ഇന്നത്തെ വിപണി വിശകലനം 

ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും തിരികെ കയറിയ നിഫ്റ്റി നേരിയ ലാഭത്തിൽ വ്യാപാരം അവസാനിപ്പിച്ചു.

15536 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ദിവസം മുഴുവൻ താഴേക്ക് നീങ്ങി. 15500ന് താഴെ വന്ന സൂചിക ഉച്ചയോടെ ദിവസത്തെ ഏറ്റവും താഴ്ന്ന നില രേഖപ്പെടുത്തി. ഇവിടെ നിന്നും തിരികെ കയറിയ സൂചിക 15600 വരെയെത്തി.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 1 പോയിന്റ്/ 0.01 ശതമാനം  മുകളിലായി 15576 എന്ന നിലയിൽ നിഫ്റ്റി  വ്യാപാരം അവസാനിപ്പിച്ചു. 

35277 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി താഴേക്ക് നീങ്ങി തുടങ്ങി. 35000ൽ സപ്പോർട്ട് എടുത്ത സൂചിക ഉച്ചയ്ക്ക് ശേഷം ഓപ്പൺ വിലയ്ക്ക് മുകളിലേക്ക് കത്തിക്കയറി.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 36 പോയിന്റ്/ 0.10 ശതമാനം മുകളിലായി 35373 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 

നിഫ്റ്റി പി.എസ്.യു ബാങ്ക്സ് ഇന്ന് 3 ശതമാനവും നിഫ്റ്റി മെറ്റൽ 2.18 ശതമാനവും നിഫ്റ്റി റിയൽറ്റി 1.45 ശതമാനവും നേട്ടം കെെവരിച്ചു. മറ്റെല്ലാ  മേഖലാ സൂചികകളും ഇന്ന് ഫ്ലാറ്റായിട്ടാണ് വ്യാപാരം അവസാനിപ്പിച്ചത്.

ഏഷ്യൻ വിപണികൾ ഏറെയും ഇന്ന് ഫ്ലാറ്റായിട്ടാണ് വ്യാപാരം അവസാനിപ്പിച്ചത്. അതേസമയം യൂറോപ്യൻ വിപണികൾ ഫ്ലാറ്റായും  ലാഭത്തിലുമാണ്  വ്യാപാരം നടത്തുന്നത്. 

നിർണായക വാർത്തകൾ 

ഇന്ത്യയിൽ ഈ വർഷം നല്ല  മൺസൂൺ ലഭികുമെന്ന പ്രതീക്ഷയിൽ വളം ഓഹരികൾ ഇന്ന് ശക്തമായ മുന്നേറ്റം കാഴ്ചവച്ചു. UPL 2.76 ശതമാനം നേട്ടം കെെവരിച്ച് നിഫ്റ്റി 50യുടെ ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടംനേടി.  Pi Industries 2 ശതമാനം ഉയർന്നു.

വാർഷിക പൊതുയോഗം ജൂൺ 24ന് നടത്താൻ തീരുമാനിച്ച് Reliance.  ജിയോ-ഗൂഗിൾ 5 ജി സ്മാർട്ട്‌ഫോൺ, ജിയോ ലാപ്‌ടോപ്പ്, ജിയോ 5 ജി എന്നിവ കമ്പനി അവതരിപ്പിച്ചേക്കാം. ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും ഓഹരി ഇന്ന് 1.5 ശതമാനം നേട്ടം കെെവരിച്ചു.

അസ്ഥിരമായി നിന്ന മെറ്റൽ ഓഹരികൾ ഇന്ന് നിഫ്റ്റിയുടെ ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടംനേടി.  Tata Steel 2.1 ശതമാനവും JSW Steel 1.6 ശതമാനവും നേട്ടം കെെവരിച്ചു. Vedanta Limited 2.5 ശതമാനം ഉയർന്നു.

