അദാനി പോർട്ട്സ് ക്യു 3 ഫലം: അറ്റാദായം 16 ശതമാനം ഉയർന്ന്  1,576 കോടി രൂപയായി

ഡിസംബറിലെ മൂന്നാം പാദത്തിൽ അദാനി പോർട്ട്സിന്റെ അറ്റാദായം 16 ശതമാനം ഉയർന്ന് 1576 കോടി രൂപയായി. ഇതേകാലയളവിൽ കമ്പനിയുടെ  പ്രതിവർഷ വരുമാനം 12 ശതമാനം ഉയർന്ന് 4274 കോടി രൂപയായി. മറ്റു പ്രവർത്തനങ്ങളിൽ നിന്നുള്ള പ്രതിവർഷ വരുമാനം 35 ശതമാനമായി ഉയർന്നു.

ഐ.ജി.എക്സിന്റെ 5 ശതമാനം ഓഹരികൾ വാങ്ങി ഗെയിൽ

ഇന്ത്യൻ ഗ്യാസ് എക്സഞ്ചേജിൽ നിന്നും 5 ശതമാനം ഓഹരികൾ വാങ്ങി ഗെയിൽ. 3.69 കോടി രൂപയ്ക്ക് 36.93 ലക്ഷം ഓഹരികൾ ഐ.ജി.ക്സ് ഗെയിലിന് നൽകിയതായാണ് റിപ്പോർട്ടുകൾ. ഇരു കമ്പനികളുടെയും ഒത്തുചേരൽ രാജ്യത്തെ ഗ്യാസ് വിപണിക്ക് കൂടുതൽ പ്രയോജനമാകുമെന്നും ഐ.ഇ.എക്സ് പറഞ്ഞു.

മുത്തൂറ്റ് ഫിനാൻസ് ക്യു 3 ഫലം: അറ്റാദായം 17 ശതമാനം ഉയർന്ന് 1,004 കോടി രൂപയായി

ഡിസംബറിലെ മൂന്നാം പാദത്തിൽ മുത്തൂറ്റ് ഫിനാൻസിന്റെ പ്രതിവർഷ അറ്റാദായം 17 ശതമാനം ഉയർന്ന് 1006.6 കോടി രൂപയായി. ഇതേകാലയളവിൽ കമ്പനിയുടെ പ്രതിവർഷ വരുമാനം 16 ശതമാനം ഉയർന്ന് 3000.78 കോടി രൂപയായി. കമ്പനിക്ക് 50 ലക്ഷത്തിലേറെ ഉപഭോക്താക്കളുണ്ടെന്നും കമ്പനി അവകാശപെട്ടു.

ക്വാൽകോമുമായി ചേർന്ന് 6ജി  വെെഫെെ  നിർമ്മിക്കാനൊരുങ്ങി  എച്ച്.എഫ്.സി.എൽ

ആറാം തലമുറ വെെ.ഫെെ നിർമ്മിക്കാൻ യുഎസ് കമ്പനി ക്വാൽകോമുമായി കെെകോർത്ത് എച്ച്.എഫ്.സി.എൽ. ഇത്  5 ജി നെറ്റുവർക്ക് വിതരണത്തിനായും ഉപയോഗിക്കാം.
കമ്പനിയുടെ വെെഫെെ വിഭാഗത്തിന്റെ  വരുമാനം
മൂന്ന് മടങ്ങ് വർദ്ധിപ്പിച്ച് 450 കോടി രൂപയാക്കുമെന്നും എച്ച്.എഫ്.സി.എൽ പറഞ്ഞു.

ബർഗർ പെയിന്റ്സ് ക്യു 3 ഫലം: അറ്റാദായം 51 ശതമാനം ഉയർന്ന്  275 കോടി രൂപയായി

ഡിസംബറിലെ മൂന്നാം പാദത്തിൽ  ബർഗർ പെയിന്റ്സിന്റെ അറ്റാദായം 51 ശതമാനം ഉയർന്ന് 275 കോടി രൂപയായി. ഇതേകാലയളവിൽ കമ്പനിയുടെ പ്രതിവർഷ വരുമാനം 25 ശതമാനം ഉയർന്ന് 2118 കോടി രൂപയായി.

