ഓഷ്യൻ സ്പാർക്കിളിന്റെ 100% ഓഹരികളും ഏറ്റെടുത്ത് അദാനി പോർട്സ്
ഓഷ്യൻ സ്പാർക്കിൾ ലിമിറ്റഡിന്റെ 100% ഓഹരികളും ഏറ്റെടുക്കുന്നതിനായി കരാറിൽ ഏർപ്പെട്ട് അദാനി പോർട്ട്സ് ആൻഡ് സ്പെഷ്യൽ ഇക്കണോമിക് സോൺ ലിമിറ്റഡിന്റെ അനുബന്ധ സ്ഥാപനം അദാനി ഹാർബർ സർവീസസ് ലിമിറ്റഡ്. എൻഡ്-ടു-എൻഡ് മറൈൻ സേവനങ്ങൾ നൽകുന്നതിൽ ഓഷ്യൻ സ്പാർക്കിൾ ലിമിറ്റഡ് ഇന്ത്യയിൽ ഒന്നാമതും ആഗോളതലത്തിൽ 11ാം സ്ഥാനത്തുമാണ്. ടവേജ്, പൈലറ്റേജ്, ഡ്രെഡ്ജിംഗ് എന്നിവയാണ് കമ്പനിയുടെ പ്രധാന പ്രവർത്തനങ്ങൾ.
ഹിന്ദുസ്ഥാൻ സിങ്ക് ക്യു 4 ഫലങ്ങൾ: അറ്റാദായം 18 ശതമാനം വർധിച്ച് 2,928 കോടി രൂപയായി
മാർച്ചിൽ അവസാനിച്ച പാദത്തിൽ ഹിന്ദുസ്ഥാൻ സിങ്ക് ലിമിറ്റഡിന്റെ ഏകീകൃത അറ്റാദായം 18% വർധിച്ച് 2,928 കോടി രൂപയായി. ഇതേ കാലയളവിൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം പ്രതിവർഷം 26.6% വർധിച്ച് 8,797 കോടി രൂപയായിട്ടുണ്ട്. ഇബിഐടിഡിഎ 29% വർധിച്ച് 5,007 കോടി രൂപയായി. കമ്പനിയുടെ ഖനനത്തിലൂടെയുള്ള ലോഹ ഉൽപ്പാദനം 2.6% വർധിച്ച് 295 മെട്രിക് കിലോടൺ ആയിട്ടുണ്ട്.
എർത്ത് റിഥം, നഡ്ജ് വെൽനെസ്, കിക്ക ആക്റ്റീവ് എന്നിവയിൽ നിക്ഷേപം നടത്താൻ ഒരുങ്ങി നൈക
ക്ലീൻ ബ്യൂട്ടി, അത്ലെഷർ, ന്യൂട്രി-കോസ്മെറ്റിക്സ് തുടങ്ങിയ വിഭാഗങ്ങളിൽ പ്രവർത്തിക്കുന്ന ബ്രാൻഡുകളിൽ നിക്ഷേപം നടത്താൻ ഒരുങ്ങി നൈക. ക്ലീൻ ബ്യൂട്ടി, പേഴ്സണൽ കെയർ കോസ്മെറ്റിക്സ് ബ്രാൻഡായ എർത്ത് റിഥത്തിന്റെ 18.51% ഓഹരികൾ 41.65 കോടി രൂപയ്ക്ക് കമ്പനി സ്വന്തമാക്കിയിട്ടുണ്ട്. ഡയറ്ററി സപ്ലിമെന്റ്, ന്യൂട്രി-കോസ്മെറ്റിക്സ് ഉൽപ്പന്നങ്ങളുടെ നിർമ്മാതാക്കളായ നഡ്ജ് വെൽനെസിന്റെ 60% ഓഹരികളും കമ്പനി സ്വന്തമാക്കിയിരിക്കുകയാണ്. 4.51 കോടി രൂപയ്ക്ക് ആക്റ്റീവ് വെയർ അത്ലീഷർ ബ്രാൻഡായ കിക്കയെയും നൈക ഏറ്റെടുത്തിട്ടുണ്ട്.
തേജസ് നെറ്റ്വർക്ക് ക്യു 4 ഫലങ്ങൾ: അറ്റ നഷ്ടം 49 കോടി രൂപയായി
മാർച്ചിൽ അവസാനിച്ച പാദത്തിൽ 49.62 കോടി രൂപയുടെ അറ്റ നഷ്ടം രേഖപ്പെടുത്തി തേജസ് നെറ്റ്വർക്ക്സ് ലിമിറ്റഡ്. 2021 സാമ്പത്തിക വർഷത്തിന്റെ നാലാം പാദത്തിൽ 33.5 കോടി രൂപ അറ്റാദായവും 2022 സാമ്പത്തിക വർഷത്തിന്റെ മൂന്നാം പാദത്തിൽ 24 കോടി രൂപയുടെ അറ്റാദായവും കമ്പനി രേഖപ്പെടുത്തിയിട്ടുണ്ട്. ഇതേകാലയളവിൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 37.2% ഇടിഞ്ഞ് 126.5 കോടി രൂപയായി. തേജസ് നെറ്റ്വർക്കിന്റെ ഓർഡർ ബുക്ക് പ്രതിവർഷം 73% വർധിച്ച് 1,175 കോടി രൂപയാകുകയും ചെയ്തു.