മാർച്ചിലെ നാലാം പാദത്തിൽ പ്രതിവർഷ അറ്റാദായം 290 ശതമാനം വർദ്ധിച്ച് 714 കോടി രൂപയായതിന് പിന്നാലെ Motherson Sumi ഓഹരി ഇന്ന് 13 ശതമാനം നേട്ടം കെെവരിച്ചു. കമ്പനിയുടെ കടം 4820 കോടി രൂപയായി കുറഞ്ഞു. മുൻ പാദത്തിൽ ഇത് 6206 കോടി രൂപയായിരുന്നു.

ഫലങ്ങൾ പുറത്തുവന്നതിന് പിന്നാലെ ഓട്ടോ അനുബന്ധ സ്ഥാപനങ്ങൾ നേട്ടം കെെവരിച്ചു. BharatForge 4.6 ശതമാനം നേട്ടം കെെവരിച്ച് ശ്രദ്ധേയമായി. 

ഒ‌എൻ‌ജി‌സി മാഗ്ലൂർ പെട്രോകെമിക്കൽസ് ലിമിറ്റഡിന്റെ ഭാഗമാകുന്നത് പരിഗണിച്ചതിന് പിന്നാലെ Mangalore Refinery & Petrochemicals(MRPL) ഓഹരി ഇന്ന് 4 ശതമാനം നേട്ടം കെെവരിച്ചു.ഇന്നലത്തെ നേട്ടത്തിന് പിന്നാലെ Adani Enterprises  ഓഹരി ഇന്ന് 9.21 ശതമാനം നേട്ടം കെെവരിച്ചു. ഓഹരി എക്കലത്തെയും ഉയർന്ന നിലയിലാണുള്ളത്. അതേസമയം Adani Ports 1.67 ശതമാനവും ATGL 9 ശതമാനവും നേട്ടം കൊയ്യ്തു. 

മാർച്ചിലെ നാലാം പദത്തിൽ മികച്ച ഫലം പ്രഖ്യാപിച്ചതിന് പിന്നാലെ Gujarat Gas ഓഹരി ഇന്ന് 4.8 ശതമാനം നേട്ടത്തിൽ അടച്ചു. അമൃത്സർ, ഭട്ടിന്ദ എന്നീ പ്രദേശങ്ങൾക്കായി സിറ്റി ഗ്യാസ് വിതരണ ബിസിനസ്സ് ഗുജറാത്ത് സ്റ്റേറ്റ് പെട്രോനെറ്റിൽ നിന്ന് 163.31 കോടി രൂപയ്ക്ക് കമ്പനി ഏറ്റെടുത്തിരുന്നു.

മാർച്ചിലെ നാലാം പദത്തിൽ കമ്പനിയുടെ പ്രതിവർഷ അറ്റാദായം 20 ശതമാനം വർദ്ധിച്ച് 1000 കോടി രൂപയായതിന് പിന്നാലെ Muthoot Finance ഓഹരി ഇന്ന് 8 ശതമാനം നേട്ടം കെെവരിച്ചു.  Manappuram
ഓഹരി 2 ശതമാനം ഉയർന്നു.

ഐസിഐസിഐ സെക്യൂരിറ്റീസ് IDFC First Bank-നെ പറ്റി മികച്ച അഭിപ്രായം പറഞ്ഞതിന് പിന്നാലെ ഓഹരി ഇന്ന് 5.91 ശതമാനം നേട്ടം കെെവരിച്ചു. മാതൃസ്ഥാപനമായ IDFC 2.5 ശതമാനം ഉയർന്നു.പി.എസ്.യു ബാങ്കുകൾ ഇന്ന് ശക്തമായ മുന്നേറ്റം കാഴ്ചവച്ചു. SBI 1 ശതമാനവും PNB 5.6 ശതമാനവും Central Bank 10 ശതമാനവും ലാഭത്തിൽ അടച്ച. സൂചികയിലെ എല്ലാ ഓഹരികളും ലാഭത്തിലാണ് അടച്ചത്. 

ടെലികോം, നെറ്റ്‌വർക്കിംഗ് ഉത്പന്ന നിർമാണത്തിനായി പി‌എൽ‌ഐയിൽ പങ്കെടുക്കാൻ ഒരുങ്ങി HFCL. ഓഹരി ഇന്ന് 3.6 ശതമാനത്തിന് മുകളിൽ അടച്ചു.