എൻ‌ബി‌സി‌സിയുടെ  സഹസ്ഥാപനത്തിന് 1800 കോടി രൂപയുടെ പദ്ധതി ലഭിച്ചു

എൻ‌.ബി‌.സി‌.സിയുടെ  സഹസ്ഥാപനമായ എച്ച്.എസ്.സി.സിക്ക് ആശുപത്രി കെട്ടിടങ്ങളും മെഡിക്കൽ കോളേജും പണിയുന്നതിനായി രാജസ്ഥാനിലെ 12 ജില്ലകളിൽ നിന്നായി പദ്ധതി ലഭിച്ചു. ആരോഗ്യവകുപ്പുമായി കരാർ ഓപ്പിട്ടതായും കമ്പനി അറയിച്ചു. 1800 കോടി രൂപയാണ് പദ്ധതിയുടെ മൊത്തം ചെലവ്.

IOB Q3 ഫലം: അറ്റാദായം 213 കോടി രൂപയായി 

ഡിസംബറിലെ മൂന്നാം പാദത്തിൽ ഇന്ത്യൻ ഓവർസീസ് ബാങ്കിന്റെ അറ്റാദായം 213 കോടി രൂപയായി. പോയവർഷം 6075 കോടി രൂപയുടെ അറ്റനഷ്ടം കമ്പനി രേഖപ്പെടപത്തിയിരുന്നു. net interest income 19 ശതമാനം ഉയർന്ന് 1522 കോടി രൂപയായി.

ഭാരത് ഇലക്ട്രോണിക്സിന്  പ്രതിരോധ മന്ത്രാലയത്തിൽ നിന്ന് 1000 കോടി രൂപയുടെ കരാർ ലഭിച്ചു

Software Defined Radio Tactical (SDR-Tac) -ന്റെ നിർമ്മാണത്തിനായി കേന്ദ്ര പ്രതിരോധ മന്ത്രാലയം ഭാരത് ഇലക്ട്രോണിക്സിന് 1000 കോടി രൂപയുടെ കരാർ നൽകി. SDR-Tac എന്നത് കപ്പലിൽ ഉപയോഗിക്കുന്ന ഒരു റേഡിയോ സംവിധാനമാണ്.

ഇൻഡോകോ  റെമഡീസ്  ക്യു 3 ഫലം: അറ്റാദായം 169 ശതമാനം ഉയർന്ന് 25 കോടി രൂപയായി

ഡിസംബറിലെ മൂന്നാം പാദത്തിൽ ഇൻഡോകോ  റെമഡീസിന്റെ അറ്റാദായം 169 ശതമാനം ഉയർന്ന് 25 കോടി രൂപയായി. ഇതേകാലയളവിൽ കമ്പനിയുടെ പ്രതിവർഷ വരുമാനം 17 ശതമാനം ഉയർന്ന് 335 കോടി രൂപയായി. 55-ലധികം രാജ്യങ്ങളിലായി പ്രവർത്തിക്കുന്ന ഫാർമ കമ്പനിയാണ്  ഇൻഡോകോ  റെമഡീസ്.

മഹാനഗർ ഗ്യാസ് ക്യു 3 ഫലം: അറ്റാദായം 17 ശതമാനം ഉയർന്ന്  217 കോടി രൂപയായി

ഡിസംബറിലെ മൂന്നാം പാദത്തിൽ  മഹാനഗർ ഗ്യാസിന്റെ
അറ്റാദായം 17 ശതമാനം ഉയർന്ന് 217 കോടി രൂപയായി.
ഇതേകാലയളവിൽ കമ്പനിയുടെ പ്രതിവർഷ വരുമാനം
10 ശതമാനം ഉയർന്ന് 666 കോടി രൂപയായി.

