പ്രധാനതലക്കെട്ടുകൾ

അദാനി ഗ്രൂപ്പ് കമ്പനികളിൽ 43,500 കോടി രൂപയുടെ ഓഹരി നിക്ഷേപമുള്ള മൂന്ന് വിദേശ ഫണ്ടുകളുടെ അക്കൗണ്ടുകൾ മരവിപ്പിച്ച് എൻ‌എസ്‌ഡി‌എൽ. ആൽ‌ബുല ഇൻ‌വെസ്റ്റ്മെൻറ് ഫണ്ട്, ക്രെസ്റ്റ ഫണ്ട്, എ‌പി‌എം‌എസ് ഇൻ‌വെസ്റ്റ്മെൻറ് ഫണ്ട് എന്നിവയുടെ അക്കൗണ്ടുകളാണ് മരവിപ്പിച്ചത്. Adani Enterprises-ന്റെ 6.82 ശതമാനവും Adani Transmission-ന്റെ 8.03 ശതമാനവും Adani Total Gas-ന്റെ 5.92  ശതമാനവും Adani Green-ന്റെ 3.58 ശതമാനവും ഓഹരികളാണ് ഈ സ്ഥാപനങ്ങൾ കെെവശംവച്ചിട്ടുള്ളത്.

Adani Enterprises: വിവാദങ്ങൾക്ക് ഇടയിൽ സിമന്റ് ബിസിനസിലേക്ക് കടക്കാൻ ഒരുങ്ങി അദാനി ഗ്രൂപ്പ്. ആദാനി സിമന്റ് എന്ന പേരിൽ ഉപകമ്പനി രൂപീകരിച്ചു.

Ruchi Soya: ഫോളോ-ഓൺ പബ്ലിക് ഓഫർ (എഫ്പിഒ)  വഴി 4,300 കോടി രൂപ സമാഹരിക്കാൻ ഒരുങ്ങി കമ്പനി. പതഞ്ജലി ആയുർവേദയുടെ ഉടമസ്ഥതയിലുള്ള സ്ഥാപനം ഇതിനായി സെബിക്ക് കരട് രേഖ  സമർപ്പിച്ചു.Dewan Housing Finance Corporation Ltd (DHFL): 
ഇന്ന് മുതൽ കമ്പനിയുടെ ഓഹരികളിൽ വ്യാപാരം നടത്തുന്നത് ബി.എസ്.ഇ എൻ.എസ്.ഇ എന്നീ എക്സ്ചേഞ്ചുകൾ നിർത്തിവയ്ക്കും. 

Axis Bank: അടുത്ത 12-18 മാസങ്ങളിൽ മാക്സ് ലൈഫ് ഇൻഷുറൻസിന്റെ ഓഹരി 20 ശതമാനമായി ഉയർത്തുമെന്ന് ബാങ്ക് അറിയിച്ചു.

Bank of Maharashtra: ക്യുഐപി വഴി 2000 കോടി രൂപ സമാഹരിക്കാൻ ഒരുങ്ങുന്നതായി ബാങ്ക് അറിയിച്ചു.

Eicher Motors:  ആഭ്യന്തര, അന്തർദേശീയ വിപണികൾക്കായി പുതിയ ഉത്പ്പന്നങ്ങളുടെ നിരയിലേക്ക്‌ നീങ്ങുന്നതിനാൽ പുതിയ മോഡൽ ലോഞ്ചുകൾ മികച്ചതായിരിക്കുമെന്ന് കമ്പനി പ്രതീക്ഷിക്കുന്നു.

ഇന്നത്തെ പ്രധാന ക്യു 4 ഫലങ്ങൾ:

  • Coal India
  • Indian Overseas Bank
  • IDFC
  • Arti Industries
  • Kajaria Ceramics
  • JB Chemicals and Pharmaceuticals
  • IFB Industries
  • Hemisphere Properties India
  • Responsive Industries
  • Greenply Industries

ഇന്നത്തെ വിപണി സാധ്യത

വെള്ളിയാഴ്ച ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി 15800ന് മുകളിൽ ഏറെ നേരം വ്യാപാരം നടത്തിയിരുന്നു. പിന്നീട് ഉച്ചയോടെ താഴേക്ക് വീണ സൂചിക  തിരികെ കയറി 15799 എന്ന നിലയിൽ വ്യാപാരം അവസാനിപ്പിച്ചു. കഴിഞ്ഞ ദിവസത്തെ വിപണി വിശേഷങ്ങൾ അറിയാൻ ലിങ്ക് സന്ദർശിക്കുക.

ബാങ്ക്  നിഫ്റ്റി
വെള്ളിയാഴ്ച ദുർബലമായി കാണപ്പെട്ടു. ദിവസം മുഴുവൻ താഴേക്ക് വീണ സൂചിക 35000ന് മുകളിയായി വ്യാപാരം അവസാനിപ്പിച്ചു.

