പുനർനിർമാണ ഊർജ്ജത്തിനായി 20
ബില്യൺ ഡോളർ നിക്ഷേപിക്കാൻ ഒരുങ്ങി അദാനി ഗ്രൂപ്പ്

പുനർനിർമാണ ഊർജ്ജത്തിന്റെ ഉത്പാദനത്തിൽ അടുത്ത 10 വർഷത്തിനുള്ളിൽ 20 ബില്യൺ ഡോളർ നിക്ഷേപിക്കാനുള്ള പദ്ധതികൾ പ്രഖ്യാപിച്ച് അദാനി ഗ്രൂപ്പ്. ലോകത്തിലെ ഏറ്റവും വിലകുറഞ്ഞ ഗ്രീൻ ഇലക്ട്രോൺ ഉത്പാദിപ്പിക്കാനും ഗ്രൂപ്പ്  ലക്ഷ്യമിടുന്നുണ്ട്. 2025 വരെ ഗ്രൂപ്പിന്റെ ആസൂത്രിത മൂലധനച്ചെലവിന്റെ (കാപ്പെക്സ്) 75 ശതമാനത്തിലധികം ഹരിത സാങ്കേതികവിദ്യകളിലായിരിക്കും നിക്ഷേപിക്കുക. 2030 ആകുമ്പോഴേക്കും ലോകത്തിലെ ഏറ്റവും വലിയ പുനരുപയോഗ ഊർജ ഉത്പാദന കമ്പനിയായി മാറാനാണ് ലക്ഷ്യമെന്നും അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി പറഞ്ഞു.

ഒക്ടോബർ 1 മുതൽ വാണിജ്യ വാഹനങ്ങളുടെ വില വർദ്ധിപ്പിക്കാനൊരുങ്ങി ടാറ്റാ മോട്ടോഴ്സ്

ഒക്ടോബർ 1 മുതൽ വാണിജ്യ വാഹനങ്ങളുടെ വില ടാറ്റാ മോട്ടോഴ്സ് വർദ്ധിപ്പിക്കും. 1 മുതൽ 2 ശതമാനം വരെയായിരിക്കും വില വർദ്ധനവ്. വാഹനത്തിന്റെ മോഡലും വിഭാ​ഗവും അടിസ്ഥാനമാക്കിയായിരിക്കും വിലവർദ്ധനവ്. സ്റ്റീൽ പോലുള്ള ലോഹങ്ങൾ തുടങ്ങിയ ചരക്ക് വിലയിലെ തുടർച്ചയായ വർദ്ധനവാണ് ഉത്പന്നങ്ങളുടെ വില വർദ്ധിപ്പിക്കാൻ കാരണം. ഉപഭോക്താക്കൾക്ക് ഏറ്റവും കുറഞ്ഞ ചെലവിൽ വാഹനങ്ങൾ എത്തിക്കാനുള്ള എല്ലാ ശ്രമങ്ങളും തുടരുമെന്ന് ടാറ്റാ മോട്ടോഴ്സ് അറിയിച്ചു.

നിർമാണ സേവന വിഭാഗത്തിൽ നിന്നും  ഓർഡറുകൾ സ്വന്തമാക്കി എൽ & ടിക്ക്

നിർമാണ സേവന വിഭാഗത്തിൽ നിന്നും രണ്ട് സുപ്രധാന ഓർഡറുകൾ കരസ്ഥമാക്കി എൽ&ടി ഹൈഡ്രോകാർബൺ എഞ്ചിനീയറിംഗ്. 1,000-2,500 കോടി രൂപയുടേതാണ് ഓർഡർ. ഗെയിൽ ഇന്ത്യയുടെ മുംബൈ-നാഗ്പൂർ പൈപ്പ് ലൈൻ പദ്ധതിക്കായി സ്റ്റീൽ ഗ്യാസ് പൈപ്പ് ലൈനും ടെർമിനലുകളുടെ നിർമാണവും അടങ്ങുന്നതാണ് ഓർഡറുകളിൽ ഒന്ന്.  എയർ പ്രൊഡക്റ്റ്സ് മിഡിൽ ഈസ്റ്റ് ഇൻഡസ്ട്രിയൽ ഗ്യാസസ് എൽ‌എൽ‌സിയുടേതാണ് രണ്ടാമത്തെ ഓർഡർ. സൗദി അറേബ്യയിലെ ജുബൈലിലെ ഇൻഡസ്ട്രിയൽ ​ഗ്യാസ് ഹബ് നെറ്റവർക്ക് പ്രൊജക്ട് ആണിത്. ഹൈഡ്രജൻ ഉത്പാദിപ്പിക്കാനായി സ്റ്റീം മീഥെയ്ൻ റിഫോർമറും  ഓക്സിജനും നൈട്രജനും ഉത്പാദിപ്പിക്കാൻ എയർ സെപറേഷൻ യൂണിറ്റും എൽടിഎച്ച്ഇ നിർമിക്കും.