150 മെഗാവാട്ടിന്റെ വിൻഡ് പവർ പ്രൊജക്ട് കമ്മീഷൻ ചെയ്യാൻ ഒരുങ്ങി Adani Green. ഓഹരി ഇന്ന് 2.3 ശതമാനം നേട്ടം കെെവരിച്ചു.

കീമോതെറാപ്പിയിൽ ഉപയോഗിക്കുന്ന പെഗ്ഫിൽഗ്രാസ്റ്റിം ബയോസിമിലാറിന് യുഎസ് ഡ്രഗ് അഡ്മിനിസ്ട്രേഷന്റെ അനുമതി ലഭിച്ചതിന് പിന്നാലെ  Lupin ഓഹരി ഇന്ന് 3.1 ശതമാനം ഉയർന്നു.യുഎസ് വിപണിയിൽ  അപസ്മാരത്തിനുള്ള മരുന്നായ റൂഫിനാമൈഡ് ഗുളികകൾ  അവതരിപ്പിച്ചതിന് പിന്നാലെ  Glenmark Pharmaceuticals ഓഹരി ഇന്ന് 3.3 ശതമാനം നേട്ടം കെെവരിച്ചു.

മാർച്ചിലെ നാലാം പാദത്തിൽ അറ്റാദായം 3 ശതമാനം ഇടിഞ്ഞ് 3755 കോടി രൂപയായതിന് പിന്നാലെ ITC Limited ഓഹരി ഇന്ന് 2.9 ശതമാനം ഇടിഞ്ഞു.

മിഡ്ക്യാപ്പ്  സൂചിക ഇന്ന് 1.4 ശതമാനം നേട്ടം കെെവരിച്ച്  ശക്തമായ മുന്നേറ്റം കാഴ്ചവച്ചു.

വിപണി മുന്നിലേക്ക് 

ഇന്ന് പൊതുവെ അസ്ഥിരമായി നിന്ന നിഫ്റ്റി താഴേക്ക് വന്ന് കഴിഞ്ഞ് ദിവസത്തെ താഴ്ന്ന നില തകർത്തെങ്കിലും റിലയൻസ് സ്വകാര്യ ബാങ്കുകൾ എന്നിവയുടെ സഹായത്തോടെ സൂചിക തിരികെ കയറി.

15,600 നിഫ്റ്റിക്ക് ഒരു ശക്തമായ പ്രതിരോധമായി  നിലനിൽക്കുകയാണ്. എന്നാൽ ഒരു ഗ്യാപ്പ് അപ്പ് ദൂരത്തിനടുത്താണ് സൂചിക നിൽക്കുന്നത്.

PNB Housing Finance’s പണം സമാഹരിക്കുന്ന വാർത്തയെ തുടർന്ന് PNB എന്ന് ശക്തമായ മുന്നേറ്റം കാഴ്ചവച്ചു. മറ്റു പി.എസ്.യു ബാങ്കുകൾ ഏറെയും ഇന്ന് ലാഭത്തിലാണ് അടച്ചത്.വിപണി വളരെ വലിയ ഉയരത്തിലാണ് നിൽക്കുന്നത്. ബുള്ളിഷായി വ്യാപാരം അവസാനിപ്പിച്ചെങ്കിലും വിപണി ഈ ആഴ്ച അസ്ഥിരമായി തന്നെ നൽക്കാനാണ് സാധ്യത. മിഡ്ക്യാപ്പ്, സ്മോൾ ക്യാപ്പ് എന്നിവ നിഫ്റ്റിയെ കടത്തിവെട്ടിയത് ഇതിനുള്ള സൂചന നൽകുന്നു. സാധാരണ ഗതിയിൽ ഇത് സംഭവിക്കുന്നത് ബെഞ്ച്മാർക്ക് സൂചിക അസ്ഥിരമാകാൻ ഒരുങ്ങുമ്പോഴാണ്.