പുനരുൽപ്പാദിപ്പിക്കാവുന്ന, താപ ബിസിനസ്സുകളുടെ പുനഃസംഘടനയ്ക്ക് അംഗീകാരം നൽകി ജെഎസ്ഡബ്ല്യു എനർജി ബോർഡ് ഗ്രീൻ (പുനരുപയോഗിക്കാവുന്ന), ഗ്രേ (താപ) ബിസിനസുകളുടെ പുനഃസംഘടനയ്ക്ക് ജെഎസ്ഡബ്ല്യു എനർജി ലിമിറ്റഡിന്റെ ബോർഡ് ഓഫ് ഡയറക്‌ടേഴ്‌സിന്റെ അംഗീകാരം. നിലവിലുള്ളതും വരാനിരിക്കുന്നതുമായ എല്ലാ പുനരുപയോഗ ഊർജ ബിസിനസുകളും കമ്പനിയുടെ പൂർണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമായ ജെഎസ്ഡബ്ല്യു എനർജി നിയോ ലിമിറ്റഡിന് കീഴിലായിരിക്കും. ഫണ്ട് ശേഖരണത്തിനും ഓഹരി ഉടമകൾക്ക് മൂല്യം അൺലോക്ക് ചെയ്യുന്നതിനും കാര്യക്ഷമമായ ഒരു ഹോൾഡിംഗ് ഘടന സജ്ജീകരിക്കുന്നതിനും ഇത് സഹായിക്കും. കോവിഡ്-19 പ്രതിരോധത്തിനായി ഐടിസി നാസൽ […]
ഇന്നത്തെ വിപണി വിശകലനം റിലയൻസ്, ഇൻഫോസിസ് ഓഹരികളുടെ പിന്തുണയോടെ മാസത്തെ എക്സ്പെയറിയിൽ ലാഭത്തിൽ അടച്ച് നിഫ്റ്റി. 17421 എന്ന നിലയിൽ വലിയ വ്യാപാരം ആരംഭിച്ച നിഫ്റ്റി താഴേക്ക് വീഴാൻ ശ്രമം നടത്തി. എന്നാൽ കഴിഞ്ഞ ദിവസത്തെ താഴ്ന്ന നില പരീക്ഷിച്ച സൂചിക ഇവിടെ നിന്നും തിരികെകയറി. 17550 ശക്തമായി മറികടക്കാൻ സാധിക്കാതിരുന്നതിനെ തുടർന്ന് സൂചിക അസ്ഥിരമായി നിന്നു.തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 121 പോയിന്റുകൾ/ 0.70 ശതമാനം മുകളിലായി 17536 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. ബാങ്ക് […]
2021-ന്റെ ആരംഭത്തിൽ പഞ്ചാബ് നാഷണൽ ബാങ്ക് ഹൗസിംഗ് ഫിനാൻസ് മുൻഗണനാ ഓഹരികളും കൺവെർട്ടിബിൾ ബോണ്ടുകളും വിതരണം ചെയ്തു കൊണ്ട്  4,000 കോടി രൂപ സമാഹരിക്കാൻ പദ്ധതിയിട്ടു. പിഎൻബി ഹൗസിംഗ് ഫിനാൻസ് ഈ ഓഹരികൾ സ്വകാര്യ ഇക്വിറ്റി സ്ഥാപനമായ കാർലൈൽ ഗ്രൂപ്പിന്റെ നേതൃത്വത്തിലുള്ള നിക്ഷേപ സ്ഥാപനങ്ങൾക്കും ആദിത്യ പുരിയുടെ കുടുംബ നിക്ഷേപ സ്ഥാപനങ്ങൾക്കും മറ്റ് ഒരു കൂട്ടം ഓഹരി ഉടമകൾക്കും അനുവദിക്കാൻ തീരുമാനിച്ചു. എന്നാൽ പ്രോക്സി ഉപദേശക സ്ഥാപനമായ എസ്ഇഎസ്, സെബിക്ക് മുമ്പാകെ ഒരു പ്രശ്നം ഉന്നയിക്കുകയും അത് […]

Advertisement