സ്പൈസ് എക്സ്പ്രസ്സിലേക്ക് ലോജിസ്റ്റിക്സ് ബിസിനസ് മാറ്റാൻ സ്പൈസ് ജെറ്റിന് ഓഹരി ഉമകളുടെ അംഗീകാരം ലഭിച്ചു

കാർ​ഗോ ലോജിസ്റ്റിക് സേവനങ്ങളുടെ ബിസിനസ്സ് സ്പൈസ് എക്സ്പ്രസ് ആൻഡ് ലോജിസ്റ്റിക്സ് പ്രൈവറ്റ് ലിമിറ്റഡിന് കൈമാറാൻ സ്പൈസ് ജെറ്റ് ലിമിറ്റഡിന്  ഓഹരി ഉടമകളുടെ അംഗീകാരം ലഭിച്ചു. സ്പൈസ് ജെറ്റ് ലിമിറ്റഡിന്റെ അനുബന്ധ സ്ഥാപനമാണ് സ്പൈസ് എക്സ്പ്രസ് ആൻഡ് ലോജിസ്റ്റിക്സ് പ്രൈവറ്റ് ലിമിറ്റഡ്. ഇതിലൂടെ 2,555.77 കോടി രൂപയുടെ ഒറ്റത്തവണ ലാഭം ലഭിക്കും. ഇതോടൊപ്പം ക്വാളിഫൈഡ് ഇൻസ്റ്റിറ്റ്യൂഷണൽ പ്ലേസ്മെന്റ് (ക്യുഐപി) വഴി സെക്യൂരിറ്റികളിലൂടെ 2500 കോടി രൂപ സമാഹരിക്കാനുള്ള തീരുമാനവും ഓഹരി ഉടമകൾ അം​ഗീകരിച്ചിട്ടുണ്ട്.

എൻസിഡി വഴി 750 കോടി രൂപ സമാഹരിക്കാനുള്ള നിർദ്ദേശം അം​ഗീകരിച്ച് ഗോദറേജ് ഇൻഡസ്ട്രീസ് ബോർഡ്

നോൺ കൺവേർട്ടിബിൾ ഡിബഞ്ചറുകൾ (എൻസിഡി) നൽകി 750 കോടി രൂപ സമാഹരിക്കാനുള്ള നിർദ്ദേശം അം​ഗീകരിച്ച് ഗോദറേജ് ഇൻഡസ്ട്രീസിന്റെ ഡയറക്ടർ ബോർഡ്. 10 ലക്ഷം രൂപ മുഖവിലയുള്ള 7,500 ‌എൻസിഡികൾ കമ്പനി സ്വകാര്യ പ്ലേസ്മെന്റ് അടിസ്ഥാനത്തിൽ വിതരണം ചെയ്യും. ഗോദറേജിന്റെ ഹോൾഡിംഗ് കമ്പനിയാണ് ജിഐഎൽ. കൺസ്യൂമർ​ ​ഗുഡ്സ്, റിയൽ എസ്റ്റേറ്റ്, കൃഷി, രാസവസ്തുക്കൾ, സാമ്പത്തിക സേവനങ്ങൾ എന്നീ മേഖലകളിൽ 18 രാജ്യങ്ങളിലായി കമ്പനിക്ക്  അനുബന്ധ സ്ഥാപനങ്ങളുണ്ട്. 