2200ന് മുകളിലായി ഇന്നലത്തെ ഉയർന്ന നിലയിലാണ് Reliance ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്. ഇത്തവണ ഓഹരി എക്കാലത്തെയും ഉയർന്ന നിലയായ 2300ന് മുകളിലേക്ക് പോകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.

വിപണിയിൽ ഇന്ന് ഏവർക്കും നല്ല ദിവസമായിരുന്നു എന്ന് കരുതുന്നു.

ഏവരും രാത്രിയിലെ സ്റ്റോക്ക് മാർക്കറ്റ് ഷോയിൽ പങ്കെടുക്കുമെന്ന്  പ്രതീക്ഷിക്കുന്നു. 

ഇന്നത്തെ വിപണി വിശകലനം ഇന്ന് ഗ്യാപ്പ് അപ്പിൽ 226 പോയിന്റുകൾക്ക് മുകളിലായി 15926 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റിക്ക് ഓപ്പണിംഗ് നിലമറികടന്ന് മുന്നേറാൻ സാധിച്ചില്ല. ദുർബലമായി താഴേക്ക് നീങ്ങിയ സൂചിക രാവിലത്തെ പകുതിയിൽ അധികം നേട്ടവും ഇല്ലാതെയാക്കി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 132 പോയിന്റുകൾ/0.85 ശതമാനം മുകളിലായി 15832 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. ഇന്ന് ഗ്യാപ്പ് അപ്പിൽ 498 പോയിന്റുകൾക്ക് മുകളിലായി 34126 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി സാവധാനം […]
പ്രധാനതലക്കെട്ടുകൾ Zomato: ക്വിക്ക് കൊമേഴ്‌സ് കമ്പനിയായ ബ്ലിങ്ക് കൊമേഴ്‌സിന്റെ 33,018 ഇക്വിറ്റി ഓഹരികൾ 4,447.48 കോടി രൂപയ്ക്ക് ഓൾ-സ്റ്റോക്ക് ഇടപാടിൽ ഏറ്റെടുക്കാൻ ബോർഡ് അംഗീകാരം നൽകിയതായി കമ്പനി എക്‌സ്‌ചേഞ്ചുകളെ അറിയിച്ചു. Dr Reddy’s Laboratories: യുഎസ് ആസ്ഥാനമായ എറ്റോൺ ഫാർമയുടെ ബ്രാൻഡഡ്, ജനറിക് ഇൻജക്‌ടബിൾ ഉൽപ്പന്ന പോർട്ട്‌ഫോളിയോ ഏറ്റെടുക്കുന്നതായി കമ്പനി പ്രഖ്യാപിച്ചു. CSB Bank: ബാങ്കിന്റെ പാർട്ട് ടൈം ചെയർപേഴ്സണായി ഭാമ കൃഷ്ണമൂർത്തിയെ ബോർഡ് നിയമിച്ചതായി ബിഎസ്ഇ ഫയലിംഗിൽ വ്യക്തമാക്കി. SIS: കമ്പനിയുടെ ഇക്വിറ്റി ഓഹരികൾ തിരികെ […]
ഇന്നത്തെ വിപണി വിശകലനം ഇന്ന് ഗ്യാപ്പ് അപ്പിൽ 100 പോയിന്റുകൾക്ക് മുകളിലായി 15657 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി അധികം ചാഞ്ചാട്ടത്തിന് വിധേയമായി കാണപ്പെട്ടില്ല. 100 പോയിന്റുകൾക്ക് ഉള്ളിൽ തന്നെയാണ് സൂചിക വ്യാപാരം നടത്തിയത്. ഇന്നലത്തെ പ്രതിബന്ധമായിരുന്ന 15630 ഇന്ന് സപ്പോർട്ടായി പ്രവർത്തിച്ചു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 142 പോയിന്റുകൾ/0.92 ശതമാനം മുകളിലായി 15699 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 33434 എന്ന താഴ്ന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി വശങ്ങളിലേക്കാണ് ഇന്ന് […]

Advertisement