55 കോടി രൂപയുടെ ഓർഡർ ഉറപ്പാക്കി സെൻ ടെക്
5 വർഷത്തേക്ക് സിമുലേറ്ററുകൾക്കായി 55 കോടി രൂപയുടെ വാർഷിക മെയിന്റനൻസ് കരാറിൽ ഒപ്പുവച്ച് സെൻ ടെക്നോളജീസ് ലിമിറ്റഡ്. അതേസമയം കമ്പനിയുടെ മൊത്തം ഓർഡർ ബുക്ക് 477.04 കോടി രൂപയാണ്. ലോകോത്തരമായ അത്യാധുനിക പരിശീലന സിമുലേറ്ററുകൾ രൂപകൽപ്പന ചെയ്യുകയും വികസിപ്പിക്കുകയും നിർമ്മിക്കുകയും ചെയ്യുന്നവരാണ് ഹൈദരാബാദ് ആസ്ഥാനമായുള്ള സെൻ ടെക്.
85 കോടി രൂപയുടെ ഓർഡർ ഉറപ്പാക്കി അലൈഡ് ഡിജിറ്റൽ സർവീസസ്
ലഖ്നൗ സേഫ് സിറ്റി പദ്ധതിയിൽ നിന്ന് 85 കോടി രൂപയുടെ ഓർഡർ നേടി അലൈഡ് ഡിജിറ്റൽ സർവീസസ് ലിമിറ്റഡ്. നഗരത്തിലുടനീളം നിരീക്ഷണ സംവിധാനം, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വീഡിയോ അനലിറ്റിക്സ്, ഇന്റഗ്രേറ്റഡ് സ്മാർട്ട് കൺട്രോൾ റൂം, ഡാറ്റാ സെന്റർ, ക്ലൗഡ് ഡിസാസ്റ്റർ റിക്കവറി എന്നിവ സ്ഥാപിക്കുന്നതിനാണ് ഓർഡർ. 9 മാസത്തിനകം പദ്ധതി നടപ്പിലാക്കുകയും വേണം. മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഐടി സേവന മാനേജ്മെന്റ് കമ്പനിയാണ് അലൈഡ് ഡിജിറ്റൽ.
വെൻഡ്റ്റ് ഇന്ത്യ ക്യു 4 ഫലങ്ങൾ: അറ്റാദായം 40.9% വർധിച്ച് 7.47 കോടി രൂപയായി
മാർച്ചിൽ അവസാനിച്ച പാദത്തിൽ വെൻഡ്റ്റ് ഇന്ത്യ ലിമിറ്റഡിന്റെ ഏകീകൃത അറ്റാദായം 40.94 ശതമാനം വർധിച്ച് 7.47 കോടി രൂപയായി. ഇതേ കാലയളവിൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 4.25 ശതമാനം വർധിച്ച് 47.30 കോടി രൂപയായി. കൂടാചതെ ഓഹരി ഒന്നിന് 45 രൂപ വീതം കമ്പനിയുടെ ബോർഡ് അന്തിമ ലാഭവിഹിതം പ്രഖ്യാപിച്ചിട്ടുണ്ട്.
വിപണി വിഹിതം വീണ്ടെടുക്കാൻ മാരുതി സുസുക്കി
നടപ്പ് സാമ്പത്തിക വർഷം ഏറ്റവും വലിയ ഉൽപ്പന്ന ആക്രമണം നടത്താൻ ഒരുങ്ങി മാരുതി സുസുക്കി ഇന്ത്യ. നിലവിലെ ബിസിനസ് അന്തരീക്ഷത്തിലെ അനിശ്ചിതത്വങ്ങൾക്കിടയിലും വിപണി വിഹിതം വീണ്ടെടുക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. 11.29 മുതൽ 14.55 ലക്ഷം രൂപ വിലയുള്ള പ്രീമിയം മൾട്ടിപർപ്പസ് വെഹിക്കിളായ പുതിയ XL6 കമ്പനി പുറത്തിറക്കിയിട്ടുണ്ട്. ടൊയോട്ടയുമായി സംയുക്തമായി വികസിപ്പിച്ച എസ്യുവി വൈഎഫ്ജി എന്ന കോഡ് നാമത്തിൽ സെഗ്മെന്റിനെ നയിക്കുന്ന ഹ്യുണ്ടായ് ക്രെറ്റയുടെ എതിരാളിയാകും. അതേസമയം, പുതിയ ജിംനി മഹീന്ദ്ര ഥാറിന് വെല്ലുവിളി ഉയർത്തുമെന്നാണ് കണക്കുകൂട്ടുന്നത്.