എസ്‌ബി‌ഐയുമായി ചേർന്ന് ലാസ്റ്റ് മൈൽ ബാങ്കിംഗ് സേവനങ്ങൾ വാഗ്ദാനം ചെയ്യാൻ ബി‌എൽ‌എസ് ഇന്റർനാഷണൽ

രാജ്യത്തെ അർബൻ, സെമി-അർബൻ, ഗ്രാമീണ മേഖലകളിൽ ബാങ്കിംഗ് സേവനങ്ങൾ നൽകുന്നതിനായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ നാഷണൽ ബിസിനസ് കറസ്പോണ്ടന്റായി ബി‌എൽ‌എസ് ഇന്റർനാഷണൽ സർവീസസ് ലിമിറ്റഡിനെ തിരഞ്ഞെടുത്തു. ഇതിലൂടെ കമ്പനി ലാസ്റ്റ് മൈൽ ബാങ്കിംഗ് സേവനങ്ങൾ വാ​ഗ്ദാനം ചെയ്യുന്നുണ്ട്. ​ഗവൺമെന്റിന്റെ ഫിനാൻഷ്യൽ ഇൻക്ലൂഷൻ മിഷനെ പിന്തുണക്കാനാണിത്. എസ്ബിഐ അക്കൗണ്ട് ഉടമകൾക്ക് സേവിംഗ്സ് ബാങ്ക് ഡെപ്പോസിറ്റ്, ഫിക്സഡ് ഡെപ്പോസിറ്റ്, റികറന്റ് ഡെപ്പോസിറ്റ്, മൈക്രോ പെൻഷൻ, മൈക്രോ ഇൻഷുറൻസ് തുടങ്ങിയ സേവനങ്ങൾ ബിഎൽഎസ് നൽകും.

ഫൈനോടെക്സ് കെമിക്കൽ ഉത്പ്പന്നങ്ങൾക്ക് ഒക്കോ-ടെക്‌സിന്റെ ഇക്കോ പാസ്‌പോർട്ട് സർട്ടിഫിക്കേഷൻ

ഒക്കോ-ടെക്‌സ് സർട്ടിഫിക്കേഷനിലൂടെ ഇക്കോ പാസ്പോർട്ട് നേടി ഫൈനോടെക്സ്  കെമിക്കൽ ലിമിറ്റഡ്. ആ​ഗോള തലത്തിൽ സ്ഥിരത അളക്കുന്ന ഏറ്റവും വലിയ സർട്ടിഫിക്കേഷനാണിത്. ടെക്സ്റ്റൈൽ, ലെതർ വ്യവസായത്തിൽ ഉപയോഗിക്കുന്ന രാസവസ്തുക്കൾ, നിറങ്ങൾ, തുടങ്ങിയവയ്ക്കുള്ള ഒരു സ്വതന്ത്ര സർട്ടിഫിക്കേഷൻ സംവിധാനമാണിത്. ആഗോള തലത്തിലെ ടെക്സ്റ്റൈൽ ഗവേഷണ -പരീക്ഷണ സ്ഥാപനമായ ഹോഹൻസ്റ്റീൻ ആണ് ഗ്രീൻ റേറ്റിംഗ് നൽകുന്നത്.   

ജോർദാനിലെ 66 മെഗാവാട്ട് സൗരോർജ്ജ പ്ലാന്റ് സ്റ്റെർലിംഗ് ആൻഡ് വിൽസൺ സോളാർ കമ്മീഷൻ ചെയ്തു

ജോർദാനിലെ 66 മെഗാവാട്ട്-പീക്ക് അൽ ഹുസൈനിയ സൗരോർജ്ജ നിലയം കമ്മീഷൻ ചെയ്ത് സ്റ്റെർലിംഗ് ആൻഡ് വിൽസൺ സോളാർ ലിമിറ്റഡ്.  പ്രതിവർഷം 50,000 ടൺ കാർബൺ ‌പുറത്തുവിടുന്നത് തടയാൻ പദ്ധതിക്ക് സാധിക്കും. ഫോസിൽ ഇന്ധനങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനും രാജ്യത്ത് വലിയ തോതിൽ അവസരങ്ങൾ സൃഷ്ടിക്കുന്നതിനും പദ്ധതി സഹായിക്കും. ഇത്തരത്തിൽ ആഗോളതലത്തിൽ പ്രോജക്ടുകൾ ആസൂത്രണം ചെയ്യുന്ന കമ്പനിയാണ് എസ് ഡബ്യു എസ് എൽ.

