന ചെലവിന്റെ ആവശ്യകതക്കായി 163 കോടി രൂപ.
 • പ്രവർത്തന മൂലധന ചെലവിനായി – 165 കോടി രൂപ.
 • പൊതു കോർപ്പറേറ്റ് ആവശ്യങ്ങൾക്കായി ബാക്കി തുക ഉപയോഗിക്കും.

ഐപിഒയ്ക്ക് ശേഷം കമ്പനിയുടെ മൊത്തം പ്രൊമോട്ടർ ഹോൾഡിംഗ് എന്നത് 96.96 ശതമാനത്തിൽ നിന്നും 87.09 ശതമാനമായി കുറയും.

സാമ്പത്തിക സ്ഥിതി

2019-21 വരെയുള്ള മൂന്ന് സാമ്പത്തിക വർഷങ്ങളിൽ കമ്പനി മികച്ച് അറ്റാദായവും വരുമാനവും രേഖപ്പെടുത്തിയിരുന്നു. കമ്പനിയുടെ മൂന്ന് ബിസിനസ് മോഡലും മികച്ച രീതിയിൽ പ്രവർത്തിക്കുന്നുണ്ടെന്ന് വേണം വിലയിരുത്താൻ. 2019-21 കാലയളവിൽ കമ്പനിയുടെ കയറ്റുമതിയിൽ നിന്നുള്ള വരുമാനം 58.5 ശതമാനത്തിന്റെ സിഎജിആർ വളർച്ചയാണ് രേഖപ്പെടുത്തിയത്. അതായിത് 251.6 കോടി രൂപ.

2022 ഡിസംബറിൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള പ്രതിവർഷ വരുമാനം 32.5 ശതമാനം വർദ്ധിച്ച് 442.5 കോടി രൂപയായി. ഇതേകാലയളവിൽ അറ്റാദായം 72.7 ശതമാനം വർദ്ധിച്ച് 82.9 കോടി രൂപയായി.

അപകട സാധ്യതകൾ

 • അപകടകരമായ വസ്തുക്കളുടെ നിർമ്മാണം, ഉപയോഗം, സംഭരണം തുടങ്ങിയ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് വിവിധ അപകടസാധ്യതകൾ ഏഥർ ഇൻഡസ്ട്രീസ് അഭിമുഖീകരിക്കുന്നു.

 • 20 ഓളം ടോപ്പ് കസ്റ്റമേഴ്സിൽ നിന്നാണ് 73 ശതമാനം വരുമാനവും കമ്പനിക്ക് ലഭിക്കുന്നത്. ഇവർ കമ്പനിയുമായുള്ള ബന്ധം അവസാനിപ്പിച്ചാൽ അത് പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിചേക്കാം.

 • സുരക്ഷ, ആരോഗ്യം, പാരിസ്ഥിതിക നിയമങ്ങൾ എന്നിവ പാലിക്കാത്തത് കമ്പനിയുടെ ബിസിനസിനെ സാരമായി ബാധിച്ചേക്കും.

 • അസംസ്കൃത വസ്തുക്കളുടെ വിതരണക്കാരുമായി കമ്പനിക്ക് ദീർഘകാല കരാറുകൾ ഇല്ല. അസംസ്കൃത വസ്തുക്കളുടെ വിലയിലെ കുതിച്ചുചാട്ടം അല്ലെങ്കിൽ വിതരണത്തിലെ എന്തെങ്കിലും കുറവുകൾ അതിന്റെ മൊത്തത്തിലുള്ള പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിച്ചേക്കും.

 • കമ്പനിയുടെ എല്ലാ നിർമ്മാണ കേന്ദ്രങ്ങളും ഗുജറാത്തിലാണ് സ്ഥിതി ചെയ്യുന്നത്. ഭൂമിശാസ്ത്രപരമായി ഉണ്ടാകുന്ന എതെങ്കിലും പ്രശ്ങ്ങൾ കമ്പനിയുടെ പ്രവർത്തനങ്ങളെ ബാധിച്ചേക്കാം.