നിഫ്റ്റി മെറ്റൽ, നിഫ്റ്റി ഐടി, ഫാർമ എന്നീ സൂചികകൾ വെള്ളിയാഴ്ച  മിന്നും പ്രകടനം കാഴ്ചവച്ചു.

യൂറോപ്യൻ 
വിപണികൾ ഉയരത്തിലാണ് കാണപ്പെടുന്നത്. പണപ്പെരുപ്പ കണക്കുകൾ പുറത്ത് വന്നതിന് പിന്നാലെ യുഎസ് വിപണി  മുകളിലേക്ക് കയറിയെങ്കിലും പിന്നീട് താഴേക്ക് വീണ് ഫ്ലാറ്റായി വ്യാപാരം അവസാനിപ്പിച്ചു. ഇന്ത്യൻ വിപണി തുറക്കുന്നതിന് മുമ്പായി ഏഷ്യൻ വിപണികൾ എല്ലാം തന്നെ ഫ്ലാറ്റായി കയറിയിറങ്ങിയാണ് വ്യാപാരം നടത്തുന്നത്. ചൈനയുടെയും ഹോങ്കോങ്ങിന്റെയും വിപണികൾ ഇന്ന് അവധിയാണ്.

SGX NIFTY  15,760-ലാണ് വ്യാപാരം നടത്തുന്നത്. ഇത് ഇന്ത്യൻ വിപണിയിൽ ഒരു ഗ്യാപ്പ് ഡൗൺ ഓപ്പണിംഗിനുള്ള  സൂചന  നൽകുന്നു.

സുചേത ദലാലിന്റെ ട്വീറ്റ് വിപണിയെ ബാധിക്കുമോ എന്ന ആശങ്ക നിലനിൽക്കുന്നുണ്ട്. ഇപ്പോൾ അദാനി ഗ്രൂപ്പിന്റെ 43000 കോടി രൂപയുടെ ഓഹരി കെെവശംവച്ചിട്ടുള്ള മൂന്ന് വിദേശ ഫണ്ടിംഗ് സ്ഥാപനങ്ങളുടെ അക്കൗണ്ടുകളാണ് എൻ.എസ്.ഡി.എൽ മരവിപ്പിച്ചിരിക്കുന്നത്. (വാർത്തകളിൽ സൂചിപ്പിച്ചിട്ടുണ്ട്) പ്രശ്നം കൂടുതൽ ഗുരുതരമാകുന്നു എന്നതിന്റെ സൂചനയാണിത്.

മൊത്തം വിപണിയെയും ഇത് ബാധിക്കാനുള്ള സാധ്യത കുറവാണ്. എന്നിരുന്നാലും അദാനി ഓഹരികളിൽ ശ്രദ്ധ കേന്ദ്രീകരിക്കുക.15,700, 15,620, 15,570, 15,500 എന്നിവിടായി  നിഫ്റ്റിക്ക്  ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം.

15,800 എന്ന പ്രതിരോധം വെള്ളിയാഴ്ച തകർക്കപ്പെട്ടിരുന്നു. മുന്നിലേക്ക് ഇത് ശക്തമായ പ്രതിരോധമായി തന്നെ തുടരും.

35,000, 35,400, 35,500, 35,800 എന്നത്  ബാങ്ക് നിഫ്റ്റിയുടെ അടുത്ത സുപ്രധാന  പ്രതിരോധ മേഖലയാണ്. ഇതിൽ ശ്രദ്ധ കേന്ദ്രീകരിക്കാവുന്നതാണ്.

34,650, 35,000 എന്നത് ബാങ്ക് നിഫ്റ്റിക്ക്  ശക്തമായ സപ്പോർട്ടാണ്. 20 DMA 34,650-ലാണ് നിലകൊള്ളുന്നത്.  34,159 അടുത്ത സപ്പോർട്ട് ആയി പരിഗണിക്കാം.

INDIA VIX 14ന് മുകളിലായി കാണപ്പെടുന്നു. ഇത് വിപണി അസ്ഥിരമായി നിൽക്കുമെന്നതിന്റെ സൂചന നൽകുന്നു.

16000, 15800 എന്നിവിടെയാണ് എറ്റവും ഉയർന്ന കോൾ ഒഐ കാണപ്പെടുന്നത്. 15700,15500 എന്നിവിടെ എറ്റവും ഉയർന്ന പുട്ട് ഒഐയും കാണപ്പെടുന്നു. നിഫ്റ്റി പി.സി.ആർ 1 ആണ്. ഇത് വരും ദിവസങ്ങളിൽ വിപണി അസ്ഥിരമാകുമെന്നതിന്റെ സൂചന നൽകുന്നു.