പുനരുൽപ്പാദിപ്പിക്കാവുന്ന, താപ ബിസിനസ്സുകളുടെ പുനഃസംഘടനയ്ക്ക് അംഗീകാരം നൽകി ജെഎസ്ഡബ്ല്യു എനർജി ബോർഡ് ഗ്രീൻ (പുനരുപയോഗിക്കാവുന്ന), ഗ്രേ (താപ) ബിസിനസുകളുടെ പുനഃസംഘടനയ്ക്ക് ജെഎസ്ഡബ്ല്യു എനർജി ലിമിറ്റഡിന്റെ ബോർഡ് ഓഫ് ഡയറക്‌ടേഴ്‌സിന്റെ അംഗീകാരം. നിലവിലുള്ളതും വരാനിരിക്കുന്നതുമായ എല്ലാ പുനരുപയോഗ ഊർജ ബിസിനസുകളും കമ്പനിയുടെ പൂർണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമായ ജെഎസ്ഡബ്ല്യു എനർജി നിയോ ലിമിറ്റഡിന് കീഴിലായിരിക്കും. ഫണ്ട് ശേഖരണത്തിനും ഓഹരി ഉടമകൾക്ക് മൂല്യം അൺലോക്ക് ചെയ്യുന്നതിനും കാര്യക്ഷമമായ ഒരു ഹോൾഡിംഗ് ഘടന സജ്ജീകരിക്കുന്നതിനും ഇത് സഹായിക്കും. കോവിഡ്-19 പ്രതിരോധത്തിനായി ഐടിസി നാസൽ […]
ഇന്നത്തെ വിപണി വിശകലനം റിലയൻസ്, ഇൻഫോസിസ് ഓഹരികളുടെ പിന്തുണയോടെ മാസത്തെ എക്സ്പെയറിയിൽ ലാഭത്തിൽ അടച്ച് നിഫ്റ്റി. 17421 എന്ന നിലയിൽ വലിയ വ്യാപാരം ആരംഭിച്ച നിഫ്റ്റി താഴേക്ക് വീഴാൻ ശ്രമം നടത്തി. എന്നാൽ കഴിഞ്ഞ ദിവസത്തെ താഴ്ന്ന നില പരീക്ഷിച്ച സൂചിക ഇവിടെ നിന്നും തിരികെകയറി. 17550 ശക്തമായി മറികടക്കാൻ സാധിക്കാതിരുന്നതിനെ തുടർന്ന് സൂചിക അസ്ഥിരമായി നിന്നു.തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 121 പോയിന്റുകൾ/ 0.70 ശതമാനം മുകളിലായി 17536 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. ബാങ്ക് […]
2021-ന്റെ ആരംഭത്തിൽ പഞ്ചാബ് നാഷണൽ ബാങ്ക് ഹൗസിംഗ് ഫിനാൻസ് മുൻഗണനാ ഓഹരികളും കൺവെർട്ടിബിൾ ബോണ്ടുകളും വിതരണം ചെയ്തു കൊണ്ട്  4,000 കോടി രൂപ സമാഹരിക്കാൻ പദ്ധതിയിട്ടു. പിഎൻബി ഹൗസിംഗ് ഫിനാൻസ് ഈ ഓഹരികൾ സ്വകാര്യ ഇക്വിറ്റി സ്ഥാപനമായ കാർലൈൽ ഗ്രൂപ്പിന്റെ നേതൃത്വത്തിലുള്ള നിക്ഷേപ സ്ഥാപനങ്ങൾക്കും ആദിത്യ പുരിയുടെ കുടുംബ നിക്ഷേപ സ്ഥാപനങ്ങൾക്കും മറ്റ് ഒരു കൂട്ടം ഓഹരി ഉടമകൾക്കും അനുവദിക്കാൻ തീരുമാനിച്ചു. എന്നാൽ പ്രോക്സി ഉപദേശക സ്ഥാപനമായ എസ്ഇഎസ്, സെബിക്ക് മുമ്പാകെ ഒരു പ്രശ്നം ഉന്നയിക്കുകയും അത് […]

Advertisement