ഐപിഒ വിവരങ്ങൾ ചുരുക്കത്തിൽ

എച്ച്‌ഡിഎഫ്‌സി ബാങ്ക്, കൊട്ടക് മഹീന്ദ്ര ക്യാപിറ്റൽ എന്നിവരാണ് ഐപിഒയുടെ ബുക്ക് റണ്ണിംഗ് ലീഡ് മാനേജർമാർ. ഐപിഒയുടെ റെഡ് ഹെറിംഗ് പ്രോസ്പെക്ടസ് വായിക്കാൻ ലിങ്ക് സന്ദർശിക്കുക. മൊത്തം ഓഫറിന്റെ 50 ശതമാനം ക്യുഐബിസിനും 15 ശതമാനം നോൺ ഇസ്റ്റിറ്റ്യൂഷണൽ നിക്ഷേപകർക്കും 35 ശതമാനം റീട്ടെയിൽ നിക്ഷേപകർക്കുമായാണ് മാറ്റിവച്ചിരിക്കുന്നത്. 

ഐപിഒക്ക് മുമ്പായി ആങ്കർ നിക്ഷേപകരിൽ നിന്നായി 240 കോടി രൂപ കമ്പനി സമാഹരിച്ചിരുന്നു.

നിഗമനം

രാജ്യത്തെ സുപ്രധാനവും അതിവേഗം വളരുന്നതുമായ വ്യവസായങ്ങളിലൊന്നാണ് കെമിക്കൽ വ്യവസായം. നിരവധി കമ്പനികളാണ് ഈ മേഖലയിൽ അഭിവൃദ്ധി പ്രാപിക്കുന്നത്. ഇത് ഉയർന്ന മത്സരവും മേഖലയിൽ ഉളവാക്കുന്നു. കാർഷിക, ഫാർമസ്യൂട്ടിക്കൽ, മെറ്റീരിയൽ സയൻസ്, പെയിന്റ് വ്യവസായങ്ങൾ എന്നിവയിൽ നിന്നുള്ള ആവശ്യകതയിലെ കുതിച്ചുചാട്ടം മൂലമാണ് കെമിക്കൽ മേഖല പ്രധാനമായും അഭിവൃദ്ധി പ്രാപിച്ചത്.

ഇന്ത്യ ബ്രാൻഡ് ഇക്വിറ്റി ഫൗണ്ടേഷന്റെ റിപ്പോർട്ട് പ്രകാരം അടുത്ത മൂന്ന് വർഷത്തിനുള്ളിൽ സ്പെഷ്യാലിറ്റി കെമിക്കൽ സെക്ടർ 12.4 ശതമാനത്തിന്റെ വളർച്ച രേഖപ്പെടുത്തി 64 ബില്യൺ ഡോളർ ആയേക്കും. ആർആൻഡ്ഡി ടീമിന്റെ ശേഷിയും വ്യത്യസ്ത തരം പോർട്ട്ഫോളിയോയുമാണ് ഏഥറിനെ മേഖലയിൽ ചുവടുറപ്പിക്കാൻ സഹായിക്കുന്നത്.

വിപണിയിൽ ലിസ്റ്റ് ചെയ്ത് കഴിഞ്ഞാൽ ക്ലീൻ സയൻസ് & ടെക്നോളജി ലിമിറ്റഡ്, നവിൻ ഫ്ലൂറിൻ ഇന്റർനാഷണൽ, വിനതി ഓർഗാനിക്സ്, പിഐ ഇൻഡസ്ട്രീസ്, ഫൈൻ ഓർഗാനിക്സ് എന്നിവരുമായി കമ്പനി നേരിട്ട് മത്സരിക്കും. രാസ നിർമാണ കമ്പനികളിലെ ദീർഘകാല നിക്ഷേപ സാധ്യതകളെ പറ്റി വായിക്കാൻ ലിങ്ക് സന്ദർശിക്കുക.