ബാങ്ക് നിഫ്റ്റിയുടെ പി.സി.ആർ 0.7 ആണ്. 35000ൽ ഉയർന്ന കോൾ ഒഐ കാണപ്പെടുന്നു. ഇത് ഇൻ ദ മണി സ്ട്രെെക്ക് ആണെന്ന് ഓർക്കുക. ഇത് സൂചിക ദുർബലമാണെന്ന സൂചന നൽകുന്നു.വിദേശ  നിക്ഷേപ സ്ഥാപനങ്ങൾ (FIIs) 18 കോടി രൂപയുടെ ഓഹരികൾ വാങ്ങിയപ്പോൾ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (DIIs) ഇന്ത്യൻ   വിപണിയിൽ നിന്നും 666 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചു.

പണപ്പെരുപ്പ കണക്കുകൾ പുറത്ത് വന്നതിന് പിന്നാലെ ആഗോള വിപണികൾ അസ്ഥിരമായി നിൽക്കുകയാണ്. ഇന്ത്യയുടെ പണപ്പെരുപ്പ കണക്കുകൾ ഇന്ന് പുറത്ത് വരും.

ബാങ്കിംഗ് സൂചിക ദുർബലമായി നിന്നാൽ നിഫ്റ്റിക്ക് മുകളിലേക്ക് കയറുകയെന്നത് പ്രയാസകരമായിരിക്കും. ബാങ്ക് നിഫ്റ്റി 35000ന് താഴേക്ക് വീണാൽ തിരികെ കയറി ഇതിന് മുകളിൽ അടയ്ക്കപ്പെടുന്നുണ്ടോ എന്ന് ശ്രദ്ധിക്കുക.അദാനിയുടെ പേരിൽ ആരോപിക്കപ്പെടുന്ന SCAM 2021 ഏവരുടെ ഉള്ളിൽ ഭയമായി നിൽക്കുകയാണ്. എന്നാൽ സർക്കാർ  ഔദ്യോഗികമായി ഒന്നും തന്നെ  പ്രഖ്യാപിച്ചിട്ടില്ലെന്ന കാര്യം ഓർക്കുക. 

മുൻ ആഴ്ചകളിലെ തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ വിപണി ശക്തമാകുന്നത് നമ്മൾ കണ്ടിരുന്നു. ആ ആഴ്ചയിലും  ഇത് സംഭവിക്കുമോ എന്ന് നോക്കാം.

ലൈവ് മാർക്കറ്റ് വാർത്തകൾക്കും അറിയിപ്പുകൾക്കുമായി മാർക്കറ്റ്ഫീഡ് ആപ്പ് സന്ദർശിക്കുക. ശുഭദിനം.

ടെക് മഹീന്ദ്ര ക്യു 1 ഫലം, അറ്റാദായം 39 ശതമാനം വർദ്ധിച്ച് 1353 കോടി രൂപയായി ജൂണിലെ ഒന്നാം പാദത്തിൽ ടെക് മഹീന്ദ്രയുടെ പ്രതിവർഷ ഏകീകൃത അറ്റാദായം 39.17 ശതമാനം വർദ്ധിച്ച് 1353 കോടി രൂപയായി. അറ്റാദായം മുൻപാദത്തെ അപേക്ഷിച്ച് 25.13 ശതമാനമായി ഉയർന്നു. ഇതേകാലയളവിൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള പ്രതിവർഷ വരുമാനം 11.98 ശതമാനം വർദ്ധിച്ച് 10197 കോടി രൂപയായി. ഹരിത ഹൈഡ്രജൻ ഉത്പാദനത്തിനായി ജെഎസ്ഡബ്ല്യു എനർജിയുമായി കരാർ ഒപ്പിട്ട് ഓസ്‌ട്രേലിയൻ കമ്പനി ഹരിത ഹൈഡ്രജൻ […]
ഇന്നത്തെ വിപണി വിശകലനം അസ്ഥിരമായി ചാഞ്ചാടി നിന്ന വിപണി ജൂണിലെ അതെ നിലയിൽ ജൂലെെയിലും വ്യാപാരം അവസാനിപ്പിച്ചു. നേരിയ ഗ്യാപ്പ് അപ്പിൽ 15,770 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ഇന്ന് അസ്ഥിരമായി ലാഭത്തിൽ തന്നെ നിലകൊണ്ടു. എന്നിരുന്നാലും സൂചികയ്ക്ക് 15800 മുകളിൽ ശക്തമായി നിലയുറപ്പിക്കാൻ സാധിച്ചില്ല. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 70 പോയിന്റുകൾ/ 0.44 ശതമാനം മുകളിലായി 15,778 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 34741 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച […]

Advertisement