ഗ്രേ മാർക്കറ്റിൽ 4 രൂപ പ്രീമിയത്തിലാണ് എഐഎല്ലിന്റെ ഓഹരികൾ വ്യാപാരം നടത്തുന്നത്. ഐപിഒയ്ക്ക് അപേക്ഷിക്കുന്നതിന് മുമ്പായി തന്നെ നിക്ഷേപ സ്ഥാപനങ്ങളുടെ ഭാഗം ഓവർസബ്സ്ക്രൈബ് ആയിട്ടുണ്ടോ എന്ന് നോക്കുക. കമ്പനിയുമായി ബന്ധപ്പെട്ട അപകട സാധ്യതകൾ മനസിലാക്കി സ്വയം നിഗമനത്തിൽ എത്തിച്ചേരുക.

ഇന്നത്തെ വിപണി വിശകലനം ഇന്ന് ഗ്യാപ്പ് അപ്പിൽ 226 പോയിന്റുകൾക്ക് മുകളിലായി 15926 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റിക്ക് ഓപ്പണിംഗ് നിലമറികടന്ന് മുന്നേറാൻ സാധിച്ചില്ല. ദുർബലമായി താഴേക്ക് നീങ്ങിയ സൂചിക രാവിലത്തെ പകുതിയിൽ അധികം നേട്ടവും ഇല്ലാതെയാക്കി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 132 പോയിന്റുകൾ/0.85 ശതമാനം മുകളിലായി 15832 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. ഇന്ന് ഗ്യാപ്പ് അപ്പിൽ 498 പോയിന്റുകൾക്ക് മുകളിലായി 34126 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി സാവധാനം […]
പ്രധാനതലക്കെട്ടുകൾ Zomato: ക്വിക്ക് കൊമേഴ്‌സ് കമ്പനിയായ ബ്ലിങ്ക് കൊമേഴ്‌സിന്റെ 33,018 ഇക്വിറ്റി ഓഹരികൾ 4,447.48 കോടി രൂപയ്ക്ക് ഓൾ-സ്റ്റോക്ക് ഇടപാടിൽ ഏറ്റെടുക്കാൻ ബോർഡ് അംഗീകാരം നൽകിയതായി കമ്പനി എക്‌സ്‌ചേഞ്ചുകളെ അറിയിച്ചു. Dr Reddy’s Laboratories: യുഎസ് ആസ്ഥാനമായ എറ്റോൺ ഫാർമയുടെ ബ്രാൻഡഡ്, ജനറിക് ഇൻജക്‌ടബിൾ ഉൽപ്പന്ന പോർട്ട്‌ഫോളിയോ ഏറ്റെടുക്കുന്നതായി കമ്പനി പ്രഖ്യാപിച്ചു. CSB Bank: ബാങ്കിന്റെ പാർട്ട് ടൈം ചെയർപേഴ്സണായി ഭാമ കൃഷ്ണമൂർത്തിയെ ബോർഡ് നിയമിച്ചതായി ബിഎസ്ഇ ഫയലിംഗിൽ വ്യക്തമാക്കി. SIS: കമ്പനിയുടെ ഇക്വിറ്റി ഓഹരികൾ തിരികെ […]
ഇന്നത്തെ വിപണി വിശകലനം ഇന്ന് ഗ്യാപ്പ് അപ്പിൽ 100 പോയിന്റുകൾക്ക് മുകളിലായി 15657 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി അധികം ചാഞ്ചാട്ടത്തിന് വിധേയമായി കാണപ്പെട്ടില്ല. 100 പോയിന്റുകൾക്ക് ഉള്ളിൽ തന്നെയാണ് സൂചിക വ്യാപാരം നടത്തിയത്. ഇന്നലത്തെ പ്രതിബന്ധമായിരുന്ന 15630 ഇന്ന് സപ്പോർട്ടായി പ്രവർത്തിച്ചു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 142 പോയിന്റുകൾ/0.92 ശതമാനം മുകളിലായി 15699 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 33434 എന്ന താഴ്ന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി വശങ്ങളിലേക്കാണ് ഇന്ന് […]

Advertisement